കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ഗുരുതര ആരോപണവമായി കോൺഗ്രസ് സഹയാത്രിക എം.എ. ഷഹനാസ്. രാഹുൽ മാങ്കൂട്ടത്തിൽ കോഴിയാണെന്ന് പണ്ടേ അറിയാം. കോൺഗ്രസിനകത്ത് ഒരു കമ്മിറ്റി വെച്ചാൽ ഇക്കാര്യം വ്യക്തമാകും. ഓരോ സ്ത്രീയേയും എങ്ങിനെ മാനിപുലേറ്റ് ചെയ്യണമെന്ന് ഇയാൾക്കറിയാം. രാഹുലിനെ ആദ്യമേ മനസ്സിലാക്കിയതുകൊണ്ട് നിർത്തേണ്ടിടത്ത് നിർത്തിയെന്നും ഷഹനാസ് പറഞ്ഞു.
ഹേമ കമ്മിഷൻ പോലൊരു കമ്മിഷൻ കോണഗ്രസിനകത്ത് വെച്ചാൽ തികച്ചും വ്യക്തമായിട്ടും ഇക്കാര്യം മനസ്സിലാകും. എന്നെ സംബന്ധിച്ച് എനിക്കിത് വിഷയമല്ല. രാഹുൽ പറഞ്ഞിട്ടുള്ള ഓരോ കാര്യങ്ങൾക്കും മുഖത്ത് നോക്കി മറുപടി പറയാനുള്ള ആർജവം എനിക്കുണ്ട് എന്നും ഷഹനാസ് വ്യക്തമാക്കി.




