Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kottayam

കോട്ടയത്ത് പുതുമുഖങ്ങളെ പരീക്ഷിക്കാൻ കോൺഗ്രസ്; സാധ്യതാ പട്ടികയിൽ അര ഡസനോളം പേർ

കോട്ടയം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ കരുത്തുറ്റ തിരിച്ചുവരവിന് ലക്ഷ്യമിട്ട് കോൺഗ്രസ് സ്ഥാനാർഥി നിർണ്ണയ ചർച്ചകൾ സജീവമാക്കുന്നു. ഏറ്റുമാനൂർ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കാനും പകരം പൂഞ്ഞാർ സീറ്റ് കേരള കോൺഗ്രസിന് (ജോസഫ്) വിട്ടുനൽകാനുമാണ് നിലവിലെ ധാരണ. ഏറ്റുമാനൂർ മണ്ഡലത്തിൽ മത്സരിക്കാനായി നിലവിൽ അര ഡസനോളം നേതാക്കളാണ് പരിഗണനയിലുള്ളത്. മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറിയും നിലവിലെ ഡി.സി.സി പ്രസിഡന്റുമായ നാട്ടകം സുരേഷിന്റെ പേരിനാണ് പട്ടികയിൽ പ്രഥമ പരിഗണന. എന്നാൽ, സാമുദായിക സമവാക്യങ്ങളും യുവജന പ്രാതിനിധ്യവും ഒരേപോലെ പരിഗണിച്ചാൽ ഏറ്റുമാനൂർ […]
Read more

കടുത്തുരുത്തി പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരെ തിരഞ്ഞെടുത്തു

കോട്ടയം: കടുത്തുരുത്തി ഗ്രാമപഞ്ചായത്തിലെ വിവിധ സ്റ്റാൻഡിങ് കമ്മിറ്റികളിലേക്കുള്ള ചെയർമാൻമാരെ തിരഞ്ഞെടുത്തു. വരണാധികാരിയുടെ നേതൃത്വത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ വികസനകാര്യം, ധനകാര്യം, ക്ഷേമകാര്യം, ആരോഗ്യ- വിദ്യാഭ്യാസം എന്നീ നാല് പ്രധാന കമ്മിറ്റികളുടെ അധ്യക്ഷന്മാരെയാണ് നിശ്ചയിച്ചത്. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ ടോമി മാത്യു പ്രാലടിയിലിനെ തിരഞ്ഞെടുത്തു. പഞ്ചായത്തിന്റെ സാമ്പത്തിക കാര്യങ്ങൾ നിയന്ത്രിക്കുന്ന ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷയായി ദീപ ഇന്ദുചൂഡൻ മൂലക്കാട്ടിനെയും, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണായി മിനു സാവിയോ കദളിക്കാലയെയും തിരഞ്ഞെടുത്തു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി […]
Read more

രോഗിയുമായി ആശുപത്രിയിലേക്ക് പോയ  കെഎസ്ആർടിസി ബസ് ജനറൽ ആശുപത്രി കവാടത്തിൽ കുടുങ്ങി

കോട്ടയം: ബസ്സ് യാത്രയ്ക്കിടെ രോഗിയെ രക്ഷിക്കാൻ ആശുപത്രിയിലേക്ക് പോയ കെഎസ്ആർടിസി ബസ് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി കവാടത്തിൽ കുടുങ്ങി. ഇന്നലെ ഉച്ചയ്ക്ക് 12.30നായിരുന്നു സംഭവം. കുമളിയിൽ നിന്ന് ആലപ്പുഴയിലേക്ക് പോവുകയായിരുന്ന ബസിലെ യാത്രക്കാരൻ പുതുപ്പറമ്പിൽ പ്രസാദിന് കാഞ്ഞിരപ്പള്ളിയിൽ എത്തിയപ്പോൾ ശാരീരിക അസ്വസ്ഥതകൾ ഉണ്ടായി.  ഇതോടെ ബസ് ഡ്രൈവർ സതീഷ്, കണ്ടക്ടർ ജയപ്രകാശ് എന്നിവർ ആശുപത്രിയിൽ എത്തിക്കാനുള്ള ശ്രമം ആരംഭിച്ചു. ജനറൽ ആശുപത്രിയിലേക്ക് ദേശീയപാതയിൽ നിന്ന് ബസ് തിരിഞ്ഞ് കയറുന്നതിനിടെ റോഡിലെ കട്ടിങ്ങിനും സമീപത്തെ തിട്ടയിലുമായി ബസ് കുടുങ്ങി. ഇതേ […]
Read more

