പാലക്കാട്: വാണിയം കുളത്തിനടുത്ത് വെള്ളിയാടുള്ള സ്വകാര്യ റിസോർട്ടിനോട് ചേർന്നുള്ള കുളത്തിൽ യുവാവ് മുങ്ങി മരിച്ചു. കോട്ടയം സ്വദേശി അജിത്ത് സോമൻ ആണ് മരിച്ചത്. ബാർസലോണ ഫാൻസ് വാട്സ്ആപ്പ് ഗ്രൂപ്പിലെ അങ്കമാണ് അജിത്ത്.
ഇതേ ഗ്രൂപ്പിൽ അംഗമായ ഒരു സുഹൃത്തിന്റെ വിവാഹത്തിന് പങ്കെടുക്കാൻ എത്തിയതായിരുന്നു അജിത്ത്. പതിനെട്ടോളം പേരാണ് റിസോർട്ടിൽ റൂം എടുത്തിരുന്നത്. മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രി മോർച്ചറിയിൽനാളെ പോസ്റ്റ്മോർട്ടം നടക്കും.




