Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Malappuram

അസഭ്യ കമന്റ്; എംഎൽഎ യു എ ലത്തീഫിന്റെ മകനെതിരെ കേസ്

മലപ്പുറം: മലപ്പുറം മഞ്ചേരിയിൽ എംഎൽഎക്കെതിരെ ഫേസ്ബുക്കിൽ അസഭ്യ കമന്റിട്ട യുവാവിനെ മർദിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. മഞ്ചേരി എംഎൽഎ യു എ ലത്തീഫിനെതിരെയാണ് യുവാവ് കൂളിയോടൻ ലത്തീഫ് ഫേസ്ബുക്കിൽ അസഭ്യ കമന്റിട്ടത്. ഇതിനെ തുടർന്ന് എംഎൽഎയുടെ മകൻ അമീറും സംഘവുമടങ്ങിയവരും ചേർന്ന് യുവാവിനെ മർദിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മഞ്ചേരി പൊലീസ് എംഎൽഎയുടെ മകനെ ഉൾപ്പടെ സംഘത്തെ പ്രതിയാക്കി കേസെടുത്തു.
Read more

മലപ്പുറത്തുനിന്ന് ഊട്ടിയിലേക്ക്; KSRTC പ്രീമിയം സൂപ്പർ ഫാസ്റ്റ് സർവീസ് ആരംഭിച്ചു

മലപ്പുറം: ഊട്ടിയിലേക്കുള്ള പഴയ ബസിനു വിട, ഇനിമുതൽ നല്ല കുട്ടപ്പനായ പ്രീമിയം ബസ് സർവീസ് നടത്തും. ‘പ്രീമിയം സൂപ്പർ ഫാസ്റ്റ് ‘ ബസിന്റെ ഫ്‌ളാഗ് ഓഫ് മലപ്പുറം കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ പി. ഉബൈദുള്ള എം.എൽ.എ. നിർവഹിച്ചു. മലപ്പുറം കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽനിന്ന് എല്ലാ ദിവസവും രാവിലെ 11-ന് ബസ് ഊട്ടിയിലേക്ക് പുറപ്പെടും. വൈകീട്ട് നാലിന് ഊട്ടിയിലെത്തും. വൈകീട്ട് 4.40-ന് അവിടെനിന്ന് തിരിച്ച് രാത്രി 10 ഓടെ മലപ്പുറത്ത് സർവീസ് അവസാനിപ്പിക്കും. 186 രൂപയാണ് മലപ്പുറത്തു നിന്ന് ഊട്ടിയിലേക്ക് ചാർജ്. […]
Read more

റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്‌കൂള്‍ വാന്‍ ഇടിച്ച് വിദ്യാര്‍ത്ഥി മരിച്ചു

മലപ്പുറം: വേങ്ങരയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്‌കൂൾ വാൻ ഇടിച്ച് ആറാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. വേങ്ങര വലിയോറ പാണ്ടികശാല സ്വദേശിയായ മോയൻ ഇസ്മായിലിന്റെ മകൻ മുഹമ്മദ് റിസ്വാൻ ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് വലിയോറ മുതലമാടുവിലാണ് അപകടമുണ്ടായത്. ഓട്ടോയിൽ നിന്ന് ഇറങ്ങി റോഡിന്റെ മറുവശത്തേക്ക് നടക്കുന്നതിനിടെ എതിര്‍ദിശയിൽ നിന്ന് വന്ന അൽ ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ വാൻ റിസ്വാനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. വലിയോറ ഈസ്റ്റ് എ.എം.യു.പി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് റിസ്വാൻ. അപകടം […]
Read more

മലമ്പുഴയിൽ മത്സരിക്കണം; താൽപര്യം യു.ഡി.എഫ് നേതൃത്വത്തെ അറിയിച്ചു വി.എസ്സിന്റെ മുൻ പിഎ സുരേഷ്

