Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kasaragod

പെരിയ കൊലക്കേസിലെ പ്രതി രഞ്ജിത്തിന് വീണ്ടും പരോൾ

കാഞ്ഞങ്ങാട്: യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പത്താംപ്രതി രഞ്ജിത്തിന് വീണ്ടും പരോൾ. രണ്ട് മാസം മുൻപും പ്രതിക്ക് പരോൾ ലഭിച്ചതിനെ തുടർന്ന് കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു. കേസിലെ മറ്റ് പ്രതികളായ പീതാംബരൻ, ജിജിൻ എന്നിവരും നിലവിൽ പരോളിലാണ്. സിപിഎം ബന്ധമുള്ള ക്രിമിനലുകൾക്ക് ഇഷ്ടാനുസരണം പരോൾ അനുവദിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇന്ന് നിയമസഭയിൽ ആരോപിച്ചത്. അനധികൃത പരോളുകളെക്കുറിച്ച് ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കർ തള്ളിയതിനെ […]
Read more

കെഎസ്ആർടിസി ബസിന് മുന്നിൽ കാർ യാത്രക്കാരന്റെ അഭ്യാസപ്രകടനം

കാസർകോട്: കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് മുന്നിൽ കാർ യാത്രക്കാരന്റെ അഭ്യാസപ്രകടനം. കാസർകോട് നിന്ന് കോട്ടയത്തേക്ക് പുറപ്പെട്ട സൂപ്പർ ഫാസ്റ്റ് ബസിനെ അഞ്ച് കിലോമീറ്ററോളം ദൂരം മറികടക്കാൻ അനുവദിക്കാതെ കാറുകാരൻ മാർഗതടസം ഉണ്ടാക്കി. സംഭവത്തിൽ നീലേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. ബസ് കാറിനെ മറികടന്നതാണ് കാർ ഡ്രൈവറെ പ്രകോപിപ്പിച്ചത്. തുടർന്ന് ബസിനെ വേഗത്തിൽ മറികടന്ന കാർ, പിന്നീട് ബസിനു മുന്നിൽ മാർഗതടസം സൃഷ്ടിക്കുകയായിരുന്നു. ഏകദേശം അഞ്ച് കിലോമീറ്റർ ദൂരം ബസിനെ […]
Read more

കാസർകോട് പ്ലൈവുഡ് ഫാക്ടറിയിൽ വൻതീപിടിത്തം

കാസർകോട്: കാസർഗോഡ് പ്ലൈവുഡ് ഫാക്ടറിയിൽ വൻ തീപിടിത്തം. മാർക് വുഡ് ഫാക്ടറിയിൽ ഇന്ന് പുലർച്ചെ നാലുമണിയോടെയായിരുന്നു തീ ആളിപടർന്നത്. കാസർകോട്, ഉപ്പള, കു​റ്റിക്കോൽ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുൾപ്പെടെ പത്ത് ഫയർഫോഴ്സ് യൂണി​റ്റുകളാണ് തീ അണയ്ക്കാനുള്ള ശ്രമം നടത്തിയത്. നിലവിൽ തീ നിയന്ത്രണ വിധേയമായിട്ടുണ്ടെന്നാണ് വിവരം. . ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. കഴിഞ്ഞ ദിവസം വളപട്ടണം കീരിയാട്ട് പ്ലൈവുഡ് ഫാക്ടറിയിലും വൻ തീപിടിത്തമുണ്ടായിരുന്നു.വ്യാഴാഴ്ച പുലർച്ചെ നാലുമണിയോടെയാണ് തീ പടർന്നത്. പ്ലൈവുഡ് ഉണ്ടാക്കേണ്ട അസംസ്കൃതവസ്തുക്കൾ കത്തിനശിച്ചു. […]
Read more

