സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Kerala

കൊച്ചിയിലെ സ്പായിൽ അനാശാസ്യം: 8 സ്ത്രീകളും 4 പുരുഷന്മാരും പൊലീസ് പിടിയിൽ

കൊച്ചി: കൊച്ചിയിലെ സ്പായിൽ അനാശാസ്യം നടത്തിയതിനെ തുടർന്ന് 12 അംഗ സംഘം പൊലീസ് പിടിയിൽ. എട്ട് സ്ത്രീകളും നാല് പുരുഷന്മാരുമടങ്ങിയ സംഘത്തെയാണ് എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. കൊച്ചി കലാഭവൻ റോഡിലുള്ള സ്പായിൽ നിന്നുമാണ് ഇവരെ അറസ്റ്റ് ചെയ്തത്. സ്പാ കേന്ദ്രീകരിച്ച് അനാശാസ്യ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. ‘മോക്ഷ’ എന്ന പേരിൽ പ്രവർത്തിച്ചിരുന്ന സ്പായുടെ മറവിലാണ് ലൈംഗിക വ്യാപാരമാണ് നടന്നിരുന്നതെന്ന് പൊലീസ് കണ്ടെത്തി. സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നത് ഓൺലൈനിലൂടെയായിരുന്നു. […]
Read more

വര്‍ക്കലയില്‍ 67-കാരനെ അഞ്ചംഗസംഘം ചെർന്ന് വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം: 67-കാരനെ അഞ്ചംഗസംഘം ചേർന്ന് വെട്ടിക്കൊലപ്പെടുത്തി. താഴെവെട്ടൂര്‍ സ്വദേശി ഷാജഹാനാണ് കൊല്ലപ്പെട്ടത്. വര്‍ക്കലയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. പ്രതികളിലൊരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഷാജഹാന്‍ ഈ സംഘവുമായി വാക്കേറ്റം നടത്തിയിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. പിന്നാലെ വടിവാള്‍ കൊണ്ട് തലയ്ക്ക് വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാജഹാനെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം കിംസ് ആശുപത്രിയിലുമെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മറ്റുപ്രതികള്‍ക്കായുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.
Read more

കരിപ്പൂർ സ്വർണക്കടത്ത്; എം.ആർ. അജിത്കുമാറിനെതിരേ പി. വിജയൻ കോടതിയിലേക്ക്

തിരുവനന്തപുരം: കരിപ്പൂർ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പി.വി. അൻവർ എം.എൽ.എ.യുടെ പരാതിയിൽ എ.ഡി.ജി.പി. എം.ആർ. അജിത്കുമാർ നൽകിയ മൊഴിക്കെതിരേ എ.ഡി.ജി.പി. പി. വിജയൻ കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു. കഴിഞ്ഞ രണ്ടുമാസമായിട്ടും ഇക്കാര്യത്തിൽ സമർപ്പിച്ച പരാതിയിൽ നടപടിയൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണി നീക്കം. ഇതിനായി സർക്കാരിന്റെ അനുമതിതേടും. ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ അജിത്കുമാറിൽ നിന്ന് പോലീസ് മേധാവി മൊഴിരേഖപ്പെടുത്തിയിരുന്നു. തുടർന്ന് കരിപ്പൂരിലെ സ്വർണക്കടത്തിൽ വിജയന് ബന്ധമുണ്ടെന്ന് എസ്.പി. സുജിത് ദാസ് പറഞ്ഞിരുന്നതായി അജിത്കുമാർ മൊഴിനൽകിയിരുന്നു. എന്നാൽ, ഈ മൊഴി വാസ്ഥമരഹിതമാണെന്നും അതിനാൽ ഇക്കാര്യങ്ങളെക്കുറിച്ച് […]
Read more

പാലയൂർ സെൻ്റ് തോമസ് തീർഥാടന കേന്ദ്രത്തിൽ ക്രിസ്മസ് കരോൾ പൊലീസ് തടഞ്ഞുവെന്ന് പരാതി

