Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: thiruvanthapuram

സതീശന്റെ മറുപടി ഡീകോഡ് ചെയ്യാൻ മുഖഭാവ വിദഗ്ധനെ നിയമിക്കണം: ആദർശ് എം സജി

തിരുവനന്തപുരം: ഇ.ഡി. റെയ്ഡുമായി ബന്ധപ്പെട്ട വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ മൗനത്തെ പരിഹസിച്ച് എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് ആദർശ് എം. സജി. മുഖ്യമന്ത്രിയുടെ പ്രതികരണങ്ങൾ ഡീകോഡ് ചെയ്യാൻ മാധ്യമങ്ങൾ ആംഗ്യഭാഷ വിദഗ്ധനെയോ മുഖഭാവ വിദഗ്ധനെയോ നിയമിക്കേണ്ടി വരുമെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. കഴിഞ്ഞ ദിവസങ്ങളിലായി മാധ്യമങ്ങൾ നിരവധി തവണ പ്രതികരണം തേടിയിട്ടും വ്യക്തമായ മറുപടി ലഭിക്കാത്ത സാഹചര്യം ചൂണ്ടിക്കാട്ടിയാണ് പരിഹാസ പോസ്റ്റ്. മുഖ്യമന്ത്രിയുടെ പ്രതികരണങ്ങളായി ലഭിച്ചത് മുഖഭാവങ്ങളായിരുന്നുവെന്നും കുറിപ്പിൽ അദ്ദേഹം വിമർശിച്ചു.
Read more

പാർട്ടിക്ക് അകത്തും പുറത്തും കലാപമുണ്ടാക്കാനുള്ള ഗൂഢലക്ഷ്യം: ഇ പി ജയരാജൻ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയൻറെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ റെയ്ഡിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് ഇ പി ജയരാജൻ രംഗത്ത്. പാർട്ടിക്കുള്ളിലും പുറത്തും കലാപം സൃഷ്ടിക്കാനുള്ള ഗൂഢലക്ഷ്യമാണ് ഇത്തരത്തിലുള്ള നടപടികൾക്കുപിന്നിലെന്ന് അദ്ദേഹം ആരോപിച്ചു. ഇഡിയെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കുന്നുവെന്നും, ഇതിൽ കേരള ഭരണകൂടത്തിനും പങ്കുണ്ടെന്നുമാണ് ജയരാജന്റെ വിമർശനം. ഇത് ഇടതുപക്ഷത്തെ വേട്ടയാടാനുള്ള ശ്രമമാണെന്നും, വലതുപക്ഷ ശക്തികൾക്ക് കരുത്ത് നൽകാനുള്ള ആസൂത്രിത നീക്കമാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി–കോൺഗ്രസ് കൂട്ടുകെട്ടിന്റെ ഭാഗമായാണ് ഇത്തരം നടപടികളെന്നും, […]
Read more

രക്ഷാപ്രവർത്തനം: കേസിന്റെ രേഖകൾ തിരുത്തിയിട്ടില്ല:എം ആർ അജിത് കുമാർ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർക്കെതിരായ കേസ് അട്ടിമറിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ എഡിജിപി എം ആർ അജിത് കുമാർ വിശദീകരണവുമായി രംഗത്തെത്തി. കേസുമായി ബന്ധപ്പെട്ട രേഖകൾ താൻ തിരുത്തിയിട്ടില്ലെന്നും ഓഫീസ് ജീവനക്കാർ നടത്തിയ ഇടപെടൽ തന്റെ നിർദ്ദേശപ്രകാരമല്ലെന്നുമാണ് എഡിജിപിയുടെ നിലപാട്. ഉന്നത ഉദ്യോഗസ്ഥർക്കാണ് അദ്ദേഹം അനൗദ്യോഗികമായി ഈ വിശദീകരണം നൽകിയതെന്നാണ് വിവരം. അതേസമയം, അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴിയിൽ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. ആലപ്പുഴ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട പൊലീസ് റിപ്പോർട്ട് തിരുത്താൻ എഡിജിപി സമ്മർദം ചെലുത്തിയതായാണ് മൊഴി. […]
Read more

