Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kozhikode

പാചകവാതക വിലവര്‍ധനവ് ഹോട്ടല്‍ മേഖലയെ തകര്‍ക്കുന്ന നടപടി: കെഎച്ച്ആര്‍എ

കോഴിക്കോട് : പാചകവാതക വിലവര്‍ധനവ് ഹോട്ടല്‍ മേഖലയെ തകര്‍ക്കുന്ന നടപടിയെന്ന് കെഎച്ച്ആര്‍എ താമരശ്ശേരി യൂണിറ്റ് കമ്മിറ്റി. ഉപ്പ് തൊട്ട് കർപ്പൂരം വരെ ഉള്ള സാധനങ്ങൾക്ക് വില വർദ്ധിച്ചതോടെ ഹോട്ടൽ, ബേക്കറി കൂൾബാർ, കേറ്ററിംഗ് മേഖല പ്രതിസന്ധി നേരിടുകയാണ്, കൂട്ടത്തിൽ നല്ല ജോലിക്കാരെ കിട്ടാത്തതും മേഖലയെ അതീവമായി ബാധിച്ചിരിക്കുന്നു. യോഗത്തിൽ യൂണിറ്റ് മുഖ്യ രക്ഷാധികാരി സുലൈമാൻ പാരഡൈസ്, പ്രസിഡൻ്റ് അബൂബക്കർ ഷൈൻ സെക്രട്ടറി രജീഷ് മാത, വൈസ്പ്രസി. ബാബു റിലാക്സ്, വർക്കിംഗ് പ്രസി. മുനീർ KK , എന്നിവർ […]
Read more

തിരുവമ്പാടി മണ്ഡലം വെച്ചുമാറാൻ ആലോചന; കോഴിക്കോട് ജില്ലയിലെ സ്ഥാനാർത്ഥി പട്ടിക കെപിസിസി നേതൃത്വത്തിന് കൈമാറി

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് കോൺ​ഗ്രസിൽ തിരക്കിട്ട കൂടിയാലോചനകൾ. കോഴിക്കോട് ജില്ലയിലെ കോൺഗ്രസ് സ്ഥാനാർഥികൾ സംബന്ധിച്ച ചർച്ചകൾ പുരോ​ഗമിക്കുകയാണ്. ജില്ലയിലെ സ്ഥാനാർത്ഥികളുടെ സാധ്യത പട്ടിക ജില്ലാ കോൺ​ഗ്രസ് നേതൃത്വം സംസ്ഥാന നേതൃത്വത്തിന് നൽകി. എം.കെ. രാഘവൻ എം.പി., ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലാ നേതാക്കൾ കെപിസിസി നേതൃത്വത്തെ കണ്ടത്. ബാലുശ്ശേരി മണ്ഡലത്തിൽ മുൻ എം.പി. രമ്യാ ഹരിദാസിനാണ് പ്രഥമ പരിഗണനയെന്നാണ് റിപ്പോർട്ട്. കെ.എസ്.യു. ജില്ലാപ്രസിഡന്റ് വി.ടി. സൂരജിന്റെ പേരുമുണ്ട്. ബീന […]
Read more

നാദാപുരത്ത് തെരുവുനായ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്ക്

കോഴിക്കോട്: നാദാപുരം ചെക്യാട് പ്രദേശത്ത് തെരുവ് നായയുടെ ആക്രമണത്തിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് പരിക്ക്. ചെക്യാട് സ്വദേശിയായ ഹാരിസിന്റെ മകൾ ഉസ്നയ്ക്കാണ് കടിയേറ്റത്. മദ്രസയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം നടന്നത്. കൈയ്ക്ക് പരിക്കേറ്റ കുട്ടിയെ നാദാപുരം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അതേസമയം, നാദാപുരം ടൗണിൽ ഇന്നലെ ഇതര സംസ്ഥാന തൊഴിലാളികളുടെ മൂന്നര വയസുള്ള കുട്ടിക്കും തെരുവ് നായയുടെ കടിയേറ്റു. യുപി സ്വദേശിയായ ജാനി എന്ന കുട്ടിയെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read more

ദീപക്കിന്റെ ആത്മഹത്യ; പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ ഈ മാസം 6ന് പരിഗണിക്കും

