Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Idukki

രാജേന്ദ്രന്‍ കാണിച്ചത് പിറപ്പുകേട് ; എസ് രാജേന്ദ്രന്റെ ബിജെപി പ്രവേശനത്തില്‍ വിമര്‍ശനവുമായി എംഎം മണി

തിരുവനന്തപുരം: സിപിഎം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്റെ ബിജെപി പ്രവേശനത്തില്‍ പ്രതികരണവുമായി എംഎം മണി. എസ് രാജേന്ദ്രന്‍ ബിജെപിയിലേക്ക് പോയതില്‍ സിപിഎമ്മിന് ഒരു ചുക്കും സംഭവിക്കില്ലെന്നും പുകഞ്ഞകൊള്ളി പുറത്തണ്, രാജേന്ദ്രന്‍ കാണിച്ചത് പിറപ്പുകേടാണ്, സിപിഎം രാജേന്ദ്രനെ നേരത്തെ തന്നെ തള്ളിക്കളഞ്ഞതാണ്. വര്‍ഷങ്ങളായി രാജേന്ദ്രന്‍ പാര്‍ട്ടിയിലില്ല. ഒരു പാര്‍ട്ടി അനുഭാവിയെ പോലും കൊണ്ടുപോകാന്‍ രാജേന്ദ്രന് കഴിയില്ല. എംഎം മണി പോയാല്‍ പോലും പാര്‍ട്ടിക്ക് ഒന്നും സംഭവിക്കില്ല.അത്രയും വലിയ ബഹുജന അടിത്തറ സിപിഎമ്മിനുണ്ടെന്നും എംഎം മണി പ്രതികരിച്ചു.
Read more

ഗൂഗിള്‍ മാപ്പ് ചതിച്ചു ; ഇടുക്കിയില്‍ വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞ് 18 പേര്‍ക്ക് പരിക്ക്

ഇടുക്കി: ഗൂഗില്‍ മാപ്പ് നോക്കി വാഹനമോടിച്ച് ബസ്സ് മറിഞ്ഞു. ഇടുക്കി നാരകക്കാനത്താണ് സംഭവം. വിനോദ സഞ്ചാരികളുടെ ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ 18 പേര്‍ക്ക് പരിക്കേറ്റു. മണ്‍തിട്ടയില്‍ ഇടിച്ചാണ് ബസ് മറിഞ്ഞത്. തിരുവനന്തപുരത്തുനിന്നും ഇടുക്കിയിലെത്തിയ ബസാണ് മറിഞ്ഞത്. പരിക്കേറ്റവരെ ഇടുക്കി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. കാല്‍വരി മൗണ്ടില്‍ നിന്നും രാമക്കല്‍മേട്ടിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഗൂഗിള്‍ മാപ്പ് നോക്കി പോകുമ്പോള്‍ ഇടുങ്ങിയ വഴിയിലെ മണ്‍തിട്ടയില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്. നാട്ടുകാരും തങ്കമണി […]
Read more

ഇടുക്കി മെഡിക്കല്‍ കോളജില്‍ വീണ്ടും വിദ്യാര്‍ത്ഥി സമരം

ഇടുക്കി: ഇടുക്കി മെഡിക്കല്‍ കോളജില്‍ വീണ്ടും വിദ്യാര്‍ത്ഥികളുടെ സമരം. ഓപ്പറേഷന്‍ തിയേറ്ററുകളുടെ പണി വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും ക്യാമ്പസിനുള്ളിലെ റോഡ് ടാറിംഗ് നടത്തണമെന്നും ഉള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ക്ലാസ് തുടങ്ങി മൂന്നു വര്‍ഷം കഴിഞ്ഞിട്ടും ഇടുക്കി മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓപ്പറേഷന്‍ തിയേറ്ററുകളില്‍ മതിയായ പഠന സൗകര്യമില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. ജില്ല ആശുപത്രിയുടെ ഒരു ഓപ്പറേഷന്‍ തിയേറ്റര്‍ മാത്രമാണ് നിലവിലുള്ളത്. ആറു മോഡുലാര്‍ തിയേറ്ററുകളുള്ള കോംപ്ലക്‌സിന്റെ പണികള്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. കിറ്റ്‌കോയാണ് പണികള്‍ നടത്തുന്നത്. തിയേറ്ററുകളിലേക്ക് ഓക്‌സിജന്‍ […]
Read more

