സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Kerala

‘സൈബർ ബുള്ളിയിങ്’ നൽകുന്ന മനസികാഘാതം

ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റോടെ സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിച്ചുള്ള സ്ത്രീകൾക്കെതിരായ അധിക്ഷേപങ്ങളും അതിനെതിരായ നിയമനടപടികളും വീണ്ടും ചർച്ചയായിരിക്കുകയാണ്. സാമൂഹ്യ മാധ്യമങ്ങളിൽ ഉയരുന്ന അധിക്ഷേപങ്ങൾ തളർത്തുകയും തകർക്കുകയും ചെയ്ത ഒട്ടേറെ ജീവിതങ്ങളുണ്ട്. സാമൂഹ്യ മാധ്യമങ്ങളിൽ അധിക്ഷേപ കമന്റുകൾ രേഖപ്പെടുത്തുന്നത് പോലും കുറ്റകരമാണ്. പരാതിയില്ലെങ്കിലും ഇത്തരക്കാർക്കെതിരെ കേസെടുക്കാൻ പൊലീസിന് കഴിയും. ലൈംഗിക അധിക്ഷേപമുള്ള കമന്റിട്ടാലോ കുറിപ്പുകൾ ഉണ്ടെങ്കിലോ മൂന്നുവർഷം തടവുശിക്ഷ കിട്ടാവുന്ന ജാമ്യമില്ലാ കുറ്റംചുമത്തി കേസെടുക്കാവുന്നതാണ്. മറ്റാരുടെയെങ്കിലും കുറിപ്പിനോ ചിത്രത്തിനോ കമന്റ് ചെയ്യുന്നതും ഈ വകുപ്പിൽപ്പെടും. അധിക്ഷേപത്തിന്റെയും ഭീഷണികളുടെയും വെർബൽ റേപ്പുകളുടെയും […]
Read more

നെയ്യാറ്റിന്‍കര സമാധി; കല്ലറ പൊളിക്കുന്ന കാര്യത്തില്‍ തീരുമാനം ഇന്ന്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ അച്ഛനെ സമാധി ചെയ്ത കേസില്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്താനുള്ള പൊലീസ് നീക്കത്തില്‍ കളക്ടറുടെ തീരുമാനം ഇന്നുണ്ടായേക്കും. കളക്ടര്‍ ഉത്തരവിട്ടാല്‍ ഫൊറന്‍സിക് വിദഗ്ധരുടെ സാന്നിധ്യത്തില്‍ കല്ലറ തുറന്ന് പരിശോധിക്കും. മൃതദേഹം കല്ലറയില്‍ ഉണ്ടെങ്കില്‍ പോസ്റ്റ്മോര്‍ട്ടത്തിന് വിധേയമാക്കണമെന്നാണ് പൊലീസിന്റെ ആവശ്യം. അതേസമയം സംഭവത്തിൽ ബന്ധുകളുടെ മൊഴിയില്‍ വൈരുധ്യം നിലനിൽക്കുന്നുണ്ട്. തൊഴിലാളിയായ ഗോപന്റെ ആരോഗ്യാവസ്ഥ വളരെ മോശമായി കിടപ്പിലായിരുന്നുവെന്നാണ് അടുത്ത ബന്ധുവിന്റെ മൊഴിയില്‍ പറയുന്നത്. എന്നാല്‍ മകന്‍ പറയുന്നത് ഗോപന്‍ 11 മണിയോടെ തനിയെ നടന്ന് പോയി […]
Read more

പത്തനംതിട്ട പീഡന കേസ് : നവവരൻ ഉൾപ്പടെ ഉള്ളവർ അറസ്റ്റിൽ

പത്തനംതിട്ട പീഡനക്കേസിൽ മൂന്നു പേർ കൂടെ അറസ്റ്റിൽ. കൂടാതെ ബസിനുള്ളിൽ പോലും കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായിരുന്നു എന്ന ഞെട്ടിക്കുന്ന വിവരം ആണ് ഇപ്പോൾ പുറത്ത് വരുന്നത് . പെൺകുട്ടിയുടെ അച്ഛന് സ്മാർട്ട് ഫോൺ ഉപയോഗിക്കാൻ അറിയില്ല. കുട്ടിയാണ് ഫോൺ ഉപയോഗിച്ചിരുന്നത്. ഇതിലേക്ക് പ്രതികൾ കുട്ടിയുടെ അശ്ലീല ചിത്രങ്ങൾ അയക്കാറുണ്ടെന്നും, ഭീഷണിപ്പെടുത്തിയശേഷം ലൈംഗികമായി പീഡിപ്പിച്ചുവെന്നും പോലീസ് അന്വേഷണത്തിൽ നിന്നും വ്യക്തമായി. ഇതുവരെ പിടിയിലാട്ടവരിൽ രണ്ട് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍, മത്സ്യവിൽപ്പനക്കാരൻ, പ്ലസ്ടു വിദ്യാര്‍ത്ഥി, നവവരൻ ഉൾപ്പടെ ഉള്ളവർ ഉണ്ട്. 13ാം […]
Read more

വൈദികനെ ഹണി ട്രാപ്പിൽ കുടുക്കി 41 ലക്ഷം രൂപ തട്ടിയെടുത്തു; ബംഗളൂരു സ്വദേശികൾ പിടിയിൽ

വൈക്കം: വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 41.52 ലക്ഷം രൂപ തട്ടിയെടുത്ത ബെംഗളൂരു സ്വദേശികളായ യുവതിയും യുവാവും പിടിയിൽ.ബെംഗളൂരു സ്വദേശിനി നേഹ ഫാത്തിമ (25), സുഹൃത്ത് സാരഥി(29) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റുചെയ്തത്. ഫാത്തിമ വൈദികനുമായി സൗഹൃദം സ്ഥാപിക്കുന്നത് അദ്ദേഹം ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ജോലി ഒഴിവുമായി ബന്ധപ്പെട്ടാണ്. പിന്നീട് യുവതി വീഡിയോ കോള്‍ ചെയ്ത് സ്വകാര്യദൃശ്യങ്ങള്‍ കൈക്കലാക്കി. ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 2023 ഏപ്രില്‍ മുതല്‍ പലപ്പോഴായി വൈദികനില്‍ നിന്ന് 41.52 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന് പോലീസ് […]
Read more

നവ വധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഇരിട്ടി: നവവധുവിനെ ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാക്കയങ്ങാട് അയിച്ചോത്തെ കാരിക്കാനാൽ ഹൗസിൽ ഐശ്വര്യയെ (28) ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് കല്ലുമുട്ടിയിലെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങിയ നിലയിൽ കാണുന്നത്. ഉടൻതന്നെ ഇരട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. രണ്ടുമാസം മുമ്പാണ് ഐശ്വര്യയുടെ വിവാഹം കഴിഞ്ഞത്. കല്ലുമുട്ടിയിലെ മാച്ചേരി സച്ചിൻ ആണ് ഭർത്താവ്. വിവാഹം കഴിഞ്ഞ് 15 ദിവസം മുൻപാണ് സച്ചിൻ ഗൾഫിലേക്ക് പോയത്. ഇരിട്ടിയിലെ ഇസാഫ് ബാങ്കിലെ ജീവനക്കാരിയാണ് […]
Read more

ആസ്‌ട്രേലിയയിലെ മലയാളി മന്ത്രി കേരളത്തിൽ; സ്വീകരണം ഒരുക്കി സുഹൃത്തുക്കളും കുടുംബാംഗങ്ങളും

നെടുമ്പാശ്ശേരി: ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിറ്ററി സംസ്ഥാനത്ത് പൊതുതിരഞ്ഞെടുപ്പിലൂടെ വിജയിച്ച മന്ത്രി ജിൻസൺ ആന്റോ ചാൾസിന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം. മന്ത്രിയായ ശേഷം ആദ്യമായി കേരളത്തിലേക്ക് എത്തുന്ന ജിൻസനെ കാത്ത് സുഹൃത്തുക്കളും ബന്ധുക്കളും ഉൾപ്പെടെ നിരവധി ആളുകൾ വിമാനത്താവളത്തിൽ എത്തിച്ചേർന്നിരുന്നു. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് ജിൻസൺ കൊച്ചിയിൽ എത്തിയത് അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ നഴ്സിങ് പഠനവും പരിശീലനവും പൂർത്തിയാക്കിയ ജിൻസന് അങ്കമാലി കേന്ദ്രീകരിച്ച് വലിയ സുഹൃത്‌വലയം നിലവിലുണ്ട്. ജിൻസന്റെ സഹോദരൻ ജിയോ ടോം […]
Read more

സിഎംആർഎൽ അനധികൃതമായി നൽകിയത് 185 കോടി

ന്യൂഡൽഹി: കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (CMRL) 185 കോടി രൂപ രാഷ്ട്രീയ നേതാക്കൾക്കും വിവിധ സ്ഥാപനങ്ങൾക്കും അനധികൃതമായി കൈമാറിയതായി സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (SFIO) നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയതായി കേന്ദ്ര സർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. സിഎംആർ എല്ലിനും മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ എക്സലോജിക് കമ്പനിയുമായുള്ള ഇടപാടിനെച്ചൊല്ലി എസ്എഫ്ഐഒ നടത്തുന്ന അന്വേഷണം ചോദ്യം ചെയ്യുന്ന ഹർജിയിലാണ് കോടതിയുടെ പരിഗണന. കേസ് വിധി പറയാനായി മാറ്റി വച്ചിരിക്കുകയാണ്. ഇത്തരമൊരു അഴിമതി രാജ്യത്തിന്റെ […]
Read more

ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസി ഒക്ടോബർ 25-ന് കേരളത്തിൽ

കോഴിക്കോട്: ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി ഒക്ടോബര്‍ 25-ന് കേരളത്തിൽ എത്തും. കേരളത്തിൽ ഏഴുദിവസം മെസി ഉണ്ടാകുമെന്ന് സംസ്ഥാന കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍ കോഴിക്കോട്ട് നടന്ന ഒരു പരിപാടിയില്‍ പറഞ്ഞു. നവംബര്‍ രണ്ടുവരെയാണ് മെസി കേരളത്തില്‍ തുടരുക.സൗഹൃദമത്സരത്തിന് പുറമേ പൊതുപരിപാടിയിലും മെസി പങ്കെടുക്കും. ഇതിനായി 20 മിനിറ്റാണ് അനുവദിച്ചിരിക്കുന്നത്. മെസിയുടെ കേരളത്തിലേക്കുള്ള വരവ് സംബന്ധിച്ച് മറ്റ് വിവരങ്ങള്‍ മന്ത്രി പുറത്ത് വിട്ടിട്ടില്ല. ഖത്തര്‍ ലോകകപ്പില്‍ കിരീടമുയര്‍ത്തിയ അര്‍ജന്റീന, ഇന്ത്യയില്‍ സൗഹൃദമത്സരം കളിക്കാന്‍ തയ്യാറാണെന്ന് ഇന്ത്യന്‍ ഫുട്ബോള്‍ […]
Read more

ഉന്നത വിദ്യാഭ്യാസ കോൺക്ലേവ് ജനുവരി 14, 15; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കൊച്ചി: ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് ജനുവരി 14, 15 തീയതികളിൽ കൊച്ചിയിൽ നടക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യമാണ് ഇത് മുന്നോട്ടു വക്കുന്നത്. കോൺക്ലേവിന് മുന്നോടിയായി ജനുവരി 13ന് രാവിലെ 10 മുതൽ രാജഗിരി കോളേജിൽ ‘സ്റ്റഡി ഇൻ കേരള’ എന്ന വിഷയത്തിൽ ഒരു പ്രീ-കോൺക്ലേവ് ശില്പശാലയും സംഘടിപ്പിച്ചിട്ടുണ്ടെന്നും കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ മന്ത്രി പറഞ്ഞു. ജനുവരി 14, 15 […]
Read more

മുന്നണി മാറ്റത്തിന് ആർജെഡിയും മാണി കോൺഗ്രസും; യുഡിഎഫ് വിപുലീകരണം ഉടൻ

നിയമസഭാ തെരഞ്ഞെടുപ്പിന് ഒന്നരവർഷക്കാലം മാത്രം ബാക്കി നിൽക്കെ അജണ്ടകൾ രൂപീകരിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന തിരക്കിലാണ് രാഷ്ട്രീയ പാർട്ടികളും മുന്നണികളും. കാലാകാലങ്ങളായി സംസ്ഥാന ഭരണം മാറിമാറി വരുന്ന രീതിയായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ കഴിഞ്ഞ രണ്ടുതവണയായി കേരളം ഇടതു മുന്നണി തന്നെ ഭരിക്കുകയായിരുന്നു. അതിനുമുമ്പ് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായി യുഡിഎഫ് സർക്കാർ അധികാരത്തിലുള്ളപ്പോഴും ചെറിയ മാർജിൻ ആയിരുന്നു അന്നത്തെ സർക്കാരിന് ഉണ്ടായിരുന്നത്. എന്നാൽ തൊട്ടടുത്ത രണ്ടു പിണറായി സർക്കാരുകളും വലിയ ഭൂരിപക്ഷത്തോടെയാണ് അധികാരത്തിൽ വന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ദൂരം കുറയുമ്പോൾ മുന്നണികളെ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.