Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kottayam

ചെറുവള്ളി എസ്റ്റേറ്റ്: കോടതി വിധി തിരിച്ചടിയല്ലെന്ന് മന്ത്രി കെ രാജന്‍

വയനാട്: ചെറുവള്ളി എസ്റ്റേറ്റുമായി ബന്ധപ്പെട്ട് പാലാ കോടതിയുടെ വിധി സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയല്ലെന്ന് റവന്യൂ മന്ത്രി കെ രാജന്‍. നടപടിക്രമങ്ങളിലെ വീഴ്ചയാണ് ഇപ്പോള്‍ ഉന്നയിക്കപ്പെട്ടതെന്നും ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചല്ല വിധിയെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടില്‍ നിര്‍മിക്കുന്ന ടൗണ്‍ഷിപ്പ് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകര്‍ക്ക് മറുപടി നല്‍കുകയായിരുന്നു മന്ത്രി. നിര്‍ദിഷ്ട ശബരിമല വിമാനത്താവള പദ്ധതിക്കായി സര്‍ക്കാര്‍ കണ്ടുവച്ച സ്ഥലമാണ് ചെറുവള്ളി എസ്റ്റേറ്റ്. എന്നാല്‍ സര്‍ക്കാര്‍ അവകാശം ഉന്നയിച്ച 2263 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയല്ലെന്ന് വ്യക്തമാക്കിയാണ് പാലാ കോടതി ഹര്‍ജി തള്ളിയത്. […]
Read more

ഇടതു മുന്നണി ഭരണം തുടരും: ജോസ് കെ. മാണി

കോട്ടയം: കേരളത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി കഴിഞ്ഞ 10 വർഷമായി ഭരണം നടത്തുന്ന ഇടതുമുന്നണി സർക്കാർ തുടരുമെന്നും ഇത് കേരളത്തിന് ആവശ്യമാണെന്നും, സാമൂഹ്യക്ഷേമ പദ്ധതികൾ ഇടതുപക്ഷത്തിന് മാത്രമേ കൃത്യമായി ചെയ്യാൻ കഴിയുള്ളൂവെന്നും, കർഷക താല്പര്യങ്ങൾ സംരക്ഷിക്കാൻ കേരള കോൺഗ്രസ് (എം) ന്റെ ആവശ്യങ്ങൾ നടപ്പിലാക്കിയ സർക്കാരാണ് ഇടതുപക്ഷത്തിന്റേതെന്നും, കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി പ്രസ്താവിച്ചു. എൽഡിഎഫ് കോട്ടയം ജില്ലാ കമ്മിറ്റി കേരള കോൺഗ്രസ് (എം) ന്റെ ഓഫീസിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. […]
Read more

വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ കോട്ടയം സ്വദേശി റിസോർട്ടിലെ കുളത്തിൽ മുങ്ങി മരിച്ചു

പാലക്കാട്: വാണിയം കുളത്തിനടുത്ത് വെള്ളിയാടുള്ള സ്വകാര്യ റിസോർട്ടിനോട് ചേർന്നുള്ള കുളത്തിൽ യുവാവ് മുങ്ങി മരിച്ചു. കോട്ടയം സ്വദേശി അജിത്ത് സോമൻ ആണ് മരിച്ചത്. ബാർസലോണ ഫാൻസ് വാട്സ്ആപ്പ് ഗ്രൂപ്പിലെ അങ്കമാണ് അജിത്ത്. ഇതേ ഗ്രൂപ്പിൽ അംഗമായ ഒരു സുഹൃത്തിന്റെ വിവാഹത്തിന് പങ്കെടുക്കാൻ എത്തിയതായിരുന്നു അജിത്ത്. പതിനെട്ടോളം പേരാണ് റിസോർട്ടിൽ റൂം എടുത്തിരുന്നത്. മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രി മോർച്ചറിയിൽനാളെ പോസ്റ്റ്മോർട്ടം നടക്കും.
Read more

