Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Malappuram

നിലമ്പൂരിൽ അമ്മായിയമ്മ മരുമകളെ വെട്ടിക്കൊന്നു

മലപ്പുറം: നിലമ്പൂർ കരുളായിയിൽ അമ്മായിയമ്മ മരുമകളെ വെട്ടിക്കൊന്നു. രജീല എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അമ്മായിയമ്മ ശാന്തയെ പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് നൽകിയ വിവരമനുസരിച്ച്, രജീലയുടെ ഭർത്താവ് വീട്ടിൽ ഇല്ലാത്ത സമയത്താണ് സംഭവം നടന്നത്. ആ സമയത്ത് വീട്ടിലുണ്ടായിരുന്ന ശാന്ത മരുമകളെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ആരോപണം. സംഭവസമയത്ത് രജീലയുടെ രണ്ട് മക്കളും വീട്ടിലുണ്ടായിരുന്നുവെന്നും പോലീസ് അറിയിച്ചു. സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ശാന്തയെ കസ്റ്റഡിയിലെടുത്ത് കൂടുതൽ അന്വേഷണം ആരംഭിച്ചു.
Read more

കെ.എസ്. ഹംസ പുതിയ വഖഫ് ബോർഡ് ചെയർമാൻ

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലം എൽഡിഎഫ് സ്ഥാനാർഥിയായി അഡ്വ. എം.കെ. സക്കീർ മത്സരിക്കും. തെരഞ്ഞെടുപ്പിനു മുന്നോടിയായി എം.കെ. സക്കീർ സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ സ്ഥാനം രാജിവെച്ചു. പുതിയ ചെയർമാനായി കെ.എസ്. ഹംസയെ നിയമിച്ച് സംസ്ഥാന സർക്കാർ ഉത്തരവ് വെള്ളിയാഴ്ച വൈകുന്നേരം പുറപ്പെടുവിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയായിരുന്ന കെ.എസ്. ഹംസ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്നു. വഖഫ് ബോർഡ് പുതുക്കി രൂപീകരിച്ച ഉത്തരവ് ഫെബ്രുവരി 4-നു പുറപ്പെടുവിക്കുകയായിരുന്നു. എം.കെ. സക്കീർ […]
Read more

മൈമൂന വധക്കേസ് പ്രതിയായ അസീസിനെ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: അരീക്കോട് മൈമൂന വധക്കേസിലെ പ്രതിയായ വാക്കാലൂര്‍ സ്വദേശി പറക്കോടന്‍ അബ്ദുല്‍ അസീസിനെ (45) നിലമ്പൂര്‍ അകമ്പാടത്ത് പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അകമ്പാടം കണ്ണന്‍കുണ്ടിലെ കുറുവന്‍ പുഴയിലാണ് മൃതദേഹം കണ്ടത്. പുഴയില്‍ കുളിക്കാനെത്തിയ സ്ത്രീകളാണ് മൃതദേഹം വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നത് കണ്ട് നാട്ടുകാരെയും പോലീസിനെയും വിവരമറിയിച്ചത്. കണ്ടെത്തുമ്പോള്‍ മൃതദേഹം അഴുകിയ നിലയിലായിരുന്നു. 2010 ല്‍ അരീക്കോട് നടന്ന മൈമൂന വധക്കേസിലെ പ്രതിയായ അസീസ്, ആ സംഭവത്തിന് ശേഷം കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു. ഇതിനു […]
Read more

മലപ്പുറത്ത് കരിഞ്ചന്തയിൽ ഗ്യാസ് വിൽപ്പന; സിലിണ്ടർ നിറയ്ക്കാൻ ഈടാക്കുന്നത് 2000 രൂപ

മലപ്പുറം: സംസ്ഥാനത്ത് പാചക വാതക പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ മലപ്പുറത്ത് കരിഞ്ചന്തയിൽ ഗ്യാസ് വിൽപ്പന. കൊണ്ടോട്ടി കൊട്ടുക്കരയിൽ ആണ് സംഭവം. 2000 രൂപ നിരക്കിൽ കൊട്ടുക്കര എസ്സെ ഓട്ടോ എൽപിജി പമ്പിലാണ് സിലിണ്ടറിൽ ഫിൽ ചെയ്തു നൽകുന്നത്. നൂറുകണക്കിന് ആളുകളാണ് സിലിണ്ടർ ഫിൽ ചെയ്യാനായി ഇവിടെ എത്തുന്നത്. വാഹനങ്ങൾക്ക് നിറയ്ക്കാൻ മാത്രമാണ് അനുമതി ഉള്ളത്. ഇന്നലെയും നിരവധി പേർക്ക് സിലിണ്ടർ ഫിൽ ചെയ്തു നൽകിയിരുന്നു. അതേസമയം, എറണാകുളം ജില്ലയിൽ പാചകവാതക സിലിണ്ടറുകളുടെ പ്രതിസന്ധി രൂക്ഷം. ഇന്ന് കൂടി ഗ്യാസ് […]
Read more

