Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kozhikode

യുഡിഎഫ് പ്രവർത്തകർക്ക് നേരെ സി.പി.എം ആക്രമണം; മൂന്ന് പേർ ആശുപത്രിയിൽ

കോഴിക്കോട് : തിരുവള്ളൂർ ചാനിയം കടവിൽ യുഡിഎഫ് പ്രവർത്തകർക്ക് നേരെ സി.പി.എം ആക്രമണമുണ്ടായെന്ന പരാതിയിൽ സംഘർഷാവസ്ഥ. സംഭവത്തിൽ പരിക്കേറ്റ യുഡിഎഫ് പ്രവർത്തകരായ ആശിഖ്, മുഹമ്മദ്, ഷഫീഖ് എന്നിവരെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നത്. യുഡിഎഫ് സ്ഥാനാർത്ഥി പാറക്കൽ അബ്ദുള്ളയുടെ പ്രചാരണ ബോർഡ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് വിവരം. കഴിഞ്ഞദിവസം ബോർഡുകൾ നശിപ്പിക്കപ്പെട്ടതിൽ പ്രതിഷേധിച്ച് യുഡിഎഫ് പ്രവർത്തകർ പുതിയ ബോർഡുകൾ സ്ഥാപിക്കാനെത്തിയപ്പോഴാണ് ആക്രമണം നടന്നതെന്ന് പരിക്കേറ്റവർ ആരോപിച്ചു. സംഘടിച്ചെത്തിയ സി.പി.എം […]
Read more

കേരള കോണ്‍ഗ്രസ് എം നേതാവ് മുഹമ്മദ് ഇക്ബാൽ പാര്‍ട്ടി വിട്ടു

കോഴിക്കോട്: കേരള കോൺഗ്രസ് (എം) വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് ഇക്ബാൽ പാർട്ടിയിൽ നിന്ന് രാജിവെച്ചു. കോൺഗ്രസിൽ ചേർന്ന് പ്രവർത്തിക്കാനാണ് തീരുമാനം. സിൽക്ക് കോർപ്പറേഷൻ ചെയർമാൻ സ്ഥാനവും അദ്ദേഹം ഒഴിഞ്ഞു. പേരാമ്പ്ര അല്ലെങ്കിൽ കുറ്റ്യാടി മണ്ഡലം ലഭിക്കാത്തതിനെ തുടർന്ന് പാർട്ടി നേതൃത്വത്തിനെതിരെ അസന്തോഷം പ്രകടിപ്പിച്ചാണ് രാജി. സിപിഎം നേതൃത്വം വഞ്ചിച്ചുവെന്നും ഇനി യുഡിഎഫിന് വേണ്ടി പ്രവർത്തിക്കുമെന്നും മുഹമ്മദ് ഇക്ബാൽ പറഞ്ഞു. സമീപകാലത്ത് ഉണ്ടായ അവഗണനയും മാനസിക സമ്മർദ്ദവുമാണ് രാജിയ്ക്ക് കാരണമായതെന്നും അദ്ദേഹം വ്യക്തമാക്കി. 2021-ൽ കുറ്റ്യാടിയിൽ […]
Read more

നഗരത്തിന്റെ സൗന്ദര്യം ആസ്വദിക്കാം; ഡബിൾ ഡെക്കർ ബസ് ഇന്നുമുതൽ നിരത്തിലിറങ്ങും

കോഴിക്കോട്: ആകാശം കണ്ട് കോഴിക്കോട് നഗരത്തിലൂടെ ഇനിമുതൽ ചുറ്റി കറങ്ങാം. അതും ഡബിൾ ഡക്കർ ബസിൽ. മാർച്ച് പത്തിന് ഔദ്യോഗികമായി ഫ്‌ളാഗ് ഓഫ് ചെയ്‌തെങ്കിലും ബസിനു സഞ്ചരിക്കാൻ റോഡുകളിൽ സ്ഥാപിച്ചിട്ടുള്ള ഉയര കേബിളുകൾ തടസ്സമായിരുന്നു. ഈ കേബിളുകൾ മാറ്റിയതോടെ ഇന്ന് വൈകിട്ട് നാലരമുതൽ പൊതുസർവീസ് ആരംഭിക്കും. മലബാറിലെ ആദ്യത്തെ ഇലക്ട്രിക് ഡബിൾ ഡക്കർ ബസാണിത്. 28 കിലോമീറ്റർ സഞ്ചരിച്ച് നഗരത്തിന്റെ സൗന്ദര്യം ആസ്വദിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ഈ സിറ്റി റൈഡ് […]
Read more

