Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kottayam

കുമരകത്തെ നീറുന്ന പ്രശ്നങ്ങൾക്ക് പരിഹാരം തേടി യു.ഡി.എഫ് മെമ്പർമാർ

കോട്ടയം: പഞ്ചായത്തിലെ ബോട്ട് ജെട്ടി മുതൽ കോണത്താറ്റ് പാലം വരെയുള്ള തോട്ടിലെ പോളശല്യം പരിഹരിക്കണമെന്നും യാത്രക്കാർക്കായി ബസ് ബേയിൽ സൗകര്യങ്ങൾ ഒരുക്കണമെന്നും ആവശ്യപ്പെട്ട് യു.ഡി.എഫ് പഞ്ചായത്ത് അംഗങ്ങൾ നിവേദനം നൽകി. പായലും പുല്ലും നിറഞ്ഞ് തോട് ഗതാഗതയോഗ്യമല്ലാതായതോടെ മത്സ്യത്തൊഴിലാളികളും ഹൗസ് ബോട്ട് ഉടമകളും വലിയ പ്രതിസന്ധിയിലാണ്. ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് പഞ്ചായത്ത് അംഗങ്ങളായ സലീമ ശിവാത്മജൻ, ജോഫി ഫെലിക്സ്, ദിവ്യ ദാമോദരൻ, ടിറ്റു ലൂയിസ് എന്നിവരുടെ നേതൃത്വത്തിൽ പ്രസിഡന്റിനെ കണ്ടത്. തോട്ടിലെ പോള […]
Read more

കുമരകത്ത് കുടിവെള്ള ക്ഷാമം രൂക്ഷം; ആശുപത്രി പ്രവർത്തനങ്ങളും പ്രതിസന്ധിയിൽ

കോട്ടയം: കുമരകം മേഖലയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന കുടിവെള്ള ക്ഷാമം ജനജീവിതത്തെ ദുസ്സഹമാക്കുന്നു. സാധാരണക്കാർക്ക് പുറമെ സർക്കാർ സംവിധാനങ്ങളെയും പ്രതിസന്ധിയിലാഴ്ത്തിക്കൊണ്ടാണ് ജലവിതരണം തടസ്സപ്പെട്ടിരിക്കുന്നത്. കുമരകം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ കുടിവെള്ളം മുടങ്ങിയതോടെ രോഗികളും ജീവനക്കാരും ഒരുപോലെ ബുദ്ധിമുട്ടിലായി. കിടപ്പുരോഗികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ ചികിത്സ തേടിയെത്തുന്ന ഇവിടെ ടാങ്കർ ലോറികളിൽ വെള്ളമെത്തിച്ചാണ് നിലവിൽ അത്യാവശ്യ കാര്യങ്ങൾ നിർവഹിക്കുന്നത്. പൈപ്പ് ലൈനിലെ ചോർച്ചയും പമ്പിംഗ് സംവിധാനത്തിലെ തകരാറുകളുമാണ് വിതരണം തടസ്സപ്പെടാൻ കാരണമെന്ന് ജലവിതരണ വകുപ്പ് വ്യക്തമാക്കുമ്പോഴും, ദിവസങ്ങളായി […]
Read more

തലയോലപ്പറമ്പ് മിഠായികുന്നം ഭാഗത്തുനിന്നു വിഷപ്പാമ്പുകളെ പിടികൂടി

കോട്ടയം: തലയോലപ്പറമ്പിൽ തോടിന്റെ കരിങ്കൽകെട്ടുകൾക്കിടയിൽ  വിഷപാമ്പുകൾ താവളമാക്കിയതോടെ മിഠായിക്കുന്നം പ്രദേശം ഭീതിയിൽ. അയ്യൻകോവിൽ ക്ഷേത്രത്തിന് സമീപം കണ്ണങ്കേരി പാടംതാഴെ ഭാഗത്തുനിന്ന്‌ വ്യാഴാഴ്ച രാവിലെ ആറോടെ രണ്ട് മൂർഖൻ പാമ്പുകളെയാണ് സർപ്പ ടീം അംഗം പി.എസ്.സുജയ് പിടികൂടിയത്. ഈ പ്രദേശത്തു താമസിക്കുന്ന വട്ടക്കണ്ടത്തിൽ ഷൈനി അഗസ്റ്റിന്റെ വീടിനുസമീപം മീൻവലയിൽ കുടുങ്ങിയ നിലയിലായിരുന്നു രണ്ടു വലിയ മൂർഖൻ പാമ്പുകളെ കണ്ടത്. ഉടനെ സുജയെ വിവരം അറിയിക്കുകയായിരുന്നു. കൂട്ടിലാക്കിയ പാമ്പുകളെ വനംവകുപ്പിന് കൈമാറുമെന്ന് സുജയ് അറിയിച്ചു. പ്രദേശത്ത് മൂർഖൻ പാമ്പുകളുടെ ശല്യം സ്ഥിരമായുണ്ടെന്നും […]
Read more

