കോഴിക്കോട്: ബാവലി പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. കൊയിലാണ്ടി സ്വദേശിയായ അദിനാൻ പതിമംഗലം സ്വദേശി ആഷിഖ് എന്നിവരാണ് മരിച്ചത്.
കൊടുവള്ളി മസ്ജിദുൾ ഹസ്വ ഇശാ അത് സുന്ന ദർസിലെ വിദ്യാർത്ഥികളായ ഇവർ വിനോദയാത്രയ്ക്കിടെ പുഴയിൽ കുളിക്കാനിറങ്ങുകയായിരുന്നു. ഇതിനിടെ മൂന്നു പേർ ഒഴുക്കിൽപ്പെടുകയും, ഒരാളെ രക്ഷപ്പെടുത്തുകയും ചെയ്തു.
മരിച്ച വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറും.




