Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Malappuram

15 കോടി ചോദിച്ച് ഭീഷണി; സാദിഖലി തങ്ങൾക്കെതിരെ പോസ്റ്റിട്ടത് കാപ്പ കേസ് പ്രതി

മലപ്പുറം: മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബിനെ അപകീർത്തിപ്പെടുത്തുന്ന ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടയാളെ പൊലീസ് തിരിച്ചറിഞ്ഞു. പെരിന്തൽമണ്ണ സ്വദേശിയായ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ ആണ് ഇതിന് പിന്നിലെന്ന് പൊലീസ് പറയുന്നു. ദൃശ്യങ്ങൾ കാണിച്ചും 15 കോടി രൂപ ആവശ്യപ്പെട്ടും അത് ലഭിക്കാത്തതുകൊണ്ടാണ് വ്യാജ പോസ്റ്റ് ഇട്ടതെന്നും പൊലീസ് അറിയിച്ചു. ജനുവരി 31-ന് പ്രതി പണം ആവശ്യപ്പെട്ട് ഭീഷണി മുഴക്കിയതായും, സാദിഖലിയുടെ ചില ഫോട്ടോകളും ദൃശ്യങ്ങളും ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതായും പെരിന്തൽമണ്ണ പൊലീസ് രജിസ്റ്റർ ചെയ്ത […]
Read more

സാദിഖലി തങ്ങളിനെതിരെ വ്യാജ പോസ്റ്റ്; പ്രതി ഒളിവിൽ

മലപ്പുറം: പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഫേസ്ബുക്ക് പോസ്റ്റ് ചെയ്തത് പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് റോഷൻ കാപ്പ കേസിലെ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 15 കോടി രൂപ ആവശ്യപ്പെട്ട് ബ്ലാക്ക്മെയിൽ നടത്തിയതായും എഫ്ഐആറിൽ പറയുന്നു. പ്രതി നിലവിൽ ഒളിവിലാണ്. ജനുവരി 31ന് വൈകീട്ട് അഞ്ചോടെ പരാതിക്കാരനെയും സുഹൃത്തിനെയും പെരിന്തൽമണ്ണയിലെ ഒരു മാളിലേക്ക് വിളിച്ചുവരുത്തിയ പ്രതി, തന്റെ മൊബൈൽ ഫോണിലെ ചില അവ്യക്തമായ ദൃശ്യങ്ങളും ഫോട്ടോകളും കാണിച്ചുവെന്നാണ് ആരോപണം. അവ പ്രചരിപ്പിക്കാതിരിക്കാനായി […]
Read more

യുഡിഎഫ് സ്ഥാനാർഥിയെ വിജയിപ്പിച്ചാൽ സൗജന്യ വിദേശയാത്ര: ലീഗ് വൈസ് പ്രസിഡന്റ്

മലപ്പുറം: തവനൂരിൽ യുഡിഎഫ് സ്ഥാനാർഥിയെ വിജയിപ്പിച്ചാൽ സൗജന്യ വിദേശ യാത്ര വാഗ്ദാനം ചെയ്ത് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി. ബാവ ഹാജി. യുഡിഎഫ് മണ്ഡലം, ബൂത്ത് കമ്മിറ്റികൾക്കാണ് ഈ വാഗ്ദാനം നൽകിയിരിക്കുന്നത്. യുഡിഎഫ് സ്ഥാനാർഥി വി.എസ്. ജോയിയുടെ പ്രചാരണ യോഗത്തിൽ സംസാരിക്കവെയാണ് പ്രഖ്യാപനം. 15 ദിവസത്തെ ഗൾഫ് യാത്രയും റിട്ടേൺ ടിക്കറ്റും താമസ സൗകര്യവും ഉൾപ്പെടുന്നതാണ് സമ്മാനം. ബൂത്തിൽ കൂടുതൽ വോട്ട് നേടണമെന്നും ഏറ്റവും കൂടുതൽ ലീഡ് നേടുന്ന പഞ്ചായത്തിനും ഈ ഓഫർ ബാധകമാകുമെന്നും […]
Read more

മഞ്ചേശ്വരത്ത് സ്ഥാനാർത്ഥിയെ പിൻവലിക്കാൻ തയ്യാറെന്ന് എസ്ഡിപിഐ; അപരൻ ആരോപണം തള്ളി സി.പി.എ. ലത്തീഫ്

