Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kannur

ഒറ്റയാനായി മട്ടന്നൂർ നഗരസഭ; ബാക്കി 1,199 തദ്ദേശ സ്ഥാപനങ്ങളും ബൂത്തിലേക്ക്

കണ്ണൂർ : സംസ്ഥാനത്ത് ആകെയുള്ള 1200 തദ്ദേശ സ്ഥാപനങ്ങളിൽ 1199ഉം തെര​ഞ്ഞെടുപ്പ് ചൂടിൽ മുഴുകു​മ്പോൾ ഒറ്റയാനായി കണ്ണൂർ ജില്ലയിലെ മട്ടന്നൂർ നഗരസഭ. ഇവിടെ 2027ലാണ് അടുത്ത തെരഞ്ഞെടുപ്പ് നടക്കുക. 941 ഗ്രാമപഞ്ചായത്തുകളിലെ 17337 വാർഡുകൾ, 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2267 വാർഡുകൾ, 14 ജില്ലാ പഞ്ചായത്തുകളിലെ 346 വാർഡുകൾ, മട്ടന്നൂർ ഒഴികെ 86 മുനിസിപ്പാലിറ്റികളിലെ 3205 വാർഡുകൾ, 6 കോർപ്പറേഷനുകളിലെ 421 വാർഡുകൾ എന്നിവയിലേക്കാണ് ഇത്തവണ തെരഞ്ഞെടുപ്പ് നടത്തുന്നത്. ആകെ 23576 വാർഡുകളിലേക്കാണ് ജനപ്രതിനിധികളെ തേടുന്നത്. 1990 […]
Read more

മുൻ എ.സി.പി; ടി.കെ. രത്നകുമാർ സിപിഎം സ്ഥാനാർത്ഥി

കണ്ണൂർ: മുൻ അസിസ്റ്റന്റ് കമ്മീഷണർ ടി.കെ. രത്നകുമാർ ശ്രീകണ്ഠാപുരം നഗരസഭയിലെ കോട്ടൂർ വാർഡിൽ നിന്നു സിപിഎം സ്ഥാനാർത്ഥിയായി രംഗത്ത്. ശക്തമായ സിപിഎം വേരോട്ടമുള്ള വാർഡാണ് കോട്ടൂർ. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സിപിഎം നേതാവ് പി.പി. ദിവ്യയെ പ്രതിയാക്കി അന്വേഷണം നടത്തിയപ്പോൾ മേൽനോട്ടം വഹിച്ചത് അന്ന് എസിപിയായിരുന്ന രത്നകുമാറായിരുന്നു. അന്വേഷണത്തിൽ അട്ടിമറി നടന്നുവെന്നും പക്ഷപാതിത്വം കാണിച്ചുവെന്നും നവീൻ ബാബുവിന്റെ കുടുംബം ആരോപിച്ചിരുന്നു. കേസിൽ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെയാണ് രത്നകുമാർ സർവീസിൽ നിന്ന് വിരമിച്ചത്. 32 വർഷത്തെ […]
Read more

കണ്ണൂരില്‍455 പ്രശ്‌നബൂത്തുകളുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം

കണ്ണൂര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയിലെ 455 ബൂത്തുകളില്‍ പ്രശ്‌നസാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം. അതിസുരക്ഷാ പ്രശ്‌നങ്ങളുള്ള ബൂത്തുകളില്‍ ബാരിക്കേഡ് കെട്ടി അര്‍ധസൈനികരെ വിന്ന്യസിപ്പിക്കണമെന്നും രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കള്ളവോട്ടും സംഘര്‍ഷവും തടയാന്‍ കൂടുതല്‍ പോലിസിനെ വിന്യസിക്കണം.കള്ളവോട്ടുകള്‍, സമ്മര്‍ദം ചെലുത്തി വോട്ട് ചെയ്യിപ്പിക്കല്‍ തുടങ്ങിയ ക്രമക്കേടുകള്‍ നടക്കുന്ന പ്രശ്‌നബാധിത ബൂത്തുകള്‍ ജില്ലയിലുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനുപുറമേ, ഒരു സ്ഥാനാര്‍ഥിക്കുതന്നെ പോള്‍ ചെയ്യുന്ന വോട്ടുകളുടെ ഭൂരിഭാഗം വോട്ടുകള്‍ ലഭിക്കുന്ന ബൂത്തുകളിലും ഇത്തവണ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തും. […]
Read more