കണ്ണീരോർമയായ വേദന:പുല്ലുമേട് ദുരന്തത്തിന് ഇന്ന് പതിനാല് വയസ്സ്

ഇടുക്കി: മകരജ്യോതി ദർശനം കഴിഞ്ഞ് മടങ്ങിയ നൂറിലധികം തീർഥാടകരുടെ ജീവൻ പൊലിച്ച പുല്ലുമേട് ദുരന്തത്തിന് ഇന്ന് പതിനാല് വർഷം തികയുന്നു. 2011 ജനുവരി 14ന് രാത്രി എട്ട് മണിയോടെ ഇടുക്കി ജില്ലയിലെ ഉപ്പുപാറയിലുണ്ടായ വൻ ദുരന്തം കേരളം കണ്ട ഏറ്റവും വലിയ തീർഥാടന ദുരന്തങ്ങളിലൊന്നായിരുന്നു. മനുഷ്യമനസ്സിനെ ഞെട്ടിച്ച ദുരന്തം ഇന്നും മറക്കാനാവാത്ത ഓരോരുത്തരുടെയും മനസ്സിൽ തങ്ങി നിൽക്കുകയാണ്. മകര ജ്യോതി ദർശിച്ച്‌ പുല്ലുമേട്‌ മല ഇറങ്ങി കൂട്ടമായി വന്ന തീർഥാടകരാണ്‌ അപകടത്തിൽപെട്ടത്‌. മകരജ്യോതി കണ്ടാൽ പിന്നെ ഒരു […]
Read more

അല്ലാംപള്ളി ജംഗ്ഷനിൽ ബസ് കാത്തിരുപ്പ് കേന്ദ്രം വേണം; യാത്രാദുരിതത്തിൽ വലഞ്ഞ് പൊതുജനം

കോട്ടയം: കോട്ടയം– കുമളി റോഡും പാമ്പാടി– കരുകച്ചാൽ– പുതുപ്പള്ളി റോഡും സംഗമിക്കുന്ന അല്ലാംപള്ളി ജംഗ്ഷനിൽ യാത്രക്കാർക്കായി ബസ് കാത്തിരുപ്പ് കേന്ദ്രം നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മേഖലയിലെ പ്രധാന ജംഗ്ഷനുകളിലൊന്നായ ഇവിടെ ദിവസേന നൂറുകണക്കിന് വിദ്യാർത്ഥികളും തൊഴിലാളികളുമാണ് ബസ് കാത്തിരിക്കുന്നത്. എന്നാൽ നിലവിൽ മതിയായ സൗകര്യങ്ങളില്ലാത്തത് യാത്രക്കാരെ വലിയ ബുദ്ധിമുട്ടിലാക്കുകയാണ്. ഉപയോഗശൂന്യമായ സ്ഥലം പ്രയോജനപ്പെടുത്താംരണ്ട് പ്രധാന റോഡുകൾക്കിടയിലായി നിലവിൽ ഉപയോഗശൂന്യമായി കിടക്കുന്ന സ്ഥലം ബസ് കാത്തിരുപ്പ് കേന്ദ്രത്തിനായി പ്രയോജനപ്പെടുത്താൻ സാധിക്കുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ഇവിടെ ഷെഡ് നിർമ്മിക്കുകയാണെങ്കിൽ രണ്ട് […]
Read more

കാർ വൈദ്യുതി പോസ്റ്റിലിടിച്ച് കെഎസ്ആർടിസി ജീവനക്കാരന് ദാരുണാന്ത്യം

തൊടുപുഴ: ഇടുക്കി മുട്ടത്തിന് സമീപം നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് കെഎസ്ആർടിസി ജീവനക്കാരന് ദാരുണാന്ത്യം. മലങ്കര മ്രാല സ്വദേശി കളപ്പുരക്കൽ സജീവ് (52) ആണ് മരിച്ചത്. അടൂർ കെഎസ്ആർടിസി ഡിപ്പോയിലെ ജീവനക്കാരനാണ് ഇദ്ദേഹം. ഇന്ന് പുലർച്ചെ 3.30ഓടെയായിരുന്നു അപകടം. പെരുമറ്റം- തെക്കുഭാഗം റോഡിൽവെച്ചാണ് സജീവ് സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്. റോഡരികിലെ വൈദ്യുതി പോസ്റ്റിലിടിച്ച കാർ തലകീഴായി മറിയുകയായിരുന്നു. ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ സജീവിനെ ഉടൻ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും […]
Read more

ഉപ്പുതറയിലെ യുവതിയുടെ കൊലപാതകം; ഭര്‍ത്താവിനെ വീടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി: ഉപ്പുതറയിലെ യുവതി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ ഭര്‍ത്താവ് സുബിനെ വീടിന് സമീപത്തുള്ള പറമ്പിലാണ് സുബിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ജനുവരി ആറിനായിരുന്നു രജനിയെ വീട്ടിനുള്ളിൽ ചോര വാര്‍ന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. രജനിയുടെ കൊലപാതകത്തിൽ പ്രതിയെന്ന് പൊലീസ് സംശയിക്കുന്നയാളാണ് ഭര്‍ത്താവ് സുബിൻ. രജനിയുടെ മരണത്തിന് പിന്നാലെ പൊലീസ് സുബിനായി അന്വേഷണം ആരംഭിച്ചിരുന്നു. ഉപ്പുതറ എംസി കവല സ്വദേശിയാണ് മലയക്കാവിൽ സുബിൻ. കഴിഞ്ഞ ദിവസം സുബിന്‍റെയും രജനിയുടെയും ഇളയമകൻ സ്കൂളിൽ നിന്ന് എത്തിയപ്പോഴാണ് രക്തം വാര്‍ന്ന […]
Read more

