Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kannur

വിജയകാഹളം മുഴങ്ങി കണ്ണൂർ കോർപെറേഷൻ എൽ ഡി എഫ് സ്ഥാനർത്തികളായി

കണ്ണൂർ : കണ്ണൂർ കോർപ്പറേഷനിലെ സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം നഗരത്തിൽ ആവേശം നിറച്ച് എൽഡിഎഫ് ഉജ്വല പ്രകടനം. നഗരവീഥിയിലൂടെ ചുവപ്പണിച്ച് മുന്നേറിയ പ്രകടനത്തിൽ വൻ ജനാവാലി ഉണ്ടായിരുന്നു. അഴിമതിയിൽ മുങ്ങിയ യുഡിഎഫ് ഭരണത്തെ തൂത്തെറിയുമെന്ന് പ്രഖ്യാപിച്ച് നൂറുകണക്കിന് ആളുകൾ പ്രകടനത്തിൽ അണിചേർന്നു. പാതയോരങ്ങളിൽ തടിച്ച് കൂടിയവർ സ്ഥാനാർഥികളെ അഭിവാദ്യം ചെയ്തു. തളാപ്പിലെ അഴിക്കോടാൻ സ്മാരക മന്ദിരത്തിൽ നിന്ന് ആരംഭിച്ച പ്രകടനം സ്റ്റേഷൻ പരിസരത്ത് സമീപിച്ചു സിപിഐഎം ജില്ല സെക്രട്ടറി കെ കെ രാഗേഷ്, എം പ്രകാശൻ, എൻ […]
Read more

വെള്ളോറയിൽ യുവാവ് വെടിയേറ്റ് മരിച്ചു; നായാട്ടിനിടെ ഉണ്ടായ അപകടമെന്ന് സൂചന

കണ്ണൂർ: കണ്ണൂർ പെരിങ്ങോം വെള്ളോറയിൽ യുവാവ് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. എടക്കോം സ്വദേശി സിജോയാണ് മരിച്ചത്. പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. നായാട്ടിനിടെ അബദ്ധത്തിൽ വെടിയേറ്റതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. സംഭവസമയത്ത് സിജോയോടൊപ്പം ഉണ്ടായിരുന്ന സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. റബ്ബർ തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

തദ്ദേശ തിരഞ്ഞെടുപ്പ് : ആയുധങ്ങൾ അടിയന്തരമായി സറണ്ടർ ചെയ്യണം

കണ്ണൂർ: 2025-ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്, എല്ലാ ആയുധ ലൈസൻസികളും തങ്ങളുടെ കൈവശമുള്ള ആയുധങ്ങൾ ഉടൻ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളിൽ സറണ്ടർ ചെയ്യണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ജില്ലാ ഭരണ കേന്ദ്രത്തിൽ രൂപീകരിച്ചിട്ടുള്ള സ്ക്രീനിംഗ് കമ്മിറ്റിയുടെ അനുമതിയോടെയല്ലാതെ ആയുധങ്ങൾ കൈവശം വയ്ക്കുന്നതിൽ വീഴ്ച വരുത്തുന്നപക്ഷം, ആയുധനിയമവും ചട്ടങ്ങളും, ഇന്ത്യൻ ശിക്ഷാനിയമം സെക്ഷൻ 188 എന്നിവ പ്രകാരമുള്ള കർശന നിയമനടപടികൾ സ്വീകരിക്കും. ജില്ലയിലെ സ്ക്രീനിംഗ് കമ്മിറ്റിയുടെ ആദ്യ യോഗം കളക്ടറേറ്റിൽ ചേർന്നു. ആയുധം കൈവശം വയ്ക്കുന്നതിന് […]
Read more