എൽ ഡി എഫ് സർക്കാറിന്റെ പുതുവർഷ സമ്മാനം;തലശ്ശേരി അമ്മയും കുഞ്ഞും ആശുപത്രി

തലശ്ശേരി: കണ്ടിക്കലിലെ നിർദിഷ്ട അമ്മയും കുഞ്ഞും ആശുപത്രി എൽഡി എഫ് സർക്കാർ തലശ്ശേരിക്ക് സമർപ്പിക്കുന്ന പുതുവർഷ സമ്മാനമാകും .ഏഴുനില കെട്ടിടത്തിന്റെ പ്രവൃത്തി ടൈൽ അതിവേഗം പുരോഗമിക്കുകയാണ്. തേപ്പും തറയിൽ ടൈലിടലും പ്ലംബിങ്ങും വയറിങ്ങും അവസാന ഘട്ടത്തിലാണ്.60.84 കോടി രൂപ ചെലവിലാണ് അമ്മയും കുഞ്ഞും ആശുപത്രി പണിയുന്നത്. 1.16,300 സ്ക്വയർ ഫീറ്റ് വിസ്തൃതിയിലാണ് കെട്ടിടം. ഊരാളുങ്കൽ സൊസൈറ്റിക്കാണ് കരാർ.ആശുപത്രിക്കാവശ്യമായ ബെഡിനും ഫർണിച്ചറിനും മറ്റുമുള്ള പ്രപ്പോസലും സർക്കാറിന് സമർപ്പിച്ചിട്ടുണ്ട്. സ്പീക്കർ എ.എൻ ഷംസീറിന്റെ സാന്നിധ്യ ത്തിൽ കഴിഞ്ഞ മാസം അവലോകന […]
Read more

മാനന്തവാടി മട്ടന്നൂർ -വിമാനത്താവളം റോഡ് ; ഭൂമി ഏറ്റെടുക്കാനുള്ള അന്തിമ വിജ്ഞാപനം ഇറങ്ങി

കണ്ണൂർ : മട്ടന്നൂർ വിമാനത്താവളം നാലുവരിപ്പാതക്ക് ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായുള്ള 11 (1) നോട്ടിഫിക്കേഷൻ പുറത്തിറങ്ങി. നവംബർ ആറിനാണ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. റോഡ് നിർമിക്കുന്ന ഭൂമി,കെട്ടിടം, വീട്,മറ്റ് സ്ഥാവര ജംഗമ വസ്തുക്കൾ എന്നിവ റോഡുമായി ബന്ധപ്പെട്ട് കൈവശമുള്ളവർ കക്ഷികളായ എല്ലാ വ്യക്തികൾക്കും ആക്ഷേപമുണ്ടെങ്കിൽ പരാതി നൽകാം. രേഖകളുടെ പുതുക്കലിനോ ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിൻറെ ഉടമസ്ഥത സംബന്ധിച്ചോ എന്തെങ്കിലും ആക്ഷേപങ്ങൾ ഉണ്ടെങ്കിൽ അവ രേഖാ മൂലം 15 ദിവസത്തിനുള്ളിൽ, നമ്പർ രണ്ട്, റോഡ് കണക്ടിവിറ്റി പാക്കേജ് ഒ കണ്ണൂർ […]
Read more

പാട്യത്ത് ലൈഫ് ഭവനപദ്ധതിയുടെ സമ്പൂർണ്ണ പ്രഖ്യാപനം നടത്തി

കണ്ണൂർ: പാട്യം ഗ്രാമ പഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെട്ട ഭൂമിയുള്ള ഭവന രഹിതരായ മുഴുവൻ പേർക്കും ആനുകൂല്യം അനുവദിച്ച് സമ്പൂർണ്ണ പ്രഖ്യാപനം നടന്നു. എം.എൽ.എ. കെ.പി. മോഹനൻ നിർവ്വഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.വി. ഷിനിജ അധ്യക്ഷത വഹിച്ചു. ‘മനസ്സോടിത്തിരി മണ്ണ്’ പരിപാടിയിൽ ഉൾപ്പെടുത്തി ഭൂരഹിതരായ രണ്ടുപേർക്കും അഞ്ച് സെന്റ് വീതം (ആകെ പത്ത് സെന്റ്) ഭൂമി വിട്ടു നൽകിയ പാട്യം മൂഴിവയൽ സ്വദേശിയായ സിന്ധുലാലിനെ എം.എൽ.എ. ഉപഹാരം നൽകി ആദരിച്ചു. വി.ഇ.ഒ. വിനയ ഭാസ്കരൻ സ്വാഗതം […]
Read more

