സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Kerala

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി നാല് മുതല്‍ എട്ട് വരെ

63-ാമത് കേരള സ്‌കൂള്‍ കലോത്സവത്തിന്റെ പ്രോഗ്രാം ഷെഡ്യൂള്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രകാശനം ചെയ്തു. ജനുവരി നാല് മുതല്‍ എട്ട് വരെയാണ് കലോത്സവം നടക്കുന്നത്. മത്സരങ്ങള്‍ രാവിലെ 9.30 ന് ആരംഭിക്കാന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മത്സരങ്ങള്‍ കൃത്യസമയത്ത് തുടങ്ങി അവസാനിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായും ഫസ്റ്റ് കോളും സെക്കന്‍ഡ് കോളും തേര്‍ഡ് കോളും ചെയ്തിട്ടും വരാത്ത ടീമുകളെ അയോഗ്യരാക്കുന്നത് പരിഗണനയിലാണെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നിന്നും 101, ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ നിന്നും 110, […]
Read more

സൗന്ദര്യവത്ക്കരിച്ച ബേപ്പൂർ ബീച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു

നവീകരിച്ച് സൗന്ദര്യവത്ക്കരിച്ച ബേപ്പൂർ ബീച്ച് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിച്ചു. ബേപ്പൂർ ഒരു തുറമുഖ പട്ടണമാണ് എന്നതാണ് ബീച്ചിൻ്റെ സവിശേഷതയെന്ന് മന്ത്രി പറഞ്ഞു. കൊച്ചിയിൽ നിന്ന് ബേപ്പൂരിലക്ക് സഞ്ചാരികൾക്ക് ജല മാർഗ്ഗം വരാനുള്ള സംവിധാനങ്ങൾ ഉൾപ്പെടെയുള്ള തുറമുഖ വികസന പദ്ധതികൾ സർക്കാർ ആലോചനയിലുണ്ട്. ഭാവിയിൽ കൊച്ചി പോലെ ഒരു തുറമുഖ പട്ടണമായി ബേപ്പൂർ മാറും എന്നും മന്ത്രി പറഞ്ഞു. ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റ് നാട്ടിലെ […]
Read more

മന്ത്രിയാകാനാകാത്തത് സമയദോഷം കൊണ്ടെന്ന് തോമസ് കെ തോമസ്

ആലപ്പുഴ: തനിക്ക് മന്ത്രിയാകാനാകാത്തത് സമയദോഷം കൊണ്ടെന്ന് എൻസിപി എസ് നേതാവ് തോമസ് കെ തോമസ് എംഎല്‍എ. പലവട്ടം ചര്‍ച്ച നടന്നിട്ടും ഫലം കണ്ടില്ല. ഇത് സമയദോഷം മൂലമാണെന്നാണ് എംഎല്‍എ പറയുന്നത്. മുന്‍ എംഎല്‍എ തോമസ് ചാണ്ടിയുടെ അനുസ്മരണ ദിനത്തോട് അനുബന്ധിച്ച് ചേന്നംങ്കരി സെയ്ന്റ് പോള്‍സ് മോര്‍ത്തോമാ പള്ളിയിലെ അദ്ദേഹത്തിന്റെ കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിസ്ഥാനം സംബന്ധിച്ച് കേന്ദ്രനേതൃത്വം ഇപ്പോഴും ഇടപെടലുകൾ നടത്തുന്നുണ്ട്. തന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച് തീരുമാനം ശരത് പവാറിന്റേതാണ്. തോമസ് ചാണ്ടിയോട് […]
Read more

അഴിമതി നടത്തിയെന്ന് കണ്ടെത്തൽ; പി.കെ ശശിയ്ക്ക് രണ്ടു പദവികൾ നഷ്ടപ്പെട്ടു

പാലക്കാട്: സി.ഐ.ടി.യു. പാലക്കാട് ജില്ലാ പ്രസിഡന്റും ചുമട്ടുതൊഴിലാളി യൂണിയൻ പ്രസിഡന്റും സ്ഥാനങ്ങളിൽ നിന്ന് പി.കെ. ശശിയെ പുറത്താക്കി. പകരം, സിപിഐഎം ജില്ലാ കമ്മിറ്റി അംഗം പി. എൻ. മോഹനൻ പുതിയ സിഐടിയു ജില്ലാ പ്രസിഡന്റായി ചുമതലയേൽക്കും. ശശിയെ കെ.ടി.ഡി.സി. ചെയർമാൻ സ്ഥാനത്തുനിന്ന് മാറ്റുന്നതിനെക്കുറിച്ചുള്ള തീരുമാനം സർക്കാർ കൈക്കൊള്ളുമെന്നു പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അറിയിച്ചു. അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണ കമ്മീഷന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പാർട്ടിയുടെ എല്ലാ തിരഞ്ഞെടുക്കപ്പെട്ട പദവികളിലും നിന്ന് ശശിയെ നീക്കിയിരിക്കുന്നത്. ശശി കെ.ടി.ഡി.സി ചെയര്‍മാന്‍പദവും സി.ഐ.ടി.യു […]
Read more

