Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kasaragod

കാസർകോട് കോട്ടിക്കുളത്ത് റെയിൽവേ ട്രാക്കിൽ കോൺക്രീറ്റ് സ്ലാബ്; അപകടമൊഴിവായത് തലനാരിഴക്ക്

കാസർകോട്: കോട്ടിക്കുളത്ത് റെയിൽവേ പാളത്തിൽ സ്ലാബ് കയറ്റിവെച്ച നിലയിൽ കണ്ടെത്തി. റെയിൽവെ സ്റ്റേഷന്റെ തെക്കുഭാഗത്തുള്ള ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിനോട് ചേർന്ന ട്രാക്കിലാണ് കോൺക്രീറ്റ് സ്ലാബ് കയറ്റിവെച്ച നിലയിൽ കണ്ടത്. സംഭവം ശ്രദ്ധയിൽപ്പെട്ട യാത്രക്കാരും പ്രദേശവാസികളുമാണ് ഉടൻ സ്റ്റേഷൻ മാസ്റ്ററെ വിവരം അറിയിച്ചത്. തുടർന്ന് റെയിൽവേ ജീവനക്കാർ സ്ഥലത്തെത്തി സ്ലാബ് നീക്കം ചെയ്‌തതിനാലാണ് വൻ ദുരന്തം ഒഴിവായത്. സംഭവത്തിനു പിന്നിൽ ആരാണെന്നത് വ്യക്തമല്ല. കോട്ടിക്കുളം റെയിൽവെ സ്റ്റേഷൻ സൂപ്രണ്ടിൻ്റെ പരാതിയിൽ ബേക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ […]
Read more

യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയുടെ വീട്ടിൽനിന്ന് കള്ളനോട്ട്‌ ശേഖരം കണ്ടെത്തി

കാസർകോട്: നിരോധിത നോട്ടിടപാടുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയുടെ വീട്ടിൽനിന്ന് കള്ളനോട്ട് ശേഖരവും നോട്ടെണ്ണുന്ന യന്ത്രവും പോലീസ് കണ്ടെത്തി. കേസിലെ പ്രതിയായ ചട്ടഞ്ചാൽ ബെണ്ടിച്ചാലിലെ കെ. വിജയന്റെ (55) ചെർക്കള കോലാച്ചിയടുക്കത്തെ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിലാണ് 2000, 1000 രൂപകളുടെ കള്ളനോട്ടുകൾ കണ്ടെത്തിയത്. ഇതോടൊപ്പം പിൻവലിച്ച 500 രൂപയുടെ നോട്ടുകളും പോലീസ് കണ്ടെത്തി. വീട്ടിലെ ഷെഡിൽനിന്നാണ് നോട്ടുകൾ കണ്ടെത്തുന്നത്. ഇടപാടുകാർക്ക് കൈമാറുന്നതിനായി നോട്ടുകൾ കെട്ടാക്കിയ നിലയിലായിരുന്നു സൂക്ഷിച്ചിരുന്നത്. കേസിന്റെ തുടരന്വേഷണത്തിനായി പ്രതികളെ […]
Read more

കയ്യൂർ സമര സേനാനി കെ നാരായണന്റെ ചരമ വാർഷികം ആചരിച്ചു

കാസർഗോഡ്: കയൂർ സമര സേനാനിയും കരിന്തളം നെല്ലെടുപ്പ് കേസിലെ പോരാളിയും വളണ്ടിയർ ക്യാപ്റ്റനുമായിരുന്ന കിനാനൂരിലെ കെ.നാരായണന്റെ 19-ാം ചരമവാർഷികം സി പി ഐ (എം) കിനാനൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ചോയ്യങ്കോട്ട് നടന്ന അനുസ്‌മരണ യോഗം ജില്ലാക്കമ്മറ്റിയംഗം വി.കെ രാജൻ ഉൽഘാടനം ചെയ്തു. കെ രാജൻ അധ്യക്ഷനായി. കെ പി.നാരായണൻ പുഷ്പ്പചക്രമർപ്പിച്ചു. വികെ രാജൻ പതാകയുയർത്തി. പാറക്കോൽ രാജൻ, കെ പി നാരായണൻ എന്നിവർ സംസാരിച്ചു ലോക്കൽ സെക്രട്ടറി കെ കുമാരൻ സ്വാഗതം പറഞ്ഞു.
Read more

