സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Kerala

അധ്യാപകര്‍ക്ക് നേരെ വിദ്യാര്‍ത്ഥി ഭീഷണി മുഴക്കിയ സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ ഇടപെടുന്നു

പാലക്കാട്: അധ്യാപകര്‍ക്ക് നേരെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഭീഷണി മുഴക്കിയ സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ ഇടപെടുന്നു. പാലക്കാട് ആനക്കര ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു സംഭവം. മൊബൈല്‍ ഫോണ്‍ പിടിച്ചു വെച്ചതിനാണ് വിദ്യാര്‍ത്ഥി അധ്യാപകര്‍ക്ക് നേരെ ഭീഷണി മുഴക്കിയത്. എന്നാല്‍ ഈ ഭീഷണി മുഴക്കുന്ന വീഡിയോയും അത് എങ്ങനെ പുറത്തുവന്നുവെന്ന കാര്യവും കമ്മീഷന്‍ പരിശോധിക്കും. ഫെബ്രുവരി ആറിന് സ്‌ക്കൂളില്‍ സന്ദര്‍ശനം നടത്തുമെന്നും ബാലവകാശകമ്മീഷന്‍ അറിയിച്ചു. സംഭവത്തില്‍ ഹയര്‍ സെക്കണ്ടറി ജോയിന്റ് ഡയറക്ടര്‍ സ്‌കൂള്‍ അധികൃതരില്‍ നിന്ന് റിപ്പോര്‍ട്ട് […]
Read more

ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജിക്ക് പാലഭിഷേകം: തടഞ്ഞ് പൊലീസ്

പാറശാല ഷാരോൺ വധക്കേസിൽ പ്രതിക്ക് വധശിക്ഷ വിധിച്ച ജഡ്‌ജി എ എം ബഷീറിന്റെ കട്ടൗട്ടില്‍ പാലഭിഷേകം നടത്താന്‍ ശ്രമം. ഓൾ കേരളമെൻസ് അസോസിയേഷൻ സംഘടന പ്രവർത്തകരാണ് ഷാരോൺ വധക്കേസ് പ്രതിക്ക് തൂക്കുകയർ വിധിച്ച നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് ജഡ്ജിയുടെ കട്ട്ഔട്ടിൽ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ വെച്ച് പാലഭിഷേകം നടത്താന്‍ ശ്രമിച്ചത്. രാഹുല്‍ ഈശ്വറാണ് പരിപാടി ഉദ്ഘാടനം ചെയ്യാനായി എത്തിയിയത് എന്നാൽ പോലീസ് സംഘടനാ പ്രവര്‍ത്തകര്‍ക്ക് നോട്ടീസ് നല്‍കുകയും, കട്ടൗട്ട് നിര്‍മ്മിക്കാനായി കൊണ്ടുവന്ന ഫ്ളക്സ് പിടിച്ചെടുക്കുകയും ചെയ്തു. പരിപാടിക്കെത്തിയപ്പോള്‍ […]
Read more

സമീപകാലത്തെ ഏറ്റവും വലിയ സ്പിരിറ്റ് വേട്ട; കുളപ്പുറത്ത് 20,000 ലിറ്റർ സ്പിരിറ്റ് പിടികൂടി

മലപ്പുറം: മലപ്പുറം കുളപ്പുറത്ത് വൻ സ്പിരിറ്റ് വേട്ട. ഇരുപതിനായിരം ലിറ്ററിലധികം വരുന്ന സ്പിരിറ്റാണ് പിടികൂടിയത്. തമിഴ്‌നാട് രെജിസ്ട്രേഷൻ ചരക്ക് ലോറിയെ പിന്തുടർന്ന പാലക്കാട് എസ് പിയുടെ ഡാൻസഫ് സ്ക്വാഡാണ് സ്പിരിറ്റ് പിടികൂടിയത്. 635 ക്യാനുകളിലായാണ് സ്പിരിറ്റ് കണ്ടെടുത്തത്. കർണാടകയിൽ നിന്നുമാണ് സ്പിരിറ്റ് ലോറി എത്തിയത്. സമീപകാലത്ത് കേരളം കണ്ട ഏറ്റവും വലിയ സ്പിരിറ്റ് വേട്ടയാണ് കുളപ്പുറത്ത് പിടികൂടിയത്. ലോറി ഡ്രൈവറേയും ക്ലീനറേയും പൊലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്നാട് സ്വദേശികളായ അൻപഴകൻ, മൊയ്തീൻ എന്നിവരാണ് പിടിയിലായത്.
Read more

