സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Kerala

ഇസ്രായേൽ – ഹമാസ് വെടിനിർത്തലിനുള്ള കരട് രേഖ കൈമാറി ഖത്തര്‍

ഇസ്രായേൽ ഹമാസ് വെടിനിർത്തലിനുള്ള കരട് രേഖ കൈമാറി ഖത്തർ. അമേരിക്കയുടെയും ഖത്തറിന്‍റെയും മധ്യസ്ഥതയിൽ നടന്ന ചർച്ചകളിലാണ് വെടിനിർത്തൽ ധാരണയായത് . ഏറെ നാളായി വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുകയായിരുന്നു. രഹസ്യാന്വേഷണ സംഘടനയായ മൊസാദിന്റെ തലവനടക്കമുള്ളവരുമായി ഖത്ത‌‍റും അമേരിക്കയും നടത്തിയ ചർച്ചയിലാണ് ഈ നിർണായക പുരോഗതി. അതിനിടയിലാണ് ഖത്തറിന്‍റെ നേതൃത്വത്തിൽ നടത്തിയ ചർച്ചകൾ നിർണായക പുരോഗതി കൈവരിച്ചത്. ഹമാസിനും ഇസ്രയേലിനും കരട് രേഖ കൈമാറി.ബന്ദികളെ കൈമാറുന്നതിലും, സേനാ പിന്മാറ്റത്തിനുമാണ് നിർദേശം. കൂടാതെ യുദ്ധഭൂമിയിൽ അന്താരാഷ്ട്ര സഹായം എത്തിക്കണമെന്നും നിർദേശമുണ്ട്.
Read more

ശബരിമല മകരവിളക്ക് മഹോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂര്‍ത്തിയായി; തിരക്ക് നിയന്ത്രണത്തിന് പ്രത്യേക ക്രമീകരണം

പത്തനംതിട്ട: ശബരിമലയിലെ മകരവിളക്ക് മഹോത്സവത്തിന്‍റെ ഒരുക്കങ്ങൾ പൂര്‍ത്തിയായതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു. ഏകദേശം രണ്ട് ലക്ഷത്തോളം ഭക്തരെയാണ് മകരവിളക്കിന് പ്രതീക്ഷിക്കുന്നതെന്നും സുരക്ഷാ ഒരുക്കം പൂര്‍ത്തിയായെന്നും പിഎസ് പ്രശാന്ത് പറഞ്ഞു. പൊലീസ്, വനം വകുപ്പ്, റാപ്പിഡ് ആക്ഷൻ ഫോഴ്സ് തുടങ്ങിയവരുടെ ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ശബരിമലയിൽ ഒരുക്കിയിട്ടുള്ളത്. ഭക്തരുടെ സുരക്ഷ, അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ എന്നിവയ്ക്ക് സുസജ്ജമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. തിരക്ക് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി നാളെ രാവിലെ 10 മുതൽ നിലക്കലിൽ […]
Read more

അൻവർ പറഞ്ഞത് പച്ചക്കള്ളം : അൻവറിനെതിരെ മുഖ്യമത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി

പി വി അൻവർ ഉന്നയിച്ച ആരോപണങ്ങൾ തികച്ചും അടിസ്ഥനരഹിതവും ദുരുദ്ദേശപരവുമെന്ന പ്രതികരണവുമായി മുഖ്യമത്രിയുടെ പൊളിറ്റിക്കൽ സെക്രെട്ടറി പി ശശി . വി ഡി സതീശനെതിരെ അഴിമതി ആരോപണം താൻ ഉന്നയിക്കാൻ ആവശ്യപ്പെട്ടു എന്ന പറയുന്നത് പച്ചക്കളമാണെന്നും അത്തരത്തിൽ ഒരു സംഭവവും ഉണ്ടായിട്ടില്ല എന്നും പി ശശി വ്യക്തമാക്കി. പി വി അൻവറിന്റെ രാജിക്ക് പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു അൻവർ പ്രതിപക്ഷനേതാവിനോട് ക്ഷമാപണവുമായി എത്തിയത് . പിതാവിനെ പോലെ സ്‌നേഹിച്ച വ്യക്തിയെ ആക്രമിക്കുന്നതില്‍ എനിക്ക് അമര്‍ഷം ഉണ്ടായിരുന്നു എന്നും […]
Read more