സംസ്ഥാനത്ത് നാല് ജില്ലാ കോടതികളിൽ ബോംബ് ഭീഷണി; കർശന പരിശോധനയിൽ പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ജില്ലാ കോടതികളിൽ ബോംബ് ഭീഷണി. ഇടുക്കി, കാസർകോട്, മലപ്പുറം, പത്തനംതിട്ട ജില്ലാ കോടതികളിലാണ് ബോംബ് ഭീഷണി ഉണ്ടായത്. ഇമെയിൽ വഴിയാണ് ഭീഷണി എത്തിയത്. സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ കോടതി നടപടികൾ മുടങ്ങി. നിലവിൽ കോടതിയിൽ പൊലീസ് പരിശോധന നടത്തുകയാണ്. ഇടുക്കി കോടതിയിലേക്ക് ഭീഷണി സന്ദേശം അയച്ചത് തമിഴ് ലിബറേഷൻ ഓർഗനൈസേഷൻ ആണെന്ന് കണ്ടെത്തി. ലക്ഷ്യമിടുന്നത് ശ്രീലങ്കൻ ഈസ്റ്റർ മോഡൽ ആക്രമണമെന്നാണ് മെയിലിൻ്റെ ഉള്ളടക്കം. കോടതിക്ക് സമീപം റിമോട്ട് കൺട്രോൾ ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ബോംബുകൾ പൊട്ടിത്തെറിച്ചില്ലെങ്കിൽ […]
Read more

ഉപ്പുതറയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

ഉപ്പുതറ: തലയിൽ മാരകമായി പരുക്കേറ്റ യുവതിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. മത്തായിപ്പാറ എം.സി. കവലയ്ക്കു സമീപം മലേക്കാവിൽ രജനി (38) യെ ആണ് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊലപാതകമാണെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഇവരുടെ ഭർത്താവ് ഓട്ടോ ഡ്രൈവറായ സുബിൻ ഒളിവിലാണ്. ഇന്നലെ വൈകിട്ടു സ്‌കൂളിൽനിന്നു മടങ്ങിയെത്തിയ ഇളയ മകനാണ് രജനിയെ ചോര വാർന്ന് മരിച്ചനിലയിൽ കണ്ടെത്തിയത്. കുട്ടി അറിയിച്ചതനുസരിച്ചാണു നാട്ടുകാരും പൊലീസുമെത്തിയത്. ‌തലയുടെ പിന്നിൽ അടിയേറ്റു സാരമായി പരുക്കേറ്റിട്ടുണ്ട്. സുബിൻ ഇന്നലെ ഉച്ചയോടെ പരപ്പിൽനിന്നു ബസിൽ […]
Read more

നിയമസഭ തിരഞ്ഞെടുപ്പ്; പിജെ ജോസഫ് തൊടുപുഴയില്‍ മത്സരിക്കും

ഇടുക്കി: നിയമസഭ തിരഞ്ഞെടുപ്പില്‍ പിജെ ജോസഫ് തൊടുപുഴയില്‍ മത്സരിക്കും. വിജയസാധ്യത കണക്കിലെടുത്താണ് തീരുമാനം. മുതിര്‍ന്ന നേതാക്കള്‍ എല്ലാം മത്സരരംഗത്ത് ഉണ്ടാകും. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ സീറ്റുകള്‍ കോണ്‍ഗ്രസ് ഏറ്റെടുക്കുന്നു എന്ന പ്രചാരണം ചിലര്‍ വ്യക്തി താത്പര്യം കൊണ്ട് നടത്തുന്നതാണെന്ന് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ അപു ജോണ്‍ ജോസഫ് പറഞ്ഞു. ആരോഗ്യകാരണങ്ങളാല്‍ പിജെ ജോസഫ് മത്സര രംഗത്തുനിന്നും വിട്ട് നില്‍ക്കുന്നു എന്ന് പ്രചരണം നടന്നിരുന്നു. നിലവില്‍ 10 സീറ്റുകളാണ് കേരള കോണ്‍ഗ്രസിന് ഉള്ളത്. ഈ സീറ്റുകളില്‍ എല്ലാം കേരള […]
Read more

Recent News

Advertisement
WhiteswanTV Footer