Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kasaragod

കുമ്പളയിലെ ടോൾ പിരിവിനെതിരെ വൻ പ്രതിഷേധം; 500 പേർക്കെതിരെ കേസ്

കാസർകോട്: കുമ്പള ആരിക്കാടിയിൽ ടോൾ പിരിവിനെതിരെ വീണ്ടും പ്രതിഷേധം. ടോൾ ബൂത്തിന് നേരെ പ്രതിഷേധക്കാർ ആക്രമണം നടത്തി. ചില്ലുകളും ക്യാമറകളും അടിച്ചു തകർത്തു. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. വൻ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. ടോൾ പിരിക്കുന്നതിനെതിരെ മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫിൻ്റെ നേതൃത്വത്തിൽ രണ്ട് ദിവസമായി ജനകീയ സമരം നടക്കുകയാണ്. ഇന്നലെ രാത്രിയോടെയാണ് വൻ പ്രതിഷേധം ഉയർന്നത്. അതിനിടെ കുമ്പള ടോൾ പിരിവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ ഇമ്പശേഖറുമായി നടത്തിയ ചർച്ച […]
Read more

വീട്ടമ്മയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി;സിപിഎം നേതാവിനെതിരെ കേസെടുത്ത് പോലീസ്

കാസർഗോഡ്: കാസർഗോഡ് വീട്ടമ്മയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി. സംഭവത്തിൽ സിപിഎം നേതാവിനെതിരെ കേസെടുത്തു. കുമ്പള മുൻ ഏരിയ സെക്രട്ടറി സുധാകരൻ മാസ്റ്റർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. നിലവിൽ ഇയാൾ എൻമകജെ പഞ്ചായത്ത് അംഗമാണ്. 1995 മുതൽ ലൈംഗിക പീഡനം നടത്തിയെന്നാണ് വീട്ടമ്മ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.ഡിജിപിയുടെ നിർദേശപ്രകാരം കാസർഗോഡ് വനിതാ പൊലീസാണ് കേസെടുത്തിരിക്കുന്നത്. പ്രായപൂർത്തി ആകാത്ത പെൺകുട്ടികളുടെ നഗ്നചിത്രങ്ങൾ അടക്കം സുധാകരൻ്റെ ഫോണിൽ കണ്ടെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും വീട്ടമ്മ പോലീസിനോട് പറഞ്ഞു .സുധാകരനെതിരെ 48 വയസുള്ള വീട്ടമ്മയാണ് […]
Read more

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷൻ യു.എം അബ്‌ദുറഹ്മാൻ മുസ്‌ലിയാർ മൊഗ്രാൽ അന്തരിച്ചു

കാസർകോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷനും ചട്ടഞ്ചൽ മലബാർ ഇസ്‌ലാമിക് കോംപ്ലക്‌സ് ജനറൽ സെക്രട്ടറിയുമായ മൊഗ്രാൽ കടവത്ത് ദാറുസ്സലാമിൽ യു.എം അബ്‌ദുറഹ്‌മാൻ മുസ്‌ലിയാർ (86) അന്തരിച്ചു. ഒരാഴ്ചയോളമായി കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നില മെച്ചപ്പെടാത്തതിനെ തുടർന്ന് ശനിയാഴ്ച വസതിയിലേക്കു കൊണ്ടുവന്നിരുന്നു. തിങ്കളാഴ്ച രാവിലെ 9.15 ഓടെയായിരുന്നു അന്ത്യം. അബ്ദുൽഖാദിറിന്റെയും ഖദീജയുടെയും മകനായി 1939 നവംബർ രണ്ടിനായിരുന്നു അബ്‌ദുറഹ്‌മാൻ മുസ്‌ലിയാരുടെ ജനനം. സ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം 1963 – 1964 കാലഘട്ടത്തിൽ മൗലവി ഫാളിൽ ബാഖവി […]
Read more

