Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

‘പാർലമെന്റ് മാർച്ച് രണ്ടാം സ്വാതന്ത്ര്യസമരം’; സോനം വാങ്‌ചുകിന്റെ ആഹ്വാനം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) നാളെ സംഘടിപ്പിക്കുന്ന പാർലമെന്റ് മാർച്ചിനെ രാജ്യത്തിന്റെ “രണ്ടാം സ്വാതന്ത്ര്യസമരം” എന്ന് വിശേഷിപ്പിച്ച് സാമൂഹിക പ്രവർത്തകൻ സോനം വാങ്‌ചുക്. അനീതിയിൽനിന്നും ഭയത്തിൽനിന്നുമുള്ള സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടമാണിതെന്നും മാർച്ച് വൻ വിജയമാക്കണമെന്നും അദ്ദേഹം അനുയായികളോട് അഭ്യർഥിച്ചു.

സഫ്‌ദർജങ് ആശുപത്രിയിൽ ചികിത്സയിലുള്ള വാങ്‌ചുക് ഭാര്യ ഗീതാഞ്ജലി ജെ. അംഗ്‌മോ മുഖേന തയ്യാറാക്കിയ സന്ദേശമാണ് അദ്ദേഹത്തിന്റെ എക്സ് അക്കൗണ്ടിലൂടെ പുറത്തുവിട്ടത്.

“ജൂലൈ 20 ഇന്ത്യയുടെ രണ്ടാം സ്വാതന്ത്ര്യസമരമാണ്. പേപ്പർ ചോർച്ച പോലുള്ള അനീതികളിൽനിന്നുള്ള സ്വാതന്ത്ര്യത്തിനും ഭയത്തിൽനിന്നുള്ള മോചനത്തിനുമുള്ള പോരാട്ടമാണിത്. പാർലമെന്റിലേക്കുള്ള മാർച്ച് വിജയിപ്പിക്കണം,” എന്നാണ് സന്ദേശത്തിൽ പറയുന്നത്. സഫ്‌ദർജങ് ആശുപത്രിയിലെ “നിയമവിരുദ്ധ തടങ്കലിൽ” നിന്നാണ് സന്ദേശം അയക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.

ജന്തർ മന്തറിലെ പ്രതിഷേധവേദിയിൽനിന്ന് തന്നെ ബലമായി മാറ്റി ഇഷ്ടത്തിന് വിരുദ്ധമായി ആശുപത്രിയിൽ പാർപ്പിച്ചിരിക്കുകയാണെന്ന ആരോപണം വാങ്‌ചുക് നേരത്തെയും ഉന്നയിച്ചിരുന്നു. പുതിയ സന്ദേശത്തിലും അതേ ആരോപണം അദ്ദേഹം ആവർത്തിച്ചു.

ജൂലൈ 20-ന് നടക്കുന്ന പാർലമെന്റ് മാർച്ചിന് ആഹ്വാനം നൽകിയിരിക്കുന്നത് കോക്രോച്ച് ജനതാ പാർട്ടിയാണ്. മത്സരപരീക്ഷകളിലെ ക്രമക്കേടുകൾക്ക് ഉത്തരവാദിത്തം ഉറപ്പാക്കുക, പരീക്ഷാ സംവിധാനം സമഗ്രമായി പരിഷ്കരിക്കുക, കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുക എന്നിവയാണ് സമരത്തിന്റെ പ്രധാന ആവശ്യങ്ങൾ.

ജൂൺ 28-നാണ് വാങ്‌ചുക് സി.ജെ.പി.യുടെ സമരത്തിൽ പങ്കുചേർന്നത്. ജന്തർ മന്തറിൽ 21 ദിവസത്തെ നിരാഹാര സമരത്തിനൊടുവിലാണ് അദ്ദേഹത്തെ സഫ്‌ദർജങ് ആശുപത്രിയിലേക്ക് മാറ്റിയത്. വിദ്യാർഥികളിൽനിന്നും യുവജനങ്ങളിൽനിന്നും രാജ്യവ്യാപക പിന്തുണ പാർലമെന്റ് മാർച്ചിന് ലഭിക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

Advertisement
WhiteswanTV Footer