മലപ്പുറം: വി.എസ്. അച്യുതാനന്ദന്റെ പേഴ്സനൽ അസിസ്റ്റന്റ് ആയിരുന്ന എ. സുരേഷ് പാണക്കാട്ടെത്തി സാദിഖലി ശിഹാബ് തങ്ങളെ സന്ദർശിച്ചു. മലമ്പുഴയിൽ മത്സരിക്കാനുള്ള താത്പര്യം യു.ഡി.എഫ്. നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും സ്ഥാനാർഥിത്വത്തിന്റെ കാര്യങ്ങൾ തീരുമാനിക്കേണ്ടത് അവരാണെന്നും സുരേഷ് പറഞ്ഞു. സുരേഷിന് മലമ്പുഴ മണ്ഡലവുമായി പൊക്കിൾക്കൊടി ബന്ധമാണുള്ളതെന്നും അവിടത്തെ ജനങ്ങൾക്ക് സുരേഷിനെ നന്നായി അറിയാമെന്നും സുരേഷിന്റെ സാന്നിധ്യം മണ്ഡലത്തിലും സമീപ മണ്ഡലങ്ങളിലും പ്രതിഫലനങ്ങളുണ്ടാക്കുമെന്നും സാദിഖലി തങ്ങൾ പറഞ്ഞു. കൊടപ്പനക്കൽ തറവാട് കേരളത്തിലെ മതസൗഹാർദത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരിടവും സാംസ്കാരിക കേന്ദ്രവുമാണെന്ന് എ. സുരേഷ് […]
Read more

തിരൂരിൽ നവവധുവിന്റെ വീട്ടിൽ എംഡിഎംഎ ഒളിപ്പിച്ച യുവാവ് പിടിയിൽ

മലപ്പുറം: തിരൂരിൽ കാറിലും നവവധുവിന്റെ വീട്ടിലെ ശുചിമുറിയിലും എംഡിഎംഎ ഒളിപ്പിച്ച യുവാവ് പിടിയിൽ. തവനൂർ പുത്തൻപുരയിൽ മുഹമ്മദ് ഷിബാനെയാണ് (26) തിരൂർ പൊലീസ് പിടികൂടിയത്. തിരൂർ പൊറ്റിലത്തറയിൽ കാറിൽ ഇരിക്കുകയായിരുന്ന ഷിബാൻ ഇവിടെയെത്തിയ പൊലീസിനെ കണ്ട് കടന്നുകളയാൻ ശ്രമിക്കുകയായിരുന്നു. സംശയം തോന്നി ഇയാളെ പിടികൂടി കാർ പരിശോധിച്ചപ്പോഴാണ് ഗിയർ ലിവറിനുസമീപം ഒളിപ്പിച്ചനിലയിൽ എംഡിഎംഎ കണ്ടെത്തിയത്. തുടർന്ന് ചോദ്യം ചെയ്യലിലാണ് കൊടയ്ക്കൽ ഭാഗത്തുള്ള വധുവിന്റെ വീട്ടിലെ മുകൾനിലയിലുള്ള മണിയറയിലെ ശുചിമുറിയിലും എംഡിഎംഎ ഉള്ളതായി ഇയാൾ പറഞ്ഞത്. യൂറോപ്യൻ ക്ലോസറ്റിനുള്ളിലാണ് […]
Read more

പറക്കുളത്തിൽ വീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

തിരൂർ: മലപ്പുറം താനാളൂരിൽ പാറക്കുളത്തിൽ മീൻപിടിക്കുന്നതിനിടെ കുളത്തില്‍ വീണ് 2 വിദ്യാർത്ഥികൾ മരിച്ചു. താനാളൂർ അയ്യായ റോഡ് സ്വദേശികളായ വെള്ളിയത്ത് സമീറിന്റെ മകൻ അസ്ലഹ് (9), വരിക്കോട്ടിൽ മുനീറിന്റെ മകൻ ഫാദി അമൻ (8) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു നാടിനെ നടുക്കിയ ഈ ദുരന്തം. സ്കൂൾ അവധിയായതിനാൽ താനാളൂർ തൊട്ടിയിൽ കുണ്ടുകുളത്തിൽ ചൂണ്ടയിട്ട് മീൻപിടിക്കാനായി എത്തിയതായിരുന്നു കുട്ടികൾ. മീൻപിടിക്കുന്നതിനിടെ അബദ്ധത്തിൽ കുളത്തിൽ വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ഉടൻ […]
Read more

ഒൻപതാം ക്ലാസുകാരനെ തല്ലിച്ചതച്ച് പത്താക്ലാസുകാർ

മലപ്പുറം: മക്കരപ്പറമ്പിൽ സീനിയർ വിദ്യാർത്ഥികൾ ചേർന്ന് ഒൻപതാം ക്ലാസുകാരനെ ക്രൂരമായി മർദിച്ചു. പരിക്കേറ്റ കുറുവ മീനാർകുഴി സ്വദേശിയും ജിവിഎച്ച്എസ്എസ് മക്കരപ്പറമ്പിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയുമായ ഷഹബാസ് ടി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. വെള്ളിയാഴ്ച പള്ളിയിൽ പോകാൻ തയ്യാറെടുക്കുന്നതിനിടെയാണ് പത്താം ക്ലാസ് വിദ്യാർത്ഥികൾ ആക്രമിച്ചതെന്നാണ് ഷഹബാസിന്റെ മൊഴി. “എന്തിനാണ് തല്ലിയത് എന്ന് അറിയില്ല. സുഹൃത്തിനോടുള്ള എന്തോ പ്രശ്നമാണ് കാരണം,” എന്നാണ് വിദ്യാർത്ഥി പറയുന്നത്. ഇൻസ്റ്റാഗ്രാമിൽ ഫോട്ടോ പങ്കുവച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. ഒൻപതും പത്തും […]
Read more

