Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kozhikode

വയനാട് ദുരന്തബാധിതർക്കായി കോൺഗ്രസ് പിരിച്ച ഫണ്ടിൽ വ്യക്തത വേണം: സന്തോഷ് കുമാർ എംപി

കോഴിക്കോട്: വയനാട് ദുരന്തബാധിതര്‍ക്കായി കോണ്‍ഗ്രസ് പിരിച്ച ഫണ്ടില്‍ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ എംപി പി സന്തോഷ് കുമാര്‍ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചു. പൊതുജനങ്ങളില്‍ നിന്ന് പിരിച്ച ഫണ്ടുമായി ബന്ധപ്പെട്ട് യാതൊരു സുതാര്യതയുമില്ലെന്നും എത്ര പിരിച്ചുവെന്നോ എവിടെയൊക്കെ നിക്ഷേപിച്ചുവെന്നോ എങ്ങനെ വിനിയോഗിച്ചുവെന്നോ വ്യക്തമല്ലെന്നും സന്തോഷ് കുമാര്‍ എംപി ആരോപിച്ചു. അതെ സമയം, ഹരിയാന സീറ്റ് കോഴയില്‍ ആരോപണ വിധേയര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ആരോപണവിധേയർ എല്ലാവരും രാഹുൽ ഗാന്ധിയുമായി അടുപ്പമുള്ളവരാണെന്നും ആരോപണമുണ്ട്.
Read more

അനൗൺസ്‌മെന്റ് വിവാദത്തിൽ നോട്ടീസ് ലഭിച്ചിട്ടില്ല; ടി.പി രാമകൃഷ്ണൻ

കോഴിക്കോട്: പേരാമ്പ്ര അനൗൺസ്‌മെന്റ് വിവാദത്തിൽ നോട്ടീസ് ലഭിച്ചില്ലെന്ന് എൽഡിഎഫ് സ്ഥാനാർഥി ടി.പി. രാമകൃഷ്ണൻ. മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവാദങ്ങൾ സൃഷ്ടിച്ച് പേരാമ്പ്രയിലെ സമാധാനാന്തരീക്ഷം തകർക്കുകയാണ് ചിലരുടെ ലക്ഷ്യമെന്നും രാമകൃഷ്ണൻ ആരോപിച്ചു. എൽഡിഎഫ് പ്രചാരണത്തിനായി ഉപയോഗിക്കുന്ന പെൻഡ്രൈവ് തന്റെ കൈവശമുണ്ടെന്നും, ആരും പരിശോധിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. പരാതിയിൽ അന്വേഷണം നടക്കട്ടെ, തുടർന്ന് വിശദമായി പ്രതികരിക്കാമെന്നും കൂട്ടിച്ചേർത്തു.
Read more

അനൗണ്‍സ്‌മെന്റ് വിവാദത്തിൽ പ്രതികരണവുമായി ടി പി രാമകൃഷ്ണൻ

കോഴിക്കോട്: പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തെഹ്ലിയക്കെതിരായ അനൗണ്‍സ്‌മെന്റ് വിവാദം തള്ളിയിരിക്കുകയാണ് എല്‍ഡിഎഫ് കണ്‍വീനറും സ്ഥാനാര്‍ത്ഥിയുമായ ടി പി രാമകൃഷ്ണന്‍. വിവാദം ഉയര്‍ത്തിയവരാണ് പരിശോധിക്കേണ്ടത്. പരാതിയില്‍ അന്വേഷണം നടത്തട്ടെ. നോട്ടീസ് കിട്ടിയിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ മേൽ കുറ്റം ചുമത്താനാണ് നോക്കുന്നത്. ല്‍ഡിഎഫിന്റെ ഔദ്യോഗിക പ്രചരണ വാഹനത്തിന്റെ റെക്കോര്‍ഡ് തരാം. പെന്‍ഡ്രൈവ് നല്‍കാന്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. പേരാമ്പ്ര സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന സ്ഥലമാണ്. കഴിഞ്ഞ കാലത്തൊന്നും യുഡിഎഫുമായും എല്‍ഡിഎഫുമായോ യാതൊരു വിവാദവും നിലവില്ലന്നും കൂട്ടിച്ചേർത്തു.
Read more