മലപ്പുറം ജില്ലയിലെ ആറുവരിപ്പാത നിർമാണം; മാർച്ച് 31-നകം പൂർത്തിയാകും

മലപ്പുറം: കുറ്റിപ്പുറം ദേശീയപാത–66 ആറുവരിപ്പാതയുടെ നിർമാണം മലപ്പുറം ജില്ലയിൽ മാർച്ച് 31-നകം പൂർത്തിയാകും. കൂരിയാട് ഭാഗത്ത് കഴിഞ്ഞവർഷം തകർന്ന 600 മീറ്റർ സർവീസ് റോഡും കുറ്റിപ്പുറം റെയിൽവേ മേൽപ്പാലം–വട്ടപ്പാറ ഭാഗങ്ങളിലായി അവശേഷിക്കുന്ന 1.13 കിലോമീറ്ററും ഉൾപ്പെടെ 1.73 കിലോമീറ്റർ ഭാഗമാണ് ഇനി പൂർത്തിയാക്കാനുള്ളത്. ഇതോടെ ജില്ലയുടെ അതിർത്തികളായ ഇടിമുഴിക്കൽ മുതൽ കാപ്പിരിക്കാട് വരെ 76 കിലോമീറ്റർ നീളത്തിലുള്ള ആറുവരിപ്പാത പൂർണമാകും. 2022 ജനുവരിയിലാണ് ജില്ലയിൽ പദ്ധതിയുടെ നിർമാണം ആരംഭിച്ചത്. 76 കിലോമീറ്റർ പാത നിർമിക്കാൻ ഏകദേശം 4500 […]
Read more

യുവാവിനെയും പെൺസുഹൃത്തിനെയും കാറിടിപ്പിച്ച് കൊല്ലാൻ ശ്രമം; 19കാരൻ പിടിയിൽ

മലപ്പുറം: ബൈക്കിൽ കാറിടിപ്പിച്ച് യുവാവിനെയും യുവതിയെയും കൊല്ലാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വണ്ടൂർ നായാട്ടുകല്ല് കാരാട് തുള്ളിശ്ശേരി വീട്ടിൽ അശ്മിൽ (19) ആണ് അറസ്റ്റിലായത്. ബൈക്ക് യാത്രക്കാരനായ ഷാബിൽ അഹമ്മദിന്റെ പരാതിയിലാണ് നടപടി. സംഭവത്തിനു ശേഷം ഒളിവിലായിരുന്ന അശ്മിലിനെ തൃശ്ശൂരിൽ നിന്നാണ് നിലമ്പൂർ സിഐ. ബി.എസ്. ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘവും ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടിയത്. കഴിഞ്ഞ ഒൻപതിന് രാത്രി 12.30ഓടെ പൊങ്ങല്ലൂരിലായിരുന്നു സംഭവം നടന്നത്. ഷാബിൽ അഹമ്മദും പെൺസുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കിൽ അശ്മിൽ സഞ്ചരിച്ചിരുന്ന […]
Read more

പാചകവാതക ക്ഷാമം; വരുന്ന കല്യാണ സീസണും ഭീഷണിയാകുമെന്ന് കാറ്ററിങ് ഉടമകൾ

മലപ്പുറം: വാണിജ്യ ആവശ്യത്തിനുള്ള പാചകവാതകത്തിന്റെ ക്ഷാമം മലപ്പുറം ജില്ലയിൽ വലിയ ആശങ്ക സൃഷ്ടിക്കുകയാണ്. ഗ്യാസ് ലഭിക്കാത്ത സാഹചര്യം തുടരുകയാണെങ്കിൽ ചെറിയ ഹോട്ടലുകളും ചായക്കടകളും താത്കാലികമായി അടച്ചുപൂട്ടേണ്ടിവരുമെന്ന മുന്നറിയിപ്പാണ് ഉയരുന്നത്. പാചകവാതക വിതരണം തടസ്സപ്പെട്ടതിനാൽ മഞ്ചേരി മേഖലയിലെ ഹോട്ടലുകളും ചായക്കടകളും രണ്ടുദിവസത്തിനകം പ്രവർത്തനം നിർത്തേണ്ടിവരുമെന്നാണ് കേരള ഹോട്ടൽ ആൻഡ് റസ്റ്ററൻറ് അസോസിയേഷൻ മഞ്ചേരി മേഖലാ കമ്മിറ്റി ഭാരവാഹികൾ പറയുന്നത്. ഹോട്ടലുകളെ ആശ്രയിച്ച് ഭക്ഷണം കഴിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളുൾപ്പെടെയുള്ളവർക്കും ഇത് വലിയ പ്രതിസന്ധിയാകും. കൂടാതെ, വിവാഹം നിശ്ചയിച്ചിട്ടുള്ള മാതാപിതാക്കൾക്കും ആശങ്കയുണ്ട്. […]
Read more

