സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Kerala

പെരിയ ഇരട്ടക്കൊലക്കേസ്; നിയമ പോരാട്ടത്തിനായി വീണ്ടും പിരിവ് നടത്തി സിപിഎം

കാസർഗോഡ്: പെരിയ ഇരട്ടക്കൊലക്കേസിലെ നിയമ പോരാട്ടത്തിനായി വീണ്ടും പണപ്പിരിവ് നടത്തി സിപിഎം. സ്പെഷ്യൽ ഫണ്ട് എന്ന തരത്തിലാണ് പണപ്പിരിവ്. കേസിൽ ശിക്ഷ ലഭിച്ചവർക്ക് ഉൾപ്പെടെയുള്ള നിയമ പോരാട്ടങ്ങൾക്ക് വേണ്ടിയാണ് തുക പിരിച്ചെടുക്കുന്നത്. 500 രൂപ വീതമാണ് പിരിവ്. ജോലിയുള്ള സിപിഎം അംഗങ്ങൾ ഒരു ദിവസത്തെ ശമ്പളം നൽകണം. പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ സ്‌ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും ഒരു ദിവസത്തെ ശമ്പളം നൽകണം. ഈ രീതിയിൽ 2 കോടി രൂപ സമാഹരിക്കാനാണ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.
Read more

മകരവിളക്ക്; തീർത്ഥാടകരുടെ എണ്ണം 14 ലക്ഷം കടന്നു

ശബരിമല: ശബരിമലയിൽ തിരുവാഭരണ വിഭൂഷതിനായ അയ്യപ്പനെ കാണാൻ വൻ ഭക്തജന തിരക്ക്. ഇന്നലെ മകരവിളക്ക് ദർശനം പൂർത്തിയാക്കിയവരിൽ ഭൂരിഭാഗംപേരും മലയിറങ്ങി. മകരവിളക്കിൻ്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരുന്നതിനാൽ ഇന്ന് പുലർച്ചെ 3:30 മുതൽ വിർച്വൽ ക്യു സ്ലോട്ട് ബുക്ക് ചെയ്തവരെ രാവിലെ ആറു മണി കഴിഞ്ഞാണ് പമ്പയിൽനിന്ന് കടത്തി വിട്ടത്. സ്പോട്ട് ബുക്കിംഗ് രാവിലെ പതിനൊന്ന് മണിക്കാണ് തുടങ്ങുന്നത്. മകരവിളക്ക് തീർത്ഥാടനത്തിൻ്റെ ഭാഗമായി ശബരിമലയിൽ എത്തിയ ഭക്തരുടെ എണ്ണം 14 ലക്ഷം കടന്നതായി ദേവസ്വം ബോർഡ് അറിയിച്ചു.
Read more

അമരക്കുനിയിൽ മൂന്നാം ദിവസവും കടുവയുടെ ആക്രമണം

വയനാട്: അമരക്കുനിയിൽ വീണ്ടും കടുവയുടെ ആക്രമണം. തുടർച്ചയായ മൂന്നാം ദിവസമാണ് കടുവയുടെ ആക്രമണം. തൂപ്ര സ്വദേശി ചന്ദ്രൻ പെരുമ്പറമ്പിലിന്റെ ആടിനെയാണ് കടുവ പിടികൂടിയത്. ഒരാഴ്ചയ്ക്കിടെ അഞ്ചാമത്തെ ആടാണ് കടുവയുടെ ആക്രമണത്തിന് ഇരയായത്. വനം വകുപ്പ് ഉദ്യോഗസ്ഥർ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കടുവയെ പിടികൂടാത്തതിൽ നാട്ടുകാർക്കും പ്രതിഷേധമുണ്ട്. കടുവയെ കണ്ടെത്തിയാൽ മയക്കുവെടി വെച്ച് പിടികൂടാനാണ് തീരുമാനം. ഡോക്ടർ അരുൺ സക്കറിയയും സംഘവും അമരക്കുനിയിൽ എത്തിയിരുന്നു. ഡോക്ടർ അരുൺ സക്കറിയ ഇന്നലെ മുതൽ അമരക്കുനിയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.
Read more

കൈക്കൂലി വാങ്ങുന്നുവെന്ന് കണ്ടെത്തൽ; കേരളത്തിലെ 20 മോട്ടോർ വാഹന ചെക്പോസ്റ്റുകളും നി‍ർത്തലാക്കും

