Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kannur

പാനൂർ ടൗണിലെ ശൗചാലയം മാസങ്ങളായി പൂട്ടിയിട്ട നിലയിൽ; തൊഴിലാളികളും നാട്ടുകാരും പ്രതിഷേധത്തിൽ

കണ്ണൂർ: പാനൂർ നഗരസഭാ പരിധിയിലെ പ്രധാന വ്യാപാരകേന്ദ്രവും കണ്ണൂർ–കോഴിക്കോട് ജില്ലകളുടെ അതിർത്തി പ്രദേശവുമായ പെരിങ്ങത്തൂർ ടൗണിലെ പൊതുശൗചാലയം മാസങ്ങളായി പൂട്ടിക്കിടക്കുന്നതിനെതിരെ തൊഴിലാളികളും നാട്ടുകാരും കടുത്ത പ്രതിഷേധത്തിൽ. നൂറുകണക്കിന് കടകളിലും ഓഫീസുകളിലും പ്രവർത്തിക്കുന്ന തൊഴിലാളികൾ, ഓട്ടോ ഡ്രൈവർമാർ, ചുമട്ട് തൊഴിലാളികൾ എന്നിവർ ദിവസേന ഉപയോഗിക്കുന്ന മൂത്രപ്പുരയാണ് പ്രവർത്തനരഹിതമായി തുടരുന്നത്. നാദാപുരം, പാനൂർ, കാരിയാട് തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്ന പ്രധാന കേന്ദ്രമാണ് പെരിങ്ങത്തൂർ ടൗൺ. പരാതികൾ ഉയർന്നിട്ടും നഗരസഭ നടപടിയെടുക്കാത്തത് വ്യാപക പ്രതികരണത്തിന് ഇടയാക്കി. പത്ത് വർഷമായി […]
Read more

തലശ്ശേരി നഗരത്തിൽ താൽക്കാലിക റോഡ് നിയന്ത്രണങ്ങൾ

തലശ്ശേരി: മണവാട്ടി ജംഗ്ഷൻ–വടകര ദിശയിലെ ലുലു ഗോൾഡ് വരെയുള്ള റോഡ് കോൺക്രീറ്റ് ചെയ്യുന്ന രണ്ടാംഘട്ട പ്രവൃത്തികൾ നവംബർ 17 മുതൽ ആരംഭിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് 17-11-2025 തിങ്കളാഴ്ച രാവിലെ 7 മണി മുതൽ ടൗൺ ബാങ്ക് ജംഗ്ഷൻ–മണവാട്ടി ജംഗ്ഷൻ ഇടയിലുള്ള മേലൂട്ട് മഠപ്പുര റോഡ് പൂർണ്ണമായും അടച്ചിടും. തലശ്ശേരി ബസ് സ്റ്റാൻഡിൽ നിന്ന് മഞ്ഞോടി, പാനൂർ, കടവത്തൂർ, നാദാപുരം ദിശയിലേക്കുള്ള ബസുകൾ സംഗമം ജംഗ്ഷൻ – ടൗൺ ഹാൾ – ടൗൺ ബാങ്ക് റൂട്ടിലൂടെയാണ് പോകേണ്ടത്. മഞ്ഞോടി, […]
Read more

ലക്ഷങ്ങൾ മുടക്കി നിർമിച്ച ശുചിമുറി സമുച്ചയം മാസങ്ങളായി ഉപേക്ഷിച്ച് കണ്ണൂർ കോർപറേഷൻ

കണ്ണൂർ: എടക്കാട് സോണൽ 36-ാം ഡിവിഷനിലെ സമാജ്‌വാദി ഉന്നതിയിൽ നിർമിച്ച ‘ആശ്വാസ്’ ശുചിമുറി സമുച്ചയം മാസങ്ങൾ കഴിഞ്ഞിട്ടും പൊതുജനങ്ങൾക്ക് തുറക്കാത്തതിൽ ആരോപണം. 2024-25 സാമ്പത്തിക വർഷത്തിലെ ‘അമൃത് 1.0’ പദ്ധതിയിൽ ഉൾപ്പെടുത്തി 25 ലക്ഷം രൂപ ചെലവിൽ പണിത ശുചിമുറി സമുച്ചയത്തിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും 14 ശുചിമുറികളാണ് ഒരുക്കിയിട്ടുള്ളത്. നിലവിലെ പഴയ ശുചിമുറിയുടെ നവീകരണവും അറ്റകുറ്റപ്പണിയും ഉൾപ്പെടുത്തി നിർമിച്ച ഈ സമുച്ചയം പണിതിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും പൈപ്പ്‌ലൈൻ കണക്ഷൻ നൽകിയിട്ടില്ല. സമീപത്ത് മറ്റ് ശുചിമുറി സൗകര്യങ്ങളില്ലാത്തതിനാൽ തൊണ്ണൂറോളം […]
Read more