കിനാനൂർ ഡിവിഷനിലെ പാറക്കോൽ രാജന്റെ വിജയം മധുര പ്രതികാരം

കാസർഗോഡ്: പരപ്പ ബ്ലോക്ക് പഞ്ചായത്ത് കിനാനൂർ ഡിവിഷനിൽനിന്ന് വിജയിച്ച എൽഡിഎഫ് സ്ഥാനാർഥി പാറക്കോൽ രാജന് ഇത് മധുര പ്രതികാരം കൂടിയാണ്. കഴിഞ്ഞ തവണ കിനാനൂർ കരിന്തളം പഞ്ചായത്തിലെ 15-ാം വാർഡായ കരിന്തളത്ത് രാജനെ പരാജയപ്പെടുത്തിയ യുഡിഎഫിലെ ഉമേശൻ വേളൂരിനെ ബ്ലോക്ക് പഞ്ചായത്തിൽ പരാജയപെടുത്തിയാണ് മധുര പ്രതികാരം ചെയ്തത്. 1604 വോട്ടിൻറെ ഭൂരിപക്ഷത്തിനാണ് രാജൻ വിജയിച്ചത്. സിപിഎം നീലേശ്വരം ഏരിയാ കമ്മിറ്റി അംഗവും എൻആർ ഇജി വർക്കേഴ്‌സ് യൂണിയൻ ജില്ലാ ട്രഷററും ജനറൽ വർക്കേഴ് സ് യൂണിയൻ (സിഐടിയു) […]
Read more

ഒമ്പതാം ക്ലാസ്സ്‌ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

കാസർഗോഡ്: ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബെള്ളൂർ ഗവ. ഹയർസെക്കണ്ടറി സ്‌കൂളിലെ പ്രജ്വൽ (14)ആണ് മരിച്ചത്. ബെള്ളൂർ കുഞ്ചത്തൊട്ടിയിലെ ജയകര- അനിത ദമ്പതികളുടെ മകനാണ് പ്രജ്വൽ. തിങ്കളാഴ്‌ച ഉച്ച കഴിഞ്ഞാണ് സംഭവം. മാതാവ് അനിത മുള്ളേരിയ സ്‌കൂളിൽ പഠിക്കുന്ന മകളെ കൂട്ടികൊണ്ട് വന്നപ്പോഴാണ് പ്രജ്വലിനെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഞായറാഴ്‌ച പ്രജ്വൽ മാതാവിന്റെ വീട്ടിൽ പോയിരുന്നു. അവിടെ നിന്നാണ് ഇന്നലെ സ്‌കൂളിൽ പരീക്ഷയെഴുതാൻ എത്തിയത്. പരീക്ഷ ഉച്ചയ്ക്ക് ശേഷമാണെന്നു കരുതി […]
Read more

റാണിപുരത്ത് കൃഷി നശിപ്പിച്ചു കാട്ടാനക്കൂട്ടം

കാസർഗോഡ് : റാണിപുരത്തെ കുണ്ടുപ്പള്ളിയിൽ കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചു. റാണിപുരം കുറത്തിപ്പതിയിലെ കൃഷിസ്ഥലം എട്ടാം വാർഡിലെ നിയുക്ത മെമ്പർ എം ഷിബു സന്ദർശിച്ചു. ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച രാത്രിയാണ് കുണ്ടുപ്പള്ളിയിലെ കുട്ടി നായക്കിൻ്റെ പറമ്പിലെ കമുക്, തെങ്ങ് എന്നിവ കാട്ടാന നശിപ്പിച്ചത്. മുമ്പും ഈ പ്രദേശത്ത് ആന ഇറങ്ങി കൃഷി നശിപ്പിച്ചിരുന്നു. റാണിപുരം- പാറക്കടവ് മേഖലയിൽ സ്ഥാപിച്ച സോളാർ വേലി പൊളിച്ചാണ് ആന കൃഷിയിടത്തിലെത്തിയത്. തുടർന്ന് വനം വകുപ്പധികൃതർ വേലിയുടെ അറ്റകുറ്റപണി നടത്തിയിരുന്നു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ […]
Read more