തിരുവനന്തപുരം: വ്യാപകമായി കൈക്കൂലി വാങ്ങുന്നു എന്ന വിജിലൻസ് കണ്ടെത്തലിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മോട്ടോർ വാഹനവകുപ്പിന്‍റെ ചെക് പോസ്റ്റുകള്‍ നിർത്തലാക്കാൻ നീക്കം. ജിഎസ്ടി വകുപ്പുമായി സഹകരിച്ചുകൊണ്ടുള്ള പുതിയ പരിശോധനക്കുള്ള ശുപാർശ ഗതാഗത കമ്മീഷണർ സർക്കാറിന് നൽകും. ജിഎസ്ടി സംവിധാനം നിലവിൽ വന്നതോടെ ചെക്ക് പോസ്റ്റുകൾ ആവശ്യമില്ലെന്ന് കേന്ദ്രസർക്കാർ നിർദ്ദേശം ഉണ്ടായിരുന്നുവെങ്കിലും ചില സംസ്ഥാനങ്ങൾ അത് പിന്തുടർന്നില്ല. കേരളത്തിൽ ജി.എസ്.ടിവകുപ്പാണ് ചെക്ക് പോസ്റ്റുകള്‍ നിർത്തലാക്കിയത്. മോട്ടോർ വാഹനവകുപ്പിൻെറ 20 ചെക് പോസ്റ്റുകളും ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. ഓണ്‍ലൈൻ വഴി ടാക്സ് പെർമിറ്റ് […]
Read more

സ്പെഷ്യൽ പരിഗണന; ബോബി ചെമ്മണ്ണൂരിന് രജിസ്റ്ററിൽ രേഖപ്പെടുത്താത്ത അതിഥികൾ

തിരുവനന്തപുരം: നടി ഹണി റോസിന് എതിരായ ലൈംഗികാതിക്രമ പരാതിയിൽ ജയിലിൽ കഴിഞ്ഞ വ്യവസായി ബോബി ചെമ്മണ്ണൂർ ഉന്നത ജയിൽ ഉദ്യോഗസ്ഥനൊപ്പം ബോബിയുടെ സുഹൃത്തുക്കളായ മൂന്നുപേർ രജിസ്റ്ററിൽ പേര് നൽകാതെ സന്ദർശിച്ചു എന്നും ഫോൺ വിളിക്കാൻ അടക്കം സൗകര്യം ചെയ്തു നൽകി എന്നും സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തി. ജയിലിലെ ക്യാമറ ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് ഉയർന്ന ഉദ്യോഗസ്ഥനൊപ്പം ബോബിയുടെ സുഹൃത്തുക്കൾ ജയിലിൽ അദ്ദേഹത്തെ സന്ദർശിച്ചത്.
Read more

മിനിസ്റ്ററേ…. മന്ത്രി ആർ ബിന്ദുവുമായി വീഡിയോ കോളിൽ സംസാരിച്ച് ഉമാ തോമസ് എംഎൽഎ

കൊച്ചി: മന്ത്രി ആർ ബിന്ദുവുമായി വീഡിയോ കോളിൽ സംസാരിച്ച് ഉമ തോമസ് എംഎൽഎ. മിനിസ്റ്ററേ എന്ന് ഉമ തോമസ് ആർ ബിന്ദുവിനെ വിളിക്കുന്നുണ്ട്. ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും സുഖം പ്രാപിച്ചു വരികയാണെന്നും ഉമ തോമസ് പറഞ്ഞു. കലൂർ സ്റ്റേഡിയത്തിലെ മെഗാ ഭാരതനാട്യ പരിപാടിയ്ക്കിടെ സ്റ്റേജിൽ നിന്ന് വീണ് പരുക്കേറ്റ് ചികിത്സയിലാണ് ഉമാ തോമസ്. ‘മിനിസ്റ്ററേ…ആശ്വാസമുണ്ട്. കാണാൻ വന്നതിൽ ഒരുപാട് സന്തോഷം. അസംബ്ലിയിൽ ചിലപ്പം ഉണ്ടാകില്ല’ ഉമ തോമസ് വീഡിയോ കോളിൽ മന്ത്രിയോട് പറഞ്ഞു. ശ്രദ്ധിക്കണമെന്നും വേഗം സുഖം ആകട്ടയെന്നും […]
Read more

കോവളത്ത് പൊളിഞ്ഞ നടപ്പാതയില്‍ തട്ടിവീണ് വിദേശവനിതയ്ക്ക് പരിക്ക്

തിരുവനന്തപുരം: പൊളിഞ്ഞ നടപ്പാതയില്‍ തട്ടിവീണ വിദേശവനിതയ്ക്ക് പരിക്ക്. തിരുവനന്തപുരം കോവളത്താണ് സംഭവം. അപകടത്തിൽ ഡെന്‍മാര്‍ക്ക് സ്വദേശിയായ അന്നയ്ക്ക് കാലിന് പരിക്കേറ്റു. തീരത്തിന് സമീപത്തെ ബേക്കറിയില്‍ നിന്ന് താഴേക്ക് ഇറങ്ങുന്നതിനിടെയാണ് അന്നയ്ക്ക് അപകടമുണ്ടായത്. തുടർന്ന് ലൈഫ്ഗാര്‍ഡും നാട്ടുകാരും ചേർന്ന് അന്നയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മുമ്പും ഇവിടെ നടപ്പാതയില്‍ തെന്നിവീണ് വിദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കല്ലുപാകിയ നടപ്പാതയില്‍ ചിലയിടങ്ങളില്‍ അവ പൊട്ടിപ്പൊളിഞ്ഞ് കല്ലുകള്‍ മുകളിലേക്ക് ഉയര്‍ന്ന നിലയിലാണ്. മറ്റുചിലയിടങ്ങളിലാവട്ടെ കല്ലുകള്‍ ഇളകിപ്പോയ വലിയ കുഴികളാണ്. കല്ലില്‍ തട്ടിയോ കുഴിയില്‍ വീണോ […]
Read more