സിപിഎമ്മിന്റെ സ്ലീപ്പർ സെല്ലുകളെ ഉണർത്തരുത്; മുന്നറിയിപ്പുമായി അർജുൻ ആയങ്കി

കണ്ണൂർ: പാലക്കാട് ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന് മുന്നറിയിപ്പുമായി സിപിഎം സഹചാരി അർജുൻ ആയങ്കി. പാർട്ടിക്ക് സ്‌ലീപ്പർ സെൽ ഉണ്ടന്നും ആക്രമണം ഉണ്ടായാൽ പ്രതിരോധിക്കാനും തിരിച്ചടിക്കാനും അവർ ആദ്യം ഓടിയെത്തുമെന്നും അർജുൻ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം പാലക്കാട് മനോരമ ന്യൂസ് നടത്തിയ ചർച്ചയ്ക്കിടെ പ്രശാന്ത് ശിവൻ എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തിന് പിന്നാലെയാണ് അർജുൻ ആയങ്കിയുടെ സോഷ്യൽ മീഡിയ പോസ്റ്റ്. ‘‘പാലക്കാടുള്ള പ്രശാന്ത് ശിവനോടാണ്. […]
Read more

തലശ്ശേരി നഗരസഭയിൽ ഭരണത്തുടർച്ചയ്ക്ക് എൽ ഡി എഫ്

കണ്ണൂർ : തലശ്ശേരി നഗരസഭയിൽ ഭരണത്തുടർച്ചയ്ക്ക് എൽ ഡി എഫ്. കഴിഞ്ഞ തവണ നേടിയ സീറ്റിനേക്കാൾ കൂടുതൽ സീറ്റും വോട്ടും ലക്ഷ്യമാക്കിയാണ് ഇടതുപക്ഷം തെരഞ്ഞെടുപ്പ് നേരിടുന്നത് കഴിഞ്ഞ തവണ എൽ ഡി എഫ് -37,യു ഡി എഫ് -7,ബി ജെ പി -8 എന്നിങ്ങനെയായിരുന്നു കക്ഷിനില. എൽ ഡി എഫ് ൽ സിപിഐഎം ന് മാത്രം 33 സീറ്റുകൾ ഉണ്ട്. 3 സിപിഐ ക്കും 1 ഐ എൻ ൽ നുമാണ് ഉള്ളത്. യു ഡി എഫ് […]
Read more

പരിയാരം മെഡിക്കൽ കോളേജിലെ ശുചിമുറിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ: പരിയാരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി ശുചിമുറിയിൽ തൂങ്ങി മരിച്ചു. കൂത്തുപറമ്പ് കോട്ടയം ഏഴാംമൈൽ പടയങ്കുടി ഇ.കെ. ലീനയാണ് (46) മരിച്ചത്. കഴിഞ്ഞ ദിവസം അമിത അളവിൽ ഗുളിക കഴിച്ച് അവശയായതിനെത്തുടർന്നാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. 401 വാർഡിലെ ശുചിമുറിയിൽ രാവിലെ ഒൻപത് മണിയോടെയായിരുന്നു ഇവരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് . ഏറെ നേരം കഴിഞ്ഞിട്ടും പുറത്തുവരാത്തതിനെത്തുടർന്ന് ആശുപത്രി അധികൃതർ പരിശോധിച്ചപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ കെട്ടഴിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഭർത്താവ്: […]
Read more

എംപി ഫണ്ടില്‍ നിന്നുള്ള സ്‌കൂള്‍ വാന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു

കണ്ണൂര്‍: കല്യാശേരി നിയോജകമണ്ഡലത്തിലെ പുന്നച്ചേരി എല്‍പി സ്‌കൂളിന് കാസര്‍ഗോഡ് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച പുതിയ സ്‌കൂള്‍ വാന്‍ എംപി ഫ്‌ലാഗ് ഓഫ് ചെയ്തു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് സ്‌കൂളിന് സ്വന്തമായി ഒരു വാഹനം ലഭിക്കുന്നത്. കണ്ണൂര്‍ ലത്തീന്‍ രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളില്‍ നടന്ന ചടങ്ങില്‍, രൂപത സഹായ മെത്രാന്‍ വെരി. റവ. ഡോ. ഡെന്നീസ് കുറുപ്പശേരി, രൂപത കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. ക്ലാരന്‍സ് പാലിയത്ത് എന്നിവര്‍ സന്നിഹിതരായിരുന്നു. ഇവരുടെ […]
Read more

Recent News

Advertisement
WhiteswanTV Footer