പിപിഇ കിറ്റ് വാങ്ങിയതിൽ ഒരു അപാകതയുമില്ലെന്ന് ഡോ.തോമസ് ഐസക്

തിരുവനന്തപുരം: കോവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിയതിൽ ഒരു അപാകതയും ഇല്ലെന്ന് മുൻമന്ത്രി ഡോ.തോമസ് ഐസക്. കോവിഡ് കാലത്ത് സർക്കാർ അടിയന്തര ഇടപെടൽ നടത്തിയിട്ടുണ്ടെന്നും പിപിഇ കിറ്റ് വാങ്ങിയത് ഗുണമേന്മ നോക്കിയാണെന്നും അദ്ദേഹം പറഞ്ഞു. സിഎജി എന്ത് ഡാറ്റയാണ് അടിസ്ഥാനപ്പെടുത്തിയത്, തനിക്ക് എമർജൻസി പർച്ചേസ് കമ്മിറ്റിയിലാണ് വിശ്വാസം എന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ സിഎജിയെ അല്ല, സിഎജി രാഷ്ട്രീയം കളിക്കുകയാണ്. സിഎജി കേരളത്തിനെതിരായ കുരിശു യുദ്ധത്തിൻ്റെ ഭാഗം ആണെന്നും മിക്ക ഭരണഘടന സ്ഥാപനങ്ങളും ബിജെപി രാഷ്ട്രീയവൽക്കരിച്ചുവെന്നും അതിന് […]
Read more

ജിയോ മൊബൈല്‍ ഡിജിറ്റല്‍ സര്‍വീസസിന്റെ പ്രസിഡന്റായി മലയാളി സജിത് ശിവാനന്ദൻ

മുംബൈ: ജിയോ മൊബൈല്‍ ഡിജിറ്റല്‍ സര്‍വീസസിന്റെ പ്രസിഡന്റായി മലയാളി സജിത് ശിവാനന്ദൻ ചുമതലയേറ്റു. നിര്‍മിതബുദ്ധി കേന്ദ്രീകരിച്ചുള്ള ഡിജിറ്റല്‍ സേവനങ്ങളുടെ പുരോഗതിയ്ക്ക് വേണ്ടിയുള്ള ചുമതലകളാണ് സജിത്തിനു നല്‍കിയിരിക്കുന്നത്. ഡിസ്‌നി ഹോട്ട്സ്റ്റാര്‍ മുന്‍ സി.ഇ.ഒ ആയിരുന്ന സജിത്ത് സ്റ്റാര്‍ ഇന്ത്യയെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വയാകോം 18-ല്‍ ലയിപ്പിച്ചതിനെ തുടര്‍ന്ന് 2024 ഒക്ടോബറിൽ ഡിസ്‌നി ഹോട്ട്സ്റ്റാറിന്റെ സി.ഇ.ഒ. സ്ഥാനമൊഴിഞ്ഞു. ഗല്ലപ് ഓര്‍ഗനൈസേഷന്‍, അഫിള്‍, ഗൂഗിള്‍ എന്നി വയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശി എ.കെ. ശിവദാസന്റെയും ഇന്ത്യന്‍ എയര്‍ലൈന്‍സ് പബ്ലിക് റിലേഷന്‍സ് […]
Read more

നെല്ലിന് താങ്ങുവില 40 രൂപയാക്കി ഉയർത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല: കൃഷിമന്ത്രി

നെല്ലിന് താങ്ങുവില 40 രൂപയാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടും നടപടിയില്ലെന്ന് കൃഷി മന്ത്രി പി പ്രസാദ്. കേന്ദ്രം നെല്ല് സംഭരണത്തിൽ നൽകുന്ന താങ്ങുവില ക്വിൻ്റലിന് 2,300 രൂപ മാത്രമാണ്. നെല്ല് സംഭരണത്തിലെ പ്രശ്നങ്ങൾ പഠിച്ച സമിതിയുടെ റിപ്പോർട്ട് മന്ത്രിസഭാ ഉപസമിതിയുടെ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. ”താങ്ങുവില വർധിപ്പിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ട് നടപടിയില്ല. കിലോഗ്രാമിന് 28.32 നിരക്കിലാണ് സംസ്ഥാനം നെല്ല് സംഭരിക്കുന്നത്. കേന്ദ്ര സഹായം കുടിശികയാണ്. യഥാസമയം പണം നൽകാത്ത പ്രശ്നമുണ്ട്. നെല്ല് സംഭരണത്തിലെ പ്രശ്നങ്ങൾ പഠിച്ച സമിതിയുടെ റിപ്പോർട്ട് […]
Read more

ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക്! 60,000 കടന്ന് സ്വർണവില

തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയിരിക്കുകയാണ് സംസ്ഥാനത്ത് ഇന്നത്തെ സ്വർണവില. പവന് 600 രൂപയാണ് ഒറ്റയടിക്ക് വർദ്ധിച്ചത്. ഇതോടെ ആദ്യമായി സ്വർണവില 60,000 കടന്നു, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 60,200 രൂപയാണ്. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില ഉയരുന്നത്. ഇന്നലെയും ഇന്നുമായി 720 രൂപയോളമാണ് കൂടിയത്. ജനുവരി ഒന്ന് മുതൽ സ്വർണവിലയിൽ വദ്ധനവുണ്ടായിരുന്നു. അതിനിടയിൽ ചെറിയ ഇടിവുകൾ മാത്രമാണ് രേഖപ്പെടുത്തിയത്. ജനുവരി ഒന്നിന് 57,200 ആയ സ്വർണവില രണ്ടാഴ്ച കഴിഞ്ഞപ്പോൾ 59,000 […]
Read more

