താമരശ്ശേരിയിൽ കിണറുകളിലെ വെള്ളത്തിന് നീല നിറം
കോഴിക്കോട്: താമരശ്ശേരിയിൽ കിണറുകളിലെ വെള്ളത്തിന് നീല നിറം. താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡ് കാരാടി തോട്ടക്കര ഭാഗത്തെ കിണറുകളിലെ വെള്ളമാണ് നീല നിറത്തിൽ കാണപ്പെട്ടത്. തോട്ടക്കര ഷിനോബിൻ്റെ വീട്ടിലെ കിണറിൽ കഴിഞ്ഞ വ്യാഴാഴ്ച മുതലും, സമീപത്തെ അബ്ദുൽ അസീസിൻ്റെ വീട്ടിലെ കിണറിൽ ഇന്നലെ മുതലുമാണ് നിറവ്യത്യാസം കണ്ടുതുടങ്ങിയത്. വെള്ളത്തിന് മറ്റ് ഗന്ധമൊന്നും ഇല്ല. ആരോഗ്യ വകുപ്പ് അധികൃതരേയും, ഗ്രാമ പഞ്ചായത്ത് അധികൃതരേയും വിവരമറിയിച്ചതായി വീട്ടുകാർ പറഞ്ഞു. വീടുകളുടെ 50 മീറ്റർ അകെ ലെ കൂടി ഒരു തോട് […]
Read more