എൻഎസ്എസിനും എസ്എൻഡിപിക്കും രമേശ് ചെന്നിത്തലയോടുള്ള പ്രേമത്തിന്റെ പിന്നിലെന്ത്..?

എൻഎസ്എസ് നേതൃത്വവുമായി വർഷങ്ങളായി അകൽച്ചയിലായിരുന്നു മുൻ പ്രതിപക്ഷ നേതാവ് കൂടിയായ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എന്നാൽ വർഷങ്ങൾക്ക് ശേഷം എൻഎസ്എസിനും ചെന്നിത്തലയ്ക്കും ഇടയ്ക്കുള്ള മഞ്ഞ് ഉരുകുകയാണ്. മന്നംജയന്തി ആഘോഷത്തിൽ മുഖ്യപ്രഭാഷണം നടത്താൻ രമേശ് ചെന്നിത്തലയെ ക്ഷണിച്ചതോടെയാണ് 8 വർഷമായുള്ള അകൽച്ചയ്ക്ക് അന്ത്യമായത്. കോൺഗ്രസിൽ അടുത്ത മുഖ്യമന്ത്രി സ്ഥാനാർഥി ആരെന്ന ചർച്ച സജീവമാകുന്നതിനിടെയാണ് മന്നംജയന്തി സമ്മേളനത്തിൽ ചെന്നിത്തല മുഖ്യപ്രഭാഷകനായി എത്തുന്നത്. കോൺഗ്രസിന്റെ അടുത്ത മുഖ്യമന്ത്രി സ്ഥാനാർഥി വി.ഡി സതീശനോ ചെന്നിത്തലയോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. എന്‍എസ്എസ് നേതൃത്വത്തിനും […]
Read more

ശബരിമലയിൽ ഭക്തരുടെ എണ്ണത്തിൽ നിയന്ത്രണം

ശബരിമല : മണ്ഡലപൂജക്കും മകരവിളക്കിനും ഭക്തരുടെ എന്നതിൽ നിയന്ത്രണം. സ്‌പോട്ട് ബുക്കിംഗ് ഒഴിവാക്കിയേക്കും. വെർച്വൽ ക്യു വെട്ടിക്കുറിച്ചു. ഡിസംബര്‍ 25 ന് 54,000 ഭക്തര്‍ക്കും 26ന് 60,000 ഭക്തര്‍ക്കും മാത്രമാണ് ദര്‍ശനം നടത്താണ് സാധിക്കുക. ജനുവരി 12 ,13 ,14 ദിവസങ്ങളിൽ വെർച്വൽ ക്യു പരിമിതപ്പെടുത്തി.
Read more

എം ടിയുടെ ആരോഗ്യനിലയിൽ പുരോഗതി

കോഴിക്കോട്: ചികിത്സയില്‍ കഴിയുന്ന പ്രശസ്ത എഴുത്തുകാരന്‍ എം.ടി. വാസുദേവന്‍ നായരുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. നിലവിൽ അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. രാവിലെ പുതിയ മെഡിക്കല്‍ ബുള്ളറ്റിൻ പുറത്തിറങ്ങിയേക്കും.ശ്വാസതടസ്സത്തെത്തുടര്‍ന്ന് ഞായറാഴ്ച രാത്രിയാണ് എം.ടി.യെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദഗ്ധഡോക്ടര്‍മാരുടെ സംഘമാണ് അദ്ദേഹത്തെ നിരീക്ഷിക്കുന്നത്. ഭാര്യ കലാമണ്ഡലം സരസ്വതി, മകള്‍ അശ്വതി ശ്രീകാന്ത്, മരുമകന്‍ ശ്രീകാന്ത് എന്നിവരുള്‍പ്പെടെയുള്ളവർ ആശുപത്രിയിൽ ഉണ്ട്. രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ നിരവധിപ്പേർ എം.ടിയെ സന്ദർശിക്കാൻ എത്തിയിരുന്നു.
Read more

