Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kasaragod

ജസീല ജീവനൊടുക്കിയ സംഭവം; ആൺസുഹൃത്തിന്റെ മാതാവ് അറസ്റ്റിൽ

കാസർകോട്: മോഷണക്കുറ്റം ആരോപിച്ചതിനെ തുടർന്ന് കാസർകോട് നാലത്തടുക്കയിൽ വീട്ടമ്മയായ ജസീല ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺ സുഹൃത്തിൻ്റെ മാതാവ് ആയിഷ അറസ്റ്റിൽ. വിദ്യാനഗർ പോലീസാണ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. മോഷണക്കുറ്റം ആരോപിച്ചതിൽ മനംനൊന്ത് കഴിഞ്ഞയാഴ്ചയാണ് 24 കാരി ജീവനൊടുക്കിയത്. നിരപരാധിയാണെന്ന് കരഞ്ഞ് പറയുന്ന വീഡിയോ ചിത്രീകരിച്ച ശേഷമാണ് ജസീല ജീവനൊടുക്കിയത്. ചെയ്യാത്ത തെറ്റിന്റെ പേരിലാണ് താൻ അപമാനം നേരിടേണ്ടി വന്നതെന്നാണ് വീഡിയോ സന്ദേശത്തിൽ ജസീല പറയുന്നത്. വീഡിയോ പോസ്റ്റ് ചെയ്തതിന് ശേഷം ജസീല […]
Read more

ഫോണിന്റെ ഡിസ്പ്ലെ തകരാറിലായതിൽ മനംനൊന്ത് പതിനേഴുകാരി ജീവനൊടുക്കി

കാസർകോട്: മൊബൈൽ ഫോൺ ഡിസ്പ്ലേ നന്നാക്കി നൽകാത്തതിനെ തുടർന്നുണ്ടായ മാനസിക വിഷമത്തിൽ പതിനേഴുകാരി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. കുമ്പള കിദൂർ കളത്തൂരിലെ ലക്ഷ്മി നിലയത്തിൽ ദാമോദരന്റെ മകൾ എം.ഡി. പൂജയാണ് മരിച്ചത്. മംഗളൂരുവിൽ പിയുസി വിദ്യാർഥിനിയായിരുന്നു. ചില ദിവസങ്ങൾക്ക് മുൻപ് പൂജ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണിന്റെ ഡിസ്പ്ലേ തകരാറിലായിരുന്നു. ഇത് നന്നാക്കി നൽകണമെന്ന് പൂജ വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചില കാരണങ്ങളാൽ വീട്ടുകാർക്ക് അത് ഉടൻ ശരിയാക്കാൻ സാധിച്ചില്ല. ഫോൺ നന്നാക്കി നൽകിയില്ലെങ്കിൽ വിഷം കഴിക്കുമെന്ന് […]
Read more

ജസീല ആത്മഹത്യ ചെയ്ത സംഭവം; അന്വേഷണം അട്ടിമറിക്കുന്നുവെന്ന് കുടുംബവും ആക്ഷൻ കമ്മിറ്റിയും‌

കാസർകോട്: മോഷണക്കുറ്റം ആരോപിച്ചതിനെ തുടർന്ന് കാസർകോട് നാലത്തടുക്കയിൽ ജസീല ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം അട്ടിമറിക്കുകയാണെന്ന് കുടുംബവും ആക്ഷൻ കമ്മിറ്റിയും. കേസിൽ ആരോപണ വിധേയരായവരെ ചോദ്യം ചെയ്യാൻ പോലും വിദ്യാനഗർ പൊലീസ് തയ്യാറായിട്ടില്ലെന്നും തെളിവുകൾ നശിപ്പിക്കാൻ പൊലീസ് കൂട്ടുനിൽക്കുകയാണെന്നും ഇവർ പറഞ്ഞു. ജസീലയുടെ ഫോട്ടോകളും വീഡിയോകളും ഉണ്ടെന്ന് സുഹൃത്ത് അഫ്രീദ് അപവാദ പ്രചാരണം നടത്തിയതായി കുടുംബം ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ കണ്ടെത്താൻ ഇയാളുടെ മൊബൈൽ ഫോൺ പിടിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടും പൊലീസ് നടപടി സ്വീകരിച്ചിട്ടില്ലെന്ന് ജസീലയുടെ […]
Read more