സംസ്ഥാനത്ത് നാല് ജില്ലാ കോടതികളിൽ ബോംബ് ഭീഷണി; കർശന പരിശോധനയിൽ പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ജില്ലാ കോടതികളിൽ ബോംബ് ഭീഷണി. ഇടുക്കി, കാസർകോട്, മലപ്പുറം, പത്തനംതിട്ട ജില്ലാ കോടതികളിലാണ് ബോംബ് ഭീഷണി ഉണ്ടായത്. ഇമെയിൽ വഴിയാണ് ഭീഷണി എത്തിയത്. സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ കോടതി നടപടികൾ മുടങ്ങി. നിലവിൽ കോടതിയിൽ പൊലീസ് പരിശോധന നടത്തുകയാണ്. ഇടുക്കി കോടതിയിലേക്ക് ഭീഷണി സന്ദേശം അയച്ചത് തമിഴ് ലിബറേഷൻ ഓർഗനൈസേഷൻ ആണെന്ന് കണ്ടെത്തി. ലക്ഷ്യമിടുന്നത് ശ്രീലങ്കൻ ഈസ്റ്റർ മോഡൽ ആക്രമണമെന്നാണ് മെയിലിൻ്റെ ഉള്ളടക്കം. കോടതിക്ക് സമീപം റിമോട്ട് കൺട്രോൾ ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ബോംബുകൾ പൊട്ടിത്തെറിച്ചില്ലെങ്കിൽ […]
Read more

കാഞ്ഞങ്ങാട്ട് മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ; എക്സൈസ് ഉദ്യോഗസ്ഥന്റെ മൂക്ക് അടിച്ചു തകർത്തു

കണ്ണൂർ: 2.41 ഗ്രാം മെത്താഫിറ്റാമിനുമായി ബേക്കൽ പനയാൽ കരുവാക്കോട് സ്വദേശി മുഹമ്മദ് ദിൽഷാദിനെ (20) എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ക്രിസ്മസ്-ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പാക്കം-കരുവാക്കോട്-തച്ചങ്ങാട് റോഡിൽ നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്. ഹൊസ്ദുർഗ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഇ.വി. ജിഷ്ണു കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പരിശോധനയ്ക്കിടെ അക്രമാസക്തനായ പ്രതി ഒരു സിവിൽ എക്സൈസ് ഓഫീസറുടെ മൂക്ക് അടിച്ചുതകർത്തു. ആക്രമണത്തിൽ സാരമായി പരിക്കേറ്റ ഉദ്യോഗസ്ഥനെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിവിൽ എക്സൈസ് ഓഫീസർമാരായ […]
Read more

ഭക്ഷണം ലഭിക്കാൻ വൈകിയതിന് തൃക്കരിപ്പൂരിൽ ഹോട്ടൽ യുവാക്കൾ തല്ലിതകർത്തു

കാസർകോട്: ഭക്ഷണം ലഭിക്കാൻ വൈകിയതിനെ തുടർന്ന് തൃക്കരിപ്പൂരിലെ ഹോട്ടലിൽ യുവാക്കൾ ആക്രമണം നടത്തി. ഫ്രൈഡ് ചിക്കൻ ആവശ്യപ്പെട്ടെത്തിയ യുവാക്കൾക്ക്, വിഭവം തയ്യാറാകാൻ കുറച്ച് സമയം ആവശ്യമുണ്ടെന്ന് ഹോട്ടൽ ജീവനക്കാർ അറിയിച്ചു. 20 മിനിറ്റ് സമയം ആവശ്യപ്പെട്ടപ്പോൾ യുവാക്കൾ അതിന് സമ്മതിച്ചതായി ഹോട്ടൽ ഉടമ വ്യക്തമാക്കി. എന്നാൽ 15 മിനിറ്റ് കഴിഞ്ഞതോടെ യുവാക്കൾ അസ്വസ്ഥത പ്രകടിപ്പിച്ച് പ്രശ്നമുണ്ടാക്കാൻ തുടങ്ങിയതായാണ് പരാതി. വാക്കുതർക്കം രൂക്ഷമായതിനെ തുടർന്ന് ഹോട്ടൽ ഉടമ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി യുവാക്കളെ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് […]
Read more