കണ്ണൂര്‍ സയന്‍സ് പാര്‍ക്കില്‍ മോഷണം; നിരീക്ഷണ ക്യാമറയുടെ ഭാഗം അടിച്ചു മാറ്റി

കണ്ണൂർ: കണ്ണൂര്‍ നഗരത്തിലെ സയന്‍സ് പാര്‍ക്കിലും തൊട്ടടുത്ത വിദ്യാലയത്തിലും മോഷണം. സയന്‍സ് പാര്‍ക്കില്‍ പ്രവേശന കവാടത്തിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കയറിയ മോഷ്ടാവ് പാര്‍ക്കിലെ ഡമോണ്‍സ്‌ട്രേറ്ററുടെ മുറിയിലെ നിരീക്ഷണ കാമറയുടെ നെറ്റ് വര്‍ക്ക് വീഡിയോ റിക്കോര്‍ഡര്‍ (എന്‍ വി ആര്‍) എടുത്ത് കടന്നുകളഞ്ഞു. മുറിയിലെ മേശ വലിപ്പ് തുറന്നിട്ട നിലയിലാണ്. മുറിയില്‍ ബാഗിലുണ്ടായിരുന്ന സാധനങ്ങളും കാണാനില്ല. തൊട്ടടുത്ത ടീച്ചേഴ്‌സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലും മോഷണം നടന്നതായി പറയുന്നു. വിദ്യാലയത്തിലെ പ്രിന്‍സിപ്പാളിന്റെ മുറിയിലെ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് അകത്ത് കയറിയത്.കണ്ണൂര്‍ […]
Read more

കോടതി വിധി സന്തോഷം നൽകുന്നത്; ശൈലജ ടീച്ചർ

തിരുവനന്തപുരം: പാലത്തായി കേസിലെ വിധി സന്തോഷമുണ്ടാക്കുന്നതെന്ന് മുന്‍ ആരോഗ്യമന്ത്രിയും വടകര എംഎല്‍എയുമായ കെ കെ ശൈലജ. കേസില്‍ പോരായ്മ ഉണ്ടായപ്പോള്‍ ഇടപ്പെട്ടിരുന്നുവെന്നും പരാതി ഉണ്ടായപ്പോള്‍ പൊലീസിനോട് ഇടപെട്ട് കൃത്യമായി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും കെ കെ ശൈലജ പറഞ്ഞു. കേരള പൊലീസ് അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും കെ കെ ശൈലജ വ്യക്തമാക്കി. കേസിലെ സര്‍ക്കാര്‍ അഭിഭാഷകരെ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും ശൈലജ പറഞ്ഞു. ലീഗ്, എസ്ഡിപിഐ പ്രവര്‍ത്തകര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചിരുന്നു. ഒരുപാട് അപവാദ പ്രചാരണങ്ങള്‍ നടത്തി. ഇപ്പോഴും അത്തരം […]
Read more

പാലത്തായി പോക്സോ കേസ്; പ്രതിക്ക് ജീവപര്യന്തം

കണ്ണൂർ: പാലത്തായിയിൽ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ അധ്യാപകനും ബിജെപി നേതാവുമായ കെ. പത്മരാജന് ജീവപര്യന്തം. തലശ്ശേരി അതിവേഗ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിൽ പോക്സോ, 376 എബി, ബലാത്സംഗം വകുപ്പുകൾ പ്രകാരം പ്രതിക്ക് 40 വർഷം തടവും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. 2020 ഫെബ്രുവരിയിൽ പത്മരാജൻ സ്കൂളിനകത്തും പുറത്തും കുട്ടിയെ മൂന്ന് തവണ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. ആദ്യം പരാതി പരിശോധിച്ച പൊലീസ് കേസ് വ്യാജമെന്ന് കണ്ടെത്തിയെങ്കിലും, പൊതുജനങ്ങൾ ശക്തമായി പ്രതിഷേധിച്ചതോടെ 2020 ഏപ്രിൽ 15ന് പ്രതിയെ […]
Read more

പാനൂർ നഗരസഭ പിടിച്ചെടുക്കാൻ എൽഡിഎഫ്

കണ്ണൂർ: പാനൂർ നഗരസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ നടന്നു. പാനൂർ പി ആർ മെമ്മോറിയാൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന കൺവൻഷൻ സിപിഐഎം ജില്ല സെക്രട്ടറി കെ കെ രാഗേഷ് ഉദ്ഘാടനം ചെയ്തു. 2015 ൽ നിലവിൽ വന്ന നഗരസഭ 10 വർഷമായി യു ഡി എഫാണ് ഭരിക്കുന്നത്. 2020 ൽ യു ഡി എഫ് -23,എൽ ഡി എഫ് -14,ബി ജെ പി -3 എ ന്നിങ്ങനെയാണ് കക്ഷിനില 40 ഉള്ളത് വാർഡ് […]
Read more