പണമിടപാട് തർക്കം: കോഴിക്കോട് യുവാവിനെ കാണാതായി; പരാതിയുമായി യുവതി

കോഴിക്കോട്: പണമിടപാടുമായി ബന്ധപ്പെട്ട് ഭർത്താവിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി യുവതി പൊലീസിനെ സമീപിച്ചു. ഓമശ്ശേരി വെളിമണ്ണ സ്വദേശി കുവ്വച്ചാലിൽ ജവാദിനെ കാണാനില്ലെന്ന് കാണിച്ച് ഭാര്യ ഷിഫാന മുക്കം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. താമരശ്ശേരി വലിയപറമ്പിൽ ബാർബർ ഷോപ്പ് നടത്തിവരുന്ന ജവാദ് ഈ മാസം ഒന്നാം തീയതി മുതൽ കാണാതായിരിക്കുകയാണ്. പ്രവാസിയായിരുന്ന അദ്ദേഹം കഴിഞ്ഞ ഓഗസ്റ്റിലാണ് നാട്ടിലേക്ക് മടങ്ങിയത്. തുടർന്ന് കട ആരംഭിക്കുന്നതിനായി താമരശ്ശേരി അണ്ടോണ സ്വദേശിയിൽ നിന്ന് ഒരു ലക്ഷം രൂപ കടം വാങ്ങിയതായി പരാതിയിൽ പറയുന്നു. […]
Read more

ഗുഡ്സ് ട്രെയിനിന് മുകളിൽ കയറി സെൾഫി എടുക്കാൻ ശ്രമിച്ച വിദ്യാർത്ഥിക്ക് ഷോക്കേറ്റു

കോഴിക്കോട്: തിക്കോടി റെയിൽവേ സ്റ്റേഷന് സമീപം നിർത്തിയിട്ട ഗുഡ്സ് ട്രെയിനിന് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിച്ച വിദ്യാർത്ഥിക്ക് ഷോക്കേറ്റ് ഗുരുതര പരിക്ക്. അറുപത് ശതമാനം പോള്ളലേറ്റ പയ്യോളി സ്വദേശി സിനാനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സെൽഫി എടുക്കുന്നതിനിടയിൽ കാൽവഴുതി വീഴാൻ പോയ വിദ്യാർത്ഥി വൈദ്യുതിലൈനിൽ പിടിക്കുക്കയായിരുന്നു. അതേസമയം ഒപ്പമുണ്ടായിരുന്ന സുഹൃത്ത് രക്ഷപെട്ടു. ആർപിഎഫ് ഉദ്യോഗസ്ഥരെത്തിയാണ് സിനാനെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.
Read more

പേരാമ്പ്രയിലെ അനൗൺസ്മെൻറ് വിവാദം; ടിപി രാമകൃഷ്ണന് നോട്ടീസ്

കോഴിക്കോട്: പേരാമ്പ്രയിലെ അനൗൺസ്മെൻറ് വിവാദത്തിൽ എൽഡിഎഫ് കൺവീനറും സ്ഥാനാർഥിയുമായ ടിപി രാമകൃഷ്ണന് നോട്ടീസ്. യുഡിഎഫിൻ്റെ പരാതിയിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഇടതുമുന്നണിയുടെ അനൗൺസ്മെൻറ് മാതൃക പെരുമാറ്റ ചട്ടത്തിന്റെ ലംഘനമെന്ന പരാതിയിലാണ് വിശദീകരണം തേടി നോട്ടീസ് അയച്ചത്. മാതൃകാ പെരുമാറ്റ ചട്ടത്തിൻ്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടറാണ് നോട്ടീസ് അയച്ചത്. പേരാമ്പ്രയിലെ അനൗൺസ്മെൻ്റ് ഇതിനോടകം വിവാദമായിരിക്കുകയാണ്.
Read more

ആവേശക്കടലിലേക്ക് ക്യാപ്റ്റന്റെ വരവ്

കോഴിക്കോട്: ആവേശക്കടലിലേക്ക് ക്യാപ്റ്റന്റെ വരവ്. പുറമേരി കടത്തനാട് രാജാസ് സ്കൂൾ മൈതാനിയിൽ എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് റാലിക്കെത്തിയ ആയിരങ്ങൾക്ക് ആവേശ നിമിഷമായി മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യം. വ്യാഴാഴ്ച രാത്രി എട്ടോടെയാണ് അദ്ദേഹം റാലി ഉദ്ഘാടനം ചെയ്യാനെത്തിയത്. ഏഴുമണിക്ക് എത്തുമെന്നായിരുന്നു അറിയിപ്പ്, എന്നാൽ വൈകിയാണ് എത്തിയത്. ഇതിനകം മൈതാനം നിറഞ്ഞിരുന്നു; റോഡുകളിലേക്കും ജനക്കൂട്ടം വ്യാപിച്ചു, ഗതാഗതം തടസ്സപ്പെട്ടു. ഏകദേശം 35 മിനിറ്റ് നീണ്ട പ്രസംഗത്തിൽ സർക്കാർ നേട്ടങ്ങളും മുൻ യു.ഡി.എഫ്. സർക്കാരുകളുമായുള്ള താരതമ്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇടതുഭരണം തുടരേണ്ടതിന്റെ […]
Read more

