Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kozhikode

ഓട്ടോയിൽ നിന്ന് കുഞ്ഞ് ഇറങ്ങിയത് പാഞ്ഞുവരുന്ന ബസിന് മുന്നിലേക്ക്; രക്ഷപെട്ടത് തലനാരിഴയ്ക്ക്

കോഴിക്കോട്: വാഹനാപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് കുട്ടി. കോഴിക്കോട് കൊടിയത്തൂരിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഓട്ടോറിക്ഷിൽ നിന്ന് ഇറങ്ങിയ കുട്ടി പെട്ടെന്ന് റോഡിലേക്ക് ഓടുകയായിരുന്നു. പിന്നാലെ ബസ് വരുന്നത് കുട്ടി കണ്ടിരുന്നില്ല. ഉടൻ ഡ്രെെവർ ബസ് വലത്തേയ്ക്ക് തിരിച്ചു. തുടർന്ന് കുട്ടി ഓടിമാറുന്നതും പുറത്തുവന്ന ദൃശ്യങ്ങളിൽ ഉണ്ട്. ഡ്രെെവറുടെ സമയോചിതമായ ഇടപെടലാണ് വലിയ അപകടം ഒഴിവാക്കിയത്.
Read more

താമരശ്ശേരി ഫസ്റ്റ് 2026 ജനസാന്നിധ്യം കരുത്താകുന്നു

കോഴിക്കോട്: ജനുവരി 26 മുതൽ താമരശ്ശേരി ചുങ്കത്ത് സുരക്ഷാ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ നടത്തി കൊണ്ടിരിക്കുന്ന താമരശ്ശേരി ഫെസ്റ്റ് 2026 ജനസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. സ്റ്റാളുകളും എക്സിബിഷനും അമ്യൂസ്മെൻറും കലാവിരുന്നും കൂടുതൽ ആകർഷണമായി. 6ാം ദിവസം സാംസ്കാരിക കലാവിരുന്ന് സ്പോൺസർ ചെയ്ത ആഷിക് ചുടലമുക്ക് നൽകിയ സ്പോൺസർ തുക താമരശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർ വി കെ എം കോയ ഏറ്റുവാങ്ങി. ഹമീദ് വയനാട് റീജൻസി താമരശ്ശേരി പാലിയേറ്റീവ് രോഗികൾക്കുള്ള വീൽചെയർ വേദിയിൽ നൽകി. പ്രസ്തുത വീൽചെയർ […]
Read more

താമരശ്ശേരി അമ്പായത്തോട് വാഹനാപകടം; രണ്ടുപേർ മരണപ്പെട്ടു

കോഴിക്കോട്: താമരശ്ശേരിയിൽ നിയന്ത്രണംവിട്ട കാർ മരത്തിൽ ഇടിച്ച് രണ്ടു സ്ത്രീകൾ മരിച്ചു. പന്തീരാങ്കാവ് സ്വദേശികളായ നാലുപേർ അടങ്ങിയ സംഘമാണ് കാറിൽ യാത്ര ചെയ്തിരുന്നത്. ഫാത്തിമ, റുബീന എന്നിവരാണ് മരിച്ചത്. രണ്ടുപേർക്ക് പരിക്കേറ്റു. ദേശീയപാതയിൽ അമ്പായത്തോട്ടിൽ ഞായറാഴ്ച ഉച്ചയോടെയായിരുന്നു അപകടം. അടിവാരം ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. നാട്ടുകാർ വാഹനം വെട്ടി പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെത്തിച്ചത്. പരിക്കേറ്റ ഷംന, മുബഷീർ എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരണപ്പെട്ട രണ്ടുപേരുടെയും മൃതദേഹം താമരശ്ശേരി താലൂക്ക് […]
Read more

കാർ മരത്തിലിടിച്ച് അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി അമ്പായത്തോട് വാഹനാപകടത്തിൽ അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം. നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചാണ് അപകടം ഉണ്ടായത്. കോഴിക്കോട് പന്തീരങ്കാവ് സ്വദേശികളായ ഫാത്തിമ, റൂബീന എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ രണ്ട് പേരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
Read more