കള്ളാറിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പുലിയുടെ ജഡം കണ്ടെത്തി

കാസർഗോഡ്: കള്ളാർ പുഞ്ചക്കര കോട്ടക്കുന്നിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പുലിയുടെ ജഡം കണ്ടെത്തി. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് പുലിയെ ചത്ത നിലയിൽ കണ്ടെത്തിയത്. ജഡത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. വിവരമറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി.
Read more

കോൺഗ്രസ്സ് നേതാവ് സി കൃഷ്ണൻ നായരുടെ നിര്യാണത്തിൽ അനുശോചന യോഗം നടന്നു

കാസർഗോഡ്: മലയോരത്തെ മുതിർന്ന കോൺഗ്രസ് നേതാവും കോൺഗ്രസ് ബളാൽ ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റുമായിരുന്ന സി കൃഷ്ണൻ നായരുടെ നിര്യാണത്തിൽ പനത്തടിയിൽ സർവ്വകക്ഷി അനുശോചന യോഗം നടന്നു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം.എം തോമസ് അദ്ധ്യക്ഷത വഹിച്ചു. ഡി സി സി പ്രസിഡന്റ് പി കെ ഫൈസൽ, എം വി കൃഷ്ണ‌ൻ, അഡ്വ. പി കെ ചന്ദ്രശേഖരൻ നായർ, എം ബി ഇബ്രാഹിം, ആർ സൂര്യനാരായണ ഭട്ട്, എസ് പ്രതാപചന്ദ്രൻ, കൂക്കൾ ബാലകൃഷ്ണൻ,ബി പി പ്രദീപ് കുമാർ, […]
Read more

വാർഡ് സെക്രട്ടറിയെ ആക്രമിച്ച കേസ്; ലീഗ് പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു

കാസർഗോഡ്: മുസ്ലിം ലീഗ് വാർഡ്സെക്രട്ടറിയെ ആക്രമിച്ചെന്ന പരാതിയിൽലീഗ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് പരാജയപെടാൻ പ്രവർത്തിച്ചെന്നാരോപിച്ച് ആക്രമിച്ചതായാണ് പരാതി. ഭീമനടി കാക്കടവ് ഏലം പാടിയിലെ കെ. നൗഷാദിന്റെ പരാതിയിൽ റാഷിദ്, നൂറുദ്ദീൻ എന്നിവർക്കെതിരെയാണ് ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തത്. വാഹനത്തിൽ ഓട്ടം പോയി മടങ്ങവെ ചൂഴിക്കയത്ത് വച്ച് തടഞ്ഞു നിർത്തി ആക്രമിച്ചെന്നാണ് പരാതി. പഞ്ച് പോലുള്ള ആയുധം ഉപയോഗിച്ച് ചെവിക്കും മുഖത്തും പരിക്കേൽപ്പിച്ചെന്നാണ് പരാതി. മൗക്കോട് വാർഡിൽ ലീഗ് സ്ഥാനാർത്ഥി പരാജയപ്പെടാനും ഇത് മൂലം വെസ്റ്റ് […]
Read more

യുഡിഎഫ് കോട്ടയിൽ എൽഡിഎഫിന് അട്ടിമറി വിജയം

കാസർഗോഡ്: കിനാനൂർ കരിന്തളം പഞ്ചായത്തിലെ യു.ഡി.എഫിന്റെ കുത്തക കോട്ടയായ കോളംകുളം വാർഡിൽ എൽ.ഡി.എഫിലെ എ.പി സജിത്ത് കുമാറിന് അട്ടിമറി വിജയം. 94 വോട്ടിനാണ് കോൺഗ്രസിലെ സി.വി ബാലകൃഷ്‌ണനെ തോൽപ്പിച്ചത്. രൂപീകരണം മുതൽ യു.ഡി.എഫിന്റെ കൂടെയായിരുന്നു ഈ വാർഡ്. അതാണ് സി.പി.ഐ യിലെ സജിത്ത് കുമാറിലൂടെ എൽഡിഎഫ് പിടിച്ചെടുത്തത്.
Read more
Advertisement
WhiteswanTV Footer