മൊബൈൽ ചാർജ് ചെയ്യുന്നതിനിടെ ഷോർട്ട് സർക്യൂട്ട്; കിടപ്പുമുറി കത്തിനശിച്ചു

കാസർകോട് : മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ ഷോർട്ട് സർക്യൂട്ട് മൂലം കിടപ്പുമുറി കത്തിനശിച്ചു. കാസർകോട് ഭഗവതീ നഗറിലെ ചിത്ര കുമാരിയുടെ ഓട് മേഞ്ഞ വീടിന്‍റെ കിടപ്പുമുറിയാണ് കത്തി നശിച്ചത്. തീ പടരുന്നത് വീട്ടുക്കാരുടെ ശ്രദ്ധയിൽപ്പെട്ടയുടനെ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. ഉടൻ തന്നെ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീയണക്കുകയായിരുന്നു. മുറിയിലുണ്ടായിരുന്ന അലമാര, മേശ, കട്ടിൽ കിടക്ക, മറ്റ് സാധന സാമഗ്രികൾ, റൂമിന്‍റെ സീലിംഗ്, എന്നിവയെല്ലാം പൂർണ്ണമായും കത്തിനശിച്ചു. മറ്റ് ഭാഗങ്ങളിൽ തീ പടരാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. വീട്ടിൽ […]
Read more

പാത്രം കഴുകുകയായിരുന്ന ഭാര്യയുടെ ദേഹത്ത് ആസിഡൊഴിച്ച് ഭ‍ർത്താവ്

കാസർകോട് : കാസർകോട് ബേഡകത്ത് ഭാര്യയ്ക്ക് നേരെ ഭർത്താവ് ആസിഡ് ഒഴിച്ചു. ബേഡകം ചെമ്പക്കാട് സ്വദേശി ജാനകിയ്ക്ക് നേരെയാണ് ആക്രമണം നടത്തിയത്. വീട്ടു മുറ്റത്ത് പാത്രം കഴുകുകയായിരുന്നു ജാനകിയുടെ ദേഹത്ത് മദ്യ ലഹരിയിൽ ആയിരുന്ന രവി ആസിഡ് ഒഴിക്കുകയായിരുന്നു. രവിയെ ബേഡകം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണം. ജാനകിയുടെ കരച്ചിൽ കേട്ട് എത്തിയ സഹോദരിയുടെ മകൻ സുരേഷ് ബാബുവിന് നേരെയും ആസിഡ് ഒഴിച്ചു. ഇരുവർക്കും സാരമായി പൊള്ളലേറ്റിറ്റുണ്ട്. സ്ഥിരമായി മദ്യപിച്ചു വന്ന് വഴക്കുണ്ടാക്കുകയും […]
Read more

പുല്ലൂര്‍ പെരിയ പഞ്ചായത്തില്‍ നറുക്കെടുപ്പില്‍ എല്‍ഡിഎഫിന് ഭരണം

കാസര്‍കോട്: പുല്ലൂര്‍ പെരിയ പഞ്ചായത്ത് ഭരണം എല്‍ ഡി എഫിന്. വോട്ടെടുപ്പില്‍ എല്‍ ഡി എഫിനും യു ഡി എഫിനും ഒന്‍പത് വീതം വോട്ട് കിട്ടിയതോടെ നറുക്കെടുക്കുകയായിരുന്നു. ഇതോടെ എല്‍ ഡി എഫിലെ ഡോ. സി കെ സബിത പഞ്ചായത്ത് പ്രസിഡന്റായി. കോണ്‍ഗ്രസിലെ ഉഷ എന്‍ നായരാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്. ബി ജെ പിയുടെ ഏക അംഗം സന്തോഷ് കുമാര്‍ വോട്ട് ചെയ്തില്ല.സി പി എം അമ്പലത്തറ ലോക്കല്‍ സെക്രട്ടറിയാണ് പഞ്ചായത്ത് പ്രസിഡന്റായി […]
Read more

കളിക്കുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണ 2 വയസുകാരന് ദാരുണാന്ത്യം

കാഞ്ഞങ്ങാട്: കാസർകോട് എരിയാൽ ബ്ലാർകോട് രണ്ട് വയസുകാരൻ കിണറ്റിൽ വീണു മരിച്ചു. ഇക്ബാൽ- നുസൈബ ദമ്പതികളുടെ മകൻ മുഹമ്മദ് സ്വാലിഹ് ആണ് മരിച്ചത്. വീട്ടിൽ കളിക്കുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീഴുകയായിരുന്നു. ശനിയാഴ്ചയായിരുന്നു സംഭവം. കളിക്കുന്നതിനിടെ വീടിന് സമീപത്തെ കിണറ്റിൽ കുട്ടി അബദ്ധത്തില്‍ വീഴുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് ഉടന്‍ തന്നെ കുട്ടിയെ പുറത്തെടുക്കുകയും കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. […]
Read more
Advertisement
WhiteswanTV Footer