Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kottayam

കോട്ടയത്ത് മൂന്നു മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമം; അച്ഛനും കൂട്ടാളികളും പിടിയില്‍

കോട്ടയം: കുമ്മനത്ത് മൂന്നു മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമം. അരലക്ഷം രൂപയ്ക്കാണ് കുട്ടിയെ വില്‍ക്കാന്‍ ശ്രമിച്ചത് ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികളുടെ കുട്ടിയെയാണ് വില്‍ക്കാന്‍ ശ്രമം നടന്നത്. കുട്ടിയെ വാങ്ങാന്‍ എത്തിയവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി.ഉച്ചയോടുകൂടിയാണ് സംഭവം നടക്കുന്നത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്നായിരുന്നു നടപടി. സംഭവത്തില്‍ കുട്ടിയുടെ അച്ഛന്‍ അടക്കം 3 പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അമ്മയുടെ എതിര്‍പ്പ് വകവെക്കാതെയാണ് കുട്ടിയെ വില്‍ക്കാന്‍ ശ്രമിച്ചത്. ഒരു അസം സ്വദേശിയും രണ്ട് യുപി സ്വദേശിയുമാണ് കസ്റ്റഡിയില്‍. അസം സ്വദേശികളായ […]
Read more

അച്ഛനേയും മകനേയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; സംഭവം കാഞ്ഞിരപ്പള്ളിയിൽ

കോട്ടയം: കാഞ്ഞിരപ്പള്ളി കപ്പാട് സ്വദേശികളായ അച്ഛനും മകനും വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.തങ്കച്ചൻ, മകൻ അഖിൽ എന്നിവരാണ് മരിച്ചത്. വീട്ടിലെ രണ്ട് മുറികളിലായി ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. ഇവർ രണ്ടുപേരും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നതെന്ന് പൊലീസ് അറിയിച്ചു. വീടിനുള്ളിൽ നിന്ന് പ്രതികരണം ഇല്ലാതിരിച്ചതിനെ തുടർന്ന് അയൽവാസികൾ പരിശോധിച്ചപ്പോഴാണ് ദാരുണ സംഭവം പുറത്തറിയുന്നത്. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മരണകാരണത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

രാഷ്ട്രപതിയുടെ സന്ദർശനത്തിനിടെ ഗതാഗത നിയന്ത്രണം ലംഘിച്ച് യുവാക്കൾ

കോട്ടയം: രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് പാലായിൽ ഗതാഗത നിയന്ത്രണം ലംഘിച്ച് യുവാക്കൾ. വാഹനങ്ങൾക്ക് പ്രവേശനമില്ലാത്ത റോഡിലൂടെ കെ.എൽ.06 ജെ 6920 നമ്പരിലുള്ള ബൈക്കിൽ മൂന്ന് പേരാണ് യാത്ര ചെയ്തത്. പോലീസ് തടഞ്ഞിട്ടും നിർത്താതെ മുന്നോട്ട് പോയി. യുവാക്കളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു. രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സന്ദർശനത്തോടനുബന്ധിച്ച് കൊച്ചി നഗരത്തിലെ നേവൽ ബേസ്, തേവര, എം.ജി. റോഡ്, ജോസ് ജംഗ്ഷൻ, ബിടിഎച്ച്, പാർക്ക് അവന്യു റോഡ്, മേനക, ഷൺമുഖം റോഡ് എന്നിവിടങ്ങളിൽ രാവിലെ 10 മണി മുതൽ […]
Read more

രാഷ്ട്രപതി ഇന്ന് കോട്ടയത്ത്; ഇന്ന് രാവിലെയും ഗതാഗത നിയന്ത്രണം

കോട്ടയം: കുമരകത്തുനിന്ന് കൊച്ചിയിലേക്ക് പോകാനായി ഇന്നു രാവിലെ 11നു രാഷ്ട്രപതി കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിലെ ഹെലിപ്പാഡിൽ എത്തും. ഇന്നു രാവിലെയും കോട്ടയത്ത് ഗതാഗത നിയന്ത്രണമുണ്ട്. കോട്ടയം– കുമരകം റോഡ് വഴി എത്തുന്ന രാഷ്ട്രപതി ബേക്കർ ജംക്‌ഷൻ, കുര്യൻ ഉതുപ്പ് റോഡ്, ലോഗോസ് ജംക്‌ഷൻ വഴി ഹെലിപ്പാഡിൽ എത്തും. ഈ വഴിയിൽ കർശന നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. കോട്ടയം– കുമരകം– ചേർത്തല റോഡിൽ കോട്ടയം നഗരത്തിനും ബണ്ട് റോഡ് ജംക്‌ഷനും ഇടയിൽ കടുത്ത നിയന്ത്രണമുണ്ടാകും. രാവിലെ 6 മുതൽ […]
Read more