ചാനല്‍ ചര്‍ച്ചയ്ക്കിടെ മതവിദ്വേഷ പ്രസ്താവന; മുന്‍കൂര്‍ ജാമ്യം തേടി പി.സി ജോര്‍ജ്

ഈരാറ്റുപേട്ട: ചാനൽ ചർച്ചയ്ക്കിടെ നടത്തിയ മതവിദ്വേഷ പ്രസ്താവനയുമായി ബന്ധപ്പെട്ട് എടുത്ത കേസിൽ മുൻകൂർ ജാമ്യഹർജി നൽകി പി.സി.ജോർജ്. സംഭവത്തിൽ പി.സി.ജോർജ് മാപ്പുപറഞ്ഞതാണെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ഷോൺ ജോർജ് പറഞ്ഞു. പി സി ജോർജ് പ്രസ്താവന പിൻവലിച്ച് നിരുപാധികം മാപ്പുപറഞ്ഞതാണ്, അതിലപ്പുറം എന്താണ് ഒരാൾക്ക് ചെയ്യാനാവുക. മാപ്പ് അം​ഗീകരിക്കാതെ അതിനെ ഏതുവിധേനയും സജീവ വിഷയമായി കൊണ്ടുനടക്കണമെന്ന് ആ​ഗ്രഹിക്കുന്നവരുണ്ട്. നാട്ടിൽ മത സ്പർധ വളർത്തുന്ന അത്തരക്കാരെയും അവരുടെ പ്രവർത്തനങ്ങളെയും രാഷ്ട്രീയപ്പാർട്ടിയുടെ അം​ഗമെന്ന നിലയിലും രാജ്യസ്നേഹി എന്ന നിലയിലും നിയമപരമായി […]
Read more

സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; സംഭവം പത്തനംതിട്ടയിൽ

പത്തനംതിട്ട: സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. പത്തനംതിട്ട മൂക്കന്നൂരിലാണ് സംഭവം. അപകടത്തില്‍ സ്കൂള്‍ ബസ് ഡ്രൈവർക്കും വിദ്യാർത്ഥികൾക്കും നിസാര പരിക്കേറ്റു. ജ്ഞാനഗുരുകുലം സ്കൂളിലെ ബസ്സാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. അഞ്ചില്‍ അധികം കുട്ടികളാണ് നിലവില്‍ ചികിത്സയിലുള്ളത്. പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Read more

നെയ്യാറ്റിൻകര സമാധി :ഗോപൻ സ്വാമിയുടെ കല്ലറ തത്ക്കാലം പൊളിക്കില്ല

നെയ്യാറ്റിൻക്കരയിൽ ഗോപൻ സ്വാമിയുടെ ദുരൂഹ സമാധി പൊളിക്കാൻ എത്തിയപ്പോൾ അരങ്ങേറിയത് നാടകീയ രംഗങ്ങളാണ്. സ്ഥലത്ത് സംഘർഷാവസ്ഥ നില നിൽക്കുന്ന സാഹചര്യമാണുള്ളത്. ഈ സാഹചര്യം കണക്കിലെടുത്ത് കല്ലറ തല്ക്കാലം പൊളിക്കില്ലെന്ന തീരുമാനത്തിലേക്ക് ജില്ലാ ഭരണകൂടം എത്തിയിരിക്കുകയാണ് . സമാധി തുറക്കാൻ അനുവദിക്കില്ലെന്ന നിലപാടില്‍ ഗോപന്‍ സ്വാമിയുടെ ഭാര്യയും മകനും, അമ്മയും കല്ലറയ്ക്ക് മുന്നിലിരുന്ന് പ്രതിഷേധിച്ചിരുന്നു. ഇവരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കുകയും ചെയ്തിരുന്നു. നിലവിൽ ഗോപൻ സ്വാമിയെ കാണാനില്ലെന്ന പരാതിയാണ് നെയ്യാറ്റിൻകര പോലീസ് എടുത്തിരിക്കുന്നത് . .നാട്ടുകാർ നൽകിയ […]
Read more

യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: ശാസ്താംകോട്ടയിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മൈനാഗപ്പള്ളി സ്വദേശി ശ്യാമ (26 ) ആണ് മരിച്ചത്. വീടിനുള്ളിൽ വീണ് കിടന്ന ശ്യാമയെ സുഹൃത്തുക്കളുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചെന്നാണ് ഭർത്താവ് രാജീവിൻ്റെ മൊഴി. രാജീവ് ശാസ്താംകോട്ട പൊലീസിൻ്റെ നിരീക്ഷണത്തിലാണ്.
Read more

ഇടതിന്റെ അടുത്ത വിക്കറ്റ് കൂടി വീഴുന്നു; തോമസ് കെ തോമസ് എംഎൽഎ കൊൽക്കത്തയിലേക്ക്?