ഇനിയും അനീഷ് ജോർജുമാരെ കൊലയ്ക്ക് കൊടുക്കരുത്; ബിനോയ് വിശ്വം

കണ്ണൂർ: ഇനിയും അനീഷ് ജോർജുമാരെ കൊലയ്ക്ക് കൊടുക്കരുതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. SIR സമയ പരിധി അടിയന്തിരമായി നീട്ടി വെക്കണമെന്നും ബിനോയ് വിശ്വം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ വോട്ടർപട്ടികയുടെ തീവ്ര പരിശോധനയ്ക്ക് നിയോഗിക്കപ്പെട്ട ഒരു ബൂത്ത് ലെവൽ ഓഫീസർ ജോലിഭാരം താങ്ങാനാവാതെ ആത്മഹത്യ ചെയ്ത സംഭവം കമ്മീഷന്റെ കണ്ണ് തുറപ്പിക്കേണ്ടതാണ്. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് സമയബന്ധിതമായി പൂർത്തീകരിക്കേണ്ട ഘട്ടത്തിൽ തന്നെ കേരളത്തിൽ തീവ്ര പരിശോധനയും അടിച്ചേൽപ്പിച്ച് ഉദ്യോഗസ്ഥ സംവിധാനത്തിന്റെ മേൽ […]
Read more

ബിഎൽഒയുടെ ആത്മഹത്യ; മകൻ ജീവനൊടുക്കാൻ കാരണം എസ്ഐആർ സമ്മർദം മാത്രമെന്ന് അനീഷ് ജോർജിന്റെ പിതാവ്

കണ്ണൂർ: പയ്യന്നൂർ ഏറ്റുകുടുക്കയിലെ ബൂത്ത് ലെവൽ ഓഫീസർ അനീഷ് ജോർജിന്റെ ആത്മഹത്യയ്ക്ക് കാരണം തന്റെ ജോലി സംബന്ധമായ സമ്മർദ്ദം മാത്രമാണെന്ന് കുടുംബം വ്യക്തമാക്കി. മകൻ കഴിഞ്ഞ കുറെ ദിവസങ്ങളായി എസ്.ഐ.ആർ-സംബന്ധമായ ടെൻഷനിൽ ആയിരുന്നെന്നും, എതിരാളികളോ സമൂഹത്തിനോ യാതൊരു ബാധ്യതയുമില്ലെന്നും അനീഷിന്റെ പിതാവ് പറഞ്ഞു. ഇന്ന് രാവിലെ 11 മണിയോടെയാണ് അനീഷിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. കുന്നൂർ എ.യു.പി. സ്കൂളിലെ പ്യൂൺ ആയ അനീഷ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. വ്യക്തിപരമായ മറ്റു […]
Read more

തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ദമ്പതികൾ

കണ്ണൂർ: കൂത്തുപറമ്പ് നഗരസഭയിൽ എൽഡിഎഫ് സ്ഥാനത്തികളായി ദമ്പതികൾ. കൂത്തുപറമ്പിലെ പന്യോറയിലെ മാണിക്യത്തിലെ വി രാജീവനും പി ഷൈജയുമാണ് മത്സര രംഗത്ത് ഉള്ളത്. കുടുംബകാര്യം പോലെ തന്നെയാണ് ഇവർക്ക് പൊതുകാര്യവും. വി രാജീവൻ പാന്യോറ വാർഡിൽ നിന്നാണ് ജനവിധി തേടുന്നത്. നേരത്തെ കൗൺസിലറും സ്ഥിരം സമിതി അധ്യക്ഷയുമായ ഷൈജ പ്രവർത്തക മികവിൽ അംഗീകാരം നേടിയിട്ടുണ്ട്. നഗരസഭ കുടുംബശ്രീ ചെയർപേഴ്സൺ എന്ന നിലയിലും മികച്ച പ്രവർത്തനം കാഴ്ചവച്ചിട്ടുണ്ട്.
Read more

ബിഎൽഒ യുടെ മരണം; ആത്മഹത്യയിലേക്ക് നയിച്ചത് ജോലിയിലെ മാനസിക സമ്മർദ്ദം

കണ്ണൂര്‍: പയ്യന്നൂരില്‍ ബിഎല്‍ഒ അനീഷ് ജോര്‍ജിന്റെ ആത്മഹത്യ ചെയ്ത സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. ജോലിയിലെ മാനസിക സമ്മര്‍ദ്ദമാണ് മരണ കാരണമെന്ന് സംശയിക്കുന്നതായി എഫ്‌ഐആര്‍ ചുമത്തി. എസ്‌ഐആറുമായി ബന്ധപ്പെട്ട ജോലികളില്‍ സമ്മര്‍ദമുണ്ടായിരുന്നതായി അനീഷ് വീട്ടുകാരോട് പറഞ്ഞുവെന്ന് പെരിങ്ങോം പഞ്ചായത്ത് പ്രസിഡന്റ് സുനില്‍കുമാര്‍ പറഞ്ഞു. അച്ഛനും അമ്മയും ഭാര്യയും രണ്ട് മക്കളുമടങ്ങുന്നതാണ് അനീഷിന്റെ കുടുംബം. എന്യൂമറേഷന്‍ ഫോറം 15നകം വോട്ടര്‍മാര്‍ക്ക് നല്‍കണമെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍ 200ലധികം ഫോറം അനീഷിന് എത്തിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. ഇതിന് വേണ്ടി […]
Read more

