സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Kerala

വിദ്യാഭ്യാസ വായ്പ എടുത്ത് വിദേശത്തേക്ക് മുങ്ങിയവരാണോ..?; കാത്തിരിക്കുന്നത് ‘മുട്ടന്‍ പണി’

ഇന്ത്യൻ വിദ്യാ‌‍ർത്ഥികൾക്ക് വിദേശത്ത് പഠിക്കാനുള്ള അവസരങ്ങൾ ഇപ്പോൾ ഏറെയാണ്. എന്നാൽ കഴിവും യോ​ഗ്യതയുമുള്ള എല്ലാ‍വ‍ർക്കും വിദേശപഠനം ആ നിലയിൽ പ്രാപ്തവുമല്ല. വിദേശ പഠനത്തിനുള്ള ചെലവാണ് ഇതിൽ പ്രധാനകാരണം. പണം കണ്ടെത്താൻ പ്രധാനമായും രണ്ട് സാധ്യതകളാണ് പ്രധാനമായും വിദ്യാർത്ഥികൾക്ക് മുമ്പിലുള്ളത്. പഠനത്തിന് സഹായകമാകുന്ന സ്കോളർഷിപ്പുകളും ബാങ്കുകൾ നൽകുന്ന വിദ്യാഭ്യാസ വായ്പകളുമാണ് പലരും പൊതുവെ ആശ്രയിക്കുന്നത്. സ്കോള‍ർഷിപ്പിനെക്കാൾ വിദേശപഠനത്തിന് പോകുന്ന വിദ്യാർത്ഥികൾ കൂടുതലായി ആശ്രയിക്കുന്നത് ബാങ്കുകൾ നൽകുന്ന വിദ്യാഭ്യാസ വായ്പകളെയാണ്. ഇന്ത്യയിൽ, വിവിധ ബാങ്കുകൾ വിവിധ പലിശ നിരക്കിൽ വിദ്യാഭ്യാസ […]
Read more

മുണ്ടക്കൈ ദുരന്തം; ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത് 682 കോടി; വിനിയോഗിച്ചത് 7.65 കോടി

തിരുവനന്തപുരം: വയനാട് ചൂരൽമല മുണ്ടക്കൈ ദുരന്തവുമായി ബന്ധപ്പെട്ട് സർക്കാരിലേക്ക് ലഭിച്ച തുകയും ഇതുവരെയും വിനിയോഗിച്ച തുകയും പുറത്ത്. സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കണക്കുകൾ ഉള്ളത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെത്തിയത് 682 കോടി ലഭിച്ചെന്നും ഇതിൽ 7.65 കോടി രൂപ വിനിയോഗിച്ചെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. പുനരധിവാസത്തിന് കേന്ദ്രത്തോട് സഹായം ആവശ്യപ്പെടുമ്പോൾ കൃത്യമായ കണക്ക് വേണമെന്ന് സംസ്ഥാന സർക്കാരിനോട് കോടതി നിർദ്ദേശിച്ചിരുന്നു. അക്കൗണ്ട് ഓഫീസർ നേരിട്ട് ഹാജരായെങ്കിലും വിഷയത്തിൽ വ്യക്തത വരുത്താൻ കഴിയാത്തതിൽ കോടതി രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. […]
Read more

നടിയെ ആക്രമിച്ച കേസ്: ആര്‍ ശ്രീലേഖയ്‌ക്ക് നോട്ടീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ കോടതിയലക്ഷ്യ ഹര്‍ജിയില്‍ മുന്‍ ഡിജിപി ആര്‍ ശ്രീലേഖയ്ക്ക് നോട്ടീസ്. പ്രതിയായ ദിലീപിനെതിരെ തെളിവില്ലെന്ന് ശ്രീലേഖ പ്രതികരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അതിജീവിത പരാതി നല്‍കിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ശ്രീലേഖയ്ക്ക് നോട്ടീസ് ലഭിച്ചിരിക്കുന്നത്. അതേസമയം, തുറന്ന കോടതിയില്‍ അന്തിമ വാദം നടത്തണമെന്ന നടിയുടെ ഹര്‍ജി നാളെ പരിഗണിക്കാന്‍ മാറ്റി. വിചാരണയുടെ വിവരങ്ങള്‍ പുറംലോകം അറിയുന്നതില്‍ എതിര്‍പ്പില്ലെന്നും വിചാരണയുടെ യഥാര്‍ത്ഥ വശങ്ങള്‍ പുറത്തുവരാന്‍ തുറന്ന കോടതിയില്‍ അന്തിമ വാദം നടത്തണമെന്നാണ് അതിജീവിത ഹര്‍ജിയില്‍ […]
Read more

