സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Kerala

അധ്യാപകന്റെ കൈവെട്ടിയ കേസിലെ മൂന്നാം പ്രതിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

തൊടുപുഴ ന്യൂമാൻ കോളേജ്‌ അധ്യാപകനായിരുന്ന പ്രൊഫ. ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ മൂന്നാം പ്രതിയായ എം കെ നാസറിന് ജാമ്യം. വിചാരണ കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള അപ്പീലിലാണ് ശിക്ഷ മരവിപ്പിച്ച് നാസറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് രാജാ വിജയരാഘവൻ , ജസ്റ്റിസ് പിവി ബാലകൃഷ്ണൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെയാണ് നടപടി. ഒൻപത് വര്‍ഷത്തിലധികമായി പ്രതി ജയില്‍ ശിക്ഷ അനുഭവിക്കുകയാണെന്ന സാഹചര്യം പരിഗണിച്ചാണ് ജാമ്യം നൽകിയത്. കേസിൽ 31 പ്രതികൾ വിചാരണ നേരിട്ടു, വിചാരണ […]
Read more

ഡോ. വന്ദനദാസ് കൊലക്കേസ് : പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

ഡോ. വന്ദനദാസ് കൊലക്കേസിലെ പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് കൊണ്ട് ജാമ്യം നല്‍കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. താൻ മാനസിക പ്രശ്നങ്ങൾ ഉള്ള ആളെന്നായിരുന്നു കോടതിയിൽ സന്ദീപിന്റെ വാദം,എന്നാൽ പ്രതിയുടെ മനോനിലയ്ക്ക് യാതൊരു പ്രശ്‌നമില്ലെന്ന സംസ്ഥാന സര്‍ക്കാർ നൽകിയ റിപ്പോര്‍ട്ട് അംഗീകരിച്ചുകൊണ്ടാണ് കോടതി ജാമ്യാപേക്ഷ തള്ളി. കഴിഞ്ഞ തവണ കേസ് പരിഗണിച്ച കോടതി സന്ദീപിന്റെ ഇടക്കാല ജാമ്യത്തിനുള്ള ആവശ്യം തള്ളിയിരുന്നു. കഴിഞ്ഞ വർഷം മെയ് 10 നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ […]
Read more

ധരിക്കുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ സ്ത്രീകളെ വിലയിരുത്തരുത്: ഹൈക്കോടതി

കൊച്ചി: സ്ത്രീകളെ അവര്‍ ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തരുതെന്ന് കേരള ഹൈക്കോടതി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനും ജസ്റ്റിസ് എം ബി സ്‌നേഹലതയും അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് നിര്‍ദേശം. ധരിക്കുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുന്നത് പരിഷ്‌കൃത സമൂഹത്തിന് അംഗീകരിക്കാനാവില്ലെന്നും പുരുഷനിയന്ത്രിതമായ സാമൂഹികവീക്ഷണത്തിന്റെ കാഴ്ചപ്പാടിണിതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. മാവേലിക്കര കുടുംബ കോടതി ഉത്തരവിനെതിരെ യുവതി നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. വിവാഹമോചനം നേടിയ യുവതി തന്റെ കുട്ടികളുടെ കസ്റ്റഡി ആവശ്യപ്പെട്ടപ്പോള്‍ യുവതി ധരിച്ച വസ്ത്രമടക്കം കണക്കിലെടുത്ത് കുട്ടികളെ കൊണ്ടുപോവാനുള്ള അവകാശം […]
Read more

കോൺഗ്രസ്‌ ബഹിഷ്കരണം വിനയായി; റേറ്റിങ്ങിൽ വിയർത്ത് റിപ്പോർട്ടർ ടി വി

കൊച്ചി: പോയ ആഴ്ചയിലെ വാർത്താ ചാനലുകളുടെ റേറ്റിങ് കണക്കുകൾ പുറത്തുവരുമ്പോൾ വലിയ മുന്നേറ്റം പ്രതീക്ഷിച്ച റിപ്പോർട്ടർ ടിവി വിയർക്കുന്ന സ്ഥിതിയാണ്. ഒന്നാം സ്ഥാനത്തുളള ഏഷ്യാനെറ്റ് ന്യൂസുമായുളള പോയിന്റ് വ്യത്യാസം 14.4 പോയിന്റാണ് എന്നത് റിപോര്‍ട്ടറിന്റെ കിതപ്പ് വ്യക്തമാക്കുന്നതാണ്. ചാനൽ പുതിയ ഉടമകൾ ഏറ്റെടുത്തശേഷം മുന്നേറ്റം തീർത്തുവെങ്കിലും ഒരുഘട്ടത്തില്‍ വെച്ച് കുതിപ്പ് നിശ്ചലമായി പോയിരിക്കുന്നുവെന്ന് പോയിന്റ് നിലയില്‍ നിന്ന് പ്രകടമാണ്. തദ്ദേശ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടന്ന കഴിഞ്ഞയാഴ്ചയില്‍ വന്‍കുതിപ്പ് നടത്താന്‍ ചാനലിന് കഴിയാതെ പോയതിൽ മാനേജ്മെന്റിന് നിരാശയുണ്ടാകും. മാനേജ്‌മെന്റ് […]
Read more

ഇരുപത്തിയൊമ്പതാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം : ഇരുപത്തിയൊമ്പതാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തുടക്കം. വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പിന് വേണ്ടി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയാണ് മേളക്ക് ആതിഥേയത്വം വഹിക്കുന്നത്. പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് വാൾട്ടർ സാലസിന്റെ ‘ഐ ആം സ്റ്റിൽ ഹിയർ ‘ ആണ് ഐഎഫ്എഫ്കെ യുടെ ഉദ്ഘാടന ചിത്രം. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ നടി […]
Read more