കണ്ണൂരിലെ ബിഎൽഒയുടെ മരണത്തിൽ ഇടപെട്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ

കണ്ണൂർ: പയ്യന്നൂർ ഏറ്റുകുടുക്കയിലെ ബൂത്ത് ലെവൽ ഓഫീസർ അനീഷ് മരണപ്പെട്ട സംഭവത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രത്തൻ ഖേൽക്കർ ഇടപെട്ടു. നേരത്തെ അനീഷിന് ജോലി സമ്മർദ്ദം കാരണം ആത്മഹത്യ ചെയ്തിരിക്കാമെന്ന് ആരോപണം ഉയർന്ന സാഹചര്യത്തിലാണ് കമ്മീഷണർ നടപടിയെടുത്തത്. ജില്ലാ കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും, പൊലീസ് അന്വേഷണം തുടരുന്നതായും രത്തൻ ഖേൽക്കർ അറിയിച്ചു. ജോലി സമ്മർദ്ദം ഉണ്ടെന്ന് കമ്മീഷന് ഇത് വരെ പരാതി ഒന്നും കിട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പത്തിരുപത്തി മൂന്നു ദിവസത്തോളം അനീഷിന് മറ്റ് ജോലികൾ ഏൽപ്പിച്ചിട്ടില്ലെന്നും, […]
Read more

കോൺഗ്രസ്സിന്റെ തിരുത്തൽ ശക്തിയാണ് യൂത്ത് കോൺഗ്രസ്സ്;ഒ ജെ ജനീഷ്

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് തിരഞ്ഞെടുപ്പിൽ അർഹമായ പരിഗണന നൽകുന്നതിന് നേതൃത്വം ഇടപെടണമെന്ന് സംസ്ഥാന പ്രസിഡൻ്റ് അഡ്വ. ഒ ജെ ജനീഷ് പറഞ്ഞു. കണ്ണൂരിൽ കെപിസിസി പ്രസിഡന്റ ഇടപെട്ട് അർഹമായ പരിഗണനയ്ക്കുള്ള ധാരണയായിട്ടുണ്ട്. മറ്റിടങ്ങളിലും നേതാക്കൾ ഇടപെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് സീറ്റ് ഉറപ്പാക്കണം. സംഘടനാവിരുദ്ധ പ്രവർത്തനം എന്ന നിലയിലല്ല യൂത്ത് കോൺഗ്രസ് സീറ്റ് വേണമെന്ന് ആവശ്യമുയർത്തിയത്. കോൺഗ്രസിൻ്റെ തിരുത്തൽ ശക്തി എന്ന നിലയിലാണ് യൂത്ത് കോൺഗ്രസ് സീറ്റുകൾ ആവശ്യപ്പെട്ടത്. യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് സീറ്റ് നൽകുന്നതിനുള്ള […]
Read more

പയ്യന്നൂരിൽ ബൂത്ത് ലെവൽ ഓഫീസർ ജീവനൊടുക്കി; ജോലി സമർദ്ദമെന്ന് ആരോപണം

കണ്ണൂർ: പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസറെ മരിച്ച നിലയിൽ കണ്ടെത്തി. ഏറ്റുകുടുക്ക സ്വദേശി അനീഷ് ആണ് മരിച്ചത്. കുന്നരു എയുപി സ്കൂളിലെ പ്യൂൺ ആണ് അനീഷ്. ഇന്ന് രാവിലെ 11മണിയോടെയായിരുന്നു സംഭവം. വീട്ടിലെ കിടപ്പുമുറിയിലാണ് അനീഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പയ്യന്നൂർ പൊലീസ് സംഭവ സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ആത്മഹത്യ എന്നാണ് പ്രാഥമിക നി​ഗമനം. അതേസമയം, ബൂത്ത് ലെവൽ ഓഫീസറായി ജോലി ചെയ്യുന്നതിൻ്റെ സമ്മർദ്ദം അനീഷിനുണ്ടായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു. വ്യക്തിപരമായ മറ്റു കാരണങ്ങളൊന്നുമില്ലെന്നും […]
Read more

Recent News

Advertisement
WhiteswanTV Footer