മോണ്‍ട്ര ഇലക്ട്രിക് കാര്‍ഗോ വാഹന ശ്രേണിയില്‍ എവിയേറ്റര്‍, സൂപ്പര്‍ കാര്‍ഗോ മോഡലുകള്‍ പുറത്തിറക്കി

മോണ്‍ട്ര ഇലക്ട്രിക് പുതിയ കാര്‍ഗോ വാഹന ശ്രേണി പുറത്തിറക്കി. ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോ 2025ല്‍ നടന്ന ചടങ്ങിലാണ് എവിയേറ്റര്‍ (ഇ എസ്സിവി), സൂപ്പര്‍ കാര്‍ഗോ (ഇ 3-വീലര്‍) എന്നീ മോഡലുകള്‍ പുറത്തിറക്കിയത്. മോണ്‍ട്ര ഇലക്ട്രിക് ചെയര്‍മാന്‍ അരുണ്‍ മുരുഗപ്പന്‍, വൈസ് ചെയര്‍മാന്‍ വെള്ളയന്‍ സുബ്ബയ്യ, മാനേജിങ് ഡയറക്ടര്‍ ജലജ് ഗുപ്ത എന്നിവര്‍ക്കൊപ്പം ത്രീവീലേഴ്സ് ബിസിനസ് ഹെഡ് റോയ് കുര്യന്‍, സ്മോള്‍ കൊമേഴ്സ്യല്‍ വെഹിക്കിള്‍സ് സിഇഒ സാജു നായര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. ഇന്‍ഡ്രസ്ട്രിയിലെ ഏറ്റവും ഉയര്‍ന്ന […]
Read more

കഠിനംകുളം കൊലപാതകം : വധഭീഷണി നേരത്തെ തന്നെ ഉണ്ടായിരുന്നുവെന്ന് ആതിരയുടെ ഭർത്താവ്

കഠിനംകുളത്ത് വീട്ടിൽ കയറി യുവതിയെ കഴുത്തറുത്തു കൊന്ന സംഭവത്തിൽ സുഹൃത്തിനായുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് പോലീസ് .ഇപ്പോഴിതാ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് കൊല്ലപ്പെട്ട ആതിരയുടെ ഭർത്താവ് രാജീവ് . വധിക്കുമെന്ന ഭീഷണി നേരത്തെ തന്നെ ഉണ്ടായിരുന്നു എന്നാണ് ഭർത്താവിന്റെ വെളിപ്പെടുത്തൽ. എന്നാൽ ഇത് രാജീവ് ആരോടും പറഞ്ഞിരുന്നില്ല . ഇത് പുറത്തു പറഞ്ഞാൽ ജീവനൊടുക്കുമെന്ന് ആതിര പറഞ്ഞിരുന്നുവെന്നും അതുകൊണ്ടാണ് ആരേയും ഇക്കാര്യം അറിയിക്കാതെയിരുന്നതെന്നും രാജീവ് പറഞ്ഞു. ആതിര കൂടുതൽ സമയം സമൂഹമാധ്യമത്തിൽ ചെലവഴിക്കുന്നതു പലതവണ വിലക്കിയിട്ടുണ്ടെന്നും രാജീവ് […]
Read more

സംസ്ഥാനത്ത് പണിമുടക്ക് തുടങ്ങി; കൊല്ലത്ത് സിപിഐ സമര പന്തൽ പൊലീസ് പൊളിച്ചു

തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിപക്ഷ സർവ്വീസ് സംഘടനയുടെ കൂട്ടായ്മയായ സെറ്റോയും സിപിഐ സംഘടന ജോയിന്‍റ് കൗൺസിലും പ്രഖ്യാപിച്ച പണിമുടക്ക് സംസ്ഥാനത്ത് തുടങ്ങി. ശമ്പള പരിഷ്ക്കരണം നടപ്പാക്കുക, ഡിഎ കുടിശ്ശിക വെട്ടികുറച്ച നടപടി പിൻവലിക്കുക, ലീവ് സറണ്ടർ അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. സെക്രട്ടറിയേറ്റിന് മുന്നിലും വിവിധ ഓഫീസുകളിലും സമരക്കാർ പ്രതിഷേധ പരിപാടികൾ നടത്തുന്നുണ്ട്. സമരത്തെ നേരിടാൻ ഡയസ് നോൺ അടക്കം സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഓഫീസുകൾക്ക് പൊലീസ് സംരക്ഷണവും നൽകിയിരുന്നു. ഭരണപക്ഷവും […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.