Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kasaragod

തദ്ദേശ തിരഞ്ഞെടുപ്പിൽ സഹകരിച്ച മുഴുവൻ ആളുകൾക്കും നന്ദി: ജില്ലാ കളക്ടർ

കാസർഗോഡ്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ജില്ലയിൽ വിജയകരമായി പൂർത്തീകരിക്കാൻ സഹകരിച്ച ഓരോരുത്തർക്കും കളക്ടർ കെ. ഇമ്പശേഖർ നന്ദി രേഖപ്പെടുത്തി. സമ്മതിദായകർ, സ്ഥാനാർത്ഥികൾ, വരണാധികാരികൾ, പ്രിസൈഡിങ് -പോളിംഗ് ജീവനക്കാർ, രാഷ്ട്രീയകക്ഷി പ്രതിനിധികൾ, പോളിംഗ് ഏജൻറ് മാർ, മാധ്യമപ്രവർത്തകർ, വോട്ടെടുപ്പുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിൽ പൂർണ്ണസമയവും കർമ്മനിരതരായ ഉദ്യോഗസ്ഥർ, കുടുംബശ്രീ – ഹരിത കർമ്മ സേന പ്രവർത്തകർ തുടങ്ങിയവർക്കാണ് നന്ദി അറിയിച്ചത്. ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയാണ് ജില്ലാ കളക്ടർ. തെരഞ്ഞെടുപ്പിൽ ക്രമസമാധാനം ഉറപ്പുവരുത്താൻ കർമ്മനിരതരായി പ്രവർത്തിച്ച ജില്ലാ […]
Read more

കാസർഗോഡ് പോളിംഗ് 74.89 %; കൂടുതൽ നീലേശ്വരത്ത്

കാസർഗോഡ്: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കാസർകോട് ജില്ലയിൽ 74.89 ശതമാനം വോട്ടർമാർ വോട്ട് രേഖപ്പെടുത്തി. ആകെയുള്ള 111 21 90 മാരിൽ 83 2894 പേർ വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്‌തു. വോട്ട് ചെയ്തവരിൽ ഭൂരിഭാഗവും വനിതകളാണ്. 375959 പുരുഷന്മാരും വോട്ട് ചെയ്‌തു. വോട്ട് ചെയ്തവരിൽ രണ്ടുപേർ ട്രാൻസ്ജെന്റർ വോട്ടർമാരാണ്. ജില്ലയിൽ മുനിസിപ്പാലിറ്റികളിൽ ഏറ്റവും കൂടുതൽ വോട്ട് ചെയ്‌ത് നീലേശ്വരം മുനിസിപ്പാലിറ്റിയിലാണ്, 78.36 ശതമാനം. ഏറ്റവും കുറവ് കാസർകോട് മുനിസിപ്പാലിറ്റിയിൽ – 67.99 ശതമാനം. കാഞ്ഞങ്ങാട് […]
Read more

വോട്ടിംഗ് മെഷീൻ പണിമുടക്കി; പോളിംഗ് തുടങ്ങാൻ ഒന്നര മണിക്കൂർ വൈകി

കാസർഗോഡ് : വോട്ടിംഗ് മെഷീൻ പണിമുടക്കിയതിനെത്തുടർന്ന് പനത്തടി പഞ്ചായത്തിലെ പതിനഞ്ചാം വാർഡ് ചെറു പനത്തടി ഒന്നാം ബൂത്തിലാണ് വോട്ടിംഗ് മെഷീൻ പണിമുടക്കിയത്. തുടർന്ന് ഒന്നരമണിക്കൂർ വൈകിയാണ് പോളിംഗ് തുടങ്ങിയത്. സെൻറ് മേരിസ് കോളേജിൽ ആണ് സംഭവം. രാവിലെ തന്നെ ധാരാളം ആളുകൾ വോട്ട് ചെയ്യാൻ എത്തിയിരുന്നു. ദൂരെ സ്ഥലങ്ങളിലേക്ക് പോകാനുള്ളവർ വോട്ട് ചെയ്ത് തിരിച്ചു പോകാനുള്ള ഒരുക്കത്തിൽ ആയിരുന്നു. ചിലർ വോട്ട് ചെയ്യാതെ തന്നെ മടങ്ങി. ഇപ്പോൾ വോട്ടിംഗ് നടന്നു കൊണ്ടിരിക്കുന്നു
Read more