സ്വകാര്യ ആശുപത്രി നഴ്സുമാർ വീണ്ടും സമരത്തിലേക്ക്

കോഴിക്കോട്: സംസ്ഥാനത്ത് സ്വകാര്യ ആശുപത്രി നഴ്സുമാർ വീണ്ടും സമരത്തിലേക്ക്. യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യുഎൻഎ) നേതൃത്വത്തിൽ 26 പ്രമുഖ ആശുപത്രികളിലാണ് സമരം പുനരാരംഭിച്ചത്. ഹൈക്കോടതി നിർദേശ പ്രകാരം നടത്തിയ മധ്യസ്ഥ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് സമരം ആരംഭിച്ചത്. നഴ്സുമാർ 40,000 രൂപ മിനിമം വേതനം ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചിരിക്കുകയാണ്. സമരം കർശനമായി നേരിടുമെന്ന് ആശുപത്രി മാനേജ്മെന്റ് അസോസിയേഷൻ അറിയിക്കുകയും ആവശ്യമായാൽ ആശുപത്രികൾ അടച്ചിടുമെന്നും മുന്നറിയിപ്പ് നൽകുകയും ചെയ്തു. കോഴിക്കോട് കളക്ടറേറ്റിന് മുന്നിലാണ് ഇന്ന് നഴ്സുമാർ സമരം […]
Read more

ഓഖ–എറണാകുളം എക്സ്പ്രസിൽ 10 വയസ്സുകാരിയോട് അതിക്രമം; ബെഡ് റോൾ ജീവനക്കാരൻ പിടിയിൽ

കോഴിക്കോട്: ഓഖ–എറണാകുളം എക്സ്പ്രസിൽ കുടുംബത്തോടൊപ്പം യാത്ര ചെയ്തിരുന്ന 10 വയസ്സുകാരിയോട് ലൈംഗിക അതിക്രമം. സംഭവത്തിൽ ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ കാൻപൂർ സ്വദേശിയായ നൻഹക്കുവിനെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് കോഴിക്കോട് റെയിൽവേ പൊലീസ് പിടികൂടി. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കുട്ടിയുടെ അമ്മ വെള്ളം വാങ്ങാൻ ഇറങ്ങിയ സമയത്താണ് പ്രതി കുട്ടിയുടെ സമീപത്ത് എത്തി മോശമായി പെരുമാറിയത്. അമ്മ തിരികെ എത്തിയപ്പോൾ കുട്ടി സംഭവം അറിയിക്കുകയും തുടർന്ന് പൊലീസിൽ പരാതി നൽകുകയും ചെയ്തു. […]
Read more

കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ സ്ഥാനാർത്ഥിക്ക് ചിഹ്നമില്ല

കോഴിക്കോട്: ആവശ്യപ്പെട്ട ചിഹ്നം ലഭിക്കാതെ വെട്ടിലായിരിക്കുയാണ് കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാർത്ഥിയായ അഹമ്മദ് ദേവർകോവിൽ. ഗ്ലാസ് ചിഹ്നം തെരഞ്ഞെടുപ്പ് കമ്മീഷന്റെ പട്ടികയില്‍ ഇല്ലാത്തതാണ് സ്ഥാനാർത്ഥിയെ പ്രതിസന്ധിയിൽ ആക്കിയിരിക്കുന്നത്. ഗ്ലാസ് ചിഹ്നത്തില്‍ അഹമ്മദ് ദേവര്‍ കോവില്‍ നേരത്തെ പ്രചാരണം തുടങ്ങിയിരുന്നു. ചിഹ്നം പ്രതിസന്ധിയിലായ സാഹചര്യത്തില്‍ ഗ്ലാസ് ചിഹ്നം ഉള്‍പ്പെടുത്തിയുള്ള പ്രചരണം തത്കാലം നിര്‍ത്തിവയ്ക്കാന്‍ സിപിഐഎം നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. 2024-ലെ പട്ടികയില്‍ ഗ്ലാസ് ചിഹ്നം ഉള്‍പ്പെടുത്തിയിരുന്നു. എന്നാൽ ഇത്തവണ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച പട്ടികയില്‍ നിന്നുമാണ് ഗ്ലാസ് […]
Read more

സോണിയ ആശുപത്രിയില്‍, രാഹുല്‍ ഇന്ന് വരില്ല; പകരം ഖാര്‍ഗെ

കോഴിക്കോട്: ബീച്ചില്‍ നടക്കുന്ന യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍ എത്തില്ല. പകരം ദേശിയാധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുക്കും. ഇന്നലെ രാത്രിയില്‍ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്നാണ് രാഹുല്‍ ഇന്ന് വരില്ലെന്ന് അറിയിച്ചത്. ഇന്നു വൈകിട്ട് 4.30ന് കോഴിക്കോട്ടെ കടപ്പുറത്തെ മഹാറാലിയിലാണ് രാഹുല്‍ ഗാന്ധി പങ്കെടുക്കുകയെന്ന് അറിയിച്ചിരുന്നത്. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പ്രചാരണവുമായി ബന്ധപ്പെട്ടാണ് മഹാറാലി നടക്കുക. സംസ്ഥാനത്ത് യുഡിഎഫിന്റെ ഔദ്യോഗിക പ്രചാരണ പരിപാടികളുടെ തുടക്കമാണിത്. യുഡിഎഫിന്റെ തിരഞ്ഞെടുപ്പു […]
Read more

