കോട്ടയം: കിടപ്പ് രോഗിയായ ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ചു കൊന്നതിന് ശേഷം ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. കോട്ടയം കിടങ്ങൂരിലാണ് സംഭവം. മാന്താടി സ്വദേശി രമണി (70) ആണ് മരിച്ചത്.
സംഭവത്തില്‍ ഭര്‍ത്താവ് സോമനെ (74) പൊലീസ് കസ്റ്റഡിയിലെടുത്തു. കിടപ്പ് രോഗിയായ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതിന് ശേഷം സോമന്‍ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.




