സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Kerala

സിപിഐഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം

പത്തനംതിട്ട: വിഭാഗീയത രൂക്ഷമായ പത്തനംതിട്ടയില്‍ സിപിഐഎം ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം. ശനിയാഴ്ച പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും. 30 ആം തീയതി പൊതുസമ്മേളനം മുഖ്യമന്ത്രിയാണ് ഉദ്ഘാടനം ചെയ്യുന്നത്. ജില്ലയിലെ വിഭാഗീയത ഒഴിവാക്കാനുള്ള വെട്ടിനിരത്തല്‍ തീരുമാനത്തിനും സാധ്യതയുണ്ട്. ജില്ലാ സെക്രട്ടറി സ്ഥാനം ആഗ്രഹിക്കുന്ന ഒരു കൂട്ടം നേതാക്കള്‍ പത്തനംതിട്ടിയിലുണ്ട്. ഇവരില്‍ നിന്ന് ഒരാളെ മത്സരം ഒഴിവാക്കി ജില്ലാ സമ്മേളനത്തിലൂടെ തെരഞ്ഞെടുക്കുകയാണ് സംസ്ഥാന നേതൃത്തിന് മുന്നിലെ വെല്ലുവിളി. ജില്ലാ സെക്രട്ടറി സ്ഥാനം ലക്ഷ്യമിട്ട് […]
Read more

ബോട്ടിൽ നിന്ന് യാത്രക്കാരൻ വേമ്പനാട്ട് കായലിലേക്ക് ചാടി; തിരച്ചിൽ തുടങ്ങി

വേമ്പനാട് കായലിലേക്ക് യാത്രക്കാരൻ ബോട്ടിൽ നിന്ന് ചാടിയതായി റിപ്പോർട്ട്. ആലപ്പുഴയിൽ കുമരകം-മുഹമ്മ റൂട്ടിലുള്ള ജലഗതാഗത വകുപ്പിന്റെ ബോട്ടിൽ യാത്ര ചെയ്യുമ്പോഴാണ് യാത്രക്കാരൻ കായലിലേക്ക് ചാടിയത്. പാതിരാമണൽ ദ്വീപിന്റെ എതിർവശത്ത്, കായലിന്റെ നടുവിൽ ബോട്ട് എത്തിയപ്പോഴായിരുന്നു സംഭവം. യാത്രക്കാരനായുള്ള തിരച്ചിൽ ആരംഭിച്ചു.
Read more

കഴക്കൂട്ടത്ത് വിജിലൻസ് സിഐയും സിറ്റി ഗ്യാസ് ഇൻസ്റ്റലേഷൻ കമ്പനി പിആർഒയും തമ്മിൽ തർക്കം; ഇരുവരും പരാതി നൽകി

തിരുവനന്തപുരം: സിറ്റി ഗ്യാസ് ഇൻസ്റ്റലേഷൻ കമ്പനി പിആർഓയെ വിജിലൻസ് സി ഐ മർദ്ദിച്ചതായ് പരാതി. പിആർഒ തന്നെ ജാതീയമായി അധിക്ഷേപിച്ചെന്ന് സിഐയും പരാതി നൽകി. സിറ്റി ഗ്യാസ് പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്ന അതിഥി സോളാർ കമ്പനി പിആർഒ എസ്.വിനോദ് കുമാറിനാണ് മർദ്ദനമേറ്റത്. വിനോദ് ജാതി അധിക്ഷേപം നടത്തിയെന്ന് വിജിലൻസ് സി ഐ യായ അനൂപ് ചന്ദ്രനും പരാതി നൽകി.ബുധനാഴ്ച്ച രാത്രി 10 ന് കഴക്കൂട്ടം സെൻ്റ് ആൻ്റണീസ് സ്കൂൾ റോഡിൽ വച്ചായിരുന്നു സംഭവം. സിറ്റി ഗ്യാസ് പദ്ധതിയുടെ […]
Read more

കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ഒരു മരണം

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ പുല്ലാടിൽ കെഎസ്ആർടിസി ബസും കാറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. കാർ ഓടിച്ച റാന്നി സ്വദേശി വി.ജി രാജനാണ് മരിച്ചത്. ഒരു കുഞ്ഞടക്കം കാറിലുണ്ടായിരുന്ന പരുക്കേറ്റ യാത്രക്കാർക്കാരെ ആശുപത്രിയിലേക്ക് മാറ്റി. രാജൻ്റെ മൃതദേഹവും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
Read more