മലപ്പുറം: മഞ്ചേശ്വരം മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ നിർത്താനുള്ള തീരുമാനത്തിൽ ആവശ്യമെങ്കിൽ പുനരാലോചന നടത്താൻ തയ്യാറാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി.പി.എ. ലത്തീഫ് മലപ്പുറത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു. നിലവിൽ മത്സരരംഗവുമായി മുന്നോട്ട് പോകാനാണ് പാർട്ടിയുടെ തീരുമാനമെങ്കിലും, പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ച് നിലപാടുകളിൽ മാറ്റം വരുത്തുന്നത് തള്ളിക്കളയുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ബിജെപിയെ സഹായിക്കാനാണ് മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാർത്ഥിയെ നിർത്തുന്നത് എന്ന വിമർശനങ്ങൾ വിവിധ കോണുകളിൽ നിന്ന് ഉയർന്ന സാഹചര്യത്തിലാണ് പാർട്ടിയുടെ ഈ പ്രതികരണം. ​യുഡിഎഫ് സ്ഥാനാർത്ഥിക്ക് സമാനമായ പേരുള്ള വ്യക്തിയെ മത്സരിപ്പിക്കുന്നത് […]
Read more

യൂട്യൂബ് ട്രെൻഡിങ്ങിൽ തരംഗമായി ‘ഡർബി’ ട്രെയ്‌ലർ : ചിത്രം മാർച്ച് 27-ന് തിയേറ്ററുകളിലേക്ക്

സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന ‘ഡർബി’യുടെ ട്രയ്ലർ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. റിലീസ് ചെയ്ത് ചുരുങ്ങിയ സമയത്തിനുള്ളിൽ രണ്ട് മില്യണിലധികം കാഴ്ചക്കാരെ സ്വന്തമാക്കിയ ട്രയ്ലർ, യൂട്യൂബ് ട്രെൻഡിങ് ലിസ്റ്റിൽ ആദ്യ അഞ്ചിൽ ഇടംപിടിച്ചു. ക്യാമ്പസ് പശ്ചാത്തലത്തിൽ പ്രണയവും ആക്ഷനും ഇമോഷനും കോർത്തിണക്കി ഒരുക്കുന്ന ഈ ചിത്രം സെൻസറിംഗ് പൂർത്തിയാക്കി യു/എ സർട്ടിഫിക്കറ്റാണ് നേടിയിരിക്കുന്നത്. മാർച്ച് 27-ന് ചിത്രം ലോകവ്യാപകമായി തിയേറ്ററുകളിലെത്തും. ​ഡിമാൻസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ മൻസൂർ അബ്ദുൽ റസാഖാണ് ചിത്രം നിർമ്മിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ടീസറും […]
Read more

അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന നവജാത ശിശു മരിച്ച നിലയില്‍

മലപ്പുറം: അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്നിരുന്ന നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി. നിലമ്പൂർ ചുങ്കത്തറ കുന്നത്ത് പട്ടികവർഗ നഗറിൽ ശിവൻ–അംബുജം ദമ്പതികളുടെ 36 ദിവസം പ്രായമുള്ള ആണ്‍കുട്ടിയാണ് മരിച്ചത്. ഞായറാഴ്ച രാത്രി കുഞ്ഞിന്റെ മൂക്കിൽ നിന്ന് രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് ആദ്യം ചുങ്കത്തറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനിലയിൽ മാറ്റമില്ലാതിരുന്നതിനാൽ തുടർന്ന് നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്കും പിന്നീട് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റിയെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. കഴിഞ്ഞ ഫെബ്രുവരി 16-നാണ് […]
Read more

സിപിഎമ്മിൽ നിന്ന് വന്നപ്പോൾ നരകത്തിൽ നിന്ന് രക്ഷപ്പെട്ട അവസ്ഥ : കാരാട്ട് റസാഖ്

മലപ്പുറം : ​ഇടതുപക്ഷ ബന്ധം ഉപേക്ഷിച്ച് മുസ്ലിം ലീഗിൽ തിരിച്ചെത്തിയ മുൻ എം.എൽ.എ കാരാട്ട് റസാഖ് സി.പി.എമ്മിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി. സി.പി.എമ്മിൽ നിന്ന് പുറത്തുവന്നപ്പോൾ നരകത്തിൽ നിന്ന് ജീവനോടെ രക്ഷപ്പെട്ട അവസ്ഥയാണെന്നും, ലീഗ് മെമ്പർഷിപ്പ് സ്വീകരിച്ചപ്പോൾ സ്വർഗ്ഗത്തിലെത്തിയ സുഖമാണ് അനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊടുവള്ളി നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്ത് വർഷവും പത്തൊൻപത് ദിവസവും നീണ്ട ഇടവേളയ്ക്ക് ശേഷമാണ് താൻ ലീഗിലേക്ക് മടങ്ങിയെത്തുന്നതെന്ന് റസാഖ് ഓർമ്മിപ്പിച്ചു. സി.പി.എമ്മിനകത്ത് വർഗീയതയ്ക്കെതിരെ നിലപാട് സ്വീകരിക്കാൻ കഴിയാത്ത […]
Read more