ആപ്പാഞ്ചിറ പാലം അപകടഭീഷണിയിൽ; കൈവരികൾ തകർന്നിട്ടും തിരിഞ്ഞുനോക്കാതെ അധികൃതർ

കോട്ടയം: കഷ്ടിച്ച് രണ്ട് വാഹനങ്ങൾക്കു മാത്രം കടന്നുപോകാൻ വീതിയുള്ള ആപ്പാഞ്ചിറ പാലം വൻ അപകടഭീഷണി ഉയർത്തുന്നു. പാലത്തിന്റെ കൈവരികൾ വാഹനം ഇടിച്ച് തകർന്നിട്ട് രണ്ടര വർഷം പിന്നിട്ടിട്ടും ഇത് പുനർനിർമ്മിക്കാൻ അധികൃതർ തയ്യാറാകാത്തത് പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്. മുമ്പ് നടന്ന അപകടത്തിൽ വലിയൊരു ദുരന്തം തലനാരിഴയ്ക്കാണ് ഒഴിവായത്. നിലവിൽ തകർന്ന കൈവരികൾക്ക് പകരം ഇല്ലിമുളകൾ കെട്ടിയാണ് താത്കാലിക സംരക്ഷണം ഒരുക്കിയിരിക്കുന്നത്. പ്രാദേശിക എം.എൽ.എ മോൻസ് ജോസഫിന്റെ വീടിന് വെറും അരക്കിലോമീറ്റർ മാത്രം അകലെയുള്ള ഈ പാലത്തിലൂടെയാണ് അദ്ദേഹം നിത്യേന […]
Read more

കുമരകം കലാഭവൻ ‘പാട്ടു കൂട്ടം’ രണ്ടാം വാർഷികം ‘നിത്യവസന്തം’ സംഘടിപ്പിച്ചു

കോട്ടയം: കുമരകം കലാഭവന്റെ ആഭിമുഖ്യത്തിൽ കലാ-സാംസ്കാരിക കൂട്ടായ്മയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘പാട്ടു കൂട്ടം’ രണ്ടാം വാർഷികം നിത്യവസന്തം എന്ന പേരിൽ കുമരകം പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ വെച്ച് നടന്നു. വാർഷികാഘോഷം കുമരകം പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഗോപി ഉദ്ഘാടനം ചെയ്തു. ‘കല ലഹരിയാകട്ടെ’ എന്ന സന്ദേശം ഉയർത്തിയാണ് ഇത്തവണ പരിപാടി സംഘടിപ്പിച്ചത്. കലാഭവൻ പ്രസിഡന്റ് എം.എൻ. ഗോപാലൻ ശാന്തി യോഗത്തിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം പി.ഐ. ഏബ്രഹാം, കലാഭവൻ ഭാരവാഹികളായ എസ്.ഡി. പ്രേംജി, പി.എസ്. സദാശിവൻ, […]
Read more

ആർ. ശങ്കർ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ കുമാരനാശാൻ സ്മരണാദിനം സംഘടിപ്പിച്ചു

കോട്ടയം: ആർ. ശങ്കർ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ 102-ാമത് കുമാരനാശാൻ സ്മരണാദിനവും ആശാൻ കവിതകളുടെ പാരായണവും സംഘടിപ്പിച്ചു. കോട്ടയം ഗാന്ധിജി സ്റ്റഡി സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കേന്ദ്ര ഫിലിം സെൻസർ ബോർഡ് മെമ്പർ പി.ജി. ഗോപാലകൃഷ്ണനെ ചടങ്ങിൽ ആദരിച്ചു. ശ്രീനാരായണ വേൾഡ് കൗൺസിൽ ചെയർമാൻ എസ്. സുവർണ്ണകുമാർ മുഖ്യപ്രഭാഷണം നടത്തി. സാംസ്കാരിക വേദി പ്രസിഡന്റ് എം.എസ്. സാബു അധ്യക്ഷത വഹിച്ച യോഗത്തിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ […]
Read more

അസംഘടിത തൊഴിലാളി ക്ഷേമനിധികൾ കാര്യക്ഷമമാക്കണം: കെ.ടി.യു.സി (ബി)

കോട്ടയം: അസംഘടിത മേഖലയിലെ തൊഴിലാളികളെ ഉൾപ്പെടുത്തി സർക്കാർ ക്ഷേമനിധികൾ കൂടുതൽ കാര്യക്ഷമമാക്കണമെന്ന് കെ.ടി.യു.സി (ബി) കോട്ടയം ജില്ലാ പ്രസിഡന്റ് മധു ആർ. പണിക്കർ ആവശ്യപ്പെട്ടു. ഏറ്റുമാനൂരിൽ ചേർന്ന കെ.ടി.യു.സി (ബി) ജില്ലാ നേതൃയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അറിവില്ലായ്മ മൂലം വിഹിതം അടയ്ക്കാൻ കഴിയാതെ ക്ഷേമനിധിയിൽ നിന്നും പുറത്തായ നിരവധി തൊഴിലാളികളുണ്ട്. ഇത്തരക്കാരെ പൂർവ്വകാല പ്രാബല്യത്തോടെ തിരികെ കൊണ്ടുവന്ന് സർക്കാരിന്റെ തൊഴിലാളി സംരക്ഷണ പദ്ധതികളുടെ ഭാഗമാക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. യോഗത്തിൽ മധു ആർ. പണിക്കർ അധ്യക്ഷത വഹിച്ചു. കേരള […]
Read more

