സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Kerala

ലിവിങ് ടുഗെതര്‍ ബന്ധത്തിലുണ്ടാവുന്ന കുട്ടികളെ ചൊല്ലി തര്‍ക്കങ്ങള്‍ വര്‍ധിക്കുന്നു; വനിതാ കമ്മീഷന്‍

കൊച്ചി: ലിവിങ് ടുഗെതര്‍ ബന്ധത്തില്‍ ഉണ്ടാകുന്ന കുട്ടികള്‍ക്കായി തര്‍ക്കങ്ങള്‍ വര്‍ധിക്കുന്നതായി വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതിദേവി. എറണാകുളം ഗസ്റ്റ് ഹൗസ് ഹാളില്‍ ചേര്‍ന്ന കമ്മീഷന്‍ ജില്ലാ മെഗാ അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു അവര്‍. ലിവിങ് ടുഗെതര്‍ ബന്ധങ്ങള്‍ വര്‍ധിക്കുന്നതിനോടോപ്പം കുട്ടികള്‍ ജനിച്ചു കഴിയുമ്പോള്‍ അവര്‍ക്കു സംരക്ഷണം നല്‍കുന്നതു സംബന്ധിച്ചുള്ള തര്‍ക്കങ്ങളും കൂടുന്നുവെന്നാണ് പി സതിദേവി പറഞ്ഞത്. വടക്കേ ഇന്ത്യയില്‍നിന്നുള്ള യുവതിയുടെ പരാതിയെ തുടര്‍ന്ന് ലിവിങ് ടുഗെതറില്‍ ജനിച്ച കുട്ടിക്കും യുവതിക്കും പ്രതിമാസം 15,000 രൂപ നല്‍കാന്‍ കമ്മീഷന്‍ […]
Read more

സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കും

കൊച്ചി: തൃശൂര്‍ എംപിയും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ഡോ. കൗസര്‍ എടപ്പഗത്ത് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് തെരഞ്ഞെടുപ്പ് ഹര്‍ജി പരിഗണിക്കുന്നത്. എഐവൈഎഫ് നേതാവ് എഎസ് ബിനോയ് നല്‍കിയ ഹര്‍ജിയില്‍ സുരേഷ് ഗോപി ഇന്ന് മറുപടി സത്യവാങ്മൂലം നല്‍കിയേക്കും. വോട്ടെടുപ്പ് ദിനത്തില്‍ മതചിഹ്നങ്ങളുപയോഗിച്ച് വോട്ടര്‍മാരെ സ്വാധീനിച്ചുവെന്നാണ് എഎസ് ബിനോയ് നല്‍കിയ ഹര്‍ജിയിലെ പ്രധാന ആക്ഷേപം. സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപി സുഹൃത്ത് വഴി വോട്ടര്‍മാര്‍ക്ക് പെന്‍ഷന്‍ […]
Read more

ഐഎഫ്എഫ്കെയിൽ ഇന്ന്

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ അഞ്ചാം ദിനവും പ്രദർശനത്തിന് എത്തുന്നത് 67 സിനിമകൾ. രാജ്യാന്തര മത്സര വിഭാഗത്തിൽ ഏഴ് ചിത്രങ്ങളും ലോക സിനിമ വിഭാഗത്തിൽ 23 ചിത്രങ്ങളും ഫെസ്റ്റിവൽ ഫേവറിറ്റ്സ് വിഭാഗത്തിൽ 7 ചിത്രങ്ങളും മലയാളം സിനിമ ടുഡേ വിഭാഗത്തിൽ 4 ചിത്രങ്ങളും അടക്കം സിനിമകളുടെ നീണ്ട നിരതന്നെ ഇന്ന് ചലച്ചിത്ര പ്രേമികൾക്ക് മുന്നിലെത്തും. മലയാളം ക്ലാസിക് ചിത്രം ‘നീലക്കുയിൽ’, ഐഎഫ്എഫ്‌കെ ജൂറി അധ്യക്ഷയായ ആഗ്‌നസ് ഗൊദാർദ് ഛായാഗ്രഹണം നിർവഹിച്ച ‘ബ്യൂ ട്രവെയ്ൽ’ തുടങ്ങി 6 ചിത്രങ്ങളുടെ […]
Read more

ആനയുടെ ആക്രമണം: കോതമംഗലത്ത് ഇന്ന് ഹര്‍ത്താല്‍

കോതമംഗലം: കുട്ടമ്പുഴയില്‍ ആനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചതിനെ തുടര്‍ന്ന് ഇന്ന് ഹര്‍ത്താല്‍. യുഡിഎഫാണ് കോതമംഗലത്തും കുട്ടമ്പുഴയിലും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ 10 മണിക്ക് ഡിഎഫ്ഒയുടെ ഓഫീസിലേക്ക് ജനകീയ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും യുഡിഎഫ് അറിയിച്ചിട്ടുണ്ട്. കോടിയാട്ട് വര്‍ഗീസിന്റെ മകന്‍ എല്‍ദോസിനാണ് കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടിരുന്നത്.ഇതേതുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ ആരംഭിച്ചിരുന്ന പ്രതിഷേധം ഏഴ് മണിക്കൂര്‍ പിന്നിട്ടതിന് ശേഷമാണ് അവസാനിച്ചത്. എല്‍ദോസിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്നതുള്‍പ്പെടെയുള്ള കാര്യത്തിലടക്കം ജില്ലാ കളക്ടര്‍ നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. അടിയനന്തിര […]
Read more