തൃശ്ശൂർ: പാലയൂർ സെൻ്റ് തോമസ് തീർഥാടന കേന്ദ്രത്തിൽ ക്രിസ്മസ് ആഘോഷം പൊലീസ് മുടക്കിയെന്ന് പരാതി. കരോൾ ഗാനം മൈക്കിലൂടെ പാടാൻ പൊലീസ് അനുവദിച്ചില്ലെന്നും പള്ളി വളപ്പിൽ കരോൾ ഗാനം മൈക്കിൽ പാടരുതെന്നും പൊലീസ് ഭീഷണിപ്പെടുത്തിയെന്നും പള്ളിക്കമ്മറ്റി ഭാരവാഹികൾ പറഞ്ഞു. ചാവക്കാട് എസ്.ഐ വിജിത്ത് തൂക്കിയെടുത്ത് എറിയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ചരിത്രത്തിൽ ആദ്യമായി കരോൾ ഗാനം പള്ളിയിൽ മുടങ്ങിയെന്നും ട്രസ്റ്റി അംഗങ്ങൾ വ്യക്തമാക്കി.സിറോ മലബാർ സഭ അധ്യക്ഷൻ മാർ റാഫേൽ തട്ടിൽ എത്തുന്നതിന് തൊട്ട് മുമ്പായിരുന്നു പൊലീസുകാരുടെ ഈ ഭീഷണി. […]
Read more

പുല്‍ക്കൂട് തകര്‍ത്ത സംഭവം, ഗൂഡാലോചന സംശയിക്കുന്നു: ബിഷപ്പ് മാര്‍ കൊച്ചുപുരയ്ക്കല്‍

പാലക്കാട്‌: പുല്‍ക്കൂട് തകര്‍ത്ത സംഭവത്തിൽ ഗൂഡാലോചന സംശയിക്കുന്നതായി പാലക്കാട് ബിഷപ്പ് മാര്‍ കൊച്ചുപുരയ്ക്കല്‍. ക്രൈസ്തവര്‍ക്കും പൊതുസമൂഹത്തിനുമെതിരായ അക്രമമാണ് നടന്നതെന്ന് അദ്ദേഹം പറഞ്ഞു.ക്രൈസ്തവരുടെ വിശ്വാസപരമായ കാര്യങ്ങള്‍ക്കും എതിരെയുള്ള ചിലനീക്കങ്ങളാണ് ഇതെന്നും. കുട്ടികളും അധ്യാപകരും ആഘോഷത്തിന്റെ ഭാഗമായി നിർമിച്ച പുല്‍ക്കൂട് അടിച്ചുതര്‍ക്കത്തത് കരുതികൂട്ടിയുള്ള നീക്കമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്ന് അദ്ധേഹം കൂട്ടിചേർത്തു. ആരെങ്കിലും ഒത്താശ ചെയ്ത് നടത്തിയതാണോ എന്ന് സംശയിക്കുന്നുവെന്നും മാര്‍ കൊച്ചുപുരയ്ക്കല്‍ വ്യക്തമാക്കി.
Read more

ക്ഷേമപെൻഷൻ വിതരണത്തിനിടെ ബാങ്ക് ജീവനക്കാരന് വെട്ടേറ്റു

തിരുവനന്തപുരം: ക്ഷേമപെന്‍ഷന്‍ വിതരണത്തിനു പോയ ബാങ്ക് ജീവനക്കാരന് വെട്ടേറ്റു. നെയ്യാറ്റിന്‍കരയിലാണ് സംഭവം. ബാലരാമപുരം സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരനായ ലെനിനാണു (43) വെട്ടേറ്റത്. പുന്നക്കാട് ഭാഗത്ത് വീട്ടില്‍ പെന്‍ഷന്‍ നല്‍കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ആക്രമിച്ച ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അക്രമിക്കായി തിരച്ചില്‍ പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
Read more

പത്മനാഭസ്വാമി ക്ഷേത്രത്തിലെ ലേലത്തില്‍ ക്രമക്കേട്: രണ്ട് ജീവനക്കാർക്ക് സസ്‌പെന്‍ഷൻ

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ലേലത്തില്‍ ക്രമക്കേട്. ലേലവിലയിടാതെ ഭക്തര്‍ സമര്‍പ്പിച്ച സാരികള്‍ വില്‍പ്പന നടത്തിയെന്നാണ് കണ്ടെത്തൽ. ഭക്തര്‍ സമര്‍പ്പിച്ച സാരി, മുണ്ട് എന്നിവ ക്ഷേത്രത്തില്‍ ഞായര്‍, വ്യാഴം ദിവസങ്ങളില്‍ ലേലത്തിന് വെയ്ക്കാറുണ്ട്. അടിസ്ഥാന വില നിശ്ചയിച്ചാണ് ഇവയ്ക്ക് വില്‍പ്പന നടത്തേണ്ടത്. എന്നാല്‍ രശീതി പരിശോധിച്ചപ്പോള്‍ ഇതൊന്നും പാലിച്ചിട്ടില്ലെന്ന് കണ്ടെത്തുകയും ഇതുമായി ബന്ധപ്പെട്ട നിരവധി ക്രമക്കേടുകളും കണ്ടെത്തി. ഓഡിറ്റര്‍ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് പുറത്ത് വന്നത്.ലേലത്തില്‍ വലിയ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന ഭരണസമിതി […]
Read more

‘ഇതെന്ത് ഡീൽ…?’; ഗവർണർ മാറ്റം അസാധാരണമോ…?