രാജ്യത്തെ ഏറ്റവും കൂടിയ ചൂടിൽ നിന്ന് കോട്ടയം ഇന്നലെ മഴയിൽ തണുത്തു

കോട്ടയം: രാജ്യത്ത് പകൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ട ജില്ലയിലൊന്നായിരുന്ന കോട്ടയം ഇന്നലെ  നനഞ്ഞ് കുളിച്ചു. ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്കൂർ നേരം പെയ്ത  മഴയിൽ അക്ഷരാർഥത്തിൽ കോട്ടയം ചൂടിൽനിന്ന് രക്ഷപ്പെട്ടു. മഴയിൽ പല റോഡുകളിലും വെള്ളം നിറഞ്ഞു. കോട്ടയം നഗരത്തിൽ ഉൾപ്പെടെ പല ഭാഗത്തും ഗതാഗതം തടസ്സപ്പെട്ടു. കഴിഞ്ഞ ദിവസവും സംസ്ഥാനത്ത് ഏറ്റവും ഉയർന്ന ചൂട് കോട്ടയത്തായിരുന്നു. തിങ്കളാഴ്ച 36.6 ഡിഗ്രി ചൂടാണ് കോട്ടയത്ത് രേഖപ്പെടുത്തിയത്. രണ്ടാം സ്ഥാനം രേഖപ്പെടുത്തിയത് കണ്ണൂർ എയർപോർട്ടിലാണ് 36.2 ഡിഗ്രി. […]
Read more

കോട്ടയം നഗരസഭയുടെ പരിധിയിലുള്ള ചെല്ലിയൊഴുക്കം റോ‍ഡ് വർഷങ്ങളായി തകർന്ന നിലയിൽ

കോട്ടയം: ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഒട്ടേറെപ്പേർ ഉപയോഗിക്കുന്ന ചെല്ലിയൊഴുക്കം റോഡ് തകർന്നിട്ട് എട്ടു വർഷം. ശാസ്ത്രി റോഡിൽ വൈഎംസിഎയുടെ മുന്നിൽനിന്ന് ആരംഭിക്കുന്ന ഈ റോഡിന്റെ ഇരുവശത്തും ഒട്ടേറെ കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ബാങ്കും ഹോസ്റ്റലും ഉൾപ്പെടെ ഒട്ടേറെ സ്ഥാപനങ്ങളുമുണ്ട്. ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നവരുടെ പ്രധാന ആശ്രയമാണ് റോഡ്. ആശുപത്രിയിലെ ആംബുലൻസുകൾ നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ചെല്ലിയൊഴുക്കം റോഡിനെയാണ് കൂടുതലും ആശ്രയിക്കുന്നത്. കുണ്ടും കുഴിയുമായ റോഡിലൂടെ രോഗികളുമായി പോകേണ്ട ഗതികേടിലാണവർ. കോട്ടയം നഗരസഭയുടെ അധീനതയിലുള്ള റോഡിൽ എട്ടു വർഷമായി നവീകരണം […]
Read more

അതിരമ്പുഴ തിരുനാൾ; അവലോകന യോഗം ചേർന്നു

കോട്ടയം: ലോകപ്രശസ്തമായ അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ ജനുവരി 19 മുതൽ ഫെബ്രുവരി 1 വരെ നടക്കുന്ന വിശുദ്ധ സെബസ്‌ത്യാനോസിന്റെ തിരുനാൾ ക്രമീകരണങ്ങൾ പൂർത്തിയായി. ഒരുക്കങ്ങൾ വിലയിരുത്താൻ മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ വിവിധ സർക്കാർ വകുപ്പുകളുടെ അവലോകന യോഗം ചേർന്നു. തിരുനാൾ ദിനങ്ങളിൽ ക്രമസമാധാന പാലനത്തിനായി പള്ളി പരിസരത്ത് പോലീസ് നിരീക്ഷണം ശക്തമാക്കും. പ്രധാന തിരുനാൾ ദിവസങ്ങളിലും കലാപരിപാടികൾ നടക്കുന്ന സമയങ്ങളിലും കൂടുതൽ പോലീസിനെ വിന്യസിക്കും. എക്സൈസിന്റെ മൂന്ന് പ്രത്യേക ടീമുകൾ ലഹരി വിരുദ്ധ […]
Read more

കൊമ്പനാൽപ്പടിയിൽ കക്കൂസ് മാലിന്യ നിക്ഷേപം പതിവാകുന്നു; നടപടിയില്ലെങ്കിൽ ജനകീയ പ്രക്ഷോഭമെന്ന് നാട്ടുകാർ

കോട്ടയം: മുത്തോലി ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽപ്പെട്ട കൊമ്പനാൽപ്പടി ഭാഗത്ത് സാമൂഹ്യവിരുദ്ധർ പതിവായി കക്കൂസ് മാലിന്യങ്ങൾ തള്ളുന്നത് നാട്ടുകാരുടെ ജീവിതം ദുസ്സഹമാക്കുന്നു. തിരക്കേറിയ ഈ റോഡരികിൽ രാത്രികാലങ്ങളിലാണ് ടാങ്കറുകളിൽ മാലിന്യം ഒഴുക്കിവിടുന്നത്. ഇതുമൂലം പ്രദേശം രൂക്ഷമായ ദുർഗന്ധത്തിലാണെന്നും പകർച്ചവ്യാധി ഭീഷണി നിലനിൽക്കുന്നുണ്ടെന്നും നാട്ടുകാർ പരാതിപ്പെടുന്നു. ശബരിമല തീർത്ഥാടന കാലമായതിനാൽ പ്രശസ്തമായ കടപ്പാട്ടൂർ ക്ഷേത്രം സന്ദർശിക്കാനെത്തുന്ന നിരവധി അയ്യപ്പഭക്തർ കടന്നുപോകുന്ന പാതയാണിത്. കാൽ നടയാത്രക്കാർക്കും വാഹനയാത്രികർക്കും മൂക്കുപൊത്തി നടക്കേണ്ട അവസ്ഥയാണുള്ളത്. വിഷയം ചൂണ്ടിക്കാട്ടി പലതവണ അധികൃതർക്ക് പരാതി നൽകിയിട്ടും യാതൊരു […]
Read more