നരിക്കുനി- സി.എം മഖാം – കോഴിക്കോട് റൂട്ടിൽ കെഎസ്ആർടിസി സർവീസ് പുനരാരംഭിക്കുന്നു

കോഴിക്കോട്: നരിക്കുനി, പടനിലം, സി.എം മഖാം നിവാസികളുടെ ദീർഘകാലത്തെ ആവശ്യത്തിന് ഒടുവിൽ പരിഹാരം. കോഴിക്കോട്- സിവിൽ സ്റ്റേഷൻ- കുന്ദമംഗലം- പടനിലം- സി.എം മഖാം- നരിക്കുനി റൂട്ടിൽ കെഎസ്ആർടിസി ബസ് സർവീസ് പുനരാരംഭിക്കാൻ നടപടി സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ ആറ് വർഷമായി ഈ റൂട്ടിൽ മുടങ്ങിക്കിടന്ന സർവീസാണ് ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും നിരന്തരമായ ഇടപെടലിനെ തുടർന്ന് വീണ്ടും ട്രാക്കിലാകുന്നത്. ഫെബ്രുവരി 2 മുതൽ പുതിയ സമയക്രമം പ്രാബല്യത്തിൽ വരും. താമരശ്ശേരി ഡിപ്പോയിൽ നിന്നാണ് സർവീസ് ആരംഭിക്കുന്നത്. രാവിലെ താമരശ്ശേരിയിൽ […]
Read more

ഓട്ടോയിൽ കാറിടിച്ച് വായോധികക്ക് പരിക്ക്

കോഴിക്കോട്: സംസ്ഥാന പാതയിൽ കോരങ്ങാട് ഒട്ടോയിൽ കാറിടിച്ച് വയോധികയ്ക്ക് പരിക്ക്. ഉണ്ണികുളം മങ്ങാട് സ്വദേശിനി യശോദ (67) യ്ക്കാണ് പരിക്കേറ്റത്. താമരശ്ശേരി ഭാഗത്ത് നിന്ന് വന്ന ഓട്ടോയിൽ പോക്കറ്റ് റോഡിൽ നിന്ന് പ്രധാന റോഡിലേക്ക് കയറിവന്ന കാർ ഇടിക്കുകയായിരുന്നു. കോരങ്ങാട് ഹൈസ്കൂളിന് സമീപം ശനിയാഴ്ച രാത്രി 9.30 ഓടെയാണ് അപകടം. ഓട്ടോയിൽ ഡ്രൈവർ ഉൾപ്പെടെ നാലുപേരാണ് യാത്ര ചെയ്തിരുന്നത്. മറ്റു മൂന്നുപേർക്കും കാര്യമായ പരിക്കില്ല. പരിക്കേറ്റ യശോദയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ അശ്രദ്ധമായാണ് പ്രധാന […]
Read more

താമരശ്ശേരിയിൽ സീബ്ര ക്രോസുകളിൽ അപകടങ്ങൾ പതിവാകുന്നു

കോഴിക്കോട്: താമരശ്ശേരി മേഖലയിൽ ദേശിയ പാതയിലും, സംസ്ഥാന പാതയിലും സീബ്രാ ക്രസുകൾ രേഖപ്പെടുത്തിയ ഭാഗത്ത് എത്തുന്നതിനു മുമ്പായി നിശ്ചിത ദൂര പരിതിയിൽ എവിടെയും മുന്നറിയിപ്പ് ബോർഡുകൾ ഇതുവരെ സ്ഥാപിച്ചില്ല. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കകം സീബ്ര ക്രോസിലൂടെ റോഡ് മുറിച്ചു കടക്കുന്നതിനിടെ നാല് അപകടങ്ങളാണ് ഉണ്ടായത്. താമരശ്ശേരിയിലെ ഹോം ഗാർഡ് അടക്കം 4 പേർക്ക് ഗുരുതര പരുക്കേൽക്കുകയും ചെയ്തിതിരുന്നു. സീബ്രാ ക്രോസിൽ എത്തുന്നതിനു മുമ്പേ ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടുന്ന രൂപത്തിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. സ്കൂൾ പരിസരത്തും […]
Read more