തിരുവനന്തപുരത്ത് ആദിവാസികൾക്കിടയിൽ ആത്മഹത്യ വർധിക്കുന്നെന്ന് റിപ്പോർട്ട്; ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരത്തെ ആദിവാസി വിഭാ​ഗങ്ങൾക്കിടയിൽ ആത്മഹത്യ വർദ്ധിക്കുന്നുവെന്ന് റിപ്പോർട്ട്. 2024 ൽ മാത്രം 23 ആത്മഹത്യകൾ നടന്നുവെന്ന് പുറത്തുവന്ന മാധ്യമ റിപ്പോർട്ടുകൾ . ഇതിൻ്റെ അടിസ്ഥാനത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. സംഭവത്തിൽ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും രണ്ടാഴ്ചയ്ക്കകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകി.2011 നും 2022 നും ഇടയിൽ പെരിങ്ങമല പഞ്ചായത്തിൽ മാത്രം 138 ആത്മഹത്യകൾ ആദിവാസി സമൂഹത്തിനിടയിൽ നടന്നതായ റിപ്പോർട്ട് പരാമർശം ദേശീയ മനുഷ്യാവകാശ കമ്മീഷൻ വാർത്താക്കുറിപ്പിൽ ചുണ്ടിക്കാട്ടി . മരിച്ചവരിൽ ഭൂരിഭാഗം […]
Read more

നാലു വർഷം മുൻപത്തെ പക; ക്രിസ്മസ് ദിനത്തിൽ അക്രമണം, 2 പേർ കുത്തേറ്റു മരിച്ചു

കൊടകര: നാലു വർഷം മുൻപ് ക്രിസ്മസ് ദിനത്തിലുണ്ടായ ആക്രമണ സംഭവങ്ങളിൽ പകരം ചോദിക്കാനായി വീട് ആക്രമിച്ച സംഭവത്തിൽ ഇരുവിഭാഗങ്ങളിലുമായി 2 പേർ കുത്തേറ്റു മരിച്ചു. വട്ടേക്കാട് മര്യാദമൂലയിൽ ക്രിസ്മസ് ദിവസം രാത്രിയിലാണ് സംഭവം നടന്നത്. വട്ടേക്കാട് കല്ലിങ്ങപ്പുറം സുബ്രന്റെ മകൻ സുജിത്ത് (30), സമീപവാസി മഠത്തിക്കാടൻ സജീവന്റെ മകൻ അഭിഷേക് (24) എന്നിവരാണു കുത്തേറ്റു മരിച്ചത്. അക്രമത്തിൽ പരുക്കേറ്റ വിവേകിന്റെ നില ഗുരുതരമാണ്. 4 വർഷം മുൻപ് ക്രിസ്മസ് ദിനത്തിലുണ്ടായ അക്രമണത്തിൽ വിവേകിനെ സുജിത്ത് കുത്തിപ്പരുക്കേൽപ്പിച്ചിരുന്നു. ഇതിന് […]
Read more

സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം; നടൻമാരായ ബിജു സോപാനത്തിനും, എസ്.പി. ശ്രീകുമാറിനുമെതിരെ പരാതിയുമായി നടി

കൊച്ചി: സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമണം. നടന്മാരായ ബിജു സോപാനം, എസ്.പി. ശ്രീകുമാർ എന്നിവർക്കെതിരെയാണ് നടിയുടെ പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ ഇൻഫോപാർക്ക് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സീരിയൽ ചിത്രീകരണത്തിനിടെ ലൈം​ഗികാതിക്രമം നടന്നു എന്നാണ് പരാതിയിൽ പറയുന്നത്. ഇതിൽ ഒരാൾ ലൈം​ഗികാതിക്രമം നടത്തിയെന്നും രണ്ടാമത്തെയാൾ ഭീഷണിപ്പെടുത്തിയെന്നുമാണ് പോലീസ് പറയുന്നത്. സംഭവം സമീപകാലത്ത് നടന്നതാണെന്നാണ് ലഭ്യമാകുന്ന വിവരം.ഇൻഫോപാർക്ക് പോലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് തൃക്കാക്കര പോലീസിന് കൈമാറിയിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെ രൂപീകരിച്ച പ്രത്യേക അന്വേഷണ […]
Read more

