കോട്ടയം: കുമരകം കലാഭവന്റെ ആഭിമുഖ്യത്തിൽ കലാ-സാംസ്കാരിക കൂട്ടായ്മയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘പാട്ടു കൂട്ടം’ രണ്ടാം വാർഷികം നിത്യവസന്തം എന്ന പേരിൽ കുമരകം പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ വെച്ച് നടന്നു. വാർഷികാഘോഷം കുമരകം പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഗോപി ഉദ്ഘാടനം ചെയ്തു. ‘കല ലഹരിയാകട്ടെ’ എന്ന സന്ദേശം ഉയർത്തിയാണ് ഇത്തവണ പരിപാടി സംഘടിപ്പിച്ചത്.
കലാഭവൻ പ്രസിഡന്റ് എം.എൻ. ഗോപാലൻ ശാന്തി യോഗത്തിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം പി.ഐ. ഏബ്രഹാം, കലാഭവൻ ഭാരവാഹികളായ എസ്.ഡി. പ്രേംജി, പി.എസ്. സദാശിവൻ, ജയരാജ് എസ്., പി.കെ. അനിൽകുമാർ, രാജി സാജൻ, പി.പി. ബൈജു, പി.കെ. വിജയകുമാർ എന്നിവർ പ്രസംഗിച്ചു. ഉദ്ഘാടകൻ എ.പി. ഗോപി ഉൾപ്പെടെയുള്ള പ്രമുഖ ഗായകർ പങ്കെടുത്ത സംഗീതവിരുന്നിൽ വിജയകുമാർ പി.കെ., പി.ഐ. ഏബ്രഹാം, ജയരാജ് എസ്., ബൈജു പി.പി., സന്തോഷ് കെ.ജി., മിനി രാജു, തങ്കപ്പൻ റ്റി.സി., മോഹൻദാസ് കുമ്മനം, ജനിമോൾ, ശാന്തകുമാർ പി.കെ., പ്രസാദ് എം.കെ., നിഷ പ്രകാശ്, ഗൗരി ശങ്കരി, പി.കെ. അനിൽകുമാർ എന്നിവർ ഗാനങ്ങൾ ആലപിച്ചു.