തളിപ്പറമ്പിൽ വിതരണം ചെയ്ത കുടിവെള്ളത്തിൽ ഇ-കോളി; മഞ്ഞപ്പിത്ത വ്യാപനം, കുടിവെള്ള വിതരണം നിരോധിച്ചു

കണ്ണൂർ: കുടിവെള്ളത്തിൽ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. കണ്ണൂർ തളിപ്പറമ്പിലെ സ്വകാര്യ വിതരണക്കാരൻ നൽകുന്ന കുടിവെള്ളത്തിലാണ് ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. പ്രദേശത്തെ മഞ്ഞപ്പിത്ത വ്യാപനത്തെ തുടർന്ന് ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. തളിപ്പറമ്പ് നഗരസഭയിൽ കുടിവെള്ളം വിതരണം ചെയ്യുന്ന ജാഫറിന്‍റെ കുടിവെള്ള വിതരണ ടാങ്കറും വാഹനവും ആരോഗ്യവകുപ്പ് പിടിച്ചെടുത്തിട്ടുണ്ട്. കുറുമാത്തൂർ പഞ്ചായത്തിലെ ഒരു കിണറിൽ നിന്നാണ് ഇവർ വെള്ളം ശേഖരിക്കുന്നത്. അതേസമയം കിണർ ശുചീകരണത്തിനുള്ള നടപടികൾക്ക് ആരോഗ്യവകുപ്പ് നി‍ർദേശം നൽകിയിട്ടുണ്ട്. പ്രദേശത്തെ തട്ടുകടകൾ രണ്ടാഴ്ചത്തേക്ക് […]
Read more

ഒന്നരക്കോടിയുടെ പച്ചക്കറി വാങ്ങിയശേഷം പണം നൽകാതെ മുങ്ങിയ പ്രതി പിടിയിൽ

മൂന്നാർ: ഒന്നരക്കോടി രൂപയുടെ പച്ചക്കറികൾ വാങ്ങി വട്ടവടയിലെ കർഷകരെ കബളിപ്പിച്ച യുവാവിനെ അറസ്റ്റു ചെയ്തു. ഏകദേശം ഒന്നര വർഷത്തിന് ശേഷം ചെന്നൈയിൽ വെച്ചാണ് പ്രതിയായ ചെണ്ടുവര എസ്റ്റേറ്റ് പിആർ ഡിവിഷനിലെ എസ്. യേശുരാജ് (32) മൂന്നാർ പൊലീസിന്റെ പിടിയിലായത്. പണം നൽകാത്തതിനെ തുടർന്ന് ഹോർട്ടികോർപ്പിന് പച്ചക്കറികൾ നൽകുന്നത് കർഷകർ ഒരു വർഷം മുൻപ് അവസാനിപ്പിച്ചിരുന്നു. പിന്നീട് സ്വകാര്യ കമ്പനി കർഷകരിൽ നിന്നും പച്ചക്കറി സ്വീകരിക്കാൻ തുടങ്ങി. കമ്പനി ജീവനക്കാരനായ യേശുരാജിനായിരുന്നു ദൗത്യത്തിന്റെ ചുമതല. എന്നാൽ, യേശുരാജ് കമ്പനിയെ […]
Read more

വൻ ഓഫറുകളുമായി സപ്ലൈകോ; ക്രിസ്മസ് ഫെയറിൽ ബ്രാൻഡഡ് സാധനങ്ങൾക്കടക്കം വൻ വിലക്കുറവിൽ

എറണാകുളം: വൻവിലക്കുറവും നിറയെ ഓഫറുകളുമായി സപ്ലൈകോ ക്രിസ്മസ് ഫെയർ ഡിസംബർ 21 മുതൽ 30 വരെ. എറണാകുളം ജില്ലയിലെ എറണാകുളത്തപ്പൻ ഗ്രൗണ്ടിലാണ് സപ്ലൈകോ ജില്ലാ ഫെയർ സംഘടിപ്പിക്കുന്നത്. കൊച്ചി മേയർ അഡ്വക്കേറ്റ് എം അനിൽകുമാർ ഇന്ന് (ശനിയാഴ്ച്ച) രാവിലെ 11ന് ജില്ലാ ഫെയർ ഉദ്ഘാടനം ചെയ്യും. ടി ജെ വിനോദ് എംഎൽഎ അധ്യക്ഷനാവുന്ന ചടങ്ങിൽ ഹൈബി ഈഡൻ എംപി വിശിഷ്ടാതിഥിയായെത്തും. കൂടാതെ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മനോജ് മുത്തേടൻ ആദ്യ വിൽപന നിർവഹിക്കും.യോഗത്തിൽ സപ്ലൈകോ ചെയർമാനും മാനേജിംഗ് […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.