വൈദ്യുതി നിരക്ക് വർദ്ധനവ്: ആംആദ്മിയുടെ ഹർജി സുപ്രീംകോടതി ജനുവരി 3ന് പരിഗണിക്കും

കൊച്ചി: വൈദ്യുതി ചാർജ് വർദ്ധനവുമായി ബന്ധപ്പെട്ട് ആം ആദ്മി പാർട്ടി കേരള സംസ്ഥാന പ്രസിഡന്റ്‌ അഡ്വ വിനോദ് മാത്യു വിൽ‌സൺ നൽകിയ ഹർജി സുപ്രീം കോടതി ജനുവരി 3നു പരിഗണിക്കും. ചാർജ് വർധന അയി ബന്ധപ്പെട്ട് നടത്തിയ ഹിയറിങ്ങിൽ ചട്ടങ്ങൾ പാലിച്ചില്ല, ചാർജ് വർധനവിന് വേണ്ടി കെ.എസ്.ഈ.ബി നൽകിയ പെറ്റിഷനിൽ ഉള്ള പിഴവുകൾ എന്നിവ ചൂണ്ടി കാണിച്ചാണ് ഹർജി. ചാർജ് വർധന അയി ബന്ധപ്പെട്ട് റെഗുലേറ്ററി കമ്മീഷൻ 4 ജില്ലകളിൽ മാത്രം പൊതു തെളിവെടുപ്പുകൾ നടത്തിയിരുന്നു, ആം […]
Read more

സുഗമമായ മണ്ഡലകാല തീര്‍ഥാടനം: ദേവസ്വം മന്ത്രിക്ക് തന്ത്രിയുടെ അഭിനന്ദനം;മണ്ഡല മഹോത്സവത്തിന് ഇന്ന് സമാപനം

സുഗമവും സുരക്ഷിതവുമായ ശബരിമല മണ്ഡലകാല തീർഥാടനത്തിന് നേതൃത്വം നല്‍കിയ ദേവസ്വം മന്ത്രി വി.എൻ. വാസവന് തന്ത്രി കണ്ഠര് രാജീവരുടെയും താന്ത്രികചുമതല വഹിക്കുന്ന മകൻ കണ്ഠര് ബ്രഹ്‌മദത്തന്റെയും അഭിനന്ദനം. മന്ത്രിക്ക് പൊന്നാടയണിയിച്ച്‌ അഭിനന്ദനം അറിയിച്ചത്.മണ്ഡലപൂജയുടെ ഭാഗമായി തങ്കഅങ്കി ഘോഷയാത്രയെ സ്വീകരിച്ചശേഷം മകരവിളക്ക് ഒരുക്കം വിലയിരുത്തുന്നതിനായി സന്നിധാനത്തെത്തിയ മന്ത്രി വി.എൻ. വാസവൻ തന്ത്രിയെ സന്ദർശിച്ചപ്പോഴാണ് പൊന്നാടയണിയിച്ചത് . പരാതികളും പരിഭവങ്ങളുമില്ലാത്ത ഒരു മണ്ഡലകാലമാണ് കഴിയുന്നതെന്നും സർക്കാർ സംവിധാനങ്ങള്‍ ഫലപ്രദമായി പ്രവർത്തിപ്പിക്കാൻ മന്ത്രിക്ക് കഴിഞ്ഞതായും തന്ത്രി കണ്ഠര് രാജീവര് പറഞ്ഞു. അതേസമയം […]
Read more

വിവാഹ പന്തല്‍ അഴിച്ചു മാറ്റുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം

കാസര്‍കോട്: വിവാഹ വീട്ടിലെ പന്തല്‍ അഴിച്ചു മാറ്റുന്നതിനിടെ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു. തളങ്കര തെരുവത്താണ് സംഭവം. കര്‍ണാടക സ്വദേശിയായ പന്തല്‍ ജോലിക്കാരന്‍ പ്രമോദ് രാമണ്ണ (30) യാണ് മരിച്ചത്. പന്തലിന്റെ ഇരുമ്പ് തൂണ്‍ അഴിച്ചു മാറ്റുന്നതിനിടെ സമീപത്തെ വൈദ്യതി കമ്പിയില്‍ അബദ്ധത്തില്‍ തട്ടുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. നിയമപരമായ നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.