കുമ്പള ടോൾ പ്ലാസയിൽ യുവാവിനെതിരെ പൊലീസ് അതിക്രമമെന്ന് പരാതി

കാസർകോട്: കുമ്പള ടോൾ പ്ലാസയിൽ യുവാവിനെതിരെ പൊലീസ് അതിക്രമം നടന്നതായി പരാതി. ആറ് മാസം പ്രായമുള്ള കുഞ്ഞും സ്ത്രീകളുമുണ്ടായിരുന്ന സമയത്ത് കാറിൽ നിന്ന് പൊലീസ് വലിച്ചിറക്കി കസ്റ്റഡിയിലെടുത്തുവെന്നാണ് ബോവിക്കാനം സ്വദേശി റിയാസ് ആരോപിക്കുന്നത്. കുമ്പള പൊലീസിനെതിരെയാണ് റിയാസ് പരാതി ഉന്നയിച്ചത്. ടോൾ ജീവനക്കാരുമായി റിയാസ് തർക്കത്തിലേർപ്പെട്ടതിനെ തുടർന്ന് പൊലീസിന്റെ ഇടപെടലുണ്ടായതായാണ് നാട്ടുകാർ പറയുന്നത്. ടോൾ അടച്ചിട്ടുണ്ടായിരുന്നെങ്കിലും വാഹനത്തിന് മുകളിലേക്ക് ടോൾ ബാർ വീണതാണ് തർക്കത്തിന് കാരണമെന്നാണ് വിശദീകരണം. കാറിൽ നിന്ന് റിയാസിനെ പൊലീസ് വലിച്ചിറക്കുന്നതും നാല് പൊലീസുകാർ […]
Read more

സഹകരണ ബാങ്ക് ജീവനക്കാരൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: കുശാൽ നഗർ പത്തായപുരയ്ക്ക് സമീപം യുവാവ് ട്രെയിൻ തട്ടി മരിച്ചു. പുല്ലൂർ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനായ കൊടവലം പട്ടർ കണ്ടത്തെ എം. നിധീഷ് ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് നിധീഷിനെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ നിന്ന് ഏറെ അകലെയുള്ള സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

അഭിഭാഷകയുടെ വീട്ടിൽനിന്ന് 29 പവൻ സ്വർണം കവർന്ന മോഷ്ടാവ് പിടിയിൽ

കാസർകോട്: കുമ്പളയിലെ അഭിഭാഷകയുടെ വീട്ടിലെ കവർച്ച നടത്തിയ മോഷ്ടാവ് പിടിയിൽ. കർണാടക സ്വദേശി കലന്തർ ഇബ്രാഹിമാണ് പിടിയിലായത്. ഇയാൾ ക്ഷേത്ര കവർച്ച ഉൾപ്പടെ 25 കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. നായ്ക്കാപ്പ് സ്വദേശി അഡ്വ. ചൈത്രയുടെ വീട്ടിൽ നിന്ന് 29 പവൻ സ്വർണവും വെള്ളിയാഭരണങ്ങളുമാണ് ഇയാൾ കവർന്നത്. കർണാടകയിൽ നിന്നാണ് മഞ്ചേശ്വരം പൊലീസ് ഇയാളെ പിടികൂടിയത്. ജനുവരി18 നാണ് കവർച്ച നടന്നത്. ചൈത്രയും കുടുംബവും ക്ഷേത്ര ഉത്സവത്തിന് പോയപ്പോഴായിരുന്നു മോഷണം. വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ തകര്‍ത്ത് അകത്ത് […]
Read more

ജപ്പാൻ ജ്വര വാക്സിൻ എടുത്ത മൂന്ന് കുട്ടികൾ ആശുപത്രിയിൽ; ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്

