തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ കേരളത്തിൽ
കോട്ടയം : തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കേരളത്തിൽ. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് എം.കെ. സ്റ്റാലിൻ കേരളത്തിൽ എത്തിയിരിക്കുന്നത്. തന്തൈ പെരിയാർ സ്മാരക ഉദ്ഘാടനത്തിനും വൈക്കം സത്യാഗ്രഹ ശതാബ്ദി സമാപന ആഘോഷത്തിനുമായിട്ടാണ് സ്റ്റാലിൻ എത്തിയത്. സ്റ്റാലിനും മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കുന്ന പരിപാടിയിൽ സുരക്ഷയ്ക്കായി 600 പൊലീസുകാരെയാണ് നിയോഗിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്നു രാത്രി സ്റ്റാലിൻ കൂടിക്കാഴ്ച നടത്തും. കോട്ടയം കുമരകം ലേക് റിസോർട്ടിൽ വച്ചാണ് കൂടിക്കാഴ്ച. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ അറ്റകുറ്റപ്പണി സംബന്ധിച്ച് ചർച്ച നടത്തും. […]
Read more

