Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Malappuram

15 വയസ്സുകാരിയെ വീട്ടിൽ കയറി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

മലപ്പുറം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. തിരൂരങ്ങാടി തലപ്പാറ സ്വദേശി ആണ്ടിവളപ്പ് വീട്ടിലെ മുഹമ്മദ് അനസിനെയാണ് നല്ലളം പൊലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ 19 നാണു വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ പൊലീസ് പിടികൂടുകയുമായിരുന്നു.
Read more

ചങ്ങരംകുളത്ത് നവവധുവിന്റെ ദുരൂഹ മരണത്തിൽ കേസെടുത്ത് പൊലീസ്

മലപ്പുറം: നവവധുവിനെ സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചങ്ങരംകുളം സ്വദേശി അസറിന്റെ ഭാര്യയും ചങ്ങരംകുളം ടിപ്പു നഗര്‍ കുറ്റിപ്പുള്ളിയില്‍ ഷംസുദ്ദീന്‍- നദീറ ദമ്പതികളുടെ മകളുമായ അസ്ന (20) ആണ് മരിച്ചത്. ആറുമാസം മുന്‍പായിരുന്നു അസ്നയുടെ വിവാഹം. രണ്ട് ദിവസം മുന്‍പാണ് അസ്ന സ്വന്തം വീട്ടിലേക്ക് എത്തിയത്. ഇന്നലെ വീടിന്റെ മുകളിലത്തെ നിലയിലുള്ള കിടപ്പുമുറിയില്‍ അസ്നയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. […]
Read more

മലപ്പുറത്ത് മിനിലോറി ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു; ഒരാൾ കുടുങ്ങിക്കിടക്കുന്നു

മലപ്പുറം: ആതവനാട് മിനിലോറി ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് അപകടം. ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം. വിവിധ കടകളിലേക്ക് നിത്യോപയോഗ സാധനങ്ങൾ എത്തിക്കുന്ന മിനിലോറിയാണ് നിയന്ത്രണംവിട്ട് ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞത്. ലോറിയിൽ കുടങ്ങിക്കടക്കുന്ന ക്ലീനർ മുസ്തഫയെ രക്ഷപ്പെടുത്താനുള്ള ശ്രമം നടന്നുവരികയാണ്. അപകടത്തിനു പിന്നാലെ ലോറി ഡ്രൈവർ ജാഫറിനെ നാട്ടുകാരും പിന്നാലെയെത്തിയ ഫയർഫോഴ്‌സും ചേർന്ന് രക്ഷപ്പെടുത്തി. മറിഞ്ഞ വാഹനം വെള്ളത്തിൽ പൂർണമായും താഴ്ന്നുപോയിട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. മാലിന്യവും പ്ലാസ്റ്റിക്കും നിറഞ്ഞതും […]
Read more

ഫിലിപ് മമ്പാടിനെതിരായ പോക്സോ കേസെടുത്ത് പോലീസ്; റിമാൻഡ് റിപ്പോര്‍ട്ടിൽ ഗുരുതര ആരോപണങ്ങൾ

മലപ്പുറം: പോക്സോ കേസിൽ അറസ്റ്റിലായ മോട്ടിവേഷണൽ സ്പീക്കറും മുൻ പൊലീസുകാരനുമായ ഫിലിപ് മമ്പാടിനെതിരെ റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ. പെൺകുട്ടിയെ കരുതിക്കൂട്ടി കൊണ്ടുപോയതും സംഭവത്തിന് പിന്നാലെ കുടുംബവുമായി ഒത്തുതീർപ്പിന് ശ്രമിച്ചതുമാണ് റിപ്പോർട്ടിലെ പ്രധാന ആരോപണങ്ങൾ. മാനസിക വെല്ലുവിളി നേരിടുന്ന പതിനാറുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് ഫിലിപ് മമ്പാട് അറസ്റ്റിലായത്. സമൂഹത്തിൽ സ്വാധീനമുള്ള പ്രതി മനപ്പൂർവം ഗുരുതര കുറ്റകൃത്യം ചെയ്തതാണെന്നും ജാമ്യം നൽകിയാൽ നിയമ സംവിധാനത്തെ സമൂഹം സംശയത്തോടെ കാണാൻ ഇടയുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. സാക്ഷികളെ സ്വാധീനിക്കാനും വിദേശത്തേക്ക് […]
Read more