പാളയത്ത് തെരുവ് യുദ്ധം; പരസ്പരം ഏറ്റുമുട്ടി എസ്എഫ്‌ഐ-കെഎസ്‌യു പ്രവര്‍ത്തകര്‍

തിരുവനന്തപുരം: പാളയത്ത് എസ്‌എഫ്‌ഐയും കെഎസ്‌യുവും തമ്മിൽ വൻ സംഘർഷം. കേരള സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പിലെ വിജയാഘോഷത്തിനിടെയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ഇരുകൂട്ടരും പരസ്പരം കല്ലും കരിങ്കല്ലും എറിഞ്ഞതോടെ സ്ഥിതി നിയന്ത്രണാതീതമായി. സംഘർഷം തടയാൻ പൊലീസ് ആദ്യം ലാത്തിച്ചാർജ് നടത്തിയെങ്കിലും പ്രവർത്തകർ പിന്മാറാൻ തയ്യാറായില്ല. തുടർന്ന് ജലപീരങ്കിയും പിന്നീട് കണ്ണീർവാതകവും പ്രയോഗിച്ചു. പ്രദേശത്ത് ഏറെ നേരം സംഘർഷാവസ്ഥ തുടർന്നു. കേരള സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐ ആറ് സീറ്റുകളും കെഎസ്‌യു നാല് സീറ്റുകളും നേടിയിരുന്നു. വിജയാഘോഷ പ്രകടനത്തിനിടെയാണ് സംഘർഷം ആരംഭിച്ചതെന്ന് […]
Read more

എബോള:പരിഭ്രാന്തി വേണ്ട; പ്രതിരോധ സംവിധാനമൊരുക്കും: ആരോ​ഗ്യ മന്ത്രി

തിരുവനന്തപുരം: എബോള വൈറസ് ബാധയെ പ്രതിരോധിക്കുന്നതിനായി കേരള സർക്കാർ മുന്നേറ്റ നടപടികൾ സ്വീകരിക്കുന്നതായി ആരോഗ്യ മന്ത്രി കെ. മുരളീധരൻ അറിയിച്ചു. പൊതുജനങ്ങൾ അനാവശ്യമായി ആശങ്കപ്പെടരുതെന്നും, യാത്രക്കാരും പൊതുജനങ്ങളും നൽകിയ മാർഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയുടെ അധ്യക്ഷതയിൽ പ്രത്യേക യോഗം ചേരുകയും, എബോള ബാധിത രാജ്യങ്ങളായ ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, സൗത്ത് സുഡാൻ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരെ നിരീക്ഷിക്കുന്നതിന് മാർഗനിർദ്ദേശങ്ങൾ തയ്യാറാക്കുകയും ചെയ്തു. യാത്രക്കാർക്ക് പനി, ക്ഷീണം, തലവേദന, പേശീവേദന, ഛർദ്ദി, വയറിളക്കം, തൊണ്ടവേദന, […]
Read more

ഒടുവിൽ മൂന്നാം നാൾ തീരുമാനം; ഫിഷറീസ് ലീഗിന് തന്നെ

തിരുവനന്തപുരം: മുഖ്യമന്ത്രി ഗവർണർക്ക് കൈമാറിയ പട്ടികയിൽ നിന്ന് ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഫിഷറീസ് വകുപ്പ് മുസ്ലിം ലീഗ് തന്നെയാണ് കൈകാര്യം ചെയ്യുക. സത്യപ്രതിജ്ഞ ചടങ്ങ് നടന്ന ദിവസം രാത്രി തന്നെ വകുപ്പ് വിജഭന ചര്‍ച്ചകൾ പൂർത്തിയായിരുന്നുവെന്നാണ് വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി വിശദമാക്കിയത്. ഗവർണര്‍ സ്ഥലത്ത് ഇല്ലാത്തതുകൊണ്ടാണ് ലിസ്റ്റ് കൊടുക്കാൻ വൈകിയതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. വി ഇ അബ്ദുൾ ഗഫൂർ ഫിഷറീസ് വകുപ്പും അനിൽ കുമാർ റവന്യൂ വകുപ്പും നയിക്കും. സണ്ണി ജോസഫ് വൈദ്യുതി വകുപ്പും പി കെ […]
Read more

തിരുവനന്തപുരത്ത് കൃഷ്ണകുമാറിനെ കളത്തിലിറക്കാൻ BJP

തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ നിയോജകമണ്ഡലത്തിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി ചലച്ചിത്രതാരം സുധീർ കരമന മത്സരിക്കുന്ന സാഹചര്യത്തിൽ ചുവടു മാറ്റി ബിജെപി. മണ്ഡലത്തിൽ നിലവിൽ സ്ഥാനാർഥിയായി നിശ്ചയിച്ചിരുന്ന ജില്ലാ പ്രസിഡന്റ് കരമന ജയനെ മാറ്റിയാണ് നടൻ ജി. കൃഷ്ണകുമാറിനെ കളത്തിലിറക്കാൻ നീക്കം നടത്തുന്നത് . പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം സന്ദർശിച്ച ചിത്രങ്ങളടക്കം കൃഷ്ണകുമാർ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥാനാർഥിത്വം സംബന്ധിച്ച വാർത്തകൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ദൈവികം ഈ ബന്ധമെന്നും ലോകനേതാക്കൾ പോലും ആദരവോടെ ഉറ്റുനോക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ […]
Read more