പാലായിൽ സീറ്റ് മോഹവുമായി ഷോൺ ജോർജ്; ബിജെപിയിൽ അമർഷം പുകയുന്നു

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങുന്നതിന് മുൻപേ പാലാ നിയോജകമണ്ഡലത്തിൽ സീറ്റ് ലക്ഷ്യമിട്ട് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് സജീവമാകുന്നു. അടുത്ത കാലത്തായി മണ്ഡലത്തിലെ വിവിധ പൊതുപരിപാടികളിൽ ഷോൺ ജോർജിന്റെ സാന്നിധ്യം വർദ്ധിച്ചിട്ടുണ്ടെങ്കിലും, പ്രാദേശിക ബിജെപി പ്രവർത്തകരുടെ വിട്ടുനിൽക്കൽ പാർട്ടിയിൽ പുകയുന്ന അസംതൃപ്തിയുടെ സൂചനയായി വിലയിരുത്തപ്പെടുന്നു. പൂഞ്ഞാറിൽ താനും പാലായിൽ മകൻ ഷോൺ ജോർജും മത്സരിക്കണമെന്ന പി.സി. ജോർജിന്റെ താൽപ്പര്യം ബിജെപി അണികൾക്കിടയിൽ വലിയ അമർഷമാണ് ഉണ്ടാക്കിയിരിക്കുന്നത്. കാലങ്ങളായി പാർട്ടിക്കു വേണ്ടി പ്രവർത്തിച്ച ജനകീയരായ […]
Read more

ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും ബുധനാഴ്ച

കോട്ടയം: ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിന്റെ 43-ാമത് വാർഷികാഘോഷവും സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകരായ ഷേർളി തോമസ്, ഫ്രാൻസിസ് ജോസഫ് എന്നിവർക്കുള്ള യാത്രയയപ്പ് സമ്മേളനവും ജനുവരി 21-ാം തീയതി ബുധനാഴ്ച നടക്കും. ഉച്ചകഴിഞ്ഞ് 1.45-ന് പാരിഷ് ഹാളിൽ നടക്കുന്ന പൊതുസമ്മേളനം വികാരി ജനറാൾ ഡോ. ജോസഫ് മലേപ്പറമ്പിൽ ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ ചടങ്ങിൽ അധ്യക്ഷത വഹിക്കും. കോർപ്പറേറ്റ് സെക്രട്ടറി റവ. ഫാ. ജോർജ് പുല്ലുകാലായിൽ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ശാസ്ത്രീയ […]
Read more

എൽ ഡി എഫ്  നടത്തുന്ന മധ്യമേഖലാ ജാഥക്കുള്ള നടപടികൾ ആരംഭിച്ചു

കോട്ടയം: ഇടതു മുന്നണിയിൽ നിന്ന് മാറ്റമില്ലെന്ന്‌ ഉറപ്പിച്ച്‌ പ്രഖ്യാപിച്ചതിനു പിന്നാലെ എൽഡിഎഫ്‌ യോഗം ഉദ്‌ഘാടനം ചെയ്‌ത്‌ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്‌ കെ. മാണി. ഇടതുമുന്നണി സർക്കാർ തുടരുമെന്നും ഇത് കേരളത്തിന് ആവശ്യമാണെന്നും ശനിയാഴ്‌ച എൽഡിഎഫ് ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്‌ത്‌ ജോസ്‌ കെ. മാണി പറഞ്ഞു. ഇടതുപക്ഷത്തിനുമാത്രമേ കൃത്യമായി ചെയ്യാൻ കഴിയുകയുള്ളൂ. കർഷക താത്‌പര്യങ്ങൾ സംരക്ഷിക്കാൻ കേരള കോൺഗ്രസ് എമ്മിന്റെ ആവശ്യങ്ങൾ നടപ്പാക്കിയ സർക്കാരാണ് ഇടതുപക്ഷത്തിന്റേത്. കേന്ദ്രം സാമ്പത്തികമായി ഞെരുക്കുമ്പോഴും, സർക്കാർ പാവപ്പെട്ടവരുടെ […]
Read more

Recent News

Advertisement
WhiteswanTV Footer