സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Kerala

മുടി മുറിച്ചത് അച്ചടക്കം കാക്കാന്‍; മണവാളനെതിരെ പൊലീസ് റിപ്പോര്‍ട്ട്

തൃശ്ശൂര്‍: യൂട്യൂബര്‍ മണവാളന്റെ മുടി മുറിച്ചത് ജയിലിനകത്തെ അച്ചടക്കം കാക്കാനാണെന്ന് വിയ്യൂര്‍ ജില്ലാ ജയില്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട്. വധശ്രമത്തിന് റിമാന്‍ഡിലായി തൃശൂര്‍ ജില്ലാ ജയിലില്‍ എത്തിയ മണവാളന്‍ എന്ന മുഹമ്മദ് ഷഹിന്‍ ഷായുടെ മുടിയാണ് ജയില്‍ ചട്ടപ്രകാരം മുറിച്ചത്. മുടി മുറിച്ചതിന് പിന്നാലെ അസ്വസ്ഥത കാണിച്ച മണവാളനെ തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നു. മണവാളന്റെ മുടി മുറിച്ചത് വിവാദമായതിന് പിന്നാലെയാണ് ജയില്‍ ആസ്ഥാനത്ത് നിന്ന് അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. സെല്ലില്‍ മറ്റു തടവുകാര്‍ക്ക് മണവാളന്‍ പ്രയാസമുണ്ടാക്കിയെന്നും റിപ്പോര്‍ട്ടില്‍ […]
Read more

ക്രിസ്തുമസ് – പുതുവത്സര ബമ്പറിന് റെക്കോഡ് വില്പന; ഇതുവരെ 33,78,990 ടിക്കറ്റുകൾ വിറ്റു

സംസ്ഥാന ഭാഗ്യക്കുറിയുടെ ഇത്തവണത്തെ ക്രിസ്തുമസ് – പുതുവത്സര ബമ്പർ ടിക്കറ്റ് റെക്കോഡ് വില്പന തുടരുന്നു. 40 ലക്ഷം ടിക്കറ്റുകളിൽ ഇന്നലെ (ജനുവരി – 23) വരെ 33,78,990 ടിക്കറ്റുകൾ വിറ്റു പോയി. കഴിഞ്ഞ വർഷത്തെ ക്രിസ്തുമസ് -പുതുവത്സര ബമ്പർ ടിക്കറ്റു വില്പനയുമായി താരതമ്യം ചെയ്യുമ്പോൾ 11 ലക്ഷത്തോളം ടിക്കറ്റുകൾ അധികമായി ഇത്തവണ വിറ്റു പോയി. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റത് 6,95,650 ടിക്കറ്റുകളാണ് ഇവിടെ വിറ്റഴിച്ചത്. 3,92,290 ടിക്കറ്റുകൾ വിറ്റു കൊണ്ട് തിരുവനന്തപുരം ജില്ല […]
Read more

വയനാട്ടില്‍ വീണ്ടും കടുവ ആക്രമണം: സ്ത്രീക്ക് ദാരുണാന്ത്യം

കല്‍പറ്റ: വയനാട് മാനന്തവാടിയില്‍ കടുവ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു. വനംവകുപ്പ് താല്‍ക്കാലിക വാച്ചര്‍ അച്ഛപ്പന്റെ ഭാര്യ രാധയാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മാനന്തവാടി പഞ്ചാരിക്കൊല്ലി പ്രിയദര്‍ശിനി എസ്റ്റേറ്റ് സമീപത്തുവെച്ചാണ് ആക്രമണം നടക്കുന്നത്. തോട്ടത്തില്‍ കാപ്പി വിളവെടുപ്പിന് പോയപ്പോഴായിരുന്നു ആക്രമണം. ആദിവാസി വിഭാഗത്തില്‍ നിന്നുളള സ്ത്രീയാണ് രാധ. ഒന്നിലധികം കടുവകള്‍ പ്രദേശത്തുണ്ടെന്ന് നാട്ടുകാര്‍ നേരത്തെ മുതല്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.
Read more

ജയം ലക്ഷ്യം; ഈസ്റ്റ് ബംഗാളിനെതിരെ കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്നിറങ്ങും