മാത്യു തോമസ് നായകനായി എത്തുന്ന ചിത്രം ‘ലൗലി’, നായിക ഈച്ച!; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

കൊച്ചി: മാത്യു തോമസിനെ നായകനാക്കി ദിലീഷ് കരുണാകരന്‍ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ‘ലൗലി’ ഏപ്രിൽ നാലിന് തിയേറ്ററുകളിലേക്ക്. ഒരു ആനിമേറ്റഡ് ക്യാരക്ടർ മുഖ്യ കഥാപാത്രമായെത്തുന്ന ഹൈബ്രിഡ് ചിത്രം എന്ന സവിശേഷതയും ‘ലൗലി’യ്ക്കുണ്ട്. മാത്യു തോമസ് നായകനായെത്തുന്ന ചിത്രത്തിൽ നായികയായെത്തുന്നത് ഒരു ഈച്ചയാണെന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. അടുത്തിടെ തിയേറ്ററുകളിൽ ചിത്രത്തിന്‍റെ ട്രെയിലര്‍ കാണിച്ചപ്പോള്‍ മികച്ച അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.ചിത്രത്തിന്റെ ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറലായിരുന്നു. ഒരു വലിയ ഈച്ചയുടെ മുന്നിൽ ഒരു കുഞ്ഞ് മനുഷ്യൻ […]
Read more

അച്ഛനും മകനും തമ്മിൽ വാക്കുതർക്കം; തലയ്ക്കടിയേറ്റ് മകൻ മരിച്ചു, അച്ഛൻ കസ്റ്റഡിയിൽ

ഇടുക്കി: അച്ഛനും മകനും തമ്മിലുണ്ടായ സംഘർഷത്തിൽ തലയ്ക്കടിയേറ്റ് മകൻ മരിച്ചു. രാമക്കല്‍മേട് ചക്കകാനം പുത്തന്‍വീട്ടില്‍ ഗംഗാധരന്‍ നായര്‍ (54) ആണ് മരിച്ചത്. സംഭവത്തിൽ പിതാവ് രവീന്ദ്രന്‍ നായരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അമിതമായി മദ്യപിച്ചു വീട്ടില്‍ എത്തിയ ഗംഗാധരന്‍ പിതാവ് രവീന്ദ്രനുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. ഇതിനിടെ രവീന്ദ്രന്‍ വടി ഉപയോഗിച്ചു മകനെ മര്‍ദിച്ചു. ഇതോടെ ഇയാളുടെ തലയില്‍ മുറിവ് ഏല്‍ക്കുകയും ബോധരഹിതനായി വീഴുകയുമായിരുന്നു. തുടര്‍ന്ന് രവീന്ദ്രന്‍ അയല്‍വാസികളെ വിവരം അറിയിച്ചു. ഉടന്‍ തന്നെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും […]
Read more

തൃശൂർ പീച്ചി ഡാം റിസർവോയർ അപകടം; മരണം മൂന്നായി

തൃശൂർ: പീച്ചി ഡാമ് റിസർവോയർ അകടത്തിൽ മരണം മൂന്നായി. പട്ടിക്കാട് ചാണോത്ത് മുരിങ്ങത്തു പറമ്പിൽ ബിനോജ്–ജൂലി ദമ്പതികളുടെ മകൾ എറിൻ (16) ആണ് ഇന്നു വൈകിട്ട് മരിച്ചത്. ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കവെയാണ് മരണം. പട്ടിക്കാട് ചാണോത്ത് പാറാശേരി സജി–സെറീന ദമ്പതികളുടെ മകൾ ആൻ ഗ്രേസ് (16), തൃശൂർ കോർപറേഷനിലെ ക്ലാർക്ക് പട്ടിക്കാട് ചുങ്കത്ത് ഷാജൻ–സിജി ദമ്പതികളുടെ മകൾ അലീന (16) എന്നിവർ നേരത്തെ മരിച്ചിരുന്നു. ശനിയാഴ്ച പള്ളി തിരുനാളാഘോഷത്തിൽ പങ്കെടുക്കാനായി പീച്ചിയിൽ തെക്കേക്കുളം […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.