സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Kerala

മർദനമേൽക്കാൻ തയ്യാറെന്ന് വൈദികർ; അങ്കമാലി അതിരൂപത ആസ്ഥാനത്ത് വീണ്ടും സംഘർഷം

അങ്കമാലി: അതിരൂപത ആസ്ഥാനത്ത് വൈദികരും പൊലീസുകാരും തമ്മിൽ വീണ്ടും സംഘർഷം. ബിഷപ്പ് ഹൗസിൻ്റെ കവാടം തള്ളിത്തുറക്കാൻ പ്രതിഷേധിക്കാൻ ശ്രമിച്ചതോടെയാണ് പ്രദേശത്ത് വീണ്ടും സംഘർഷമുണ്ടായത്. പോലീസിനെതിരെ ഗോ ബാക് വിളിയുമായി സമരക്കാർ പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ അതിരൂപതയിൽ വിമത വിഭാ​ഗത്തിൻ്റെ പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഗേറ്റ് തുറന്ന് ബിഷപ്പ് ഹൗസിലേക്ക് കടക്കണം എന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം വൈദികരുൾപ്പെടെയുള്ള വിമത വിഭാ​ഗമാണ് പ്രതിഷേധിക്കുന്നത്. നിലവിൽ പ്രദേശത്ത് പ്രതിഷേധം തുടരുകയാണ്. സംഭവത്തിൽ പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. മർദനമേൽക്കാൻ തയ്യാറെന്നും സമരം […]
Read more

രാഹുൽ ഈശ്വറിനെതിരെ പരാതിയുമായി ഹണി റോസ്

ലൈംഗികാധിക്ഷേപ കേസില്‍ ബോബി ചെമ്മണ്ണൂരിന് പിന്നാലെ രാഹുല്‍ ഈശ്വറിനെതിരെ പരാതിയുമായി നടി ഹണി റോസ്. സൈബര്‍ ഇടങ്ങളില്‍ തനിക്കെതിരെ രാഹുല്‍ ഈശ്വര്‍ സംഘടിത ആക്രമണം നടത്തുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കുന്നത്. ബോബി ചെമ്മണ്ണൂരിനെതിരെ താന്‍ കൊടുത്ത ലൈംഗികാധിക്ഷേപ പരാതിയുടെ ഗൗരവം ചോര്‍ത്തിക്കളയാനും ജനങ്ങളുടെ പൊതുബോധം തനിക്കുനേരെ തിരിക്കാനും ബോധപൂര്‍വ്വം ശ്രമിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഈശ്വറിനെതിരെ ഹണി റോസിന്റെ പരാതി. സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു രാഹുല്‍ ഈശ്വറിനെതിരായി പരാതി നല്‍കിയതിനെ കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഹണി […]
Read more

പിസി ജോർജിനെ മതമൗലികവാദികൾ വേട്ടയാടുന്നു: കെ.സുരേന്ദ്രൻ

പിസി ജോർജിനെ മതമൗലികവാദികൾ വേട്ടയാടുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മതമൗലികവാദികളുടെ ഭീഷണിക്ക് വഴങ്ങി പിസിക്കെതിരെ സർക്കാർ കേസെടുത്തത് അന്യായമാണ്. ഇത് അംഗീകരിക്കാനാവില്ല. ഇതിനെ ബിജെപി നിയമപരമായും രാഷ്ട്രീയമായും നേരിടും. ചാനൽ ചർച്ചയിൽ സംഭവിച്ച നാക്ക് പിഴക്ക് അദ്ദേഹം ഫേസ്ബുക്കിലൂടെ മാപ്പ് പറഞ്ഞിട്ടും വേട്ടയാടുന്നത് അംഗീകരിക്കാനാവില്ല. ടിജെ ജോസഫ് മാഷിനെതിരെ വിഎസ് സർക്കാർ കേസെടുത്തതിന് സമാനമാണ് ഇപ്പോൾ പിസി ജോർജിനെതിരെ പിണറായി സർക്കാർ കേസെടുത്തത്. ഇതിന്റെ ധൈര്യത്തിലായിരുന്നു തീവ്രവാദികൾ ജോസഫ് മാഷിന്റെ കൈവെട്ടിയത്. പിസിക്കെതിരെയും ഇത്തരത്തിലാണ് മതമൗലികവാദികൾ […]
Read more

അയ്യപ്പന് കാണിക്കയായി സ്വർണ അമ്പും വില്ലും വെള്ളി ആനകളും സമ്മർപ്പിച്ച് തെലങ്കാന സ്വദേശി

ശബരിമല: അയ്യപ്പന് സ്വര്‍ണത്തില്‍ തീര്‍ത്ത അമ്പും വില്ലും വെള്ളി ആനകളും കാണിക്കയായി സമര്‍പ്പിച്ച് തെലങ്കാന സംഘം. തെലങ്കാന സെക്കന്തരാബാദ് സ്വദേശിയും കാറ്ററിങ് ബിസിനസുകാരനുമായ അക്കാറാം രമേശാണ അമ്പും വില്ലും ആനകളും കാണിക്കയായി സമ്മര്‍പ്പിച്ചത്. 120 ഗ്രാം സ്വര്‍ണത്തില്‍ തീര്‍ത്ത അമ്പും വില്ലും, 400 ഗ്രാം തൂക്കം വരുന്ന വെള്ളി ആനകളുമാണ് സന്നിധാനത്തെത്തി കാണിക്കയായി നല്‍കിയത്. മകനായ അഖില്‍ രാജിന് എം.ബി.ബി.എസിന് ഗാന്ധി മെഡിക്കല്‍ കോളേജില്‍ പ്രവേശനം ലഭിച്ചതിനെതുടര്‍ന്ന് താനും ഭാര്യ അക്കാറാം വാണിയും മകനുവേണ്ടി നേര്‍ന്ന കാണിക്കയാണ് […]
Read more

കെഎസ്ആര്‍ടിസിയില്‍ ‘മൈലേജ്’ പരിശോധന ഇനി ഡ്രൈവര്‍ക്കും

കെഎസ്ആര്‍ടിസിയുടെ മൈലേജ് ഇനി ഡ്രൈവര്‍ക്കും ബാധകം. കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസുകള്‍ക്ക് മറ്റ് സര്‍വീസുകളെ അപേക്ഷിച്ച് കൂടുതല്‍ ഡീസല്‍ ചെലവാകുന്നുണ്ടെന്നും ഡ്രൈവര്‍മാര്‍ ബോധപൂര്‍വം ഡീസല്‍ പാഴാക്കുന്നെന്നും മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ അഭിപ്രായപ്പെട്ടതിനു പിന്നാലെയാണ് പരിശോധനയ്ക്കുള്ള നിര്‍ദേശം. ഏത് ഡ്രൈവര്‍ ഓടിക്കുമ്പോഴാണ് ബസിന് കൂടുതല്‍ മൈലേജ് ലഭിക്കുന്നതെന്നും കെഎസ്ആര്‍ടിസി പരിശോധിക്കുന്നു. പല ബസുകളിലും നടത്തിയ പരിശോധനയില്‍ മൈലേജ് വ്യത്യാസം കണ്ടെത്തിയതോടെയാണ് ഡ്രൈവിങ് രീതിയും ചര്‍ച്ചാവിഷയമായത്. ഡീസല്‍ കൂടുതല്‍ ഉപയോഗിക്കേണ്ടിവരുന്ന ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. ഒരേ സര്‍വീസ്, സ്വിഫ്റ്റിന്റെ ഡ്രൈവറെയും കെഎസ്ആര്‍ടിസിയുടെ […]
Read more

പത്തനംതിട്ടയില്‍ 13കാരിയെ പീഡിപ്പിച്ച കേസില്‍ 40 പ്രതികള്‍

പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ 40 പേര്‍ക്കെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്ത് ഇലവുംതിട്ട പോലീസ് .13 വയസ് മുതലാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായിരുന്നത്. തുടര്‍ന്ന് അഞ്ച് വര്‍ഷത്തിനിടെ 60ലേറെ പേര്‍ പീഡിപ്പിച്ചതായാണ് പരാതി. ശിശുക്ഷേമ സമിതിയുടെ ഇടപെടലിനെ തുടര്‍ന്ന് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പത്തനംതിട്ട പൊലീസും കേസെടുത്തിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തില്‍ 62 പ്രതികളുണ്ടെന്നാണ് പൊലീസ് നല്‍കുന്ന സൂചന.പത്തനംതിട്ട ഇലവുംതിട്ട സ്വദേശിനിയുടെ പരാതിയെ തുടർന്നാണ് നടപടി. 18 കാരിയായ പെണ്‍കുട്ടി ശിശുക്ഷേമ സമിതിയോടാണ് പീഡനവിവരം വെളിപ്പെടുത്തിയത്. […]
Read more

അമ്മു സജീവിന്റെ മരണം: ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ കേസ്

പത്തനംതിട്ട: നഴ്‌സിങ് വിദ്യാര്‍ത്ഥിനി അമ്മു സജീവിന്റെ മരണത്തില്‍ പത്തനംതിട്ട ജനറല്‍ ആശുപ്രതിയിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ കേസ്. അമ്മുവിന്റെ പിതാവ് സജീവ് നല്‍കിയ പരാതിയില്‍ ചികിത്സ നല്‍കാന്‍ വൈകിയതിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അമ്മുവിനെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ അത്യാഹിത വിഭാഗത്തില്‍ ഉണ്ടായിരുന്ന ഡ്യൂട്ടി ഡോക്ടര്‍, ഓര്‍ത്തോ ഡോക്ടര്‍, ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസെടുത്തത്. നവംബര്‍ പതിനഞ്ചിനാണ് അമ്മു സജീവന്‍ ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കിയത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ആയിരുന്നു അമ്മുവിനെ ആദ്യം പ്രവേശിപ്പിച്ചത്. നില ഗുരുതമായതോടെ […]
Read more

ചാനല്‍ ചര്‍ച്ചയിലെ വിദ്വേഷ പരാമര്‍ശം; പി സി ജോര്‍ജിനെതിരെ കേസ്

ഈരാറ്റുപേട്ട: ചാനല്‍ ചര്‍ച്ചയിലെ വിദ്വേഷ പരാമര്‍ശവുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് പി സി ജോര്‍ജിനെതിരെ കേസെടുത്തു. മതസ്പര്‍ധ വളര്‍ത്തല്‍, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് പി സി ജോര്‍ജിനെതിരെ ചുമത്തിയിരിക്കുന്നത്. ഈരാറ്റുപേട്ട പൊലീസാണ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ 196, 299, കെപി ആക്ട് 120 ഒ എന്നീ വകുപ്പുകള്‍ പ്രകാരമാണ് പി സി ജോര്‍ജിനെതിരെ കേസെടുത്തത്. ഒരു ചാനലില്‍ നടത്തിയ വിദ്വേഷ പരാമര്‍ശത്തിനെതിരെ യൂത്ത് ലീഗാണ് പി സി ജോര്‍ജിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഇന്ത്യയിലെ മുസ്ലിംകള്‍ […]
Read more

വണ്ടിപ്പെരിയാറിൽ തീപ്പിടിത്തമുണ്ടായി വൻ നാശനഷ്ടം

ഇടുക്കി: വണ്ടിപ്പെരിയാറിൽ തീപ്പിടിത്തത്തിൽ വൻ നാശനഷ്ടം. ശനിയാഴ്ച്ച വെളുപ്പിന് നാലോടെയായിരുന്നു തീപ്പിടിത്തമുണ്ടായത്. വണ്ടിപ്പെരിയാർ ടൗണിലെ വ്യാപാര സ്ഥാപനങ്ങൾക്കാണ് നാശനഷ്ടം ഉണ്ടായത്. കട്ടപ്പന, പീരുമേട്, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിൽ നിന്നും അഗ്നിരക്ഷാ സേനയെത്തി.
Read more

പി ജയചന്ദ്രന്റെ സംസ്കാരം ഇന്ന്

തൃശൂർ: ഗായകൻ പി.ജയചന്ദ്രന് (80) സാംസ്കാരിക നഗരിയുടെ അന്ത്യാഞ്‌ജലി. വ്യാഴാഴ്ച അന്തരിച്ച ഗായകനെ അവസാനമായി കാണാൻ നിരവധി ആളുകളാണ് പൂങ്കുന്നത്തെ വസതിയിലും സംഗീത നാടക അക്കാദമിയിലുമെത്തിയത്. ഇന്നു രാവിലെ 10നു മൃതദേഹം പറവൂർ ചേന്ദമംഗലം പാലിയത്ത് എത്തിക്കും. നാലുകെട്ടിലെ പൊതുദർശനത്തിനു ശേഷം 3.30നു സമീപത്തെ പാലിയം ശ്മശാനത്തിൽ സംസ്കാരം.
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.