സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Kerala

ഉമ തോമസ് എംഎല്‍എ ആശുപത്രി വിടാന്‍ വൈകും

കൊച്ചി: ഉമ തോമസ് എംഎല്‍എ ആശുപത്രി വിടാന്‍ ഒരാഴ്ച കൂടി സമയം എടുക്കും. നിലവില്‍ ഫിസിയോതെറാപ്പി നടക്കുന്നത് കൊണ്ടാണ് ഡിസ്ചാര്‍ജ് ഒരാഴ്ചത്തേക്ക് കൂടി നീട്ടിയത്. അതേസമയം ഒറ്റയ്ക്ക് എഴുന്നേല്‍ക്കാനും നടക്കാനും എംഎല്‍എക്ക് കഴിയുന്ന സാഹചര്യത്തില്‍ ആശുപത്രിയില്‍ തന്നെ ഓഫീസ് സൗകര്യം ഒരുക്കാന്‍ കഴിഞ്ഞ ദിവസം തീരുമാനമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലെക്കറും ഉമ്മാ തോമസിനെ സന്ദര്‍ശിച്ചിരുന്നു. മികച്ച ചികിത്സ ലഭ്യമാക്കിയതിന് ഉമ തോമസ് മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ചു. എന്നാല്‍ അത് തന്റെ കടമയാണെന്നായിരുന്നു […]
Read more

സംസ്ഥാന കോണ്‍ഗ്രസിലെ ഭിന്നത: ലീഗിന് അതൃപ്തി

തിരുവനന്തപുരം: സംസ്ഥാനത്തെ കോൺഗ്രസിനുള്ളിലെ ഭിന്നതയിൽ ഘടകകക്ഷിയായ ലീഗിന് കടുത്ത അതൃപ്തി. നിയമസഭ തെരഞ്ഞെടുപ്പിന് ഒന്നര വർഷക്കാലം മാത്രം ബാക്കിനിൽക്കേ പാർട്ടിയിലെ വിഭാഗീയത തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെയും ബാധിക്കുമെന്ന് ലീഗ് പറയുന്നു. ഭരണപക്ഷത്തിനെതിരെ സമരങ്ങൾ ചെയ്ത് സജീവമാകേണ്ട സമയത്ത് പരസ്പരം തമ്മിലടിക്കുന്ന കോൺഗ്രസിന്റെ സമീപനം ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും ലീഗ് നേതാക്കൾ വിലയിരുത്തുന്നു. വിഷയത്തിൽ കോൺഗ്രസ് ഹൈക്കമാന്റുമായി ലീഗ് നേതൃത്വം ആശയ വിനിമയം നടത്തിയെന്നും അറിയുന്നു. അതേസമയം, സംസ്ഥാനത്തെ കോൺഗ്രസിനുള്ളിലെ ഭിന്നതയിൽ ദേശീയ നേതൃത്വത്തിന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ […]
Read more

നടിയെ ആക്രമിച്ച കേസിൽ പ്രതിഭാഗത്തിന്റെ മറുപടി വാദം ഇന്ന്

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടപടികള്‍ അവസാനഘട്ടത്തിലേക്ക് എത്തി. പ്രോസിക്യൂഷന്റെ വാദം പൂര്‍ത്തിയായിരിക്കുകയാണ്. നടൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതിഭാഗത്തിന്റെ മറുപടി വാദം ഇന്ന് ആരംഭിക്കും. പ്രതിഭാഗത്തിന്റെ വാദം പൂർത്തിയായാൽ കോടതി വിധി പറയാനായി കേസ് മാറ്റിവയ്ക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയ്ക്കാണ് വിചാരണ ചുമതലയുള്ളത്. സാക്ഷി വിസ്താരം, പ്രതികളുടെ മൊഴിയെടുപ്പ് തുടങ്ങി വിചാരണയുടെ പ്രധാന നടപടിക്രമങ്ങള്‍ ഡിസംബറോടെ പൂര്‍ത്തിയായി. തുടര്‍ന്ന്, ഏകദേശം ഒരു മാസക്കാലം നീണ്ട പ്രോസിക്യൂഷന്‍ വാദം കോടതി കേട്ടു. കേസില്‍ നടന്‍ ദിലീപ് ഉള്‍പ്പെടെ […]
Read more