കഴിഞ്ഞ മത്സരത്തിൽ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റിനോട് സമനിലയിൽ പിരിഞ്ഞ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് അടുത്ത മത്സരത്തിനിറങ്ങും. ഈസ്റ്റ് ബംഗാള്‍ എഫ്‌സിയാണ് എതിരാളികള്‍. ഈസ്റ്റ് ബംഗാള്‍ എഫ്‌സിയാണ് എതിരാളികള്‍. പതിനേഴു മത്സരങ്ങളിൽ നിന്ന് 21 പോയിന്റുമായി എട്ടാം സ്ഥാനത്താണ് കേരള ബ്ലാസ്‌റ്റേഴ്‌സ്. 16 മത്സരങ്ങളിൽ നിന്ന് 14 പോയിന്റുള്ള ഈസ്റ്റ് ബംഗാള്‍ നിലവില്‍ പതിനൊന്നാം സ്ഥാനത്താണ്. ഈസ്റ്റ് ബംഗാളിനെതിരെ കൊച്ചിയില്‍ നേടിയ വിജയം ആവര്‍ത്തിക്കാനാണ് ബ്ലാസ്‌റ്റേഴ്‌സ് ലക്ഷ്യം. കോച്ചിന്റെ താല്‍ക്കാലിക ചുമതലയുള്ള പുരുഷോത്തമന് കീഴിലെ നേട്ടങ്ങളില്‍ പ്രതീക്ഷ വെക്കുകയാണ് […]
Read more

ചേന്ദമംഗലം കൂട്ടക്കൊല; പ്രതി ഋതു ജയനെ റിമാൻഡ് ചെയ്തു

കൊച്ചി: ചേന്ദമംഗലം കൂട്ടക്കൊലപാതക കേസില്‍ പ്രതി ഋതു ജയനെ റിമാന്‍ഡ് ചെയ്തു. പ്രതിയുടെ കസ്റ്റഡി കാലാവധി ഇന്നോടെ അവസാനിച്ചിരുന്നു. പിന്നാലെയാണ് പറവൂര്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്യാനുളള ഉത്തരവ് നല്‍കിയത്. കോടതി അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് വടക്കേക്കര പൊലീസിന് നല്‍കിയിരുന്നത്. കൊലപാതകം നടന്ന വീട്ടിലെത്തിച്ച് ഇന്നലെ ഋതുവിന്റെ തെളിവെടുപ്പ് നടത്തിയിരുന്നു. ജനരോഷം ഉണ്ടാകുമെന്ന സൂചനയില്‍ അതിരാവിലെ ആയിരുന്നു തെളിവെടുപ്പ്. ആറും പതിനൊന്നും വയസ്സുള്ള പെണ്‍കുട്ടികളാണ് കേസിലെ പ്രധാന സാക്ഷികള്‍. കുട്ടികളുടെ മൊഴി കഴിഞ്ഞദിവസം പൊലീസ് രേഖപ്പെടുത്തിയിരുന്നു. ആക്രമണത്തില്‍ […]
Read more

റെക്കോര്‍ഡ് തിരുത്തി സ്വര്‍ണവില കുതിക്കുന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡ് തിരുത്തി വീണ്ടും മുന്നേറുന്നു. ഇന്ന് 240 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 60,440 രൂപയായി. ഗ്രാമിന് 30 രൂപയാണ് വര്‍ധിച്ചത്. 7555 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ബുധനാഴ്ച ഒറ്റയടിക്ക് 600 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 60,000 കടന്നത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു പവന്‍ വില. സ്വര്‍ണവില കഴിഞ്ഞ 5 വര്‍ഷമായി 1700- 2000 ഡോളറില്‍ നിന്നും കാര്യമായി ഉയര്‍ച്ചയില്ലാതെ തുടരുകയായിരുന്നു. എന്നാല്‍ അന്താരാഷ്ട്ര […]
Read more