ഒരുമിച്ച് കളിചിരി പറഞ്ഞവര്‍ ഒന്നിച്ച് ഖബറിലേക്ക്; വിങ്ങലോടെ ജന്മനാട്

ഒരുമിച്ച് കളിചിരി പറഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെ പ്രതീക്ഷിക്കാതെ എത്തിയ അപകടം കവർന്നത് നാല് ജീവനുകളെ മാത്രമല്ല. ഒരുപാട് പേരുടെ പ്രതീക്ഷകളെ കൂടിയാണ്. നാലു കുടുംബങ്ങളും ഒരു നാടും അതിന്റെ തീരാ വേദനയിൽ തുടരുകയാണ്. നിഷ്കളങ്കമായി പുഞ്ചിരിച്ചും നിറയെ സംസാരിച്ചും എല്ലാവരുടെയും മനസ്സുകളിൽ നിറഞ്ഞുനിന്ന നാല് കുരുന്നുകളാണ് നിമിഷ നേരം കൊണ്ട് ഇല്ലാതായത്. വളരെ സാധാരണക്കാരായ കുടുംബങ്ങളില്‍പ്പെട്ട കുട്ടികളാണ് മരിച്ച നാല് വിദ്യാര്‍ത്ഥിനികളും. അപകടം നടന്നതിന് സമീപം പലചരക്കുകട നടത്തുന്ന ഷറഫുദ്ദീന്റെ രണ്ടാമത്തെ മകളാണ് മരിച്ച ആയിഷ. സ്‌കൂള്‍ […]
Read more

പനയമ്പാടം അപകടത്തില്‍ മരിച്ച കുട്ടികളുടെ മൃതദേഹം വീടുകളിലെത്തിച്ചു

പാലക്കാട്: പനയമ്പാടത്ത് അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥികളുടെയും മൃതദേഹം വീടുകളിലെത്തിച്ചു. പാലക്കാട് ജില്ലാ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ വിദ്യാര്‍ത്ഥികളുടെ വീട്ടിലേയ്ക്ക് എത്തിച്ചു. പൊതുദര്‍ശനത്തിന് ശേഷം രാവിലെ പതിനൊന്ന് മണിയോടെ നാല് പേരുടെയും മൃതദേഹം തുപ്പനാട് ജുമാമസ്ജിദില്‍ ഒരുമിച്ച് ഖബറടക്കും. നിദ ഫാത്തിമ, റിദ ഫാത്തിമ, ഇര്‍ഫാന ഷെറിന്‍, എ എസ് ആയിഷ എന്നിവര്‍ പഠിച്ചിരുന്ന കരിമ്പ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ വൈകുന്നേരമാണ് പരീക്ഷ കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെ നാല് വിദ്യാര്‍ത്ഥിനികളും അതിദാരുണമായി […]
Read more

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴക്ക് സാധ്യത : മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടാണ്. അതിതീവ്ര മഴ മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്നും ജാഗ്രത വേണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിതീവ്ര മഴ മുന്നറിയിപ്പുള്ളതിനാൽ ശബരിമലയില്‍ പ്രത്യേക ജാഗ്രത വേണമെന്ന് റവന്യു വകുപ്പ് പത്തനംതിട്ട കളക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മഴ തുടരുന്ന സാഹചര്യം […]
Read more

നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷി പി ബാലചന്ദ്രകുമാർ അന്തരിച്ചു

ആലപ്പുഴ : നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിയായ സംവിധായകൻ പി ബാലചന്ദ്രകുമാർ അന്തരിച്ചു. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. വൃക്ക രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെതിരെ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലായിരുന്നു കേസിൽ വഴിത്തിരിവായത്. ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. അസുഖബാധിതനായിരിക്കെ ആരോഗ്യസ്ഥിതി പരിഗണിക്കാതെയായിരുന്നു ബാലചന്ദ്രകുമാര്‍ നടിയെ ആക്രമിച്ച കേസിന്റെ വിചാരണയില്‍ പങ്കെടുത്തത്. ആസിഫ് അലി നായകനായ 2013ൽ […]
Read more

മണ്ണാർക്കാട് ലോറി അപകടം; നാല് കുട്ടികൾക്ക് ദാരുണാന്ത്യം

പാലക്കാട്: മണ്ണാർക്കാട് തച്ചമ്പാറയിൽ ലോറി പാഞ്ഞു കയറി നാല് വിദ്യാർത്ഥികൾ മരിച്ചു. കരിമ്പ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനികളായ ഇർഫാന, മിത, ദിയ ആയിഷ എന്നിവരാണ് മരിച്ചത്. സിമന്റ് ചാക്കുകളുമായി വന്ന ലോറി നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്ന കുട്ടികളുടെ ഇടയിലേക്ക് പാഞ്ഞു കയറി. പരീക്ഷ കഴിഞ്ഞു ബസ് കാത്തുനിന്നിരുന്ന കുട്ടികളുടെ ഇടയിലേക്കാണ് അതിവേഗത്തിൽ വന്ന ലോറി പാഞ്ഞു കയറിയത്. കുട്ടികളുടെ ദേഹത്തേക്ക് മറിഞ്ഞ ലോറി ഉയർത്തി. ലോറി ജീവനക്കാർക്ക് സാരമായ പരിക്കുകൾ ഇല്ല. സംഭവസ്ഥലത്ത് […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.