പുരപ്പുറ സൗരോർജ്ജ പദ്ധതിയിൽ കേരളം ഒന്നാമത്

കേരളം പുരപ്പുറ സൗരോർജ്ജ പദ്ധതിയിൽ ആദ്യ സ്ഥാനത്തെത്തി, 99.97% വാർഷിക വളർച്ച രേഖപ്പെടുത്തി. ഊർജ്ജ കേരള മിഷനിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഈ പദ്ധതിയിലാണ് സോളാർ നിലയങ്ങൾ സ്ഥാപിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്ര 75.26% വളർച്ചയും, മൂന്നാം സ്ഥാനത്തുള്ള ഗുജറാത്ത് 60% വളർച്ചയും കൈവരിച്ചിട്ടുണ്ട്. 2020 മുതൽ കേരളത്തിൽ പുരപ്പുറ സൗരോർജ്ജ വൈദ്യുതി ഉൽപാദനം വർഷംതോറും ഇരട്ടിയായതായി കണക്കുകൾ സൂചിപ്പിക്കുന്നു. 2024 ഒക്ടോബർ 10 വരെ 946.9 മെഗാവാട്ട് ശേഷിയുള്ള 1,51,922 സോളാർ നിലയങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. […]
Read more

പ്രിൻസിപ്പലിനെതിരെ വധഭീഷണി മുഴക്കിയ സംഭവം; വിദ്യാർഥിക്ക് കൗൺസലിങ്, ചേർത്തു നിർത്താൻ പിടിഎ

പാലക്കാട്: മൊബൈൽ ഫോൺ വാങ്ങി വെച്ചതിന് പ്രധാനാധ്യാപകനെതിരെ വധഭീഷണി മുഴക്കിയ സംഭവത്തിൽ ആനക്കര ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയെ ചേർത്തുനിർത്താൻ ഒരുങ്ങി സ്കൂൾ പിടിഎ. വിദ്യാർത്ഥിക്ക് കൗൺസലിങ് നൽകും. കുട്ടിയുടെ പെരുമാറ്റത്തിൽ ഉണ്ടായ പ്രശ്നത്തിന് സ്കൂളിന്റെ ഭാഗത്ത് നിന്നും ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും ചേർത്തുനിർത്തുമെന്നും അധ്യാപക രക്ഷാകർത്തൃ സമിതി തീരുമാനിച്ചു. സംഭവിച്ച കാര്യങ്ങളിൽ കുട്ടിക്ക് പശ്ചാത്താപം ഉണ്ടെന്നും മാപ്പ് പറയാൻ തയ്യാറാണെന്നും അധ്യാപകരോടും പോലീസിനോടും പറഞ്ഞെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കി. വീഡിയോ പ്രചരിപ്പിച്ചത് തങ്ങൾ അല്ലെന്നും സ്കൂൾ അധികൃതർ […]
Read more

30 ലക്ഷത്തോളം വിലവരുന്ന നിരോധിത ഉൽപ്പന്നങ്ങൾ പിടികൂടി; പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കി പോലീസ്

പാലക്കാട്: മുക്കാൽ ലക്ഷം നിരോധിത ഉൽപ്പന്നങ്ങൾ പോലീസും എക്സൈസും ചേർന്നുള്ള സംയുക്ത പരിശോധനയിൽ പിടികൂടി. 30 ലക്ഷത്തോളം രൂപയുടെ 75,000 പാക്കറ്റ് ഹാൻസ് ചാലിശ്ശേരിയിലെ സ്വകാര്യ വാടക കെട്ടിടത്തിൽ സൂക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. കുന്നത്തേരി പ്രദേശത്ത് ഒരു സ്വകാര്യ വ്യക്തിയുടെ വാടക കെട്ടിടത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്. നൂറോളം ചാക്കുകളിൽ നിറച്ച നിലയിൽ കണ്ടെത്തിയ ഉൽപ്പന്നങ്ങൾക്ക് പിന്നിലെ പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി.
Read more

പുത്തൻവേലിക്കരയിൽ നാല് വയസുകാരിയെ പീഡിപ്പിച്ച കേസ്; ഒരാൾ അറസ്റ്റിൽ

കൊച്ചി: എറണാകുളം പുത്തൻവേലിക്കരയിൽ നാലു വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രാദേശിക സി.പി.എം പ്രവർത്തകനും സിനിമ മേക്കപ്പ് കലാകാരനുമായ സുബ്രഹ്മണ്യനെ ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന സുബ്രഹ്മണ്യനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. സുഹൃത്തിന്റെ മകളായ നാല് വയസുകാരിയെ പീഡിപ്പിച്ചെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്. ചെങ്ങമനാട് പൊലീസ് കേസിൽ എഫ്ഐആർ തയ്യാറാക്കിയതോടെയാണ് സുബ്രഹ്മണ്യൻ ഒളിവിൽ പോയത്. സിപിഎം ഇയാളെ സംരക്ഷിക്കുന്നുവെന്നാരോപിച്ച് പ്രാദേശികമായി കോൺഗ്രസ് അടക്കം കുട്ടിയുടെ കുടുംബവും മുന്നോട്ടുവന്നിരുന്നു. കേസിന്റെ പശ്ചാത്തലത്തിൽ സി.പി.എം ബ്രാഞ്ച് […]
Read more