കോഴിക്കോട്: ലൈംഗികാതിക്രമ ആരോപണത്തെ തുടർന്ന് കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 6ലേക്ക് മാറ്റി. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയുടേതാണ് നടപടി. ഷിംജിതയുടെ ജാമ്യാപേക്ഷ നേരത്തെ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. അതിന് ശേഷമാണ് ജില്ല സെഷൻസ് കോടതിയെ ഷിംജിത സമീപിച്ചത്. പൊലീസിന്‍റെ റിപ്പോര്‍ട്ട് കൂടി വേണം എന്ന ആവശ്യം കൂടി കോടതി ഉന്നയിച്ചിട്ടുണ്ട്. ജാമ്യം ലഭിച്ചാൽ കേസിന്‍റെ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് പ്രോസിക്യൂഷൻ പ്രധാനമായും വാദിക്കുന്നത്. കേസിൽ ശാസ്ത്രീയമായ […]
Read more

നെടിയനാട് എയുപി സ്കൂൾ സപ്തതി ആഘോഷിക്കുന്നു

കോഴിക്കോട്: 1956-ൽ രൂപീകൃതമായ നെടിയനാട് എയുപി സ്കൂൾ കർമ്മനിരതമായ എഴുപതാണ്ട് പിന്നിട്ട് ഫെബ്രുവരി അഞ്ചാം തീയതി വിവിധ പരിപാടികളോടെ സപ്തതി ആഘോഷം സംഘടിപ്പിച്ചിരിക്കുകയാണ്. പ്രധാനാധ്യാപിക സീനത്ത് ടീച്ചറുടെ യാത്രയയപ്പും അതോടൊപ്പം നടക്കുന്നു. വ്യാഴാഴ്ച ഉച്ചക്ക് മൂന്ന് മണിക്ക് കുട്ടികളുടെ കലാ പ്രകടനങ്ങളോടെ പരിപാടികൾക്ക് തുടക്കമാകും. വൈകിട്ട് 5 മണിക്ക് നടക്കുന്ന പൂർവ്വ അധ്യാപക സംഗമവും ആദരവും പരിപാടിക്ക് തിളക്കമേകു. സായൂജ്യം 2K26 എന്ന പേരിൽ സംഘടിപ്പിച്ചിട്ടുള്ള സപ്തതി ആഘോഷവും യാത്രയയപ്പ് സമ്മേളനവും വൈകിട്ട് ഏഴുമണിക്ക് പിടിഎ റഹീം […]
Read more

പുലിപ്പേടിയിൽ കട്ടിപ്പാറ; വനം വകുപ്പ് നടപടി ആവശ്യപ്പെട്ട് സംയുക്ത കർഷക കൂട്ടായ്മ

കോഴിക്കോട്: കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിലെ പെരുന്തോടി ജനവാസമേഖലയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുലിയെയും രണ്ടു മക്കളെയും പ്രദേശവാസികൾ പല സ്ഥലങ്ങളിൽ വെച്ച് കാണുന്നുണ്ട്. ഈ ഭാഗത്തെ കുടുംബങ്ങൾ കാട്ടുമൃഗങ്ങളുടെ ഭീഷണിയിലാണ്. പൊതുജനങ്ങളുടെ ഭീതി അകറ്റുന്നതിനും പൊതു ജീവിതം സുതാര്യമാക്കുന്നതിനും പുലികളെ കൂട് വെച്ച് പിടിക്കാൻ ആവശ്യമായ നടപടികൾ വനം വകുപ്പ് സ്വീകരിക്കണമെന്ന് കട്ടിപ്പാറ സംയുക്ത കർഷക കൂട്ടായ്മ ചെയർമാൻ കെ.വി. സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു. പുലി ഭീഷണി നിലനിൽക്കുന്നതിനാൽ വീടിന് പുറത്തേക്ക് പോകാനും ജോലിക്ക് പോകാനും ഒന്നും […]
Read more

യുവതിയുടെ വയറ്റില്‍ നിന്ന് 23 കിലോ ഭാരമുള്ള മുഴ നീക്കം ചെയ്തു

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മാതൃ- ശിശു സംരക്ഷണ കേന്ദ്രത്തില്‍ യുവതിയുടെ വയറ്റില്‍നിന്ന് 23 കിലോഗ്രാം ഭാരമുള്ള അണ്ഡാശയ മുഴ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. 45 സെന്റിമീറ്റര്‍ നീളവും 45 സെന്റിമീറ്റര്‍ വീതിയുമുള്ള മുഴയാണ് രണ്ടു മണിക്കൂര്‍ നീണ്ട സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ നീക്കിയത്. 25കാരിയുടെ വയര്‍ അസാധാരണമായി വീര്‍ത്തതിനെ തുടര്‍ന്നാണ് ചികിത്സ തേടിയത്. രോഗി സുഖം പ്രാപിച്ചു വരുന്നു. മാതൃ-ശിശു സംരക്ഷണ കേന്ദ്രം സൂപ്രണ്ട് ഡോ. അരുണ്‍ പ്രീതിന്റെ നിര്‍ദേശപ്രകാരം ഗൈനക്കോളജി വിഭാഗം പ്രൊഫസര്‍ ഡോ. മോളി […]
Read more