കോഴിക്കോട് : ജപ്പാൻ ജ്വരത്തിനെതിരെ വാക്സിൻ സ്വീകരിച്ച മൂന്ന് കുട്ടികളെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് കുട്ടികൾ ചികിത്സയിൽ കഴിയുന്നത്. വാക്സിൻ എടുത്തതിന് പിന്നാലെ ഇവർക്ക് ഛർദ്ദി, കാഴ്ചക്കുറവ് തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.അതേസമയം, സംഭവത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ വിശദീകരണം. വാക്സിൻ സ്വീകരിക്കുന്ന ചിലർക്കു സാധാരണയായി ഉണ്ടാകാവുന്ന താൽക്കാലിക പാർശ്വഫലങ്ങളാണ് കുട്ടികളിൽ കണ്ടതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രാജാറാം വ്യക്തമാക്കി. കുട്ടികളുടെ ആരോഗ്യനില […]
Read more

കാസർഗോഡ് അര ടണ്‍ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടികൂടി

കാസര്‍കോട്: മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് നിയമ ലംഘനങ്ങള്‍ പരിശോധിക്കുന്ന ജില്ലാ എന്‍ഫോഴ്‌സ്‌മെന്‍റ് സ്‌ക്വാഡ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ രണ്ടു ദിവസത്തിനിടയില്‍ അര ടണ്ണില്‍ അധികം നിരോധിത ഒറ്റത്തവണ ഉപയോഗ പ്ലേറ്റുകളും ഗ്ലാസ്സുകളും കണ്ടെടുത്തു. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ രണ്ട് സ്ഥാപനങ്ങളുടെ ഗോഡൗണുകളില്‍ നിന്നായി 299 കിലോഗ്രാം നിരോധിത ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുക്കുകയും പതിനായിരം രൂപ വീതം സ്ഥാപന ഉടമകള്‍ക്ക് പിഴ ചുമത്തുകയും ചെയ്തു. ഉടമകള്‍ക്ക് 10000 രൂപ വീതം പിഴ ചുമത്തി. പൈവളികെ പഞ്ചായത്തിലെ സൂപ്പര്‍ മാര്‍കറ്റില്‍ […]
Read more

കാസർകോട് വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനില‌യിൽ കണ്ടെത്തി

കാസർകോട്: കാസർകോട് കുമ്പഡാജെയിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. 67 വയസുള്ള പുഷ്പാവതിയാണ് മരിച്ചത്. ഇവരുടെ മുറിയിൽ പിടിവലി നടന്നതിന്റെ വ്യക്തമായ അടയാളങ്ങൾ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. പുഷ്പാവതിയുടെ മുഖത്ത് മാന്തിയ പാടുകൾ ഉണ്ടെന്നും കഴുത്തിലുണ്ടായിരുന്ന കരിമണി മാല കാണാതായതായും പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ കേസെടുത്ത പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

കാസർകോട്ട് ദേശീയപാതയോരത്ത് കന്നുകാലികളുടെ ജഡം തള്ളി

കാസർകോട്: ദേശീയപാതയോരത്തെ ജനവാസകേന്ദ്രത്തിൽ പോത്തുകളുടെയും കാളയുടെയും ജഡം തള്ളിയ നിലയിൽ. ദേശീയപാതയോരത്തെ ഒരു സ്വകാര്യ വ്യക്തി മണ്ണ് നീക്കം ചെയ്ത സ്ഥലത്താണ് അറവുശാലയിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ ചത്ത കന്നുകാലികളുടെ ജഡങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ ലോറിഡ്രൈവർക്കെതിരെ അമ്പലത്തറ പോലീസ് കേസെടുത്തിട്ടുണ്ട്. ബൽഗാം സ്വദേശി ഉമേശ് ഗൗഡ ആണ് പ്രതി. അമ്പലത്തറ സിഐ യു.പി. വിപിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. സമീപത്തെ സിസി ടിവികളിലൊന്നും ദൃശ്യങ്ങൾ ലഭിക്കാത്തതിനാൽ ജില്ലയിലെ പോത്ത് കച്ചവടക്കാരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. […]
Read more
Advertisement
WhiteswanTV Footer