കോഴിക്കോട്: താമരശ്ശേരി മേഖലയിൽ ദേശിയ പാതയിലും, സംസ്ഥാന പാതയിലും സീബ്രാ ക്രസുകൾ രേഖപ്പെടുത്തിയ ഭാഗത്ത് എത്തുന്നതിനു മുമ്പായി നിശ്ചിത ദൂര പരിതിയിൽ എവിടെയും മുന്നറിയിപ്പ് ബോർഡുകൾ ഇതുവരെ സ്ഥാപിച്ചില്ല. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കകം സീബ്ര ക്രോസിലൂടെ റോഡ് മുറിച്ചു കടക്കുന്നതിനിടെ നാല് അപകടങ്ങളാണ് ഉണ്ടായത്.
താമരശ്ശേരിയിലെ ഹോം ഗാർഡ് അടക്കം 4 പേർക്ക് ഗുരുതര പരുക്കേൽക്കുകയും ചെയ്തിതിരുന്നു. സീബ്രാ ക്രോസിൽ എത്തുന്നതിനു മുമ്പേ ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടുന്ന രൂപത്തിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. സ്കൂൾ പരിസരത്തും പ്രധാന കവലകളിലും മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കാൻ ആണ് ആവശ്യം, വലിയ വാഹനങ്ങൾ ഉൾപ്പെടെ വയനാട് ഭാഗത്തേക്കും തിരിച്ചും പോകുന്നതിനാൽ താമരശ്ശേരിയിൽ മുഴുവൻ സമയ വാഹന ബാഹുല്യം ഉണ്ടാവാറുണ്ട്.
കുട്ടികൾക്കും മുതിർന്നവർക്കും ഉൾപ്പെടെ കാൽനട യാത്രക്കാർക്ക് റോഡിൽ സധൈര്യം നടക്കാൻ പറ്റുന്നത് സീബ്ര ക്രോസ്സ് ആണ് എന്നാൽ ചിലരുടെ അശ്രദ്ധ കാരണം അതില്ലാതാവുകയാണ്. സ്കൂളുകൾക്ക് മുന്നിലും ഹോം ഗാർഡിന് പോലും സുരക്ഷയില്ലാത്ത ഡ്രൈവിംഗ് രീതി ഉയർന്നുവരുന്നതിലും പ്രധിഷേധം ഉയർന്നുവരുന്നുണ്ട്.