കൊച്ചി: സംസ്ഥാന സർക്കാരിനെ നിരന്തരം പ്രതിരോധത്തിലാക്കിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തലസ്ഥാനത്തുനിന്നും മാറ്റിയത് പുതിയ വിവാദങ്ങൾക്ക് വഴിവെക്കുകയാണ്. ഗവർണ സ്ഥാനത്തുനിന്നും മാറ്റിക്കൊണ്ടുള്ള പ്രമുഖ ചാനലുകളുടെ വാർത്താ ലിങ്കുകൾക്ക് താഴെ ‘ഇതെന്ത് ഡീൽ….?’ എന്ന കമന്റുകളാണ് നിറയുന്നത്. സംസ്ഥാന സർക്കാരും ഗവർണ്ണർ ആരിഫ് ഖാനും തമ്മിലെ ഭിന്നത തുടരുന്നതിനിടെയാണ് മാറ്റം. അതേസമയം കാലാവധി പൂർത്തിയാക്കിയത് കൊണ്ടാണ് മാറ്റമെന്നാണ് സർക്കാർ വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന. ആർഎസ്എസ് പശ്ചാത്തലമുളള ബിജെപി നേതാവ് രാജേന്ദ്ര വിശ്വനാഥ് അർലേകർ കേരള ഗവർണറാകും. […]
Read more

കേരള ഗവർണർക്ക് മാറ്റം

ന്യൂഡൽഹി: കേരള ഗവർണറായി രാജേന്ദ്ര വിശ്വനാഥ് ആർലെകറെ നിയമിച്ചു. നിലവിലെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബിഹാർ ഗവർണറാകും. അഞ്ച് വർഷ കാലാവധി പൂർത്തിയാക്കിയ ശേഷമാണ് ആരിഫ് മുഹമ്മദ് ഖാൻ ഇനി ബിഹാർ ഗവർണർ ആകാൻ പോകുന്നത്.ഗോവ മന്ത്രി സഭയിലടക്കം അംഗമായിരുന്നു രാജേന്ദ്ര വിശ്വനാഥ് അർലേകർ. ബിഹാറിൽ നിന്നാണ് അർലേകർ കേരളത്തിലേക്ക് എത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ്. ഗോവയിൽ നിന്നും ക്രിസ്ത്യൻ പശ്ചാത്തലമുളള രാജേന്ദ്ര വിശ്വനാഥ് കേരളത്തിലേക്കുളള വരവിലൂടെ ക്രിസ്ത്യൻ വിഭാഗത്തെയാകാം […]
Read more

ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങൾക്ക് അധിക സർവീസുകളുമായി കൊച്ചി മെട്രോ

കൊച്ചി: ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് കൂടുതല്‍ സര്‍വ്വീസുകളൊരുക്കിയും സമയം ക്രമീകരിച്ചും കൊച്ചി മെട്രോ. വൈകുന്നേരങ്ങളിൽ തിരക്കേറിയ സമയങ്ങളിൽ 10 സര്‍വ്വീസുകളാണ് അധികമായി ക്രമീകരിച്ചിട്ടുള്ളത്. കൂടാതെ പുതുവത്സരദിനത്തില്‍ പുലര്‍ച്ചെ വരേയും സര്‍വ്വീസ് നടത്തും. അതെ സമയം വാട്ടര്‍ മെട്രോ ഹൈകോര്‍ട്ട് – ഫോര്‍ട്ട് കൊച്ചി റൂട്ടില്‍ 15 മിനിറ്റ് ഇടവിട്ട് സര്‍വ്വീസും നടത്തും.ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ പ്രമാണിച്ച് യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവ് പ്രതീക്ഷിച്ചുകൊണ്ടാണ് മെട്രോയും വാട്ടര്‍ മെട്രോയും സര്‍വീസ് കൂട്ടുന്നത്. മെട്രോയും അധിക സര്‍വീസുകള്‍ ജനുവരി 4ാം തീയതിവരെയാണ്. […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.