കോഴിക്കോട് കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബുകൾ തകർന്നു വീണ് രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം
കോഴിക്കോട്: വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബുകൾ തകർന്നുവീണ് രണ്ട് തൊഴിലാളികൾ മരിച്ചു. അഞ്ച് തൊഴിലാളികൾ സ്ലാബിനുള്ളിൽ കുടുങ്ങിയിരുന്നു. ഇവരെ അഗ്നിശമനസേന പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ടുപേരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പാസ്‌പോർട്ട് ഓഫീസായി പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ സ്ലാബാണ് തകർന്നുവീണത്. ഇപ്പോൾ ഇത് ഗോഡൗണായി ഉപയോഗിക്കുകയാണ്. ഈ ഗോഡൗണിൽ പണിയെടുക്കാൻ വന്ന തൊഴിലാളികളുടെ ദേഹത്തേയ്ക്കാണ് സ്ലാബ് വീണത്. കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള 60 വർഷത്തോളം പഴക്കമുള്ള കെട്ടിടമാണിത്. നിരവധി വ്യാപാര സ്ഥാപനങ്ങൾ ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്. വലിയങ്ങാടിയിലെ തൊഴിലാളികൾ സാധാരണ […]
Read more