Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kozhikode

ചാത്തമംഗലത്ത് വീടിനകത്ത് ചാരായം വാറ്റുന്നതിനിടെ യുവാവ് പിടിയില്‍

കോഴിക്കോട്: ചാത്തമംഗലം പൂളക്കോട് സൗത്ത് ആരയൻകോട് വീടിനകത്ത് ചാരായം വാറ്റുന്നതിനിടെ യുവാവ് പിടിയില്‍. മലപ്പുറം കീഴ്പറമ്പ് (45) ആലുങ്ങൽ വീട്ടിൽ സന്തോഷ് കുമാറാണ് കുന്ദമംഗലം റേഞ്ച് എക്സൈസിന്റെ പിടിയിലായത്. 20 ലിറ്റർ ചാരായവും 170 ലിറ്റർ വാഷും ചാരായം വാറ്റുന്നതിനുള്ള വാറ്റുപകരണങ്ങളും എക്സൈസ് സംഘം പിടിച്ചെടുത്തു. അറസ്റ്റിലായ പ്രതി റിമാന്റിലാണ്, കുന്ദമംഗലം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ആഷിക് ഷാൻ, പിഒ മുഹമ്മദ് അസ്ലം, പിഒ (ജി) സുജിത്ത് സന്ദീപ്, വിപിൻ, സിഇഒ അർജുൻ ശേഖർ എന്നിവർ ചേർന്ന […]
Read more

എരഞ്ഞിപ്പാലത്ത് ഫൂട്പാത്തിലൂടെ വാഹനം ഓടിച്ച് വന്ന യുവാവിന് ‘മാസ് മറുപടി നൽകി വയോധിക

കോഴിക്കോട്: ട്രാഫിക് നിയമങ്ങൾ കാറ്റിൽ പറത്തി ഫുട്പാത്തിലൂടെ വാഹനം ഓടിച്ച യുവാവിനെ തടഞ്ഞുനിർത്തി വയോധികയുടെ ‘മാസ്’ മറുപടി. കോഴിക്കോട് എരഞ്ഞിപ്പാലം ട്രാഫിക് സിഗ്നലിന് സമീപമാണ് സംഭവം. റോഡിലെ ബ്ലോക്ക് ഒഴിവാക്കാൻ ഫുട്പാത്തിലൂടെ സ്കൂട്ടർ ഓടിച്ചെത്തിയ ആളെയാണ് കാൽനടയാത്രക്കാരിയായ വയോധിക തടഞ്ഞത്. നഗരത്തിൽ തിരക്കേറിയ സമയത്തായിരുന്നു സംഭവം. റോഡിൽ വാഹനങ്ങളുടെ നീണ്ട നിര കണ്ടപ്പോൾ സമയം ലാഭിക്കാനായി സ്കൂട്ടർ യാത്രികൻ ഫുട്പാത്തിലേക്ക് വണ്ടി കയറ്റുകയായിരുന്നു. എന്നാൽ ഇത് കണ്ടുനിന്ന വയോധിക വഴിയരികിലേക്ക് മാറിനിൽക്കാൻ തയ്യാറായില്ല, പകരം, സ്കൂട്ടറിന് മുന്നിൽ […]
Read more

ലഹരി മാഫിയക്കെതിരായ പ്രതിരോധം ശക്തമാക്കാൻ ജനകീയസമിതി 17 ന്

കോഴിക്കോട്: താമരശ്ശേരി ചുങ്കം മേഖലയിൽ തയച്ചുവളരുന്ന ലഹരി മാഫിയ സംഘത്തെ അമർച്ച ചെയ്യുന്നതിന് മുന്നോടിയായി ലഹരി വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ വരുന്ന 17 ന് ചുങ്കത്ത് ലഹരി വിരുദ്ധ വിളബര ജാഥയും,പൊതുയോഗവും നടക്കും. വിവിധ സ്ഥലങ്ങളിൽ നിന്ന് എത്തി ചുങ്കം മേഖലയിൽ തമ്പടിച്ച് ലഹരി വസ്തുക്കൾ വിൽപ്പന നടത്തുന്ന സംഘങ്ങളെ എന്തു വില കൊടുത്തു നാട്ടിൽ നിന്നും തുരത്തി വരും തലമുറയെ മയക്കുമരുന്ന് ലഹരിയിൽ നിന്നും രക്ഷിക്കാനായുള്ള ദൗത്യം ഏറ്റെടുത്താണ് ജനകീയ സമിതി മുന്നോട്ട് പോകുന്നത്. […]
Read more

നിസാര കാര്യങ്ങള്‍ ഊതിപ്പെരുപ്പിക്കുന്നു: കുറ്റ്യാടിയിലെ തര്‍ക്കത്തിൽ പ്രതികരണവുമായി വി ഡി സതീശൻ