യുവാവിനെ തട്ടിക്കൊണ്ട് പോയി വധിക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റിൽ

മലപ്പുറം: യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് വധിക്കാൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പൊലീസ് പിടികൂടി. ചങ്ങരംകുളം കാഞ്ഞിയൂർ സ്വദേശി മുഹമ്മദ് നിഹാൽ (22), ആലംകോട് സ്വദേശി കബീർ (28) എന്നിവരാണ് അറസ്റ്റിലായത്. എസ്.ഐ വിനുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിന്തുടർന്ന് സാഹസികമായി പിടികൂടിയത്. കബീർ സമാനമായ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ മാസം ചങ്ങരംകുളം ഒതളൂർ സ്വദേശിയായ യുവാവിനെ എടപ്പാളിൽ നിന്ന് മൂന്നുപേർ ചേർന്ന് കാറിൽ ബലമായി കയറ്റിക്കൊണ്ടുപോയിരുന്നു. തുടർന്ന് കാറിനുള്ളിൽ […]
Read more

കരിപ്പൂർ വിമാനത്താവളത്തിൽ ഉംറ തീർത്ഥാടകർ ഉൾപ്പെടെയുള്ള യാത്രക്കാർ കുടുങ്ങി

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ ഉംറ തീർത്ഥാടകർ ഉൾപ്പെടെ നിരവധി യാത്രക്കാർ കുടുങ്ങി. ഇന്ന് പുലർച്ചെ 3 മണിക്ക് ജിദ്ദയിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരാണ് കുടുങ്ങിയത്. വിമാനത്തെക്കുറിച്ച് ഇതുവരെ വ്യക്തമായ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് യാത്രക്കാർ പറയുന്നു. വിവിധ ജില്ലകളിൽ നിന്നുള്ള ഏകദേശം 30ഓളം പേരാണ് വിമാനത്താവളത്തിൽ കുടുങ്ങിയിരിക്കുന്നത്. എയർ ഇന്ത്യയുടെ ഭാഗത്ത് ഉണ്ടായ ആശയക്കുഴപ്പമാണ് ഈ പ്രശ്നത്തിന് കാരണമെന്ന് യാത്രക്കാർ ആരോപിച്ചു. എന്നാൽ വിമാനത്തെക്കുറിച്ചുള്ള ഔദ്യോഗിക വിശദീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല. യാത്രക്കാരുടെ അസൗകര്യം വർധിച്ച സാഹചര്യത്തിൽ […]
Read more

പി.കെ. നവാസിനായി വഴിമാറി : അതൃപ്തി പരിഹരിച്ച് മുസ്‍ലിം ലീഗ്

മലപ്പുറം: താനൂർ നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ പരിഹരിക്കാൻ ‘അടവുനയ’വുമായി മുസ്‍ലിം ലീഗ് നേതൃത്വം. സ്ഥാനാർത്ഥിത്വം പ്രതീക്ഷിച്ചിരുന്ന മണ്ഡലം പ്രസിഡന്റ് മുത്തുകോയ തങ്ങളെ പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി ഉയർത്തിക്കൊണ്ട് അനുനയിപ്പിച്ചു. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസിനെ താനൂരിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിനെത്തുടർന്നുണ്ടായ ആഭ്യന്തര കലഹം ഇതോടെ താൽക്കാലികമായി അവസാനിച്ചതായാണ് സൂചന. ​താനൂർ മണ്ഡലത്തിൽ ഏറെക്കാലമായി സജീവമായ മുത്തുകോയ തങ്ങളെ തഴഞ്ഞാണ് നേതൃത്വം പി.കെ. നവാസിനെ രംഗത്തിറക്കിയത്. സീറ്റ് ലഭിക്കില്ലെന്നുറപ്പായതോടെ തങ്ങൾ പക്ഷം കടുത്ത അതൃപ്തിയിലായിരുന്നു. […]
Read more
Advertisement
WhiteswanTV Footer