കുഞ്ഞുങ്ങളോട് രണ്ടാനമ്മയുടെ ക്രൂരത; രണ്ടാനമ്മ അറസ്റ്റിൽ

മലപ്പുറം: മലപ്പുറത്ത് കുഞ്ഞുങ്ങളോട് രണ്ടാനമ്മയുടെ ക്രൂരത. അഞ്ചും ആറും പതിനൊന്നും വയസ്സുള്ള കുട്ടികളെ ചട്ടുകം വച്ച് പൊള്ളിച്ചു. കുട്ടികൾക്ക് കാര്യമായ പരിക്കുണ്ട്. നാട്ടുകാരുടെ പരാതിയിൽ ഇതര സംസ്ഥാന തൊഴിലാളിയായ കുട്ടിയുടെ അച്ഛനെയും രണ്ടാനമ്മയേയും പൊലീസ് അറസ്റ്റു ചെയ്തു. ഇരുവരും റിമാൻഡിലാണ്. കുട്ടികളെ സിഡ്ബ്ലിയുസി യുടെ സരംക്ഷണത്തിലേക്ക് മാറ്റി. കുട്ടികളെ പട്ടിണിക്കിട്ടും മര്‍ദിച്ചും പീഡിപ്പിക്കുന്നെന്ന നാട്ടുകാരുടെ പരാതിയിലാണ് അരീക്കോട് പൊലീസിൻ്റെ ഇടപെടൽ.
Read more

10 മാസം പ്രായമുള്ള കുഞ്ഞിന്‍റെ തൊണ്ടയിൽ അടപ്പ് കുടുങ്ങി

മലപ്പുറം: മഞ്ചേരിയിൽ 10 മാസം പ്രായമുള്ള കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങിയ ബോട്ടിൽ അടപ്പ് പുറത്തെടുത്തു. മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ ആണ് കുട്ടിയെ രക്ഷിച്ചത്. മഞ്ചേരി മുട്ടിപ്പാലം സ്വദേശികളുടെ മകന്‍റെ തൊണ്ടയിലാണ് അടപ്പ് കുടുങ്ങിയത്. കുട്ടി കളിച്ചു കൊണ്ടിരുന്നതിനിടെ അടപ്പ് വിഴുങ്ങുകയായിരുന്നു. ശ്വാസതടസം അനുഭവപ്പെട്ട കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അടപ്പ് എടുക്കാൻ കഴിഞ്ഞില്ല. തൊണ്ടയിൽ പൂർണമായും അടഞ്ഞ് നിന്നിരുന്ന അടപ്പ് നീണ്ട പരിശ്രമത്തിലൂടെയാണ് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി ഡോക്ടർമാർ പുറത്തെടുത്തത്. മഞ്ചേരി മെഡിക്കൽ […]
Read more

ഏഴു വയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു, ഒരു വീട്ടിലെ ആറു പേര്‍ ചികിത്സയില്‍; ഭക്ഷ്യവിഷബാധയെന്ന് സംശയം

മലപ്പുറം: കുറ്റിപ്പുറം എടച്ചലത്ത് ഒരേ കുടുംബത്തിലെ അംഗങ്ങള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതായി സംശയം.വീട്ടില്‍ തയ്യാറാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന ഭക്ഷണം കഴിച്ചതാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ചികിത്സ തേടി ആശുപത്രിയിലെത്തിയ ഏഴു വയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു. എടച്ചലം കരിമ്പനക്കല്‍ ഹക്കീമിന്റെ മകള്‍ ലസ്നയാണ് ആശുപത്രിയില്‍ വെച്ച് മരിച്ചത്. ലസ്നയ്ക്കൊപ്പം മാതാവ് ഷഹല, സഹോദരി മിന്‍സ, ഹക്കീമിന്റെ മാതാപിതാക്കള്‍, സഹോദരി എന്നിവരെയും കടുത്ത വയറിളക്കവും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗര്‍ഭിണിയായ ഷഹലയ്ക്കും മറ്റൊരു മകള്‍ മിന്‍സയ്ക്കും കടുത്ത […]
Read more
Advertisement
WhiteswanTV Footer