പാലായിൽ ഇനി പോത്തിറച്ചിക്ക് 435 രൂപ; പന്നിയിറച്ചി 340

കോട്ടയം: നഗരസഭാ പരിധിയിൽ മാംസവില കുറച്ചു. പോത്തിറച്ചി കിലോയ്ക്ക് 435 രൂപയും പന്നിയിറച്ചി 340 രൂപയുമായി നിശ്ചയിച്ചു. നഗരസഭാ ചെയർപേഴ്സൺ ദിയ ബിനുവിന്റെ അധ്യക്ഷതയിൽ ചേർന്ന മാംസ വ്യാപാരികളുടെ യോഗത്തിലാണ് തീരുമാനം. പുതുക്കിയ നിരക്ക് നാളെ (14/01/2026) മുതൽ നിലവിൽ വരും. അമിതവില വേണ്ട കർശന നിലപാടുമായി നഗരസഭ പോത്തിറച്ചി കിലോയ്ക്ക് 460 രൂപ ഈടാക്കുന്നതിനെതിരെ വ്യാപകമായ പരാതി ഉയർന്ന സാഹചര്യത്തിലാണ് നഗരസഭ ഇടപെട്ടത്. നിശ്ചയിച്ച വിലയേക്കാൾ ഒരു രൂപയെങ്കിലും അധികം വാങ്ങിയാൽ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള […]
Read more

എൽഡിഎഫ് വിടില്ല; അഭ്യൂഹങ്ങൾ തള്ളി ജോസ് കെ. മാണി

കോട്ടയം: കേരള കോൺഗ്രസ് (എം) ഇടതുമുന്നണി വിടുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് പാർട്ടി ചെയർമാൻ ജോസ് കെ. മാണി. പാർട്ടിയുടെ രാഷ്ട്രീയ നിലപാട് ഇടതുമുന്നണിക്കൊപ്പമാണെന്ന് പലവട്ടം വ്യക്തമാക്കിയതാണെന്നും അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു. തിരുവനന്തപുരത്ത് നടന്ന ഇടതുമുന്നണിയുടെ സമരപരിപാടിയിൽ ജോസ് കെ. മാണി പങ്കെടുക്കാതിരുന്നത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ച സാഹചര്യത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. അഭ്യൂഹങ്ങൾക്ക് പിന്നിൽ ഗൂഢാലോചന ഒഴിവാക്കാനാവാത്ത ചില സ്വകാര്യ ആവശ്യങ്ങൾക്കായി കേരളത്തിന് പുറത്ത് യാത്ര ചെയ്യേണ്ടി വന്നതിനാലാണ് സമരത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്നത്. […]
Read more

തോട് മാലിന്യമുക്തമാക്കി സൗഹൃദയ സ്വയം സഹായ സംഘം; രണ്ട് കിലോമീറ്റർ ദൂരത്തെ മാലിന്യങ്ങൾ നീക്കം ചെയ്തു

കോട്ടയം: തോടുകളിലെ മാലിന്യങ്ങൾ നീക്കം ചെയ്ത് ജലസ്രോതസ്സുകൾ സംരക്ഷിക്കുന്നതിനായി സൗഹൃദയ സ്വയം സഹായ സംഘം നടത്തിയ ശുചീകരണ പ്രവർത്തനം മാതൃകയാകുന്നു. ചെങ്ങളം പൂങ്കശ്ശേരി പാലം മുതൽ തുണ്ടിയിൽ പാലം വരെയുള്ള രണ്ട് കിലോമീറ്റർ ദൂരത്തെ പ്ലാസ്റ്റിക് കുപ്പികൾ, കവറുകൾ, ഡയപ്പറുകൾ തുടങ്ങിയ അജൈവ മാലിന്യങ്ങളാണ് സംഘം നീക്കം ചെയ്തത്. ശുചീകരണ പരിപാടിയുടെ ഉദ്ഘാടനം സൗഹൃദയ പ്രസിഡന്റ് റജി മോൻ പുറന്താറ്റ് നിർവ്വഹിച്ചു. ജലസ്രോതസ്സുകളിൽ മാലിന്യം തള്ളുന്ന പ്രവണതയ്ക്കെതിരെ ബോധവൽക്കരണം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. തിരുവാർപ്പ് പത്തൊമ്പതാം വാർഡ് […]
Read more

Recent News

Advertisement
WhiteswanTV Footer