നഗരസഭാ പിടിക്കാൻ ദമ്പതികൾ; സംഭവം പയ്യന്നൂരിൽ

കണ്ണൂർ : പയ്യന്നൂർ നഗരസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ദമ്പതികളും. തായിനേരിയിലെ കുഞ്ഞുക്കുട്ടി എന്ന മൊയ്തീൻ കുട്ടിയും, എം ഖൈറുമാണ് എൽ ഡി എഫ് സ്ഥാനാർതിയായി മത്സരിക്കുന്നത്. 31 ആം വാർഡായ കൊറ്റിയിലാണ് മൊയ്തീൻ കുട്ടി മത്സരിക്കുന്നത്. സി പി ഐ എം കൊറ്റി ബ്രാഞ്ച് അംഗവും, സി ഐ ടി യു നേതാവും കൂടിയാണ് ഇദ്ദേഹം. പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ പരിസരം കേന്ദ്രീകരിച്ച് വാഹനം ഓടിക്കുന്ന മൊയ്തീൻ കുട്ടി റെയിൽവേ സ്റ്റേഷനിൽ നടക്കുന്ന അപകടങ്ങളിൽ മറ്റും നടത്തിയ […]
Read more

പ്രചാരണം തുടങ്ങി, പക്ഷെ വോട്ടർ പട്ടികയിൽ പേരില്ല; പണികിട്ടി സിപിഐഎം

കണ്ണൂര്‍: സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചിടത്ത് പണി കിട്ടി സിപിഐഎം. വോട്ടര്‍പ്പട്ടികയില്‍ പേരില്ലാതെ വന്നതോടെ സ്ഥാനാര്‍ത്ഥിയെ മാറ്റി. കണ്ണൂര്‍ ആന്തൂര്‍ നഗരസഭയിലെ ആറാം വാര്‍ഡ് സ്ഥാനാര്‍ത്ഥി ജബ്ബാര്‍ ഇബ്രാഹിമിന്റെ സ്ഥാനാര്‍ത്ഥിത്വത്തിൽ ആണ് പ്രതിസന്ധിയുണ്ടായത്. സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോ അടക്കം അച്ചടിച്ചുള്ള തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകള്‍ സാമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. വോട്ടര്‍ പട്ടികയില്‍ ജബ്ബാര്‍ ഇബ്രാഹിമിന്റെ പേരില്ല എന്ന് കണ്ടതോടെ പുതിയ ആളെ സിപിഐഎം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. ടി വി പ്രേമരാജനാണ് പുതിയ സ്ഥാനാര്‍ത്ഥി. പ്രവാസിയും വ്യവസായിയുമാണ് ജബ്ബാര്‍. […]
Read more

കോർപ്പറേഷനിൽ സീറ്റ് തർക്കം; യു ഡി എഫ് ജില്ല യോഗം ഉപേക്ഷിച്ചു

കണ്ണൂർ: കണ്ണൂർ കോർപ്പറേഷനിൽ മുസ്ലിം ലീഗും കോൺഗ്രസ്സും തമ്മിലുള്ള സീറ്റ് തർക്കം ബഹിഷ്കരിത്തിലേക്ക് നീങ്ങിയത്തോടെ വെള്ളിയാഴ്ച്ച നിശ്ചയിച്ച യു ഡി എഫ് യോഗം ഉപേക്ഷിച്ചു. വൈകിട്ട് ഡി സി സി ഓഫീസിൽ നടന്ന ലീഗ് – കോൺഗ്രസ്‌ ചർച്ചയും തീരുമാനമാക്കാതെ പിരിഞ്ഞു. കോർപറേഷനിലെ സീറ്റ് തർക്കത്തിൽ ഒരു വിട്ടു വീഴ്ച്ചക്കും തയ്യാറല്ലയെന്നാണ് കോൺഗ്രസിന്റെയും, ലീഗിന്റെയും നിലപാട്. മൂന്ന് സീറ്റ് അധികം സീറ്റ് വേണമെന്നായിരുന്നു ലീഗിന്റെ ആവിശ്യം. വാരം, വെത്തിലപ്പള്ളി, കടലായി സീറ്റുകളാണ് ലീഗ് കൂടുതൽ ആവിശ്യപെടുന്നത്. കഴിഞ്ഞ […]
Read more

Recent News

Advertisement
WhiteswanTV Footer