പത്മനാഭസ്വാമി ക്ഷേത്രത്തിനു മുകളില്‍ ഡ്രോണ്‍ പറത്തിയതിനെതിരെ കേസ്; യുവതിക്കായി അന്വേഷണം

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിനു മുകളില്‍ ഡ്രോണ്‍ പറത്തി കൊറിയൻ യുവതി. കൊറിയന്‍ വ്ലോഗര്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. യുവതിയുടെ വിശദാംശങ്ങള്‍ തേടി പൊലീസ് ഇമിഗ്രേഷന്‍ വിഭാഗത്തിനു കത്തയച്ചു. യുവതി ക്ഷേത്രത്തിനു സമീപം എത്തിയെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഏപ്രില്‍ പത്തിനു ക്ഷേത്രത്തിനു മുകളിലെ നിരോധിത മേഖലയില്‍ ഡ്രോണ്‍ പറത്തിയത് അധികൃതരുടെയും പൊലീസിന്റെയും ശ്രദ്ധയിൽപ്പെട്ടതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. കൊറിയന്‍ വ്ലോഗറായ യുവതിയാണ് ഡ്രോണ്‍ പറത്തിയതെന്നു പൊലീസ് കണ്ടെത്തി. ഇവര്‍ ഇപ്പോള്‍ എവിടെയാണെന്നു കണ്ടെത്താനാണ് ഫോര്‍ട്ട് പൊലീസ് ഇമിഗ്രേഷന്‍ വിഭാഗത്തിനു […]
Read more

നെയ്യാറ്റിൻകര സമാധി :ഗോപൻ സ്വാമിയുടെ കല്ലറ തത്ക്കാലം പൊളിക്കില്ല

നെയ്യാറ്റിൻക്കരയിൽ ഗോപൻ സ്വാമിയുടെ ദുരൂഹ സമാധി പൊളിക്കാൻ എത്തിയപ്പോൾ അരങ്ങേറിയത് നാടകീയ രംഗങ്ങളാണ്. സ്ഥലത്ത് സംഘർഷാവസ്ഥ നില നിൽക്കുന്ന സാഹചര്യമാണുള്ളത്. ഈ സാഹചര്യം കണക്കിലെടുത്ത് കല്ലറ തല്ക്കാലം പൊളിക്കില്ലെന്ന തീരുമാനത്തിലേക്ക് ജില്ലാ ഭരണകൂടം എത്തിയിരിക്കുകയാണ് . സമാധി തുറക്കാൻ അനുവദിക്കില്ലെന്ന നിലപാടില്‍ ഗോപന്‍ സ്വാമിയുടെ ഭാര്യയും മകനും, അമ്മയും കല്ലറയ്ക്ക് മുന്നിലിരുന്ന് പ്രതിഷേധിച്ചിരുന്നു. ഇവരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കുകയും ചെയ്തിരുന്നു. നിലവിൽ ഗോപൻ സ്വാമിയെ കാണാനില്ലെന്ന പരാതിയാണ് നെയ്യാറ്റിൻകര പോലീസ് എടുത്തിരിക്കുന്നത് . .നാട്ടുകാർ നൽകിയ […]
Read more

കരകുളം എഞ്ചിനീയറിം​ഗ് കോളേജ് ഉടമയുടെ ഫോണിൽ നിന്നും ആത്മഹത്യക്കുറിപ്പ് കിട്ടി

തിരുവനന്തപുരം കരകുളത്തെ എഞ്ചിനീയറിം​ഗ് കോളേജിൽ കണ്ടെത്തിയ കത്തിക്കരിഞ്ഞ മൃതദേഹം കോളേജ് ഉടമ അബ്ദുൾ അസീസ് താഹയുടേത് തന്നെയെന്നതിന് കൂടുതൽ തെളിവുകൾ പുറത്ത്. ഇദ്ദേഹത്തിന്റെ മൊബൈൽ ഫോണിലെ ​ഗാലറിയിൽ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തി. മരണമല്ലാതെ മറ്റൊരു വഴിയില്ലാണ് കുറിപ്പിൽ പറയുന്നത്. ഇത് നേരത്തെ തയ്യാറാക്കിയ കുറിപ്പാണെന്ന് പൊലീസ് വ്യക്തമാക്കി. മൊബൈൽ ഫോണിൽ നിന്ന് മറ്റ് ദൃശ്യങ്ങൾ ഒന്നും കണ്ടെടുക്കാനായില്ല. ഒരാഴ്ചക്കകം ഡിഎൻഎ ഫലമെത്തും. കൂടുതൽ വ്യക്തതക്കായി ഡിഎൻഎ ഫലം കാത്തിരിക്കുകയാണ് അധികൃതർ. ഇന്നലെയായിരുന്നു നെടുമങ്ങാട്-മുല്ലശ്ശേരി റോഡിലുള്ള പിഎ […]
Read more
Advertisement
WhiteswanTV Footer