പി വി അൻവർ എംഎൽഎയുടെ തൃണമൂൽ കോൺഗ്രസ് പ്രവേശനത്തെ പല കോണുകളിൽ നിന്നുകൊണ്ടാണ് രാഷ്ട്രീയ കേരളം നോക്കിക്കാണുന്നത്. ആത്മഹത്യാപരമൊന്നും അതിശയകരമെന്നും അനിവാര്യമെന്നുമെല്ലാം ഈ രാഷ്ട്രീയ നീക്കത്തെ നോക്കിക്കാണുന്നവരുണ്ട്. ഏറെ നാളത്തെ രാഷ്ട്രീയ വനവാസത്തിനു ശേഷമാണ് അൻവർ ഒടുവിൽ ഒരു വഴി തിരഞ്ഞെടുത്തിരിക്കുന്നത്. അൻവർ കൊൽക്കത്തയ്ക്ക് വണ്ടി കയറുമ്പോൾ തനിക്കൊപ്പം ഇടതുപക്ഷത്തുനിന്ന് കൂടുതൽ എംഎൽഎമാർ കടന്നു വരുമെന്ന പ്രഖ്യാപനവും നടത്തിയിരുന്നു. അതിൽ ഒരാൾ ആരെന്ന് ഏറെക്കുറെ വ്യക്തമാകുകയാണ്. എൻസിപി എസുമായി ഇടഞ്ഞു നിൽക്കുന്ന തോമസ് കെ തോമസ് എംഎൽഎ […]
Read more

പീച്ചി ഡാം റിസർവോയർ അപകടം; മറ്റൊരു പെൺകുട്ടികൂടി മരണത്തിന് കീഴടങ്ങി

തൃശൂർ: പീച്ചി ഡാമിന്റെ റിസർവോയറിൽ വീണ പെൺകുട്ടികളിൽ ഒരാൾക്കൂടി മരിച്ചു. പട്ടിക്കാട് പാറാശേരി സജി–സെറീന ദമ്പതികളുടെ മകളായ ആൻഗ്രേസ് (16) ആണു മരിച്ചത്. ആൻ, തൃശൂർ സെന്റ് ക്ലയേഴ്സ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ്. ഇതോടെ മരണം രണ്ടായി. അപകടത്തിൽപ്പെട്ട മറ്റൊരു പെൺകുട്ടി അലീന ഇന്നു പുലർച്ചെ മരിച്ചിരുന്നു. അപകടത്തിൽപ്പെട്ട, പട്ടിക്കാട് പുളയിൻമാക്കൽ ജോണി–സാലി ദമ്പതികളുടെ മകൾ നിമ (12), മുരിങ്ങത്തു പറമ്പിൽ ബിനോജ്–ജൂലി ദമ്പതികളുടെ മകൾ എറിൻ (16) എന്നിവർ ചികിത്സയിൽ തുടരുകയാണ്. പീച്ചി ലൂർദ് […]
Read more

കലൂർ സ്റ്റേഡിയത്തിലെ അപകടം; ഓസ്കാർ ഇവൻ്റ്സ് ഉടമ പി എസ് ജനീഷിന് ജാമ്യം

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ മെഗാ ഭരതനാട്യം നൃത്തപരിപാടിക്കിടെ ഉമ തോമസ് എംഎൽഎക്ക് ഗുരുതരമായി പരുക്കേറ്റ സംഭവത്തിൽ ഓസ്കാർ ഇവൻ്റ്സ് ഉടമ പി എസ് ജനീഷിന് ജാമ്യം. എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കസ്റ്റഡി ആവശ്യപ്പെട്ടുകൊണ്ടുള്ള പൊലീസിന്റെ അപേക്ഷ കോടതി തള്ളി. മൃദംഗ വിഷൻ എം.ഡി നിഗോഷ് കുമാർ അടക്കമുള്ളവർക്ക് നേരത്തെ കോടതി ജാമ്യം നൽകിയിരുന്നു.
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.