റോഡുകളിൽ മിഴി തുറക്കാനൊരുങ്ങി കൂടുതൽ എഐ ക്യാമറകൾ; നിരീക്ഷണം ശക്തമാകും

തിരുവനന്തപുരം: സംസ്ഥാനത്തെ വർധിച്ചുവരുന്ന വാഹന അപകട പരമ്പരയിൽ സുപ്രധാന തീരുമാനങ്ങളുമായി മോട്ടോർ വാഹന വകുപ്പ്- പൊലീസ് സംയുക്ത യോഗം. എഡിജിപി മനോജ് എബ്രഹാം ഗതാഗത കമ്മീഷണർ സി.എച്ച് നാഗരാജു എന്നിവർ ജില്ലാ പൊലീസ് മേധാവിമാരുമായിട്ടാണ് ചർച്ച നടത്തിയത്.സംസ്ഥാനത്തെ റോഡുകളിൽ എംവിഡിയും പൊലീസും സംയുക്തമായി പകലും രാത്രിയും പരിശോധന നടത്തും. ആദ്യ പരിശോധന അപകട മേഖലകളിലായിരിക്കും. അമിതവേഗം, മദ്യപിച്ചുള്ള വാഹനമോടിക്കൽ, അമിതഭാരം കയറ്റൽ, അശ്രദ്ധമായി വാഹനമോടിക്കൽ, ഹെൽമെറ്റും സീറ്റ് ബെൽറ്റും ധരിക്കാതെയുള്ള യാത്ര എന്നിവ കൂടുതലായി ശ്രദ്ധിക്കും. മദ്യപിച്ച് […]
Read more

കോടതി കയറിയിറങ്ങുന്ന വിദ്യാർത്ഥി രാഷ്ട്രീയം

ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെയും പുരോഗതിയുടെയും നാൾ വഴികളിൽ വിദ്യാർഥി മുന്നേറ്റങ്ങൾ സൃഷ്ടിച്ച തരംഗം ചെറുതൊന്നുമല്ല. രാജ്യത്തിന്റെ ഗതിവിഗതികൾ നിർണയിക്കുന്നതിൽ അത്രത്തോളം പങ്ക് വിദ്യാർത്ഥി രാഷ്ട്രീയത്തിന് ഉണ്ടായിരുന്നു. കേവലം വിദ്യാർത്ഥി സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളും പ്രശ്നങ്ങളും മാത്രമായിരുന്നില്ല വിദ്യാർത്ഥി സംഘടനകൾ ഒരു കാലഘട്ടത്തിൽ ഏറ്റെടുത്തിരുന്നത്. മലപ്പുറത്തേക്ക് പൊതുസമൂഹത്തിൽ നടക്കുന്ന മാറ്റങ്ങളിലും കൃത്യവും ക്രിയാത്മകവുമായ ചർച്ചകൾ നമ്മുടെ കലാലയങ്ങളിൽ ഉണ്ടായിട്ടുണ്ട്. പല ഭരണകൂടങ്ങളെയും തിരുത്തുന്നതിലേക്ക് പോലും വഴിയൊരുക്കിയ വിദ്യാർത്ഥി സമരങ്ങളും കേരളീയ സമൂഹം കണ്ടിട്ടുണ്ട്. സമരവേലിയറ്റങ്ങൾക്ക് ഇന്നും കുറവൊന്നുമില്ല. എന്നാൽ വിദ്യാർഥി […]
Read more

റാന്നിയിലെ കൊലപാതകത്തിലെ പ്രതികൾ പിടിയിൽ

പത്തനംതിട്ട : പത്തനംതിട്ട റാന്നിയിൽ ബീവറേജസ് കോർപ്പറേഷന് മുന്നിൽ ഉണ്ടായ സംഘര്‍ഷത്തിൽ അമ്പാടി എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ പിടിയിൽ. അരവിന്ദ്, ശ്രീക്കുട്ടൻ, അജോയ് എന്നിവരാണ് പിടിയിലായത് . ബിവറേജസിന് മുന്നിലുണ്ടായ സംഘര്‍ഷത്തിനൊടുവിലാണ് ഈ മൂവർ സംഘം അമ്പാടിയെ കൊലപ്പെടുത്തിയത്. പ്രതികൾ എറണാകുളത്തേക്ക് രക്ഷപ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. അതേ തുടർന്ന് പൊലീസ് അന്വേഷണം കർശനമാക്കി. എറണാകുളത്ത് നിന്ന് പ്രതികളെ കണ്ടെത്തി. കഴിഞ്ഞ ദിവസം റാന്നിയിലെ ബീവറേജസ് കോർപ്പറേഷന് സമീപത്ത് യുവാക്കൾ തമ്മിൽ സംഘർഷങ്ങൾ ഉണ്ടായി. […]
Read more