മണിമലയാറ്റിൽ നീരൊഴുക്ക് കുറഞ്ഞു; പ്രദേശത്ത് ജല ക്ഷാമം രൂക്ഷം

കോട്ടയം: ജില്ലയിലൂടെ ഒഴുകുന്ന മണിമലയാറ്റിൽ തടയണ ഇല്ലാത്ത ഭാഗങ്ങളിൽ  നീരൊഴുക്ക് കുറഞ്ഞു. ഇതോടെ ഈ പ്രദേശങ്ങളിൽ ജലക്ഷാമം രൂക്ഷമായി. മണിമലയാറ്റിൽ ചെക്ക് ഡാമുള്ള ചെറുവള്ളി, മൂങ്ങാനി, മാരൂർകടവ് കുളത്തൂർ മൂഴി ഭാഗങ്ങളിൽ മാത്രമാണ് ആറ്റിൽ ജലനിരപ്പുള്ളത്. അല്ലാത്ത പ്രദേശങ്ങളിൽ വേനൽചൂടിൽ ആറ്റിൽ മണൽപ്പരപ്പ് തെളിഞ്ഞു. കടുത്ത വേനൽ ആരംഭിച്ചതോടെ ആറ്റിൽ ജലവിതാനം കുറഞ്ഞു ആറ്റുതീര നിവാസികളടക്കമുള്ളവരുടെ കിണറുകൾ വറ്റിത്തുടങ്ങി. മണിമല വെള്ളാവൂർ പഞ്ചായത്തുകളിലെ ഉയർന്ന പ്രദേശങ്ങളിൽ ജലക്ഷാമം രൂക്ഷമാണ്. വിതരണക്കാരിൽനിന്ന്‌ വെള്ളം വിലയ്ക്കുവാങ്ങുകയാണ് ചെയ്യുന്നത്. ശുദ്ധജലമാണോ വിതരണം […]
Read more

മുന്നണി മാറ്റത്തിൽ പ്രതികരിച്ച് കേരള കോൺഗ്രസ്സ് എം നേതാക്കൾ

കോട്ടയം: മുന്നണി മാറ്റത്തിൽ പ്രതികരിച്ച് കേരള കോൺഗ്രസ്സ് എം നേതാക്കൾ. കേരള കോണ്‍ഗ്രസ് എമ്മിൽ ഭിന്നതയില്ലെന്നും മുന്നണി മാറ്റം ചര്‍ച്ചയായിട്ടില്ലെന്നും നേതാക്കൾ പറഞ്ഞു . എൽ ഡി എഫിൽ തന്നെ തുടരുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു . മണിക്കൂറുകൾ ഇടവിട്ട് നിലപാടുകൾ മാറ്റുന്ന പാർട്ടിയല്ല കേരള കോൺഗ്രസ് എം. പാർട്ടിയുടെ രാഷ്ട്രീയ നിലപാടുകൾ സുതാര്യവും ഉറച്ചതുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു അതേസമയം യുഡിഎഫ് പ്രവേശനം തുറക്കാത്ത പുസ്തകമാണെന്ന് ജോസ് കെ മാണി പറഞ്ഞു. ആരെങ്കിലും ആ പുസ്തകം […]
Read more

ഈ വർഷത്തെ ശബരിമല മണ്ഡല- മകരവിളക്ക് തീർഥാടന കാലത്തിനു ശുഭപര്യവസാനമാകുന്നു

കോട്ടയം: ഈ കൊല്ലത്തെ ശബരിമല മണ്ഡല മകരവിളക്ക് തീർഥാടന കാലത്തിനു ശുഭപര്യവസാനമാകുന്നു. ഇരുപതിനാണ് ശബരിമല നട അടയ്ക്കുന്നത്. ഒറ്റപ്പെട്ട പേട്ട തുള്ളൽ മാത്രമാണ് ഇപ്പോൾ എരുമേലിയിലുള്ളത്. തീർഥാടന വാഹനങ്ങളും തീരെ കുറഞ്ഞു. അപകടങ്ങളും മരണങ്ങളും മുൻ വർഷത്തെ അപേക്ഷിച്ച് പകുതിയായി കുറഞ്ഞ തീർഥാടനമാണ് കടന്നുപോയത്. കേരള പൊലീസ്, മോട്ടർ വാഹന വകുപ്പ് എന്നിവയുടെ ഇടപെടലുകൾ മൂലം പരാതികൾ കുറയ്ക്കാൻ കഴിഞ്ഞു. അതേസമയം മുൻവർഷത്തെ അപേക്ഷിച്ച് തീർഥാടകരോടുള്ള ചൂഷണം വർധിച്ചു. പാർക്കിങ് മൈതാനങ്ങൾ, ശുചിമുറി കോംപ്ലക്സുകൾ എന്നിവിടങ്ങളിലെ ചൂഷണങ്ങളിൽ […]
Read more

പ്ലാശനാൽ സെൻ്റ് ആൻ്റണീസ് എച്ച്എസ്എസ് നവതി ആഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി

കോട്ടയം: വൈവിധ്യമാർന്ന പരിപാടികളോടെ പ്ലാശനാൽ സെൻ്റ് ആൻ്റണീസ് ഹയർ സെക്കൻ്ററി സ്കൂളിൻ്റെ നവതി ആഘോഷവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു. പാലാ രൂപത അദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. നവതി ആഘോഷങ്ങളുടെ ഭാഗമായി പ്രത്യേക തപാൽ സ്റ്റാമ്പും ചടങ്ങിൽ പ്രകാശനം ചെയ്തു. സ്കൂൾ മാനേജർ റവ. ഫാദർ മാത്യു പുല്ലുകാലായിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ, പാലാ രൂപത കോർപ്പറേറ്റ് സെക്രട്ടറി റവ. ഫാദർ ജോർജ് പുല്ലുകാലായിൽ അനുഗ്രഹപ്രഭാഷണം നടത്തി. സ്കൂളിലെ ആദ്യബാച്ച് വിദ്യാർത്ഥിയും ദീർഘകാലം […]
Read more

ഫാ. ജോർജ് ഞാറക്കുന്നേലിനെ കാറിടിപ്പിച്ചു വീഴ്ത്തിയ സംഭവം; പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധം ശക്തം

കോട്ടയം: കത്തോലിക്കാ കോൺഗ്രസ് (AKCC) പാലാ രൂപത ഡയറക്ടർ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേലിനെ കാറിടിപ്പിച്ചു വീഴ്ത്തി കടന്നുകളഞ്ഞ പ്രതികളെ ദിവസങ്ങൾ പിന്നിട്ടിട്ടും പിടികൂടാനാവാത്തതിൽ വ്യാപക പ്രതിഷേധം. ബിഷപ്പ് ഹൗസിന് സമീപം സീബ്ര ലൈനിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന അച്ചനെ, സാധാരണ വേഗതയിൽ വന്ന കാർ പൊടുന്നനെ വേഗത കൂട്ടി ഇടിച്ചു വീഴ്ത്തിയ ശേഷം നിർത്താതെ പോകുകയായിരുന്നു. ഇടിയിൽ സാരമായി പരിക്കേറ്റ അച്ചൻ ചികിത്സയിലാണ്. സഭ നേരിടുന്ന വിവിധ വിഷയങ്ങളിൽ രൂപതയുടെ ശക്തമായ ശബ്ദമായ ഫാ. ഞാറക്കുന്നേലിനെ […]
Read more

കുമരകം ഇരുട്ടിൽ; കെഎസ്ഇബിയുടെ അനാസ്ഥയ്‌ക്കെതിരെ പ്രതിഷേധം ശക്തം

കോട്ടയം: നേരിയ കാറ്റിലും മഴയിലും കുമരകം മേഖലയിൽ വൈദ്യുതി ബന്ധം താറുമാറാകുന്നത് പതിവാകുന്നു. ചൊവ്വാഴ്ച വൈകിട്ട് 4.30-ഓടെ ഉണ്ടായ ചെറിയ മഴയെത്തുടർന്ന് മേഖലയിലെ വൈദ്യുതി പൂർണ്ണമായും നിലച്ചു. ചിലയിടങ്ങളിൽ രാത്രി ഏഴ് മണിയോടെ ബന്ധം പുനഃസ്ഥാപിച്ചെങ്കിലും ഭൂരിഭാഗം പ്രദേശങ്ങളും മണിക്കൂറുകളോളം ഇരുട്ടിൽ തന്നെയായിരുന്നു. കുമരകത്തെ നാല് ഫീഡറുകളും ഒരേസമയം തകരാറിലായതാണ് തിരിച്ചടിയായത്. ലൈനിൽ എവിടെയോ ഓല വീണതാണ് തകരാറിന് കാരണമെന്നും അത് കണ്ടെത്തി പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നുമാണ് ഗാന്ധിനഗർ എക്സിക്യൂട്ടീവ് എൻജിനീയർ നൽകിയ വിശദീകരണം. എന്നാൽ, പരാതി അറിയിക്കാൻ […]
Read more

ഡിജോ കാപ്പനെ തുടർ ചികിത്സയ്ക്കായി പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

കോട്ടയം: തിരുവനന്തപുരത്തുണ്ടായ കാറപകടത്തെത്തുടർന്ന് ചികിത്സയിലായിരുന്ന ഡിജോ കാപ്പനെ തുടർചികിത്സയ്ക്കായി പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തെ ഇന്ന് പുലർച്ചെയാണ് പാലായിലെത്തിച്ചത്. 2025 ഒക്ടോബർ 16-ന് പുലർച്ചെ തിരുവനന്തപുരത്ത് വെച്ചുണ്ടായ വാഹനാപകടത്തിലാണ് ഡിജോ കാപ്പന് പരിക്കേറ്റത്. നിലവിൽ അണുബാധ (Infection) മാറാത്ത സാഹചര്യത്തിൽ ഡിജോ കാപ്പന് ഡോക്ടർമാർ കർശനമായ സന്ദർശക വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെടുത്തുന്നതിനാവശ്യമായ വിദഗ്ധ ചികിത്സകളാണ് ആശുപത്രിയിൽ നൽകിവരുന്നത്.
Read more

Recent News

Advertisement
WhiteswanTV Footer