മലാപ്പറമ്പിൽ റോഡിലേക്ക് താഴ്ന്നുകിടന്ന കേബിൾ കെണിയായി; ബൈക്ക് യാത്രക്കാരന്റെ കൈപ്പത്തിക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ തൂണുകളിൽ നിന്ന് റോഡിലേക്ക് താഴ്ന്നുകിടക്കുന്ന കേബിളുകൾ വീണ്ടും അപകടഭീഷണിയാകുന്നു. മലാപ്പറമ്പിൽ കേബിൾ കുരുങ്ങി ബൈക്ക് യാത്രക്കാരനായ യുവാവിന് ഗുരുതരമായി പരിക്കേറ്റു. കുന്ദമംഗലം പന്തീർപ്പാടം സ്വദേശി ബിജുവിനാണ് അപകടം സംഭവിച്ചത്. ബിജുവിന്റെ കൈപ്പത്തിയിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. ജോലി സംബന്ധമായ ആവശ്യത്തിനായി ഇരുചക്ര വാഹനത്തിൽ പോവുകയായിരുന്നു ബിജു, പിന്നിൽ വന്ന വാഹനം ഹോണടിച്ചപ്പോൾ വശത്തേക്ക് ഒതുക്കുന്നതിനിടെയാണ് റോഡിൽ താഴ്ന്നു കിടന്നിരുന്ന കേബിളിൽ കൈ കുരുങ്ങിയത്. കേബിൾ ശ്രദ്ധയിൽപ്പെടാത്ത രീതിയിലായിരുന്നു കിടന്നിരുന്നതെന്ന് ബിജു പറഞ്ഞു. ബൈക്കിന് വേഗത […]
Read more

കോഴിക്കോട് പത്താം ക്ലാസ് വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി

കോഴിക്കോട്: കോഴിക്കോട് നന്മണ്ട ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയെ കാണാതായി. ഇന്നലെ വൈകിട്ടാണ് കുട്ടിയെ കാണാതായത്. വൈകീട്ട് നാലു മണിയോടെ കുട്ടി കോഴിക്കോട്ടേക്ക് ബസ് കയറി പോവുകയായിരുന്നു. ബന്ധുക്കളും സ്കൂൾ അധികൃതരും പൊലീസിൽ പരാതി നൽകി. ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളും പത്താം ക്ലാസ് വിദ്യാർത്ഥികളും തമ്മിൽ കഴിഞ്ഞദിവസം സ്കൂളിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. പൊലീസ് അന്വേഷണം പുരോഗമിക്കുന്നു.
Read more

ലാവ്ലിന്‍ കേസ് തലക്ക് മുകളിലുണ്ടെന്ന കാര്യം പിണറായി വിജയന്‍ മറക്കരുത്: കെഎം ഷാജി

കോഴിക്കോട്: മുഖ്യമന്ത്രിക്കും സിപിഎമ്മിനും മുന്നറിയിപ്പുമായി മുസ്ലീം ലീഗ് നേതാവ്കെ എം ഷാജി. ലാവ്ലിന്‍ കേസ് തലക്ക് മുകളിലുണ്ടെന്ന കാര്യം പിണറായി വിജയന്‍ മറക്കരുതെന്നും ഷാജി കെഎംസിസി കാസര്‍ഗോഡ് ജില്ല സമ്മേളനത്തില്‍ പറഞ്ഞു. ചോദ്യം ചെയ്യലിന്‍റെ പേരില്‍ ഇ.ഡി. തന്നെയും കുടുംബത്തേയും അതിനീചമായി ഉപദ്രവിച്ചു. ഒരു തെറ്റ് പോലും ചെയ്യാതെ തന്നെയും ഭാര്യയേയും ഇ.ഡി. ബുദ്ധിമുട്ടിച്ചു. ചോദ്യം ചെയ്യാനെന്ന പേരില്‍ ഭാര്യയെ കൊണ്ടു പോയ ഉദ്യോഗസ്ഥര്‍ രാത്രി ഏഴു മണിവരെ ബുദ്ധിമുട്ടിച്ചെന്നും ഷാജി പറഞ്ഞു. അഴീക്കോട് തെരഞ്ഞെടുപ്പ് കേസിൽ […]
Read more

Recent News

Advertisement
WhiteswanTV Footer