ജീവനക്കാർക്ക് സ്വർണനാണയം, അംഗങ്ങൾക്ക് ടാബ്; മംഗൽപ്പാടിയിൽ ‘ഗോൾഡൻ’ ബജറ്റ്

കാസർഗോഡ്: മംഗൽപ്പാടി പഞ്ചായത്ത് ഭരണസമിതിയുടെ ആദ്യ ബജറ്റ് ‘ഗോൾഡൻ’ ബജറ്റായി. ഓഫീസ് ജീവനക്കാർ, ആസൂത്രണസമിതി അംഗങ്ങൾ, മുൻ പ്രസിഡന്റുമാർ, നിർവഹണ ഉദ്യോഗസ്ഥർ എന്നിവർക്ക് പ്രസിഡൻറ്‌ ഗോൾഡൻ അബ്ദുൾ റഹ്‌മാൻ ബജറ്റ് സമ്മാനമായി സ്വർണനാണയം നൽകി. അംഗങ്ങൾക്ക് ടാബ്‌ലറ്റും സമ്മാനിച്ചു. സേവനങ്ങൾ ഏറെക്കുറെ ഓൺലൈനിലായതോടെ ജനങ്ങൾക്ക് സുതാര്യസേവനം നൽകുന്നതിനായാണ് അംഗങ്ങൾക്ക് ടാബ്‌ലറ്റ് സമ്മാനിച്ചതെന്നും സ്വർണത്തിന്റെ മൂല്യമുള്ള ബജറ്റാണ് അവതരിപ്പിച്ചതെന്നും അതിന്റെ ഭാഗമായാണ് സ്വർണനാണയങ്ങളും ടാബും നൽകിയതെന്നും പ്രസിഡൻറ്‌ ഗോൾഡൻ അബ്ദുൾ റഹ്‌മാൻ പറഞ്ഞു. അഞ്ചുലക്ഷം രൂപ സ്വന്തമായി ചെലവഴിച്ചാണ് […]
Read more

മകൻ്റെ മരണവേദന സഹിക്കാനായില്ല; പിതാവ് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു

കാസർഗോഡ്: ബേഡകം, ശങ്കരംപാടിയിൽ മകൻ ജീവനൊടുക്കിയ വിഷമത്തിൽ പിതാവ് കിണറ്റിൽ ചാടി മരിച്ചു. ശങ്കരംപാടി, കൊരമ്പാറയിലെ എ ബാലകൃഷ്ണ‌ൻ നായർ (75) ആണ് മരിച്ചത്. മകൻ മണികണ്‌ഠനെ അഡൂർ, പാണ്ടി വനത്തിൽ കഴിഞ്ഞ മാസം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് പിതാവ് ബാലകൃഷ്ണൻ മാനസിക വിഷമത്തിലായിരുന്നു.
Read more

പ്രതിസന്ധിയിൽ ശ്രീനിവാസന്റെ പ്രവാസസ്വപ്നം; പോലീസ് വെരിഫിക്കേഷനിൽ ആളുമാറി

കാസർഗോഡ്: മുംബൈ വിമാനത്താവളത്തിലെ ആ രാത്രി ഇമിഗ്രേഷൻ ഉദ്യോഗസ്ഥൻ പാസ്പോർട്ടിലേക്കും തന്റെ മുഖത്തേക്കും മാറിമാറി നോക്കുമ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് ശ്രീനിവാസന് മനസ്സിലായില്ല. താങ്കൾക്ക് വിദേശത്തേക്ക് പോകാൻ പറ്റില്ലെന്ന് പറഞ്ഞ് പാസ്പോർട്ട് പിടിച്ചുവെച്ച് നോട്ടീസ് നൽകി പുറത്തേക്കുവിട്ടപ്പോൾ എന്തുചെയ്യണമെന്നറിയാതെ അദ്ദേഹം പകച്ചുപോയി ദുബായിലെത്തി ജോലിചെയ്ത് കടമെല്ലാം വീട്ടണം. ഭാര്യയും രണ്ടുമക്കളും പ്രായമായ അമ്മയുമടങ്ങുന്ന കുടുംബത്തെ നോക്കണം- ജനുവരി 15-ന് മുംബൈ വിമാനത്താവളത്തിൽ ശ്രീനിവാസന്റെ എല്ലാ സ്വപ്നങ്ങളും വീണുടഞ്ഞു. പോലീസ് വെരിഫിക്കേഷൻ ഉദ്യോഗസ്ഥന്റെ അശ്രദ്ധയിൽ മറ്റൊരു ശ്രീനിവാസനുമേലുള്ള കേസ് ഈ […]
Read more

വായനശാല പരിപാടിയിൽ നന്ദി പറയുന്നതിനിടെ ഓടിയെത്തിയ കാട്ടുപന്നി ആക്രമിച്ചു; മൂന്ന് പേർക്ക് പരിക്ക്