കാറില്‍ ആദിവാസി യുവാവിനെ വലിച്ചിഴച്ച സംഭവം; ആര്‍സി ഉടമയെ തിരിച്ചറിഞ്ഞു

കല്‍പറ്റ: മാനന്തവാടിയില്‍ ആദിവാസിയെ അരക്കിലോമീറ്ററോളം റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയ സംഭവത്തില്‍ ആര്‍സി ഉടമയെ തിരിച്ചറിഞ്ഞു. കുറ്റിപ്പുറം സ്വദേശി മുഹമ്മദ് റിയാസാണ് വാഹനത്തിന്റെ ആര്‍ സി ഉടമയെന്നാണ് രേഖകളില്‍ നിന്നും ലഭിച്ചത്. എന്നാല്‍ സംഭവം നടക്കുമ്പോള്‍ വാഹനം ഓടിച്ചിരുന്നത് റിയാസ് ആണോ എന്നതില്‍ വ്യക്തതയില്ല. അഞ്ച് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. മൂന്നുപേര്‍ പിറകിലും രണ്ട് പേര്‍ മുന്‍സീറ്റിലുമായിരുന്നുവെന്നാണ് വിവരം. മാനന്തവാടിയില്‍ വിനോദസഞ്ചാരത്തിനെത്തിയവര്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് കൂടല്‍കടവ് ചെമ്മാട് നഗറിലെ മാതനെ അരകിലോമീറ്ററോളം റോഡിലൂടെ […]
Read more

ചോദ്യ പേപ്പർ ചോർച്ച : വിദ്യാഭ്യാസ വകുപ്പിന്റെ പരാതിയിൽ അന്വേഷണം ക്രൈബ്രാഞ്ചിന് കൈമാറി

ചോദ്യ പേപ്പർ ചോർച്ചയിൽ അന്വേഷണം ക്രൈബ്രാഞ്ചിന് കൈമാറി. വിദ്യാഭ്യാസ വകുപ്പിന്റെ പരാതിയിൽ ഡിജിപി ഉത്തരവിറക്കി. ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. കഴിഞ്ഞ ദിവസമാണ് ചോദ്യപേപ്പർ യൂട്യൂബ് ചാനലുകളിലൂടെ പുറത്ത് വന്നത്. ഈ വിഷയത്തിൽ ഡിജിപിക്കും സൈബർ പൊലീസിനും പരാതി നൽകിയിരുന്നു. ഇത് ഗൗരവകരമായ സംഭവമാണെന്നും കുറ്റവാളികളെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സംഭവത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് ഇന്ന് ഉന്നതതലയോഗം ചേരും. ചോദ്യപേപ്പർ അച്ചടിച്ചതിൽ ഏതേലും തരത്തിൽ […]
Read more

ഹവില്‍ദാര്‍ വിനീതിന്റെ ആത്മഹത്യ: സുഹ്യത്തിനയച്ച സന്ദേശം പുറത്ത്

മലപ്പുറം: അരീക്കോട് സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് ക്യാമ്പില്‍ ആത്മഹത്യ ചെയ്ത ഹവില്‍ദാര്‍ വിനീതിന്റെ മരണത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. മേലുദ്യോഗസ്ഥരുടെ പീഡനത്തെ തുടര്‍ന്നാണ് വിനീത് ആത്മഹത്യ ചെയ്തതെന്ന് തെളിയിക്കുന്ന സന്ദേശമാണ് ലഭിച്ചിരിക്കുന്നത്. മരിക്കുന്നതിന് മുന്‍പ് വിനീത് താന്‍ നേരിടുന്ന പ്രശ്‌നങ്ങളും മറ്റും സൂചിപ്പിച്ച് ബന്ധുവിന് ഒരു കുറിപ്പ് നല്‍കിയിരുന്നു. ഈ കുറിപ്പ് തന്റെ രണ്ട് സുഹൃത്തുക്കളെയും, ട്രെയിനിങ്ങിന്റെ ചുമതലയുള്ള അജിത് കുമാര്‍ എന്ന ഉദ്യോഗസ്ഥനെയും കാണിക്കണമെന്ന് വിനീത് ആവശ്യപ്പെടുന്നുണ്ട്. ബന്ധുവിന് അയച്ച കത്തില്‍ ഓട്ടത്തിന്റെ സമയം വര്‍ധിപ്പിക്കണമെന്നും […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.