കാസർഗോഡ് ജില്ലയിൽ 2855 സ്ഥാനാർത്ഥികൾ; 11,12190 വോട്ടർമാർ

കാസർഗോഡ് : ജില്ലയിൽ ആകെ 38 ഗ്രാമപഞ്ചായത്തുകൾ അടക്കം 3 മുൻസിപ്പാലിറ്റികൾ ആറു ബ്ലോക്ക് പഞ്ചായത്തുകൾ ഒരു ജില്ലാ പഞ്ചായത്ത് എന്നിവ ഉൾപ്പെടെ 48 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഗ്രാമപഞ്ചായത്തുകളിൽ ആകെ 725 വാർഡുകളിലേക്കായി 1242 പോളിങ് സ്റ്റേഷനുകൾ സജ്ജമാണ്. നഗരസഭകളിൽ 120 വാർഡുകളിലേക്കായി 128 പോളിംഗ് സ്റ്റേഷനുകൾ സജ്ജീകരിക്കും ഇങ്ങനെ ആകെ 1370 പോളിസ്റ്റേഷനുകളാണ് ജില്ലയിൽ. ബ്ലോക്ക് പഞ്ചായത്തിൽ 92 ഡിവിഷനുകളിലേക്ക് ജില്ലാ പഞ്ചായത്തിൽ 18 ഡിഷനുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 11, 12,190 […]
Read more

തദ്ദേശ തിരഞ്ഞെടുപ്പിനൊരുങ്ങി ഹരിത കർമ സേനയും

കാസർഗോഡ്: തദ്ദേശ തിരഞ്ഞെടുപ്പ് പൂര്‍ണമായും പരിസ്ഥിതി സൗഹൃദമാക്കാൻ ഹരിത കർമ്മസേന ശക്തമായ ഹരിത ചട്ടങ്ങൾ നടപ്പാക്കി. വോട്ടർമാർ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളോ പേപ്പർ വിസർജനങ്ങളോ ഓല കൊണ്ട് മടക്കി തയ്യാറാക്കിയ പ്രത്യേക കൊട്ടകളിൽ നിക്ഷേപിക്കണമെന്ന നിർദ്ദേശം സേന പുറപ്പെടുവിച്ചു. പോൾിങ് കേന്ദ്രങ്ങളിലെ ഹരിത നടപടികൾ വിലയിരുത്താൻ പഞ്ചായത്ത് സെക്രട്ടറി, ഹെൽത്ത് ഇൻസ്പെക്ടർമാർ എന്നിവർ സന്ദർശനം നടത്തി. ഹരിത കർമ്മസേനയുടെ പ്രവർത്തനമുറകളും മാലിന്യ ശേഖരണ സംവിധാനങ്ങളും പരിശോധിച്ചതായി അറിയിച്ചു. പരിസ്ഥിതി സൗഹൃദ തിരഞ്ഞെടുപ്പിന്റെ മാതൃക സൃഷ്ടിക്കുകയെന്നാണ് ഹരിത പ്രവർത്തനങ്ങളുടെ […]
Read more

4.8 ഗ്രാം മെത്താഫിറ്റാമിനുമായി എഞ്ചിനിയറടക്കം മൂന്ന് യുവാക്കൾ അറസ്റ്റിൽ

കാസർഗോഡ് : മയക്കുമരുന്നുമായി യുവ എഞ്ചിനിയറടക്കം മൂന്നുപേരെ എക്സൈസ് എൻഫോഴ്സസ്മെന്റ്ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് പിടികൂടി. ചട്ടഞ്ചാൽ കുന്നറ സ്വദേശി കെ.അബ്ബാസ് അറഫാത്ത് (26), മുട്ടത്തൊടി സന്തോഷ് നഗറിലെ മുഹമ്മദ് ആമീൻ (21), പള്ളിക്കര തൊട്ടിയിലെ എഞ്ചിനീയർ പി.എം.ഫൈസൽ (38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെ തുടർന്ന് എത്തിയ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ പി.പി.ജനാർദ്ദനനും സംഘവും ബലം പ്രയോഗിച്ചാണ് മയക്കുമരുന്നു പ്രതികളെ അറസ്റ്റുചെയ്ത്. എഞ്ചിനീയറായ ഫൈസലിൻ്റെ കല്ലിങ്കാലിലെ സ്ഥാപനത്തിൽ വെച്ചാണ് പ്രതികളെ അറസ്റ്റുചെയ്‌തത്. ഇവരിൽ നിന്നും […]
Read more

ജില്ലയിൽ എല്ലാ പോലീസ് സ്റ്റേഷൻ പരിധിയിലും പ്രശ്നബാധിത ബൂത്തുകൾ

കാസർഗോഡ് : ഹോസ്‌ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലും എല്ലാ പൊലീസ് സ്റ്റേഷൻ അതിർത്തികളിലും നിരവധി പ്രശ്നബാധിത ബൂത്തുകളുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രശ്നബാധിത ബൂത്തുകൾ, അതി പ്രശ്‌നബാധിത ബൂത്തുകൾ എന്നിങ്ങനെ ബൂത്തുകളെ തരംതിരിച്ച് രഹസ്യാന്വേഷണ വിഭാഗം ജില്ല പൊലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിച്ചു. മുൻ തെരഞ്ഞെടുപ്പുകളിൽ കണ്ടെത്തിയ പ്രശ്നബാധിത ബൂത്തുകൾക്ക് പുറമെ പ്രശ്നങ്ങൾക്ക് സാധ്യതയുള്ള പുതിയ ബൂത്തുകളെകൂടി ഇന്റലിജൻസ് വിഭാഗം കണ്ടെത്തി പൊലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. പ്രശ്‌നബാധിതമായി കണ്ടെത്തിയ ബൂത്തുകളും പ്രദേശങ്ങളും കേന്ദ്രീകരിച്ച് പൊലീസ് സുരക്ഷ […]
Read more

