Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കരമനയിൽ 55കാരന്റെ മരണം കൊലപാതകം; ഒപ്പം താമസിച്ചിരുന്നയാൾ അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കരമന പള്ളിത്താനം സ്വദേശി ശ്രീകണ്ഠൻ നായരെ (55) വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ ഒപ്പം താമസിച്ചിരുന്ന കഴക്കൂട്ടം സ്വദേശി രൂപക് (35) അറസ്റ്റിലായി.

ബുധനാഴ്ച രാവിലെയാണ് ശ്രീകണ്ഠൻ നായരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രൂപക് തന്നെയാണ് അയൽവാസികളെയും പൊലീസിനെയും വിവരം അറിയിച്ചത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

പോസ്റ്റ്മോർട്ടത്തിൽ ശ്രീകണ്ഠൻ നായരുടെ വാരിയെല്ലുകൾക്ക് പൊട്ടലുണ്ടെന്ന് കണ്ടെത്തി. ഇതോടെയാണ് സംഭവത്തിൽ കൊലപാതക സാധ്യത പൊലീസ് പരിശോധിച്ചത്. അന്വേഷണത്തിനിടെ രൂപകിനെ കാണാനില്ലെന്ന് പൊലീസിന് വ്യക്തമായി. തുടർന്ന് നടത്തിയ തിരച്ചിലിൽ കിഴക്കേകോട്ട ഭാഗത്തുനിന്ന് രൂപകിനെ കസ്റ്റഡിയിലെടുത്തു.

ഒന്നര മാസമായി രൂപക് ശ്രീകണ്ഠൻ നായർക്കൊപ്പം താമസിച്ചുവരികയായിരുന്നു. രൂപക് വാങ്ങിവെച്ച മദ്യം ശ്രീകണ്ഠൻ നായർ കഴിച്ചതിനെ തുടർന്നാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായതെന്നാണ് പൊലീസ് പറയുന്നത്. മദ്യപിക്കുന്നതിനിടെ ഉണ്ടായ വാക്കേറ്റം പിന്നീട് സംഘർഷത്തിലേക്ക് മാറുകയും ശ്രീകണ്ഠൻ നായർ കൊല്ലപ്പെടുകയുമായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തൽ. കോടതിയിൽ ഹാജരാക്കിയ രൂപകിനെ റിമാൻഡ് ചെയ്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix