റോഡ് ഷോയ്ക്കിടെ ലീഗ് പ്രവർത്തകൻ കുഴഞ്ഞുവീണ് മരിച്ചു
മലപ്പുറം: തിരൂരങ്ങാടി മണ്ഡലത്തിൽ യുഡിഎഫ് റോഡ് ഷോയ്ക്കിടെ, മുസ്ലിം ലീഗ് പ്രവർത്തകൻ കുഴഞ്ഞുവീണ് മരിച്ചു. പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ പര്യടനത്തിനിടെ ആലുങ്കൽ ബീച്ചിൽ നടന്ന പരിപാടിക്കിടെയാണ് 75 കാരനായ മുഹമ്മദ് കോയ കുഴഞ്ഞുവീണത്. യുഡിഎഫ് സ്ഥാനാർഥി പി.എം.എ സമീറിന്റെ റോഡ് ഷോയ്ക്കിടെ പ്രവർത്തകർ ഹാരമണിയിക്കുന്നതിനിടെ സമീപത്തുണ്ടായിരുന്ന മുഹമ്മദ് കോയ പെട്ടെന്ന് ബോധരഹിതനായി വീണു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തീരദേശ മേഖലയിലെ സജീവ മുസ്ലിം ലീഗ് പ്രവർത്തകനായിരുന്നു മുഹമ്മദ് കോയ. മരണവിവരം അറിഞ്ഞതോടെ റോഡ് ഷോ നിർത്തിവെച്ചു. […]
Read more