വളാഞ്ചേരിയില്‍ കത്തി വീശി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍

മലപ്പുറം: വളാഞ്ചേരിയില്‍ കത്തി വീശി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ കാപ്പ കേസ് പ്രതിയുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍. വളാഞ്ചേരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ സ്ഥിരം പ്രശ്‌നക്കാരനും നിരവധി കേസുകളില്‍ പ്രതിയുമായ ഇരിമ്പിളിയം കൊടുമുടി കണ്ണിത്തൊടി മുഹമ്മദ് ആഷിഖ് (31), ഇരിമ്പിളിയം ഇല്ലത്തുപ്പറമ്പ് വിനോദ് കുമാര്‍ (മങ്കേരി വിനു-31) എന്നിവരെയാണ് രണ്ട് കേസുകളിലായി അറസ്റ്റ് ചെയ്തത്. കൊടുമുടിക്കാവ് താലപ്പൊലി മഹോത്സവവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന പൂരകമ്മിറ്റി അംഗങ്ങളുടെ അടുത്തെത്തി ബഹളം വെക്കുകയും കത്തി വീശി ഭീഷണിപ്പെടുത്തുകയും ചെയ്ത പരാതിയിലാണ് മുഹമ്മദ് ആഷിഖിനെ […]
Read more

60 ലക്ഷം രൂപ വിലവരുന്ന എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ

മലപ്പുറം: മലപ്പുറം കൊണ്ടോട്ടി ചേലേമ്പ്രയിൽ വീണ്ടും വൻ രാസലഹരി വേട്ട. ചേലൂപ്പാടം പ്രദേശത്ത് വാടകവീട്ടിൽനിന്നും വീടിനുമുന്നിൽ നിർത്തിയിട്ട കാറിൽനിന്നുമായി 525.153 ഗ്രാം എം.ഡി.എം.എ. പിടികൂടി. ചേലേമ്പ്ര പൈങ്ങോട്ടൂർ സ്വദേശി ഹാഷിഖിനെ ആണ് പിടികൂടിയത്. മലപ്പുറം എക്‌സൈസ് എൻഫോഴ്‌സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡിലെ എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ എൻ. നൗഫലിന്റെ നേതൃത്വത്തിലുള്ള സംഘവും മലപ്പുറം എക്‌സൈസ് ഇൻസ്പെക്ടറും ഉത്തരമേഖലാ കമ്മിഷണർ സ്‌ക്വാഡ് അംഗവുമായ ടി. ഷിജുമോന്റെ നേതൃത്വത്തിലുള്ള സംഘവും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് മയക്കുമരുന്ന് […]
Read more

ഓൺലൈൻ നിക്ഷേപ തട്ടിപ്പ്; രണ്ടുപേർ പിടിയിൽ

മലപ്പുറം: ഓൺലൈൻ പരസ്യത്തിലൂടെ വാഗ്ദാനം ചെയ്ത ആകർഷക ലാഭവിഹിതത്തിൽ നിക്ഷേപം നടത്തിയ വ്യക്തിക്ക് 47 ലക്ഷം രൂപ നഷ്ടമായി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കാളികാവ് പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കാളികാവ് പൂങ്ങോട് സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് ചേളന്നൂർ പറമ്പിൽ തൊടിയിൽ കെ. സോന , കോവൂർ സ്വദേശി പടിഞ്ഞാറം കണ്ടി റമീഷ് എന്നിവരെയാണ് പിടികൂടിയത്. വാട്സാപ്പ് ഗ്രൂപ്പുകൾ വഴി വ്യാപാര നിക്ഷേപത്തിന് ഉയർന്ന ലാഭവിഹിതം വാഗ്ദാനം ചെയ്ത് വിശ്വാസം നേടിയ ശേഷമാണ് സംഘം […]
Read more