കോഴിക്കോട്: പുതുയുഗ യാത്രയുടെ കുറ്റ്യാടിയിൽ നടന്ന സ്വീകരണ പരിപാടിയുടെ വേദിയിലുണ്ടായ തര്‍ക്കത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കുറ്റ്യാടിയിൽ ജാഥക്കിടെ ഉണ്ടായ നിസാര കാര്യങ്ങള്‍ ഊതിപ്പെരിപ്പിക്കുകയാണെന്നും ജാഥ കണ്ട് അസൂയപൂണ്ടവരാണ് ഈ പ്രചാരണത്തിന് പിന്നിലെന്നും വിഡി സതീശൻ പറഞ്ഞു. സമയം വൈകിയതിനാൽ ഷാഫി പറമ്പിൽ എംപിയാണ് തന്നെ പ്രസംഗിക്കാൻ വിളിക്കാൻ പറഞ്ഞത്. മുല്ലപ്പള്ളി രാമചന്ദ്രൻ വീണുവെന്ന് ചില മാധ്യമങ്ങള്‍ കള്ളം പറഞ്ഞു. അധ്യക്ഷൻ ഷാഫി പറമ്പിലിനെ പ്രസംഗിക്കാൻ നിര്‍ബന്ധിക്കുകയായിരുന്നു. സമയം വൈകിയതിനാൽ പ്രസംഗിക്കുന്നില്ലെന്ന് ഷാഫി പറയുകയാണ് […]
Read more

വെെദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് 12കാരിക്ക് ദാരുണാന്ത്യം

കോഴിക്കോട്: കൊടുവള്ളി കച്ചേരിമുക്കിൽ വെെദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് 12കാരിക്ക് ദാരുണാന്ത്യം. കളത്തിങ്കൽ റഷീദിന്റെ മകൾ തൻഹയാണ് മരിച്ചത്. വീടിനോട് ചേർന്ന് കടന്നുപോകുന്ന വെെദ്യുതി ലെെനിൽ അബദ്ധത്തിൽ കെെതട്ടിയതാണ് അപകടകാരണം. ഇന്നലെ വെെകുന്നേരം വീടിന്റെ മുകളിൽ കളിക്കുമ്പോൾ അതിനോട് ചേർന്ന് നിന്ന ലെെനിൽ കുട്ടിയുടെ കെെതട്ടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
Read more

ബാറിലെ മാലിന്യം ഒഴുക്കുന്നത് അംഗനവാടിക്ക് സമീപത്തെ കിണറിനടുത്തേക്ക്

കോഴിക്കോട്: താമരശ്ശേരി ചുങ്കത്തെ ബാറിന് പിൻവശത്ത് നിന്നും മലിന്യം ഒഴുക്കുന്നത് പൊതുകിണറിന് സമീപത്തേക്ക്. മതിലിൽ പ്രത്യേക പൈപ്പുകൾ സ്ഥാപിച്ചാണ് മലിന ജലം ഒഴുക്കുന്നത്. കയ്യേലിക്കുന്ന് ജലനിധി കുടിവെള്ള പദ്ധതിക്കായി നേരത്തെ ഉപയോഗിച്ചിരുന്ന കിണറിൻ്റെ സമീപത്തേക്ക് മാലിന്യം ഒഴുക്കുന്നത് കാരണം കിണറും പരിസരവും വൃത്തിഹീനമായിരിക്കുകയാണ്. ഇവിടെ കൊതുകുകൾ പെരുകുന്നത് കാരണം അംഗണവാടിയിലെത്തുന്ന പിഞ്ചു കുഞ്ഞുങ്ങൾക്ക് കൊതുകു ജന്യ രോഗങ്ങൾ പിടിപെടാനുള്ള സാധ്യതയുണ്ട്. കിണറിനു പുറമെ പുതുതായി നിർമ്മിച്ച MCF കെട്ടിടത്തിന് പിന്നിലേക്കും ബാറിൽ നിന്നും വെള്ളം ഒഴുക്കിവിടാൻ പൈപ്പുകൾ […]
Read more

ഉദ്യോഗസ്ഥരുടെ അനാസ്ഥ; ബാലുശ്ശേരി- കോഴിക്കോട് റോഡ് ഭൂമി ഏറ്റെടുക്കുന്നത് വൈകുന്നു

കോഴിക്കോട്: ബാലുശ്ശേരി-കോഴിക്കോട് ഭൂമി ഏറ്റെടുക്കൽ വൈകുന്നു. ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം റോഡ് നവീകരണത്തിനായി ഭൂമി ഏറ്റെടുക്കൽ പാതിപോലും പൂർത്തിയാകാതെ നീളുകയാണ്. വർഷങ്ങൾക്കു മുമ്പ് പ്രഖ്യാപിച്ച ബാലുശ്ശേരി-കോഴിക്കോട് റോഡ് വികസന പദ്ധതി നീളുന്നതിൽ പ്രതിഷേധവും ശക്തമാകുന്നു. കാരപ്പറമ്പ് മുതൽ ബാലുശ്ശേരി മുക്ക് വരെയുള്ള 20.3 കിലോമീറ്റർ റോഡ് വീതി കൂട്ടി നവീകരിക്കുന്നതിന് അഞ്ചു വർഷം മുമ്പ് 89. 25 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. 2020ൽ ഭൂമി ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനവും ഇറങ്ങി ഏറ്റെടുക്കേണ്ട ഭൂമി അളന്ന് അതിർത്തി നിശ്ചയിക്കുകയും ചെയ്തു. […]
Read more

