Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kasaragod

മംഗൽപാടിയിൽ സ്ഥാനാർത്ഥിയുടെ വീടിനു നേരെ കല്ലേറും പടക്കമേറും

കാസർഗോഡ്: ജില്ലയിലെ മംഗൽപാടി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് ഇടതുമുന്നണി സ്വതന്ത്ര സ്ഥാനാർത്ഥി അഷ്റഫ് പച്ചിലമ്പാറയുടെ വീടിനു നേരെ പടക്കമേറും കല്ലേറും. സ്ഥാനാർത്ഥിയും കുടുംബവും പരിക്കേറ്റ നിലയിൽ കാസർഗോഡ് ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. സ്ഥാനാർഥി അഷ്റഫ് പച്ചിലമ്പാറ (58 )ഭാര്യ അവ്വാബി ( 50 )മക്കളായ അമീറ (29) സഹീല (23) എന്നിവരാണ് ചികിത്സ തേടിയത്. ശനിയാഴ്ച്‌ വൈകുന്നേരം നാലു മണിയോടെ ഒരു സംഘം ആൾക്കാർ സ്ഥലത്തെത്തി വീടിനു നേരെ അക്രമം നടത്തുകയായിരുന്നു. സ്ഥാനാർത്ഥിയായ അഷ്റഫ് പച്ചിലമ്പാറ […]
Read more

പനത്തടിയിൽ സിപിഎം നേതാവിനെ പരാജയപ്പെടുത്തി എൻഡിഎ സ്ഥാനാർത്ഥി വിജയിച്ചു

കാസർഗോഡ്: സിപിഎം കേന്ദ്രങ്ങളെ ഞെട്ടിച്ചു കൊണ്ട് പനത്തടിയിൽ എൻഡിഎ സ്ഥാനാർത്ഥിക്ക് അട്ടിമറി ജയം. 8-ാം വാർഡ് നെല്ലിക്കുന്നിൽ നിന്ന് മൽസരിച്ച എൻഡിഎ സ്ഥാനാർത്ഥി ഷിബു എം ആണ് സിപിഎം ഏരിയ കമ്മറ്റി അംഗത്തേയും, കോൺഗ്രസ്സ് ബ്ലോക്ക് ജനറൽ സെക്രട്ടറിയേയും പരാജയപ്പെടുത്തി സിപിഎം കോട്ട എന്നറിയപ്പെടുന്ന നെല്ലിക്കുന്ന് വാർഡ് പിടിച്ചെടുത്തത്. പനത്തടി പഞ്ചായത്ത് ഓഫീസ് ഉൾപ്പെടുന്ന ഈ വാർഡിൽ വർഷങ്ങളായി ജയിച്ചിരുന്നത് എൽഡിഎഫ് ആയിരുന്നു. ഈ വാർഡ് ഇവിടെ മൽസരിച്ച യുഡിഎഫ് സ്ഥാനാർത്ഥി കോൺഗ്രസ്സ് ബ്ലോക്ക് ജനറൽ സെക്രട്ടറി […]
Read more

കള്ളാർ പഞ്ചായത്തിൽ യുഡിഎഫ് തുടർഭരണം നിലനിർത്തി

കാസർഗോഡ്: കള്ളാർ പഞ്ചായത്ത് തുടർ ഭരണം യുഡിഎഫ് നിലനിർത്തി. 15 ൽ 12 യുഡിഎഫും 2,4 വാർഡുകൾ എൽഡിഎഫും 15-ാം വാർഡിൽ ബിജെപിയും വിജയിച്ചു. രണ്ടാം വാർഡിൽ എൽ ഡി എഫിലെ ലീല മോഹനൻ നാലാം വാർഡിൽ എൽ ഡി എഫിലെ മിനി ഫിലിപ്പ്, പതിനഞ്ചാം വാർഡിൽ ബി ജെ പി യിലെ ഗീത പി, എന്നിവരാണ് വിജയിച്ചത്.
Read more

നാഷണൽ ലീഗിൽ നിന്നും പുറത്തായ പി അബ്ദുളള വഹാബിന്റെ നേതൃത്വത്തിലുള്ള പാർട്ടിയിലേക്ക്

കാസർഗോഡ്: പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് പ്രാ ഥമികാംഗത്വം നഷ്ടപ്പെട്ട് ഇ ന്ത്യൻ നാഷണൽ ലീഗ് പുറത്താക്കിയ കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയർമാൻ പി അബ്ദുള്ള, എ.പി.അബ്ദുൾ വഹാബിന്റെ നേതൃത്വത്തിലുള്ള നാഷണൽ ലീഗിൽ ചേരുമെന്ന് സൂചന. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് സീറ്റ് വിഭജനം പൂർത്തിയായ സമയത്ത് തന്നെ അബ്‌ദുള്ള യെ പുറത്താക്കാൻ ഐ എൻ എൽ നേതാക്കൾക്കിടയിൽ ധാരണയുണ്ടായിരുന്നു. പടന്ന ക്കാട് വാർഡിൽ മത്സരിച്ച ഐ എൻ എൽ സ്ഥാനാർത്ഥി സുലൈഖക്കെതിരെ ഇന്നലെ പരസ്യമായി പ്രവർത്തിച്ചു. ഇതിന് പിന്നാലെ വൈകീട്ടോടെ […]
Read more

ട്രെയിൻ കയറാൻ ശ്രമിച്ച റെയിൽവേ ജീവനക്കാരന്റെ കൈയറ്റു

കാസർഗോഡ്: ട്രെയിൻ കയറുന്നതിനിടയിൽ ഉണ്ടായ അപകടത്തിൽ റെയിൽവെ ജീവനക്കാരൻ്റെ കൈയറ്റു. തിരുനെൽവേലി സ്വദേശിയായ രാജശേഖര(36)ന്റെ വലതു കൈയാണ് അറ്റുപോയത്. വെള്ളിയാഴ്‌ച വൈകുന്നേരം 2.50ന് കുമ്പളയിൽ എത്തിയ തിരുവനന്തപുരം സെൻട്രൽ എക്‌സ്പ്രസിൽ കയറുന്നതിനിടയിലാണ് അപകടം. താഴേയ്ക്ക് വീണ രാജശേഖരൻ്റെ കൈ പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിൽ കുടുങ്ങിയാണ് വലതു കൈയിൽ ഗുരുതരമായി പരിക്കേറ്റത്. രാജശേഖരനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read more

തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം; നിയന്ത്രണങ്ങളുമായി വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ

കാസർഗോഡ് : ഫലപ്രഖ്യാപന ദിവസമായ ഡിസം 13 ന് ആഹ്ലാദ പ്രകടനങ്ങൾ നടത്തുന്നതിൽ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ പരിധിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വെള്ളരിക്കുണ്ട് ഇൻസ്പെക്ടർ കെ.പി സതീഷ്കുമാർ വിളിച്ചു ചേർത്ത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. വൈകിട്ട് 6 മണിക്ക് ശേഷം പ്രകടനം പാടില്ല. പോലീസിന്റെ മുൻകൂർ അനുമതി വാങ്ങിയ ശേഷം മാത്രം പ്രകടനം നടത്തണം. വാഹന റാലി പോലുള്ള ആഘോഷങ്ങൾ ഒഴിവാക്കണം. എതിർ സ്ഥാനാർഥിയെ പരിഹസിക്കാനോ അവഹേളിക്കുവാനോ പാടില്ല. മുദ്രാവാക്യം വിളിക്കുന്നതിൽ മിതത്വം പാലിക്കണം. […]
Read more

കാസർകോട്ട് യുവതിയെ ജനൽക്കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: ഉപ്പള സോങ്കാലിൽ യുവതിയെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊടങ്കൈ റോഡിലെ മൊയ്തീൻ സവാദിന്റെ ഭാര്യ ഫാത്തിമത്ത് നസ്ബീനയാണ് (25) മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് കിടപ്പുമുറിയുടെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്. ആദ്യം ഉപ്പളയിലെ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂന്നു മാസം പ്രായമുള്ള കുട്ടിയുടെ അമ്മയാണ് ഫാത്തിമത്ത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രിയിലെത്തിച്ചു. മരണത്തിൽ മഞ്ചേശ്വരം പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം […]
Read more