ഹയർ സെക്കൻഡറി പരീക്ഷ നടത്താൻ പണമില്ല; വിദ്യാർത്ഥികളുടെ ഫീസ് ഉപയോ​ഗിച്ച് നടത്താൻ ഉത്തരവിറക്കി സർക്കാർ

തിരുവനന്തപുരം: ഹയർ സെക്കൻഡറി പൊതുപരീക്ഷകൾ നടത്താൻ ആവശ്യമായ പണമില്ലാത്ത സാഹചര്യത്തിൽ പണം വിദ്യാർത്ഥികളിൽ നിന്ന് ഫീസായും മറ്റും പിരിച്ചെടുത്ത് പരീക്ഷ നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി. മാർച്ചിൽ തുടങ്ങുന്ന പരീക്ഷയുടെ ചെലവുകൾ കൈകാര്യം ചെയ്യാനായി വിദ്യാഭ്യാസ വകുപ്പിന് നിലവിൽ വേണ്ട തുക അക്കൗണ്ടിൽ ഇല്ലെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. മാർച്ച് 3നാണ് ഹയർ സെക്കൻഡറി പരീക്ഷകൾ ആരംഭിക്കുന്നത്. ഈ സാഹചര്യത്തിലാണ് സർക്കാർ പുതിയ ഉത്തരവിറക്കിയത്.
Read more

വിനോദ സഞ്ചാര മേഖലയ്ക്ക് ഉണര്‍വേകാന്‍ സ്റ്റാര്‍ട്ടപ്പ് ആശയങ്ങള്‍: സംസ്ഥാന ടൂറിസം വകുപ്പും സ്റ്റാര്‍ട്ടപ്പ് മിഷനും ധാരണാപത്രം ഒപ്പിട്ടു

തിരുവനന്തപുരം: കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയില്‍ നൂതനാശയങ്ങള്‍, സംരംഭകത്വം, സാങ്കേതികവിദ്യ എന്നിവയിലൂടെ പരിവര്‍ത്തനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ടൂറിസം വകുപ്പും ധാരണാപത്രം ഒപ്പുവെച്ചു. ടൂറിസം വകുപ്പ് മന്ത്രി പി എ. മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തില്‍ ടൂറിസം വകുപ്പ് ഡയറക്ടര്‍ ശിഖ സുരേന്ദ്രനും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബികയുമാണ് ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പിട്ടത്.പുതിയ സാമ്പത്തിക വര്‍ഷത്തില്‍ വിനോദസഞ്ചാര മേഖലയില്‍ നൂതനാശയങ്ങളുടെ മേധാവിത്തമുണ്ടാകുന്ന വിധത്തിലാണ് പദ്ധതികള്‍ നടപ്പിലാക്കുകയെന്ന് മന്ത്രി പി എ. […]
Read more

അഡ്വ എം പി കൃഷ്ണന്‍ നായര്‍ രചിച്ച” അഭിഭാഷകന്റെ തീര്‍ത്ഥയാത്ര”പുസ്തക പ്രകാശനം നാളെ

കൊച്ചി : കേരള ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ അഡ്വ എം പി കൃഷ്ണന്‍ നായര്‍ രചിച്ച ഒരു അഭിഭാഷകന്റെ തീര്‍ത്ഥയാത്ര എന്ന പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം നാളെ (23-ന്) എറണാകുളം ഹൈക്കോടതി ഹാളില്‍ നടക്കും. മുന്‍ സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് സിറിയക് ജോസഫ് ആമുഖ ഭാഷണം നടത്തും. വൈകിട്ട് 4.45 ന് നടക്കുന്ന ചടങ്ങില്‍വെച്ച് ഡല്‍ഹി ചീഫ് ജസ്റ്റിസും ആംഡ് ഫോഴ്‌സ് ട്രൈബ്യൂണല്‍ ചെയര്‍മാനുമായ ജസ്റ്റിസ് രാജന്ദ്ര മേനോന്‍ പ്രകാശന കര്‍മ്മം നിര്‍വ്വഹിക്കും. കേരള ഹൈക്കോടതി ജഡ്ജ് […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.