രാഷ്‌ട്രപതി ഇന്ന് കോട്ടയത്ത്; പാലായിലും, കുമരകത്തും ഇന്ന് കനത്ത സുരക്ഷ

കോട്ടയം: രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് കോട്ടയത്ത് എത്തും. പാലാ സെന്റ് തോമസ് കോളേജിന്റെ പ്ളാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനം ഉദ്ഘാടനം ചെയ്യാനായി തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്ടറിൽ യാത്ര തിരിക്കുന്ന രാഷ്ട്രപതി 3.50 ന് പാലായിൽ എത്തും. വൈകിട്ട് നാലിന് സെന്റ് തോമസ് കോളേജിലെ ബിഷപ്പ് വയലിൽ ഹാളിലാണ് സമ്മേളനം. രാഷ്ട്രപതിയ്‌ക്കൊപ്പം, ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, കേന്ദ്രമന്ത്രി ജോർജ് കുര്യൻ, മന്ത്രി വി.എൻ. വാസവൻ എന്നിവർ പരിപാടിയിൽ പങ്കെടുക്കും. 50 മിനിറ്റ് നീളുന്ന ചടങ്ങിൽ പങ്കെടുത്ത […]
Read more

കേന്ദ്ര മന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് വയോധികൻ എടുത്ത് ചാടി; തള്ളിമാറ്റി ബിജെപി പ്രവർത്തകർ

കോട്ടയം: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വാഹനത്തിന് മുന്നിലേക്ക് ചാടിയ വയോധികനെ ബിജെപി പ്രവർത്തകർ ബലം പ്രയോഗിച്ച് തള്ളി മാറ്റി. നിവേദനം നൽകാനാണ് വയോധികൻ കേന്ദ്രമന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് വന്ന് കുറുകെ നിന്നത്. നിവേദനം ഉണ്ടെന്നും ഇതു കേൾക്കണമെന്നും കാറിന് മുന്നിൽ നിന്ന് വയോധികൻ അപേക്ഷിച്ചു. കോട്ടയം പള്ളിക്കത്തോട് പഞ്ചായത്തിൽ നടന്ന കലുങ്ക് സംവാദ പരിപാടി കഴിഞ്ഞ് മടങ്ങവെയായിരുന്നു സംഭവം. ഇതോടെ ബിജെപി പ്രവർത്തകർ എത്തി വയോധികനെ ബലം പ്രയോഗിച്ച് തള്ളി മാറ്റി. പള്ളിക്കത്തോട് സ്വദേശിയാണ് നിവേദനം നൽകാനെച്ചിയ […]
Read more

യുവതിയെ ഭർത്താവ് കൊന്നു കുഴിച്ചുമൂടിയ സംഭവ൦; കമ്പിപ്പാര കണ്ടെത്താൻ അന്വേഷണം

കോട്ടയം: അയർക്കുന്നത്ത് സംശയത്തെ തുടർന്ന് യുവതിയെ ഭർത്താവ് കൊന്നു കുഴിച്ചുമൂടിയ സംഭവത്തിൽ കൊല്ലാൻ ഉപയോഗിച്ച കമ്പിപ്പാര കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. സംശയ രോഗത്തെ തുടർന്നാണ് ബെംഗാൾ സ്വദേശിയായ സോണി ഭാര്യ അൽപ്പാനയെ ഇല്ലാതാക്കിയതെന്ന് പൊലീസ് വ്യക്തമാക്കി. ഭാര്യക്ക് മറ്റാരോടോ അവിഹിത ബന്ധമുണ്ടെന്ന സംശയ രോഗത്തെ തുടർന്ന് യുവതിയെ ഭർത്താവ് കൊന്ന ശേഷം കുഴിച്ചുമൂടുകയായിരുന്നു. പ്രതി കൃത്യം ചെയ്യാനുപയോഗിച്ച കമ്പിപ്പാര,അൽപ്പാനയുടെ ഫോൺ എന്നിവ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. അൽപ്പാനയുടെ ബന്ധുക്കൾ എത്തിയ ശേഷമാകും പോസ്റ്റ്മോർട്ടം നടത്തുക. മൃതദേഹം […]
Read more

തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ അത്താഴക്കഞ്ഞിയുടെ പേരിൽ 2.27 ലക്ഷം രൂപയുടെ തട്ടിപ്പ്

കോട്ടയം: ശബരിമല തീർഥാടകരും വൈകിട്ട് ക്ഷേത്രദർ‌ശനത്തിനെത്തുന്നവരും കഴിക്കുന്ന അത്താഴക്കഞ്ഞിയുടെ പേരിലും വൻ തട്ടിപ്പ്. തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ ഓരോ ദിവസവും 250 പേർക്കു വീതം 65 ദിവസം അത്താഴക്കഞ്ഞി നൽകിയെന്ന വകയിൽ ദേവസ്വം അധികൃതർ എഴുതിയെടുത്തത് 2.27 ലക്ഷം രൂപ. ഭക്ഷണം കഴിച്ചവരുടെ എണ്ണം കൃത്യമല്ലെന്നും ഇത്രയും പേർ പല ദിവസങ്ങളിലും കഴിച്ചിട്ടില്ലെന്നുമാണ് കണ്ടെത്തൽ. സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള ദേവസ്വം ബോർഡ് ഓഡിറ്റിലാണ് ഈ കണ്ടെത്തൽ. ശബരിമല തീർഥാടനവേളയായ 2019 നവംബർ 17 മുതൽ 2020 […]
Read more

കോട്ടയം അയര്‍കുന്നത്ത് ഭര്‍ത്താവ് ഭാര്യയെ കൊന്ന് കുഴിച്ചുമൂടി: കുഴിച്ചിട്ട സ്ഥലം പൊലീസിന് കാട്ടിക്കൊടുത്ത് പ്രതി

കോട്ടയം: അയര്‍ക്കുന്നത്ത് ഭര്‍ത്താവ് കെന്ന് കുഴിച്ചുമൂടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. അയര്‍ക്കുന്നം ഇളപ്പാനിയിലെ നിര്‍മ്മാണം നടക്കുന്ന വീട്ടില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പശ്ചിമബംഗാള്‍ സ്വദേശി അല്‍പ്പാനയാണ് മരിച്ചത്. അല്‍പ്പാനയുടെ ഭര്‍ത്താവ് സോണിയാണ് കൊലപാതകം നടത്തിയത്. കഴിഞ്ഞ ദിവസം അല്‍പ്പാനായെ കാണാന്‍ ഇല്ലെന്ന് സോണി പരാതി നല്‍കിയിരുന്നു. അയര്‍ക്കുന്നം സ്റ്റേഷനിലെത്തിയാണ് പരാതി നല്‍കിയത്. ഭാര്യയെ കാണാന്‍ ഇല്ലെന്നു പരാതി നല്‍കിയ ശേഷം ഇയാള്‍ കുട്ടികളേയും കൊണ്ട് നാട്ടിലേക്ക് പോകാന്‍ ശ്രമിച്ചു. എന്നാല്‍ എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് […]
Read more

രോഗിയായ ഭാര്യയെ കഴുത്ത് ഞെരിച്ചു കൊന്ന ശേഷം ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു: സംഭവം കോട്ടയത്ത്

കോട്ടയം: കിടപ്പ് രോഗിയായ ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ചു കൊന്നതിന് ശേഷം ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. കോട്ടയം കിടങ്ങൂരിലാണ് സംഭവം. മാന്താടി സ്വദേശി രമണി (70) ആണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് സോമനെ (74) പൊലീസ് കസ്റ്റഡിയിലെടുത്തു. കിടപ്പ് രോഗിയായ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതിന് ശേഷം സോമന്‍ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Read more

Recent News

Advertisement
WhiteswanTV Footer