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രഖ്യാപിച്ചിരുന്ന മഴമുന്നറിയിപ്പില്‍ മാറ്റം. മൂന്ന് ജില്ലകളില്‍ കേന്ദ്രകാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് റെഡ് അലര്‍ട്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തി കൂടിയ ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട്, മലപ്പുറം കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 […]
Read more

ചാണ്ടി ഉമ്മനെ അനുകൂലിച്ചതിനെതിരെ യൂത്ത് കോൺഗസ് നേതാവിന് പാർട്ടി നടപടി

ചാണ്ടി ഉമ്മൻ എം എൽ എയെ അനുകൂലിച്ചതിനെതിരെ യൂത്ത് കോൺഗസ് നേതാവ് ജെ എസ് അഖിലിനെതിരെ പാർട്ടി നടപടി. കോണ്‍ഗ്രസിന്റെ മാധ്യമവിഭാഗം വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് അഖിലിനെ പുറത്താക്കി. ചാണ്ടി ഉമ്മനെ പിന്തുണച്ച് കൊണ്ട് അഖിൽ ചാനൽ ചർച്ചയിൽ പങ്കെടുത്തതിനെതിരെയാണ് ഈ നടപടി. മാധ്യമ വിഭാഗത്തിന്റെ അനുമതി ഇല്ലാതെയാണ് അഖില്‍ ചര്‍ച്ചയില്‍ പങ്കെടുത്തത്. മാധ്യമവിഭാഗത്തിന്റെ ചുമതലയുള്ള അഡ്വ. ദീപ്തി മേരി വര്‍ഗീസാണ് വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് അഖിലിനെ പുറത്താക്കിയത്.
Read more

എ ഗ്രൂപ്പിനെ നയിക്കാൻ അച്ചു ഉമ്മനെത്തും…?; ലക്ഷ്യം ഗ്രൂപ്പ് വളർത്തൽ മാത്രമോ…?

കോൺഗ്രസിനുള്ളിൽ നേതാക്കൾക്കും പ്രവർത്തകർക്കും ഉമ്മൻചാണ്ടിയുടെ കുടുംബത്തിൽ ഏറ്റവും അധികം സ്വീകാര്യതയുള്ളത് ഇളയ മകൾ അച്ചു ഉമ്മനോടാണ്. അത്തരമൊരു സ്വീകാര്യത അച്ചു ഉമ്മന് ലഭിക്കാൻ ഉണ്ടായ കാരണം ഉമ്മൻചാണ്ടിയുടെ മകൾ എന്ന മേൽവിലാസത്തിനപ്പുറം നിലപാടുകളിലെ കർക്കശവും കൃത്യമാർന്ന രാഷ്ട്രീയം പറച്ചിലും ഒക്കെയാണ്. താൻ സജീവ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് ആവർത്തിച്ചു പറയുമ്പോഴും എപ്പോഴെല്ലാം ആണോ രാഷ്ട്രീയം സംസാരിച്ചിട്ടുള്ളത് അപ്പോഴൊക്കെയും വിസ്മയം തീർത്തിട്ടുള്ള ആളാണ് അച്ചു ഉമ്മൻ. കഴിഞ്ഞ പുതുപ്പള്ളിയിലെ ഉപതെരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാർത്ഥിയായി കടന്നുവന്നത് ചാണ്ടി ഉമ്മനാണെങ്കിലും ഏറ്റവും അധികം […]
Read more

വൈക്കം പെരിയാര്‍ സ്മാരകം എം കെ സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു

വൈക്കം : വൈക്കം വലിയകവലയിലെ നവീകരിച്ച പെരിയാര്‍ ഇ.വി രാമസാമി സ്‌മാരകവും പെരിയാർ ഗ്രന്ഥശാലയും തമിഴ്‌നാട്‌ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ വിമോചന ചരിത്രത്തിലെ പ്രധാന ഏടായ വൈക്കം സത്യഗ്രഹത്തിന് നേതൃത്വം നല്‍കിയ പെരിയാറിന്റെ സ്മാരകം എം കെ സ്റ്റാലിനും, മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്നാണ് നാടിന് സമർപ്പിച്ചത്. ഉദ്ഘാടന ചടങ്ങിന് ശേഷം ബീച്ച് മൈതാനിയിൽ പൊതുസമ്മേളനം നടക്കും. തമിഴ്‌നാട് സര്‍ക്കാര്‍ 8.14 കോടി രൂപ വിനിയോഗിച്ചാണ് സ്മാരകം നവീകരിച്ചത്. വൈക്കം സത്യഗ്രഹ […]
Read more

സിപിഎം കളമശ്ശേരി ഏരിയാ സമ്മേളനത്തിൽ പി.രാജീവിന് വിമർശനം

കൊച്ചി: മന്ത്രി പി രാജീവിനെതിരെ സിപിഎം കളമശ്ശേരി ഏരിയാ സമ്മേളനത്തിൽ വിമർശനം. മന്ത്രിക്ക് ജനങ്ങളുമായി ബന്ധമില്ലെന്നായിരുന്നു സമ്മേളനത്തിലുണ്ടായ വിമർശനം. വികസനം താഴേത്തട്ടിലെത്തുന്നില്ലെന്നും വിമർശനം ഉയർന്നു. വ്യവസായ വികസനം ഉണ്ടാകുമ്പോഴും തൊഴിലാളിക്ക് ഗുണമുണ്ടാകുന്നില്ല. തൊഴിലിടങ്ങളിൽ നിന്നും തൊഴിലാളികളെ ആട്ടിപ്പായിക്കുന്ന സമീപനമാണ്. വ്യവസായ മലിനീകരണം തടയാനാകുന്നില്ലെന്നും സമ്മേളനത്തിൽ വിമർശനമുയർന്നു.
Read more

ആല്‍വിനെ ഇടിച്ചത് ബെന്‍സ് കാര്‍: ഫോണില്‍ നിന്ന് സുപ്രധാന തെളിവ് പുറത്ത്

കോഴിക്കോട്: പ്രമോഷന്‍ വീഡിയോ ചിത്രീകരണത്തിനിടെ അപകടത്തില്‍പ്പെട്ട മരിച്ച ആല്‍വിന്റെ മരണത്തില്‍ കൂടുതല്‍ തെളിവുകൾ പൊലീസിന്. ആല്‍വിന്റെ ഫോണില്‍ നിന്നാണ് അപകടത്തിന് കാരണം ബെന്‍സ് കാറാണെന്ന ശക്തമായ തെളിവ് പൊലീസ് കണ്ടെത്തിയത്. ബെന്‍സ് ഓടിച്ച വാഹന ഉടമ സാബിത്തിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ ഇടിച്ചാണ് അപകടം എന്നാണ് വാഹനമോടിച്ചവര്‍ ആദ്യം പൊലിസിന് മൊഴി നല്‍കിയത്. തെലങ്കാന രജിസ്‌ട്രേഷനിലുള്ള ബെന്‍സ് കാറിന് ഇന്‍ഷുറന്‍സ് ഇല്ല. നിയമ നടപടികളില്‍ നിന്നും രക്ഷപ്പെടാനാണ് കള്ള മൊഴി നല്‍കിയതെന്നും വ്യക്തമായിട്ടുണ്ട്. […]
Read more

എഡിഎം നവീന്‍ ബാബുവിന്റെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും കേസ് ഡയറിയും പ്രത്യേക അന്വേഷണ സംഘം ഇന്ന് കോടതിയ്ക്ക് കൈമാറും. നവീന്‍ ബാബുവിന്റെ ഭാര്യ കെ മഞ്ജുഷ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. കേസ് ഡയറി പരിശോധിച്ച് അന്വേഷണ പുരോഗതി വിലയിരുത്തിയ ശേഷമായിരിക്കും ഹൈക്കോടതി സിബിഐ അന്വേഷണ ആവശ്യത്തില്‍ വിശദമായ വാദം കേള്‍ക്കുക. ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജിയില്‍ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.