15 കാരനെ പീഡിപ്പിക്കാൻ ശ്രമം; 60കാരൻ അറസ്റ്റിൽ

കാസർഗോഡ്: നാട് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൻ്റെ തിരക്കിൽ ആയതിനു പിന്നാലെ 15 കാരനെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. സംഭവത്തിൽ പോക്സോ പ്രകാരം കേസെടുത്ത ചന്തേര പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ചെറുവത്തൂർ, മാച്ചിപ്പുറം സ്വദേശിയായ അബ്ദുൽ ഹക്കീം (60)ആണ് പിടിയിലായത്. വിശദമായി ചോദ്യം ചെയ്‌ത ശേഷം മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കി കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു. തെരഞ്ഞെടുപ്പു ദിവസമായ വ്യാഴാഴ്ച ഉച്ചയ്ക്ക് 11 മണിയോടെയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. നടന്നു പോവുകയായിരുന്ന പതിനഞ്ചുകാരനെ ഒരു കെട്ടിടത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി കെട്ടിപ്പിടിച്ചുവെന്നാണ് […]
Read more

പോളിംഗ് ബൂത്തിൽ കയറി യുഡിഎഫ് ഏജന്റുമാരെ ആക്രമിച്ച കേസിൽ 7 പേർക്കെതിരെ പോലീസ് കേസെടുത്തു

കാസർഗോഡ്: പോളിംഗ് ബൂത്തിൽഅതിക്രമിച്ചു കയറി യു.ഡിഎഫ് ഏജൻ്റുമാരെ ആക്രമിച്ച സംഭവത്തിൽ ഏഴു പേർക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു. പിലിക്കോട് പഞ്ചായത്തിലെ കരക്കേരു സ്മാർട്ട് അംഗണവാടി ബൂത്തിലെ യുഡിഎഫ് ഏജന്റ് ചന്തേര പട്ടേൽ ഹൗസിലെ എം -ടി.പി നിസാമുദ്ദീൻ ഉൾപ്പെടെ രണ്ടു പേരെ യാണ് ആക്രമിച്ചത്. ഇടതുമുന്നണി പ്രവർത്തകർ കള്ളവോട്ട് ചെയ്യാൻ വന്നതിനെ ചലഞ്ച് ചെയ്ത വിരോധത്തിനാണ് അക്രമമെന്നാണ് പരാതി. മുഖത്തടിച്ചും ചവിട്ടിയും പരിക്കേൽപ്പിക്കുകയായിരുന്നു. വീതു കുന്നിലെ പ്രദീപ്,ആദിത്യൻ,തോട്ടം ഗേറ്റിലെ രജീഷ്,പിലിക്കോട്ടെ അജയൻ, കരക്കേരുവിലെ പവിത്രൻ,പടോളി രാജു,വീതുകുന്നിലെ വിഷ്ണു […]
Read more

തിരഞ്ഞെടുപ്പ് ഫലമറിയാൻ കലക്ടറേറ്റിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസ് മീഡിയ സെന്റർ ഒരുക്കി

കാസർഗോഡ് : മാധ്യമപ്രവർത്തകർക്ക് തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം തത്സമയം ലഭ്യമാക്കുന്നതിന് ജില്ലാതലത്തിൽ കലക്ടറേറ്റിൽ ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗത്തിന്റെയും ഇൻഫർമേഷൻ വകുപ്പിന്റെ ജില്ലാ ഇൻഫർമേഷൻ ഓഫീസിൻ്റെയും നേതൃത്വത്തിൽ മീഡിയ സെൻറർ ഒരുക്കി . സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ലഭ്യമാക്കുന്ന വോട്ടെണ്ണൽ പുരോഗതി, വിജയ ഫലം തുടങ്ങിയവ തൽസമയം അറിയിക്കുന്നതിന് സംവിധാനം സെൻ്ററിൽ ഏർപ്പെടുത്തും . എൻ ഐ സി ട്രെൻഡ് സംവിധാനം ഉപയോഗിച്ചാണ് തൽസമയം തെരഞ്ഞെടുപ്പ് ഫലം ലഭ്യമാക്കുക
Read more
Advertisement
WhiteswanTV Footer