ബാവലി പുഴയിൽ ഒഴുക്കിൽപെട്ട് 2 പേർക്ക് ദാരുണാന്ത്യം

കോഴിക്കോട്: ബാവലി പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. കൊയിലാണ്ടി സ്വദേശിയായ അദിനാൻ പതിമംഗലം സ്വദേശി ആഷിഖ് എന്നിവരാണ് മരിച്ചത്. കൊടുവള്ളി മസ്ജിദുൾ ഹസ്വ ഇശാ അത് സുന്ന ദർസിലെ വിദ്യാർത്ഥികളായ ഇവർ വിനോദയാത്രയ്ക്കിടെ പുഴയിൽ കുളിക്കാനിറങ്ങുകയായിരുന്നു. ഇതിനിടെ മൂന്നു പേർ ഒഴുക്കിൽപ്പെടുകയും, ഒരാളെ രക്ഷപ്പെടുത്തുകയും ചെയ്തു. മരിച്ച വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറും.
Read more

ക്ഷേത്രക്കുളത്തിൽ മുങ്ങിമരണം; വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ കണ്ണീരണിഞ്ഞ് നാട്

കോഴിക്കോട്: എലത്തൂർ പുതിയാപ്പയിൽ ക്ഷേത്രക്കുളത്തിൽ മുങ്ങി വിദ്യാർത്ഥി മരിച്ച സംഭവം നാടിനെ ദുഃഖത്തിലാഴ്ത്തി. പുതിയാപ്പ പണ്ടാരക്കണ്ടി മനോജിന്റെ മകൻ ശ്രീനന്ദൻ ആണ് മരണപ്പെട്ടത്. അച്ഛനും സഹോദരിയുമായ് പുത്തൂർ ക്ഷേത്രക്കുളത്തിൽ കുളിക്കാൻ എത്തിയപ്പോഴായിരുന്നു അപകടം. രാവിലെ ഏഴുമണിയോടെയാണ് സംഭവം നടന്നത്. ശ്രീനന്ദന് നീന്തൽ അറിയാമായിരുന്നുവെങ്കിലും, സഹോദരി പാർവതിയെ നീന്തൽ പഠിപ്പിക്കുന്നതിനിടയിൽ അച്ഛൻ ശ്രദ്ധ മാറ്റിയപ്പോൾ കുട്ടി വെള്ളത്തിൽ താഴേക്ക് ആണ്ടുപോകുകയായിരുന്നു. മനോജ് ഉടൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ബഹളം കേട്ട് നാട്ടുകാർ എത്തി കുട്ടിയെ പുറത്തെടുത്ത് സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും […]
Read more

വ്യാജ ആപ്പിലൂടെ തട്ടിപ്പ് ശ്രമം; രണ്ട് പേര്‍ അറസ്റ്റില്‍

കോഴിക്കോട്: ഫോൺപേയുടെ വ്യാജ ആപ്ലിക്കേഷൻ നിർമ്മിച്ച് പണം തട്ടാൻ ശ്രമിച്ച രണ്ടുപേരെ പൊലീസ് പിടികൂടി. കൊയിലാണ്ടി സ്വദേശികളായ റൂബിൻ രാജ്, ഹജ്‌സൽ ഹമീൻ എന്നിവരാണ് അറസ്റ്റിലായത്. സൈബർ ക്രൈം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. വടകര റെയിൽവേ സ്റ്റേഷനിൽ യുവതികളിൽ നിന്ന് പണം തട്ടാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികൾ കുടുങ്ങിയത്. പണം അടിയന്തരമായി ആവശ്യപ്പെട്ട്, പിന്നീട് ഓൺലൈനായി തിരികെ നൽകാമെന്ന് പറഞ്ഞാണ് ഇവർ സമീപിച്ചത്. വിശ്വസിച്ച യുവതികൾ പണം നൽകിയതോടെ, വ്യാജ ആപ്ലിക്കേഷൻ വഴി പണം അയച്ചതായി […]
Read more

Recent News

Advertisement
WhiteswanTV Footer