മങ്കട സദാചാര കൊലക്കേസ്: ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കും

മലപ്പുറം: 2016 ജൂൺ 28ന് നടന്ന മങ്കട സദാചാര കൊലക്കേസിൽ അഞ്ചുപ്രതികൾ കുറ്റക്കാരാണെന്ന് തെളിഞ്ഞു. മൂന്ന് പ്രതികളെ കോടതി വെറുതെ വിട്ടു. ഒന്നാംപ്രതി ഷറഫുദ്ദീൻ, രണ്ടാംപ്രതി അബ്ദുൽ ഗഫൂര്‍ മൂന്നാംപ്രതി അബ്ദു നാസര്‍, നാലാംപ്രതി സക്കീര്‍ ഹുസൈൻ, അഞ്ചാംപ്രതി മുഹമ്മദ് സുഹൈൽ എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. പ്രതികൾക്കുള്ള ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കും. സദാചാര പോലീസ് ചമഞ്ഞ് മങ്കട കൂട്ടിൽ നസീര്‍ ഹുസൈനെ മര്‍ദ്ദിച്ചു കൊന്നു എന്നാണ് കേസ്. സുഹൃത്തായ യുവതിയുടെ വീട്ടിൽ പോയതിൻറെ പേരിലായിരുന്നു […]
Read more

ആധുനിക സൗകര്യങ്ങളോടെ ഒരുങ്ങിയ റെയിൽവേ സ്റ്റേഷൻ മന്ദിരത്തിന്റെ ഉദ്ഘാടനം മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു

മലപ്പുറം: അത്യാധുനിക സൗകര്യങ്ങളോടെ ഒരുങ്ങിയ റെയിൽവേ സ്റ്റേഷൻ മന്ദിരത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.മുഹമ്മദ് റിയാസ് നിർവഹിച്ചു. താനൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടന്ന ചടങ്ങിൽ ന്യൂനപക്ഷക്ഷേമ- കായിക- വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ അധ്യക്ഷനായിരുന്നു.പദ്ധതിയുടെ ശിലാഫലക അനാച്ഛാദനവും അദ്ദേഹം നിർവഹിച്ചു. മന്ത്രി വി. അബ്ദുറഹ്മാന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒന്നര കോടി രൂപ ചെലവിട്ടാണ് റെയിൽവേ സ്റ്റേഷൻ നവീകരിച്ചത്. അസൗകര്യങ്ങളിൽ വീർപ്പുമുട്ടിയിരുന്ന റെയിൽവേ സ്റ്റേഷന് പുതിയ വികസന പദ്ധതികൾ […]
Read more

ജനമുന്നേറ്റ യാത്ര പര്യടനം തുടരുന്നു

മലപ്പുറം: തുടരണം താനൂരിന്റെ സുവർണകാലം എന്ന മുദ്രാവാക്യമുയർത്തി സിപിഐ എം താനൂർ ഏരിയാ കമ്മിറ്റി സംഘടിപ്പിക്കുന്ന ജനമുന്നേറ്റ യാത്ര പര്യടനം തുടരുന്നു. രണ്ടാം ദിവസം ഒഴൂർ പുൽപ്പറമ്പിൽ നിന്നും ആരംഭിച്ച് മീനടത്തൂരിൽ സമാപിച്ചു. ചുരങ്ങര, വെള്ളച്ചാൽ, അയ്യായ റോഡ്, താനാളൂർ എന്നിവിടങ്ങളിൽ സ്വീകരണം നൽകി. സ്വീകരണ കേന്ദ്രങ്ങളിൽ ക്യാപ്റ്റൻ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ഇ ജയൻ, വൈസ് ക്യാപ്റ്റൻ ജില്ലാ കമ്മിറ്റിയംഗം എൻ ആദിൽ, മാനേജർ ഏരിയാ സെക്രട്ടറി സമദ് താനാളൂർ, സ്വീകരണ കേന്ദ്രങ്ങളിൽ […]
Read more
Advertisement
WhiteswanTV Footer