എം.കെ. മുനീറിന്റെ കടബാധ്യത തീർത്ത് മുസ്ലിം ലീഗ്

കോഴിക്കോട്: മുസ്ലിം ലീഗ് നേതാവ് എം.കെ. മുനീറിന്റെ 49 ലക്ഷം രൂപയുടെ കടബാധ്യത തീർത്തു. കാലിക്കറ്റ് ടൗൺ സർവീസ് സഹകരണ ബാങ്കിലുണ്ടായിരുന്ന ബാധ്യതയാണ് അടച്ചത്. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ അക്കൗണ്ടിൽ നിന്നാണ് പണം നൽകിയതെന്നാണ് വിവരം. ജപ്തിഭീഷണി സംബന്ധിച്ച വാർത്തകൾ പുറത്തുവന്നതിനു പിന്നാലെ ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും മുനീറിനെ ബന്ധപ്പെട്ടു വിവരങ്ങൾ അന്വേഷിച്ചിരുന്നു. സി.എച്ച്. മുഹമ്മദ് കോയയുടെ വീട് എന്ന നിലയിൽ അറിയപ്പെടുന്ന നടക്കാവിലെ ക്രസന്റ് ഹൗസ് […]
Read more

കെഎസ്ആർടിസി ബസ് തകരാറിൽ; താമരശ്ശേരി ചുരത്തിൽ ഗതാഗതം തടസ്സപ്പെട്ടു

കോഴിക്കോട്: കെഎസ്ആർടിസി ബസ് തകരാറിലായി കുടുങ്ങിയതിനെ തുടർന്ന് താമരശ്ശേരി ചുരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. ചുരത്തിന്റെ ആറാം വളവിലാണ് കെഎസ്ആർടിസിയുടെ മിന്നൽ ബസ് തകരാറിലായത്. തിരുവനന്തപുരം മുതൽ സുൽത്താൻ ബത്തേരി വരെയുളള സർവീസ് നടത്തുന്ന ബസാണ് രാവിലെ യന്ത്രത്തകരാറിനെ തുടർന്ന് വഴിയിൽ നിൽക്കേണ്ടിവന്നത്. താമരശ്ശേരി ഡിപ്പോയിൽ നിന്ന് ജീവനക്കാർ എത്തി ബസ് മാറ്റിയാലേ ഗതാഗതം പൂർണമായും പുനഃസ്ഥാപിക്കാൻ കഴിയൂവെന്നാണു വിവരം. നിലവിൽ വൺവേ രീതിയിൽ വാഹനങ്ങൾ കടത്തിവിടുന്നുണ്ടെങ്കിലും ഗതാഗതക്കുരുക്ക് തുടരുകയാണ്. ചുരം വഴിയുള്ള യാത്രക്കാർ സമയം ക്രമീകരിച്ച് പുറപ്പെടണമെന്ന് […]
Read more

പ്ലസ് ടു ബോട്ടണി പരീക്ഷാ ചോദ്യങ്ങൾ ഗൈഡുകളിൽ നിന്ന് പകർത്തിയതെന്ന് പരാതി

കോഴിക്കോട്: കഴിഞ്ഞ ദിവസം നടന്ന പ്ലസ് ടു ബോട്ടണി പരീക്ഷയിലെ ചോദ്യങ്ങൾ സ്വകാര്യ ഗൈഡുകളിൽ നിന്ന് അതേപടി പകർത്തിയതാണെന്ന് വ്യാപക പരാതി ഉയരുന്നു. പരീക്ഷയിലെ ആകെ 20 ചോദ്യങ്ങളിൽ 8 എണ്ണം സിബിഎസ്ഇ ഗൈഡുകളിൽ നിന്നാണ് പകർത്തിയിട്ടുള്ളതെന്നാണ് പ്രധാന ആരോപണം. ചോദ്യപേപ്പർ തയ്യാറാക്കുന്നതിൽ വലിയ വീഴ്ച സംഭവിച്ചതായും ഇതിനു പിന്നിൽ അഴിമതിയുണ്ടെന്നും ചൂണ്ടിക്കാട്ടി വിദ്യാർത്ഥികളും രക്ഷിതാക്കളും രംഗത്തെത്തിയിട്ടുണ്ട്. ​സംഭവത്തിൽ ചോദ്യകർത്താവിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. ഉയർന്ന നിലവാരമുള്ള ചോദ്യങ്ങൾ പ്രതീക്ഷിച്ച പരീക്ഷയിൽ ഗൈഡുകളെ ആധാരമാക്കിയത് പഠന […]
Read more

Recent News

Advertisement
WhiteswanTV Footer