37 ഗ്രാം എംഡിഎംഎയും പണവുമായി യുവാവ് പിടിയിൽ

കോഴിക്കോട്: 37.406 ഗ്രാം എംഡിഎംഎയും, പണവുമായി യുവാവ് പിടിയിൽ. കോഴിക്കോട് കൊടുവള്ളി കളരാന്തിരി സ്വദേശി സിദ്ധീഖിനെയാണ് താമരശ്ശേരി എക്സൈസ് സംഘം മാനിപുരത്ത് വെച്ച് പിടികൂടിയത്. വിൽപ്പനക്കായി എത്തിച്ചതാണ് എന്നാണ് എക്സൈസ് നിഗമനം. താമരശ്ശേരി എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഷാജി എൻ കെ യുടെ നേതൃത്വത്തിൽ Aei(g) ശംസുദ്ധീൻ. കെ, PO(ഗ്രേഡ്) ഷിഞ്ചുകുമാർ,CEO അജിത്ത്, ഷഫീഖ്അലി, നൗഷീർ wceo ആശ്മില ഷെറിൻ എന്നിവർ ചേർന്നാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. കൊടുവള്ളിയിലും പരിസര പ്രദേശങ്ങളിലും ഉയർന്നുവരുന്ന […]
Read more

രാഹുൽ കോഴിയാണെന്ന് പണ്ടേ അറിയാം: എം.എ. ഷഹനാസ്

കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ഗുരുതര ആരോപണവമായി കോൺഗ്രസ് സഹയാത്രിക എം.എ. ഷഹനാസ്. രാഹുൽ മാങ്കൂട്ടത്തിൽ കോഴിയാണെന്ന് പണ്ടേ അറിയാം. കോൺഗ്രസിനകത്ത് ഒരു കമ്മിറ്റി വെച്ചാൽ ഇക്കാര്യം വ്യക്തമാകും. ഓരോ സ്ത്രീയേയും എങ്ങിനെ മാനിപുലേറ്റ് ചെയ്യണമെന്ന് ഇയാൾക്കറിയാം. രാഹുലിനെ ആദ്യമേ മനസ്സിലാക്കിയതുകൊണ്ട് നിർത്തേണ്ടിടത്ത് നിർത്തിയെന്നും ഷഹനാസ് പറഞ്ഞു. ഹേമ കമ്മിഷൻ പോലൊരു കമ്മിഷൻ കോണഗ്രസിനകത്ത് വെച്ചാൽ തികച്ചും വ്യക്തമായിട്ടും ഇക്കാര്യം മനസ്സിലാകും. എന്നെ സംബന്ധിച്ച് എനിക്കിത് വിഷയമല്ല. രാഹുൽ പറഞ്ഞിട്ടുള്ള ഓരോ കാര്യങ്ങൾക്കും മുഖത്ത് നോക്കി മറുപടി […]
Read more

കുഞ്ഞിനെ രക്ഷിച്ച ബസ് ഡ്രൈവർ ഷിനോജിനെ ആദരിച്ച് മോട്ടോർ വാഹന വകുപ്പ്

കോഴിക്കോട്: കൊടിയത്തൂരിൽ റോഡിന് കുറുകേ ഓടിയ കുട്ടിയെ രക്ഷപ്പെടുത്തിയ സ്വകാര്യ ബസ് ഡ്രൈവ‌ർ ഷിനോജിനെ ആദരിച്ച് മോട്ടോർ വാഹന വകുപ്പ്. സംഭവത്തിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലും വാർത്തകളിലും നിറഞ്ഞിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് മോട്ടോർ വാഹന വകുപ്പ് അധികൃതർ കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ വച്ച് അരീക്കോട് സ്വദേശി ഷിനോജിനെ ആദരിച്ചത്. ഓട്ടോറിക്ഷയിൽ നിന്ന് പുറത്തിറങ്ങി റോഡിന് കുറുകേ ഓടിയ കുട്ടിയെ കണ്ട് ഷിനോജ് റോഡിന്റെ വലത് വശത്തേക്ക് ബസ് വെട്ടിച്ച് ബ്രേക്കിട്ടതിനാലാണ് അപകടം ഒഴിവായത്. […]
Read more

Recent News

Advertisement
WhiteswanTV Footer