പരീക്ഷ ഹാളില്‍ അധ്യാപകര്‍ക്കും മൊബൈല്‍ ഫോണ്‍ വിലക്ക്

പരീക്ഷ ഹാളില്‍ അധ്യാപകര്‍ക്കും മൊബൈല്‍ ഫോണ്‍ വിലക്ക്. ഹയര്‍സെക്കന്‍ഡറി പരീക്ഷ വിഭാഗമാണ് ഉത്തരവ് ഇറക്കിയത്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവാണ് പുറത്തുവന്നത്. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്താലും പരീക്ഷ ഹാളില്‍ അനുവദിക്കില്ല. പരീക്ഷ ക്രമക്കേട് തടയാനാണ് നടപടി. കൃത്യവും സുഗമവുമായ പരീക്ഷാ നടത്തിപ്പിന് പരീക്ഷാ ഹാളില്‍ ഇന്‍വെജിലേറ്റര്‍മാര്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നത് ഇനിമുതല്‍ അനുവദനീയമല്ലെന്നും ഉത്തരവില്‍ പറയുന്നു.
Read more

ചതിയൻ ചന്തു വീണ്ടും എത്തുന്നു : അടുത്തമാസം ഒരു വടക്കൻ വീരഗാഥ വീണ്ടും തിയേറ്ററിൽ

മലയാള സിനിമയിലെ എക്കാലത്തെയും ക്ലാസിക് സിനിമകളിൽ ഒന്നാണ് ഒരു വടക്കൻ വീരഗാഥ . കൂടാതെ മമ്മൂട്ടിയുടെ അഭിനയയാത്രയിലെ തന്നെ എക്കാലത്തേയും മികച്ച ചിത്രങ്ങളിലൊന്നുകൂടിയാണിത് . 1989 ഏപ്രിൽ 14 നാണ് എംടിയുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത ചിത്രം പുറത്തിറങ്ങിയത്. ഇപ്പോഴിതാ ചിത്രം വീണ്ടും റീ റിലീസിങ്ങിന് ഒരുങ്ങുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത്.എസ് ക്യൂബ് ഫിലിംസ് ആണ് നൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെ ചിത്രം വീണ്ടും പ്രദര്‍ശനത്തിന് എത്തിക്കുന്നത്. കൂടാതെ ഫോര്‍ കെ ഡിജിറ്റല്‍ മിഴിവിലും ഡോള്‍ബി […]
Read more

രണ്ടു ഗഡു ക്ഷേമപെന്‍ഷന്‍ ഇന്നുമുതല്‍

ക്ഷേമനിധി, സാമൂഹ്യസുരക്ഷ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് രണ്ടു ഗഡു പെന്‍ഷന്‍ ഇന്ന് മുതല്‍ ലഭിക്കും. 26.62 ലക്ഷംപേരുടെ ബാങ്ക് അക്കൗണ്ടിലും മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലും പെന്‍ഷന്‍ എത്തും. 62 ലക്ഷത്തിലേറെപേര്‍ക്ക് 3200 രൂപവീതമാണ് ലഭിക്കുക. ജനുവരിയിലെ പെന്‍ഷനും ഒപ്പം ഒരു ഗഡു കുടിശ്ശികയുമാണിത്. ഇതിന് 1604 കോടിയാണ് സര്‍ക്കാര്‍ അനുവദിച്ചത്.
Read more

അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ ആനയെ കണ്ടെത്തി

തൃശൂർ: അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ നിലയിൽ കാട്ടാനയെ കണ്ടെത്തി. വെറ്റിലപ്പാറ ഭാഗത്താണ് ആനയെ കണ്ടെത്തിയത്. രണ്ട് ദിവസം മുൻപ് ആന ഉണ്ടായിരുന്ന തുരുത്തിൽ തന്നെയാണ് മറ്റ് രണ്ട് ആനകൾക്കൊപ്പം ഈ ആനയെയും കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് ദിവസമായി വനവകുപ്പ് ഉദ്യോഗസ്ഥർ ആനയ്ക്കായി തെരച്ചിൽ നടത്തിവരികയായിരുന്നു. വൈൽഡ് ലൈഫ് ചീഫ് സർജൻ ഡോക്ടർ അരുൺ സക്കറിയുടെ നേതൃത്വത്തിലുള്ള 50 അംഗ സംഘമാണ് അണയ്ക്കായി തെരച്ചിൽ നടത്തിയിരുന്നത്. ചാലക്കുടിപ്പുഴയിലെ തുരുത്തിൽ നിന്ന് മാറ്റി മയക്കുവെടി വെക്കാനുള്ള ശ്രമത്തിൻറെ ഭാഗമായി പടക്കം […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.