തദ്ദേശ തിരഞ്ഞെടുപ്പ്; പോളിംഗ് സാമഗ്രികൾ വിതരണം ചെയ്തു തുടങ്ങി

കാസർഗോഡ് : നാളെ നടക്കുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന്റെ പോളിംഗ് സാമഗ്രികൾ ഇന്ന് രാവിലെ മുതൽ വിതരണം ചെയ്യാൻ ആരംഭിച്ചു. പോളിംഗ് ഉദ്യോഗസ്ഥർ അതാത് സ്വീകരണ കേന്ദ്രത്തിലെത്തിയാണ് സാമഗ്രികൾ കൈപ്പറ്റുന്നത്. കാസർകോട് ബ്ലോക്ക് പഞ്ചായത്തിന്റെ വിതരണ സ്വീകരണ കേന്ദ്രം കാസർകോട് ഗവൺമെൻറ് കോളേജിലാണ്. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ വിതരണ സ്വീകരണ കേന്ദ്രം കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂളാണ്. കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെ വിതരണ സ്വീകരണ കേന്ദ്രം ബി എ ആർ ഹയർ സെക്കൻഡറി സ്‌കൂൾ ബോവിക്കാനം. മഞ്ചേശ്വരം […]
Read more

വാഴയ്ക്കു വെള്ളമൊഴിക്കുന്നതിനിടയിൽ യുവതി കുഴഞ്ഞുവീണു മരിച്ചു

കാസർഗോഡ് : വാഴക്ക് വെള്ളം ഒഴിക്കുന്നതിനിടെ ക്ഷീണമായി വീണ യുവതിയെ കാഞ്ഞങ്ങാട് ജില്ലാശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ആറങ്ങാടി അരയിയിലെ വലിയ വീട്ടിൽ സുബിന്റെ ഭാര്യ സഞ്ജന (23) ആണ് മരിച്ചത്. പുതുക്കൈ അടുക്കത്ത് പറമ്പിൽ ആണ് കുഴഞ്ഞുവീണത്. സ്വകാര്യ വ്യക്തിയുടെ പറമ്പ് സഞ്ജനയുടെ ഭർതൃ പിതാവാണ് കാര്യസ്ഥനായി നോക്കി നടത്തുന്നത്. ഈ പറമ്പിൽ വാഴ നനക്കുന്നതിനിടെ ക്ഷീണമായി വീഴുകയായിരുന്നു. മൂന്ന് വർഷം മുൻപാണ് വിവാഹിതയായത്. ഗൾഫിലുള്ള ഭർത്താവ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. ആർ.ഡി.ഒ മൃതദേഹം ഇൻക്വസ്റ്റ് നടത്തും.
Read more

കരിന്തളത്ത് എൽഡിഎഫിന്റെ ബോർഡ് നശിപ്പിച്ചതായി പരാതി

കാസർഗോഡ്: കരിന്തളത്ത് ഇടതുമുന്നണി ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥിയുടെ ബോർഡ് നശിപ്പിച്ചതായി പരാതി. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കരിന്തളം ബാങ്കിന് സമീപം സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് സ്ഥാപിച്ച ബ്ലോക്ക് പഞ്ചായത്ത് കിനാനൂർ ഡിവിഷൻ സ്ഥാനാർത്ഥി പാറക്കോൽ രാജന്റെ വലിയ ബോർഡാണ് ഇന്നലെ രാത്രി സാമൂഹ്യവിരുദ്ധർ നശിപ്പിച്ചത്. സംഭവത്തിൽ പതിനഞ്ചാം വാർഡ് സെക്രട്ടറി പി.ശാന്തി നീലേശ്വരം പോലീസിൽ പരാതി നൽകി. തീർത്തും സമാധാന അന്തരീക്ഷം നിലനിൽക്കുന്ന കരിന്തളത്ത് മനപ്പൂർവ്വം സംഘർഷം സൃഷ്ടിക്കാനുള്ള ഗൂഡാ ലോചനയാണ് പ്രചരണ ബോർഡ് നശിപ്പിച്ചതിന് […]
Read more
Advertisement
WhiteswanTV Footer