തിരൂർ റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട; എട്ടര കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ

മലപ്പുറം: തിരൂർ റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട. ആർ.പി.എഫും, ആർ.പി.എഫ്. ക്രൈം പ്രിവൻഷൻ ആൻഡ് ഡിറ്റക്ഷൻ സ്ക്വാഡും എക്സൈസും ചേർന്ന് നടത്തിയ പരിശോധനക്കിടയിൽ എട്ടു കിലോ 440 ഗ്രാം കഞ്ചാവ് പിടികൂടി. ബംഗാളിൽ നിന്ന് ട്രോളി ബാഗിൽ ഒളിപ്പിച്ച് ട്രെയിൻ മാർഗ്ഗം തിരൂരിൽ വിൽപ്പനയ്ക്കായി കൈമാറ്റം ചെയ്യാൻ കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. കഞ്ചാവ് കടത്തിയ പശ്ചിമ ബംഗാളിലെ മുർഷിദാബാദ് സ്വദേശി ഫസ്റുൽ അഹമ്മദ് (37) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാവിലെ തിരൂർ റെയിൽ പ്ലാറ്റഫോമിൽ വെച്ചാണ് […]
Read more

വാണിയമ്പലത്ത് നാലുവയസുകാരൻ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ

മലപ്പുറം: നാല് വയസ്സുകാരനെ വീട്ടുവളപ്പിലെ കിണറ്റിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വാണിയമ്പലം ശാന്തിനഗർ പെരുമുണ്ടശേരി സ്വദേശിയായ കുരിയോടൻ പ്രജിൽ കുമാറിന്റെ മകൻ അനന്തുവാണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഒമ്പതോടെ ഭിന്നശേഷിക്കാരനായ കുട്ടിയെ കാണാതായതോടെ വീട്ടുകാരും നാട്ടുകാരും ചേർന്ന് തിരച്ചിൽ ആരംഭിച്ചു. ഏറെ സമയം തിരച്ചിൽ നടത്തിയിട്ടും കുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന് രാവിലെ 11 മണിയോടെ സംശയത്തെ തുടർന്ന് വീട്ടുവളപ്പിലെ ആഴമുള്ള കിണറ്റിൽ പരിശോധിച്ചപ്പോൾ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ പുറത്തെടുത്ത് വാണിയമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ […]
Read more

മലപ്പുറത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം

മലപ്പുറം: കൊണ്ടോട്ടി മൊറയൂരിൽ ഇന്ന് രാവിലെ എട്ടരയോടെയാണ് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് ദാരുണാപകടമുണ്ടായത്. അപകടത്തിൽ മൂന്ന് പേർ മരിച്ചു, രണ്ട് പേർക്ക് ചെറിയ പരിക്കുകളേറ്റു. മലപ്പുറം മേലാറ്റൂർ സ്വദേശികളായ ഇവർക്കാണ് മരണം സംഭവിച്ചത് എന്നാണ് പ്രാഥമിക വിവരം. കരിപ്പൂർ വിമാനത്താവളത്തിൽ ബന്ധുവിനെ ഇറക്കി മടങ്ങി വരുന്നതിനിടെയായിരുന്നു നിയന്ത്രണം നഷ്ടപ്പെട്ട് എതിർദിശയിലെ സ്വകാര്യ ബസിൽ നേരെ ഇടിച്ചു കയറി അപകടം ഉണ്ടായത്. ഡ്രൈവറുടെ ഉറക്കം അപകടകാരണമാകാമെന്നാണ് ആദ്യ നിഗമനം. അപകടമുണ്ടായ ഉടൻ നാട്ടുകാർ രക്ഷാപ്രവർത്തനം ആരംഭിച്ചു. കാർ […]
Read more
Advertisement
WhiteswanTV Footer