തിരുവനന്തപുരം: ഫുട്‌ബോൾ ലോകകപ്പ് ഫൈനൽ മത്സരം നടക്കുന്നതിനാൽ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.
ലോകകപ്പ് ഫൈനൽ മത്സരം നാളെ പുലർച്ചെ നടക്കുന്നതിനാലാണ് വിദ്യാർത്ഥികളുടെ സൗകര്യം കണക്കിലെടുത്ത് അവധി പ്രഖ്യാപിക്കാൻ തീരുമാനിച്ചത്. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഉടൻ പുറത്തിറങ്ങും.
അതേസമയം, നേരത്തെ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു. പരീക്ഷകൾ മുൻ നിശ്ചയിച്ച പ്രകാരം തന്നെ നടക്കും.