പ്രാദേശിക മധ്യമ പ്രവർത്തകർക്ക് ചികിത്സാ ആനുകൂല്യം

കോഴിക്കോട്: സ്റ്റാർ കെയർ ഹോസ്പിറ്റൽ കോഴിക്കോട് ഇന്ത്യൻ റിപ്പോർട്ടേഴ്സ് & മീഡിയ പേഴ്സൺസ് യൂണിയൻ അംഗങ്ങളായ മാധ്യമ പ്രവർത്തകർക്കും അവരുടെ കുടുംബാംഗങ്ങൾക്കും പരിശോധനകൾക്കുംകൺസൾട്ടേഷൻ ഫീസിലും, ഹെൽത്ത്‌ ചെക്കപ്പുകൾക്കും, കിടത്തി ചികിത്സക്കും പ്രത്യേക ഇളവുകൾ അനുവദിക്കുന്ന പദ്ധതിക്ക് ഔപചാരിക തുടക്കമായി.സ്റ്റാർ കെയർ ഹോസ്പിറ്റൽ മാർക്കറ്റിംഗ് മാനേജർ വിനീഷ് നെല്ലിശ്ശേരിയും, ഐ.ആർ.എം.യു ജില്ലാ സെക്രട്ടറി പി.കെ. പ്രിയേഷ് കുമാറും എം.ഒ. യുവിൽ ഒപ്പുവെച്ചു. സ്റ്റാർ കെയർ ഹോസ്പിറ്റൽ കോൺഫ്രൻസ് ഹാളിൽ നടന്ന ലോഞ്ചിങ്ങ് ഫങ്‌ഷ നിൽ ഐ.ആർ.എം.യു കോഴിക്കോട് ജില്ലാ […]
Read more

ദീപക്ക് ആത്മഹത്യ ചെയ്ത സംഭവം; പ്രതി ഷിംജിതയ്ക്ക് ജാമ്യം അനുവദിച്ചു

കോഴിക്കോട്: ബസിൽ ലെെംഗിക പീഡനം നടത്തിയതായി സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിപ്പിച്ചതിനെ തുടർന്ന് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിത മുസ്തഫയ്ക്ക് ജാമ്യം. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 21 ദിവസത്തോളം ജയിലിൽ കഴിഞ്ഞശേഷമാണ് ജാമ്യം ലഭിച്ചത്. ദീപക്കിന്റെ മരണത്തിൽ കുടുംബം നൽകിയ പരാതിയിലാണ് ഷിംജിതയെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റുചെയ്തത്. ദീപക് ആത്മഹത്യ ചെയ്യാൻ കാരണം ഷിംജിത ഇൻസ്റ്റഗ്രാമിൽ ദൃശ്യങ്ങൾ സഹിതം ഉന്നയിച്ച ആരോപണങ്ങളാണെന്ന് കുടുംബം പരാതിപ്പെട്ടിരുന്നു. ഷിംജിതയുടെ ലാപ്ടോപ്പ്,​ […]
Read more

കട്ടിപ്പാറ അംബേദ്കര്‍ ഗ്രാമം പദ്ധതി മന്ത്രി ഒ.ആർ കേളു ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: സംസ്ഥാന പട്ടികജാതി വികസന വകുപ്പിന്റെ 2021–22 വർഷത്തെ അംബേദ്കർ ഗ്രാമവികസന പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരണം പൂർത്തീകരിച്ച കട്ടിപ്പാറ ചമലിൽ അംബേദ്കർ നഗറിന്റെ ഉദ്ഘാടനം പട്ടിക ജാതി-വർഗ്ഗ വികസന പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ കേളു നിർവഹിച്ചു. സര്‍ക്കാര്‍ പദ്ധതികളെ കുറിച്ച് ബോധവാന്മാരാകാനും അവ ഉപയോഗപ്പെടുത്താനും അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് സാധിക്കണമെന്ന് മന്ത്രി ഒ.ആര്‍ കേളു പറഞ്ഞു. ആധുനിക സാങ്കേതിക വിദ്യയുടെ കാലത്ത് നാട് വേഗത്തില്‍ വളരുകയാണ്. എല്ലാ വിഭാഗം ജനങ്ങളെയും ഇതിനൊപ്പം ഉയര്‍ത്തുക എന്നതാണ് […]
Read more

Recent News

Advertisement
WhiteswanTV Footer