കാസർകോട്: കാഞ്ഞങ്ങാട് ചായ്യോത്ത് പ്രദേശത്ത് വായനശാലയിലെ പരിപാടിക്കിടെ കാട്ടുപന്നി ആക്രമിച്ച് മൂന്ന് പേർക്ക് പരിക്ക്. ചായ്യോത്ത് സ്കൂളിന് സമീപമുള്ള എം ജി സ്മാരക വായനശാലയിലാണ് സംഭവം. വിജ്ഞാന വികസന സദസ് നടക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി കാട്ടുപന്നി വായനശാല പരിസരത്തേക്ക് കടന്നെത്തി ആക്രമണം നടത്തിയത്. വായനശാല സെക്രട്ടറി പി. ബാബുരാജൻ മാസ്റ്റർ, അംഗങ്ങളായ അപ്പു മാസ്റ്റർ, വി. അജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ മൂന്ന് പേരെയും സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് പ്രദേശത്ത് ആശങ്ക നിലനിൽക്കുകയാണ്.
Read more

യുവതി ജീവനൊടുക്കിയ സംഭവം; സുഹൃത്ത് അഫ്രീദിനേയും മാതാപിതാക്കളേയും ചോദ്യം ചെയ്യും

കാസർകോട്: കാസർകോട് മോഷണക്കുറ്റം ആരോപിച്ച് അപമാനിക്കാൻ ശ്രമിച്ചതിൽ മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തിൽ സുഹൃത്ത് അഫ്രീദിനെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്. അഫ്രീദിനേയും മാതാപിതാക്കളേയും വിശദമായി ചോദ്യം ചെയ്യും. ആ​ദ്യഘട്ടത്തിൽ ജസീലയുടെ വീട്ടിലെ അം​ഗങ്ങളിൽ നിന്നും മൊഴിയെടുത്തിരുന്നു. അടുത്ത ദിവസം തന്നെ സുഹൃത്തിനേയും കുടുംബത്തേയും ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം. സംഭവം വിവാദമായതോടെ പരമാവധി പേരെ ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. അഫ്രീദിന്റെ വീട്ടിൽ നിന്ന് ഒൻപതര പവൻ സ്വർണം മോഷണം പോയിരുന്നു. ഇതിനെ തുടർന്ന് അഫ്രീദിന്റെ ഉമ്മ […]
Read more

കാസർകോട് 16 വയസ്സുകാരിയെ അഞ്ച് പേർ ബലാത്സംഗം ചെയ്തെന്ന് പരാതി

കാസർകോട്: കാസർകോട് ചന്തേരയിൽ 16 വയസ്സുകാരിയെ അഞ്ച് പേർ ബലാത്സംഗം ചെയ്തെന്ന് പരാതി. രണ്ട് പേരെ ചന്തേര പൊലീസ് അറസ്റ്റ് ചെയ്തു. ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 16 വയസുകാരിയാണ് ലൈംഗിക പീഡനത്തിന് ഇരയായത്. പെൺകുട്ടിയുടെ സഹോദരി ഭർത്താവ്, 15 വയസുകാരൻ ഉൾപ്പടെയുള്ള അഞ്ച് പേരാണ് പ്രതികൾ. കോഴിക്കട നടത്തുന്ന നൗഷാദ് (42), ഫായിസ് (40) എന്നിവരാണ് അറസ്റ്റിലായത്. 15 വയസുകാരനായ വിദ്യാർത്ഥിയെയും ആംബുലൻസ് ഡ്രൈവറായ റഷീദിനെയുമാണ് ഇനി പിടികൂടാനുള്ളത്. റഷീദ് രണ്ടാഴ്ച മുമ്പ് ഗൾഫിലേക്ക് […]
Read more

കാഞ്ഞങ്ങാട് ഭാര്യയെ വെട്ടിപ്പരിക്കേൽപിച്ച് ഭർത്താവ് ജീവനൊടുക്കി

കാസർകോട്: കാഞ്ഞങ്ങാട് കടപ്പുറം ബാവ നഗർ പ്രദേശത്ത് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് തൂങ്ങിമരിച്ചു. ഇല്യാസിലെ ഇബ്രാഹിം ആണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റ ഭാര്യ മറിയത്തെ തലയിൽ വെട്ടേറ്റ നിലയിൽ കണ്ടെത്തി. ഉടൻ മംഗളൂരുയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം. കുടുംബ തർക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
Read more
Advertisement
WhiteswanTV Footer